ചിലര്‍ക്കെങ്കിലും മന: സംഘര്‍ഷങ്ങളൊഴിവാക്കുന്ന ആത്മപ്രകാശനവഴിയാണ് ബ്ലോഗെഴുത്ത്.
താളുകള്‍ മറിയുമ്പോള്‍ (http://chippikkulmuththu.blogspot.com/) എന്ന ബ്ലോഗിലേക്ക്. അബദ്ധവശാല്‍ ഈ ഭൂമി യില്‍ ജനിച്ചുപോയ ഒരു ആത്മാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആത്മ എന്തിനു ബ്ലോഗെഴുതുന്നു എന്ന് നോക്കൂ- 'ഈ ബ്‌ളോഗ് ഞാന്‍ എഴുതുന്നതു തന്നെ എന്നിലെ എന്നെ കണ്ടു പിടിക്കാന്‍ കൂടിയാണ്....പിന്നെ, നാം ജീവിച്ചിരുന്നു എന്നതിനു ഒരു തെളിവും വേണമല്ലോ'.
ഒട്ടും നിയമബദ്ധമല്ലാത്ത, സുതാര്യമായ എഴുത്ത് . ചെറുകഥ, ജീവിതം എന്നൊക്കെ ഗ്രൂപ്പു ചെയ്തിട്ടുണ്ടെങ്കിലും, ധാരാളം വായിക്കുന്ന, ഉയര്‍ന്ന ബുദ്ധിവ്യാപാരങ്ങളുള്ള വ്യക്തിക്ക് അവനവനെ മറന്നു ജീവിക്കേണ്ടി വരുന്നതിലുള്ള ആത്മവ്യഥകളാണ് മുഴുവനും. ഞാന്‍ എന്നതിനു പകരം ആത്മ എന്ന് കൂടുതല്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
ആഴമുള്ള വായന നല്‍കുന്ന തിരിച്ചറിവുകള്‍ ആത്മസംഘര്‍ഷങ്ങളുണ്ടാക്കും. ഇല്ലെങ്കില്‍ കൂപമണ്ഡൂകം പോലങ്ങു ജീവിക്കാമല്ലോ. ആശപൂര്‍ണ്ണാദേവി, പൗലോ ക്വയിലോ, ഖാലിദ് ഹുസൈന്‍ തുടങ്ങിയവരുടെ വായനാനുഭവങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട് ആത്മ. തിരിച്ചറിവുകള്‍ വിഷമമുണ്ടാക്കുമ്പോഴും പ്രയോഗികത കൈവിടാതെ ചിന്തിക്കുന്നുമുണ്ട്.
ജയശ്രീമിശ്രയുടെ Ancient Promises നെപ്പറ്റി- ' ഇതിലെ നായികയെക്കാളും വലിയ അവഗണനകള്‍ സ്‌നേഹ ശൂന്യത ഒറ്റപ്പെടല്‍ ഒക്കെ അനുഭവിച്ച ഒരുപാടുപേരെ അറിയാം. അവരൊക്കെ ഇന്ന് മക്കളെ വളര്‍ത്തി നല്ല നിലയിലാക്കി ഒപ്പം ഭര്‍ത്താവും ഒരുവിധം സഹിക്കബിള്‍ ആയി ജീവിക്കുന്നു. ചാരിതാര്‍ത്ഥ്യത്തോടെ..എല്ലാം എടുത്തെറിഞ്ഞ് പോയി രുന്നെങ്കില്‍ ഇന്ന് ഒരുപക്ഷെ, ഒന്നും കാണി ല്ലായിരുന്നു. .ഒറ്റപ്പെടല്‍ ഒഴിച്ച്..കാരണം അവര്‍ക്കാക്കും അവരെ കാത്തി രിക്കുന്ന ഒരു ബോയ് ഫ്രണ്ടോ വിദേശവാസമോ ഒന്നും ഉണ്ടാവില്ലല്ലൊ.'
' 'ഏന്‍ഷ്യന്റ് പ്രോമിസസ് ' വായിച്ച് 'ആത്മയോട് ഇവിടുള്ളവര്‍ ഒക്കെ അതിലും വലിയ അനീതി കാട്ടീട്ടും ആത്മ ഒക്കെ സഹിച്ച് ഒരു പരുവമായല്ലോ..' എന്നുള്ള സെല്‍ഫ് പിറ്റിയുമായി നടന്നതുകാരണം, കുടും ബത്തില്‍ ഉള്ള സമാധാനവും പോയിക്കിട്ടി! ഇതാണ് പറയുന്നത്, ചില ബുക്കുകള്‍ ഒക്കെ വായിക്കാന്‍ പോലും മലയാളി സ്ത്രീകള്‍ യോഗ്യരല്ല, പിന്നെയാണു അതു പോലൊക്കെ ജീവിക്കുന്നത്! ഒന്നു ചീഞ്ഞാലും മറ്റേതെങ്കിലും തഴച്ച് വളര്‍ന്നോട്ടെ എന്ന ഒരു തത്വമാണ് മലയാളി വീട്ടമ്മമാര്‍ക്കൊക്കെ നന്നെന്ന് തോന്നുന്നു.'
