(ജൂണ്‍ 26 ലക്കത്തിലെ കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)
ആവര്‍ത്തന വിരസമാണ് ജീവിതം എന്ന അനിവാര്യത. സര്‍വ്വായുരാരോഗ്യസമ്പല്‍ സമൃദ്ധിക്കിടയിലും ഇതു പലപ്പോഴും മടുപ്പുളവാക്കിയെന്നു വരാം. ഈ മടുപ്പില്‍ നിന്നുള്ള മോചനവഴിയാണ് ഒഴിവു സമയ വിനോദങ്ങള്‍ . ബ്ലോഗിലൂടെ തങ്ങളുടെ ഹോബികള്‍ പങ്കു വയ്ക്കുന്ന രണ്ടു പേരെ പരിചയപ്പെടാം.
മൈ പാലറ്റ്- ജ്യോയുടെ അത്യാകര്‍ഷകങ്ങളായ പെയി ന്റിംഗുകളാണ് എന്നെ ഇവിടെയെത്തിച്ചത്. രൗദ്രം, ഭാര തീയ സംസ്‌കൃതി, ആഫ്രിക്കന്‍ കലകള്‍ തുടങ്ങി അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗുകളാണിവിടെ. ക്ഷമയുടെ നെല്ലിപ്പലക കാണിച്ചത്, പാകപ്പിഴകള്‍ ഏറെയുണ്ട് എന്ന അടിക്കുറിപ്പോടെ മ്യൂറല്‍ പെയിന്റിംഗുകളുമുണ്ട്. ഈ ക്ഷേത്രകല മമ്മിയൂരില്‍ പോയി പഠിക്കണം എന്നു വൃഥാ മോഹിച്ചിട്ടുള്ളതു കൊണ്ടാവാം, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഈ മ്യൂറല്‍ പെയിന്റിംഗുകള്‍ തന്നെ. ജ്യോയുടെ വര്‍ണ്ണവൈവിദ്ധ്യം തുറക്കാനുള്ള താക്കോല്‍ -http://jyo-rainbow.blogspot.com/
ഉലകം ചുറ്റും വാലിബയാണ് ജ്യോ. ആഫ്രിക്കന്‍ സഫാരിയും, ഞാന്‍ കണ്ട ലോകവും പടം സഹിതമുള്ള യാത്രാ വിവരണങ്ങളാണ് . എന്റെ ജീവിതയാത്രയിലെ കുട്ടിക്കാലവിശകലനം മനസ്സില്‍ നോവുണര്‍ത്തി. എട്ട് ഏക്കറോളം പറമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തതും അവിടെ ഒറ്റ ദിവസം കൊണ്ട് 60 വീടുകള്‍ വന്നതും അധികാരം ഒഴിഞ്ഞ രാജ്ഞിയുടെ നിസ്സഹായത പ്രതിഫലിച്ച അമ്മയുടെ കണ്ണുകളും എല്ലാം മറവിയുടെ ചവറ്റുകുട്ടയിലേക്കു തള്ളിയിരുന്ന പല കേട്ടറിവുകളും എന്നെ ഓര്‍മ്മപ്പെടുത്തി. ശരിക്കും മിച്ചഭൂമിയുണ്ടായിട്ടും ബുദ്ധിവൈഭവം മൂലം അതില്‍ തരി പോലും സര്‍ക്കാരിനു നല്‍കാതെ ജീവിച്ച മിടുക്കരെപ്പറ്റി, ജീവിതമാര്‍ഗ്ഗമായ കൃഷിഭൂമിയുടെ ഭാഗം മിച്ചഭൂമിയെന്നു നഷ്ടപ്പെട്ട നല്ലവരെന്ന വിഡ്ഢികളെപ്പറ്റി...ഏതു പരിഷ്‌ക്കാരത്തിനും ഉണ്ടാകും കുറെ ബലിയാടുകള്‍. അവരെപ്പറ്റി പറയാന്‍ അക്കാലത്ത് പക്ഷേ ചാനലുകള്‍ ഇല്ലായിരുന്നുവല്ലോ.
ആഷാഢം- കരകൗശലം, പെയിന്റിംഗ്, ഫോട്ടോ, പാചകം, സസ്യലോകം അങ്ങനെ എല്ലാം കൂടി ഒരു നല്ല അവിയലാണ് ഹൈദരാബാദില്‍ താമസിക്കുന്ന ആഷയുടെ ബ്ലോഗ്. തടിച്ചുരുള്‍ ചിത്രം, ടിഷ്യൂപേപ്പര്‍ പൂവ്, പഞ്ഞപ്പുല്‍ച്ചിത്രം ,സ്റ്റഫ്ഡ് കോഴിക്കുഞ്ഞ്, ഇവയെല്ലാം എങ്ങനെ ചെയ്യണം എന്നത് പടിപടിയായി ഫോട്ടോ സഹിതം വളരെ വിശദമായി വര്‍ണ്ണിച്ചിട്ടുണ്ട്. ഗ്ലാസ്സ് പെയിന്റിംഗ് വിത്ത് വിറയല്‍ ഇഫക്ട് ആണ് മറ്റൊന്ന്.
ഹൈദരാബാദിലെ ബട്ടര്‍ഫ്‌ളൈ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഭാഗമായി നടന്ന പഠനത്തില്‍ പങ്കെടുത്ത ആഷ ഇരുതലശലഭം ഉള്‍പ്പടെ ചിത്രശലഭങ്ങളുടെ മനോഹരഫോട്ടോകള്‍ ഇട്ടിട്ടുണ്ട്. ഇത്തിരി ആയുസ്സ് ,ഒത്തിരി സൗന്ദര്യം ! കര്‍ണൂല്‍ ജില്ലയിലെ മഹാനദി ക്ഷേത്രത്തിലെ 5 അടി താഴ്ച്ചയുള്ള തെളിനീര്‍ക്കുളവും അതിലെ സ്ഫടികജലത്തിന്റെ വശ്യസൗന്ദര്യവും ക്യാമറയിലൊപ്പിയിട്ടുണ്ട് ആഷ. മാനസസരസ്സിന്റെ ഒരു മൈക്രോപ്പതിപ്പ്.
ചക്കരക്കാപ്പി അഥവാ കരുപ്പട്ടിക്കാപ്പി, അച്ചാര്‍ എന്നിങ്ങനെ പാചക പൊടിക്കൈകള്‍, ദശപുഷ്പങ്ങളും അവയുടെ ഔഷധഗുണങ്ങളും എല്ലാം പടം സഹിതം വര്‍ണ്ണിക്കുന്നുണ്ടിവിടെ.
പ്രകൃതിസ്‌നേഹം അലതല്ലുന്നുണ്ട് ആഷയുടെ ബ്ലോഗിലുടനീളം.ഒപ്പം നര്‍മ്മം ചാലിച്ച കുറിപ്പുകള്‍, തലക്കെട്ടുകള്‍.
ചിത്രക്കളരി എന്നൊരു ഫോട്ടോ ബ്ലോഗു കൂടിയുണ്ട് ആഷ്‌ക്ക്. താരാമതി ബാരാധരി തുടങ്ങി ധാരാളം ഫോട്ടോകള്‍ അതിന്റെ പിന്‍കഥ കള്‍ സഹിതം ഇവിടെയുമുണ്ട്. അതു കണ്ടു തന്നെ മനസ്സിലാക്കണം. ആഷ പഠിപ്പിച്ച പാഠം നോക്കി കരകൗശലം ചെയ്യണ്ടേ...ഇതിലേ പോകാം http://ashaadam.blogspot.com/
(ഒരു പടം കൂടിയിട്ടിട്ടുണ്ട് അവര്‍. അവരുടെ ഓണ്‍ലൈന്‍ നോക്കിയാല്‍ കാണാമായിരിക്കും.)
Subscribe to:
Post Comments (Atom)
ജ്യോയുടെ യാത്രവിവരണങ്ങലും പെയിന്റിങ്ങുകളും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ബ്ലോഗ് സുഹൃത്ത് തലയമ്പലത്തിന്റെ ബ്ലോഗ് വഴിയാണ് ജ്യോയിലേക്കെത്തിയത്. യാത്രവിവരണങ്ങൾ ഇപ്പോൾ ബ്ലോഗിങ്ങിലെ ഏറ്റവും വലിയ ഒരു മേഖലയായി മാറിയിട്ടുള്ളത് കൊണ്ട് തന്നെ ശ്രദ്ധിക്കാതിരിക്കാനുമാവില്ല.