പൗലോ ക്വയിലോയെപ്പറ്റി-ഈ പൌലോ അണ്ണനും ആത്മേം തമ്മില്‍ വലിയ ഒരു ചേര്‍ച്ചയുണ്ട് (ചിന്തകളില്‍). ഹും! ആത്മയുടെ ചിന്തകള്‍ ചിന്തകളായി തന്നെ തുടരുകയും. പൌലോയുടെ ചിന്തകള്‍ നല്ല നല്ല പുസ്തകങ്ങളായി കോടികണക്കിന് കാശുവാരുകയും!
പ്രായത്തെപ്പറ്റിയുള്ള ചിന്തകള്‍- '20-40 വയസ്സുകാര്‍ ശരിക്കും യൗവ്വന യുക്തര്‍, കുട്ടികളെ വളര്‍ത്തലും മറ്റുമായി പ്രായം കടന്നു പോകുന്നതറിയാതെ ജീവിക്കുന്നവര്‍ .'
'മോഹന്‍ലാല്‍ അമ്പതു വയസ്സ് ആഘോഷിച്ചത്രെ! പത്തുവയസ്സില്‍ കൂടുതല്‍ പ്രായമുള്ള മമ്മൂക്ക അതിലും ചെറുപ്പമായി ഇരിക്കുന്നു. അപ്പോള്‍ പ്രായമല്ല വയസ്സാക്കുന്നത്. ഫിറ്റ്‌നസ്സ്.. ഫിറ്റ്‌നസ്സ്...നമ്മുടെ ഷാരൂഖാനും ആത്മേടെ ഒരു കൂട്ടുകാരിയും സമപ്രായക്കാര്‍. .കൂട്ടുകാരി അമ്മുമ്മയാകാന്‍ പോകുന്നു.. ഷാരുവോ, നല്ല ടീനേജ് കാരിയുടെ തോളേല്‍ കയ്യുമിട്ട് 'ആഷ് പീഷ് കൂഷ് ..'ഒക്കെ പറഞ്ഞ് വിലസുകയും!എന്റെ 16 വയസ്സുള്ള മകാളും ഷാരൂഖിന്റെ ആരാധിക! ഹല്ല പിന്നെ!'
ഇത്തിരി വെട്ടം (കഥ)-നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുമ്പോഴാണോ നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് , അതോ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണോ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്?
റിസല്‍റ്റ്(കഥ)-'ഡോക്ടര്‍ ഇനി ഈ ടെസ്റ്റ് എന്നെടുക്കണം.., ഇങ്ങിനെ അസുഖം ഉണ്ടെന്നു കരുതി ഇല്ലെന്നറിയുന്ന ഈ ടെസ്റ്റ്?'
മേയിലെ 'വായന'യില്‍ നിന്ന്-'ഒടുവില്‍ ഗത്യന്തരമില്ലാതെ വീണ്ടും വെജിറ്റേറിയന്‍ ആയി നോക്കി. ഒരല്പം മന സ്സമാധാനം കിട്ടി!അപ്പോള്‍ സന്തോഷം കിട്ടാന്‍ ആക്രാന്തമല്ല വേണ്ടത്, ത്വജിക്കലാണു വേണ്ടത് എന്ന് മനസ്സിലാവുന്നു. എന്തൊക്കെ ത്വജിക്കണം എന്നതിലാണു മനസ്സിന്റെ സമാധാനം നിലനില്ക്കുന്നതെന്നു തോന്നുന്നു..'
ആത്മാന്വേഷണം ആത്മ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.
Subscribe to:
Post Comments (Atom)
ആത്മാന്വേഷണം, ആത്മാലാപം, ആത്മരോദനം, ആത്മസംഘര്‍ഷം എന്നിങ്ങനെ പല പേരാലോചിച്ചു....അവസാനം കുറി വീണത് സംഘര്‍ഷത്തിന്..ആത്മയുടെ പേജുകള്‍ വായിച്ച് തീരുമാനിക്കുക ഉചിതമായത് ഏതെന്ന്.