ReplyDeleteആഷാഢം എന്ന ബ്ലോഗ് ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്. അത്ര വിശദമായി നോക്കിയില്ല. നോക്കാം. അവിടെ ചെന്നപ്പോൾ ആഷാഢത്തേക്കാൾ മനോഹരമായി ചിത്രക്കളരി എന്നൊരു ബ്ലോഗ് കണ്ടു. അത് കൂടുതൽ ഇഷ്ടപ്പെട്ടു.
ഞാൻ ജ്യോയെ പോയിക്കണ്ട് ഒരു കലാനിരൂപകന്റെ അനുഗ്രഹം വർഷിച്ചിട്ടുണ്ട്, ആഷയെ പിന്നെക്കാണാം. വലിയ ജന്മി ഒക്കെ ആയിരുന്നു അല്ലേ?
ReplyDeleteആഷാഢം മുന്‍പേ പരിചയപ്പെട്ടിട്ടുണ്ട്.കരകൌശലവും,ചിത്രങ്ങളുമൊക്കെ ഇടയ്ക്കു പോയി കൌതുകത്തോടെ കണ്ടിരിക്കാറുണ്ട്.എന്നാല്‍ ജ്യോയുടെ ബ്ലോഗിനെ പറ്റി ഇപ്പോഴാണു അറിയുന്നത്.ഈ പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി.
ReplyDeleteകൊച്ചു വരകളില്‍ നിന്ന് അലക്ഷ്യമായെന്ന പോലെ ചിത്രകാരന്മാര്‍ സൃഷ്ടിക്കുന്ന അത്ഭുതലോകം കൊതി തീരാതെ കണ്ടു നില്‍ക്കുന്നയൊരാളാണു ഞാന്‍.അതു കൊണ്ടു തന്നെ ജ്യോയുടെ ലോകത്തെ കുറിച്ചുള്ള ഈ വിവരണം തന്നെ കൊതിപ്പിക്കുന്നു..
ജ്യോയുടെ വ്യത്യസ്തതകളെ അറിഞ്ഞതിലും അറിയിച്ചതിലും ഞങ്ങൾ വായനക്കാർ നന്ദിയുള്ളവരായിരിക്കും.
ReplyDeleteഎനിയ്ക്കൊരുപാട് ഇഷ്ടമുള്ള ബ്ലോഗാണ് ആഷാഢം.
ReplyDeleteജ്യോയുടെ പെയിന്റിങ്ങുകളും ശ്രദ്ധിക്കാറുണ്ട്.
രണ്ടിടത്തും പോയ് വരാം!
ReplyDeleteരണ്ടും പരിചയമുള്ള ബ്ലോഗുകള്‍ തന്നെ.
ReplyDeleteജ്യോയുടെ ബ്ലോഗില്‍ സാധാരണ പൊകാറുണ്ട്..
ReplyDeleteകാഴ്ചകളും കാര്യങ്ങളും കാഴ്ചവെക്കുന്നന്ന പൊസ്റ്റ്.
ജ്യോ ചിത്രങ്ങല്ടെ വല്യ ഒരു ആരാധിക ആണു ഞാന്‍
ReplyDeleteഏറ്റവും ഇഷ്ടം ആയത് മ്യൂറല്‍ പെയിന്റിംഗ് ആണു ...
ashadam ബ്ലോഗും ഇഷ്ടമായി .....
പരിചയപ്പെടുത്തലിനു നന്ദി ശ്രീ ...
ബൂലോഗത്ത് ഇവരെല്ലാം പ്രസിദ്ധരാണു.
ReplyDeleteഎന്നാൽ ഭൂലോകത്തെ മറ്റു വായനക്കാർക്ക് ഇവരെയൊക്കെ പരിചയപ്പെടുത്തുന്ന മൈത്രേയിക്ക് നന്ദി,
ആശംസകൾ.
ജ്യോയുടെ ബ്ലോഗില്‍ സ്ഥിരം പോകാറുണ്ട്. ജ്യോയുടെ ചിത്രങ്ങള്‍ എനിക്ക് വളരെയിഷ്ടമാണ്. ജ്യോയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteആഷാഢം കണ്ടിട്ടില്ല. ഇവരെ രണ്ടുപേരേയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന് മൈത്രേയിക്ക് നന്ദി. അഭിനന്ദനങ്ങള്‍.
എനിക്കു അനുഗ്രഹമാണ് മൈത്രേയിയുടെ ഈ പരിചയപ്പെടുത്തലുകൾ. പലരേയും ഞാനിപ്പോൾ ഇവിടെ വന്നാണു പരിചയപ്പെടുന്നത്. നന്ദി.
ReplyDeleteപലതും ഉഗ്രൻ സദ്യ തന്നെയാണ്, കേട്ടോ! അതു പറയാൻ വിട്ടുപോയി.
ReplyDeleteമനോ-ചിത്രക്കളരിയെപ്പറ്റി ഞാനും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ആഷാഡവും കണ്ടു കാണുമല്ലോ.
ReplyDeleteശ്രീനാഥന്‍-അപ്പോള്‍ ആഷാഡത്തില്‍ പോയില്ലേ? പോകണേ. പിന്നെ ജന്മി.അതൊരു പഴങ്കഥ.ശ്രീ.കേശവദേവിന്റെ അയല്‍ക്കാര്‍ വായിച്ചിട്ടില്ലേ. അതുപോലൊരു പഴങ്കഥ.എന്നെങ്കിലും ഒരിക്കല്‍ പുതുകാലവും കൂടി ചേര്‍ത്ത് ഒരു നോവല്‍ എന്ന ആഗ്രഹം കൊണ്ടു നടക്കുന്നു.മനോരാജ്യത്തില്‍ അര്‍ദ്ധരാജ്യം വേണ്ടല്ലോ....:) :)
റോസ്- എല്ലാവരും തിരിച്ചു പറയുന്നു... വേഗം ജ്യോയെക്കൂടി കണ്ടോളൂ....
സുരേഷ, റാംജി,വായാടി- ആഷാഡവും കൂടി നോക്കണേ.
ബിന്ദു, ശ്രീ, ചേച്ചിപ്പണ്ണ്, മുകില്‍ - നന്ദി
ജയന്‍- ഇതിനിടെ പോയിക്കാണം അല്ലേ...
കലാവല്ലഭന്‍-ബൂലോകത്തും എല്ലാവരേയും എല്ലാവരും അറിയില്ല മാഷേ.... പോസ്റ്റുകളുടെ കമന്റുകള്‍ നോക്കിയാലറിയാം.ഈ പംക്തി തുടങ്ങിയപ്പോള്‍ എനിക്കു വളരെ ആശയക്കുഴപ്പമുണ്ടായിരുന്നു ഇക്കാര്യത്തില്‍. ബൂലോകര്‍ക്കു പരിചയപ്പെടുത്തലുകള്‍ അനാവശ്യം, ഭൂലോകരില്‍ വായിക്കുന്നവരുണ്ടാകുമോ എന്നെല്ലാം.... ആശങ്കകള്‍ അസ്ഥാനത്താണെന്നു ഇപ്പോള്‍ മനസ്സിലാവുന്നു.
അയൽക്കാർ വായിച്ചിട്ടുണ്ട്. എന്റെ മുത്തശ്ശിയും (നിർധനയായ) ഒരു ജന്മിയായിരുന്നു, പിന്നെ നോവൽ മനോരാജ്യത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോൾ അറിയിക്കണേ!
ReplyDelete@ശ്രീനാഥൻ : മനോരാജ്യം ഇപ്പോൾ ഇല്ല എന്നാണ് അറിവ്. ഒരു പക്ഷെ മനോരാജ് വന്നത് കൊണ്ടാവാം.. :) ദേ കുനിച്ച് നിറുത്തി ഇടിക്കല്ലേ..
ReplyDeletejyoയുടെ ബ്ലോഗ് കാണാറുണ്ട്. താങ്ക്സ്!
ReplyDelete