ReplyDeleteആത്മയെ കാണിച്ചു തന്നതിന് നന്ദി.
ReplyDelete‘താളുകള്‍ മറിയുമ്പോള്‍’ ഒരുപാടിഷ്ടമുള്ള,തിരക്കിനിടയിലും പോയി നോക്കുന്ന ബ്ലോഗുകളിലൊന്നു തന്നെ.എന്തൊക്കെയോ പേരറിയാ ചിന്തകളും,കാര്യങ്ങളുമായിട്ടാണു ഓരോ തവണയും അവിടുന്ന് മടങ്ങാറ്.നന്നായി പറഞ്ഞിരിക്കുന്നു ആത്മസംഘര്‍ഷങ്ങളെ കുറിച്ച്.മൈത്രേയി ചേച്ചി പറഞ്ഞ പോലെ ഇനിയും ആത്മാന്വേഷണം തുടരട്ടെയെന്ന് ഞാനുമാശംസിക്കുന്നു.:)
ReplyDeleteമൈത്രേയി,ആത്മയെ പരിചയപ്പെടുത്തിയത്നു നന്ദി.ഒരു കണ്ണാടിയില് നോക്കിയ അനുഭവമായിരുന്നു !
ReplyDeleteആത്മയുടെ "താളുകള്‍ മറിയുമ്പോള്‍" എത്ര തിരക്കിനിടയിലും വായിക്കുന്ന ഒരു ബ്ലോഗ് ആണ്.എന്നും ചിന്തക്കുതകുന്ന കാര്യങ്ങള്‍ പറയുന്ന ആത്മ, നല്ലൊരു സുഹൃത്ത് കൂടിയാണ്.
ReplyDeleteആത്മയെ ഇവിടെ പരിചയപ്പെടുത്തിയതില്‍ വളരെ സന്തോഷം മൈത്രേയീ....
ആദ്യമായാണ് ആത്മയെ കാണുന്നത്. നല്ലഒരു ബ്ലോഗ് പരിചയപ്പെടുത്തിയതിന് നന്ദി. ഒരു ചെറിയ സജഷൻ പറയട്ടെ. ബ്ലോഗുകളുടെ പേരിനോടൊപ്പം ഹൈപ്പർ ലിങ്ക് തരുന്നതല്ലേ കൂടുതലും നല്ലത്. അച്ചടിയിൽ ഇപ്പോളുള്ള രീതിയാണ് ഉചിതമെങ്കിലും ഇവിടെ അത് അങ്ങിനെ ഒന്ന് മാറ്റി പരീക്ഷിച്ചാൽ ക്ലിക്ക് ചെയ്ത് ബ്ലോഗിലേക്ക് പോകാൻ എളുപ്പമായിരിക്കും.
ReplyDeleteഇനി വേണം ആത്മയുടെ ആത്മാവ് പോയി നോക്കുവാൻ...
ReplyDeleteആത്മ ചേച്ചിയുടെ 'താളുകള്‍' ശ്രദ്ധിയ്ക്കാറുണ്ട്
ReplyDeleteതീര്‍ച്ചയായും മനസ്സിന്‍റെ ഉള്ളില്‍ കോറിയിടുന്നത് പുറം ലോകത്തെത്തിക്കാനുള്ള വഴിയാണ് ബ്ലോഗിങ്ങ്.
ReplyDeleteആത്മ വായിച്ചു.സ്റ്റൈലന്‍ എഴുത്ത്..
മൈത്രേയിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി!
ReplyDeleteഎന്റെ ബ്ലോഗിനെ പ്രശംസിച്ച് എഴുതിയ എല്ലാപേര്‍ക്കും പ്രത്യേകം പ്രത്യേകം ഹൃദയം നിറഞ്ഞ നന്ദി!
മനസ്സ് വല്ലാതെ സന്തോഷിച്ചു..!! ഒപ്പം പനിയും വന്നു പിടിച്ചു.
ഇനിയും ദയവു ചെയ്ത് എന്റെ ബ്ലോഗു വായിക്കാന്‍ വരിക.. എനിക്ക് നല്ല കാര്യങ്ങള്‍ എഴുതാനും ദൈവം തോന്നിപ്പിക്കട്ടെ..
എല്ലാ സ്ത്രീകളും (പ്രത്യേകിച്ചും ഒറ്റപ്പെടുമ്പോള്‍) അനുഭവിക്കുന്ന സംഘര്‍ഷങ്ങളേ അവിടെയുമുള്ളൂ,പക്ഷെ അതൊക്കെ അതെപടി അക്ഷരങ്ങളിലൂറ്റെ നിഷ്കളങ്കമായി പറയാന്‍ കഴിയുന്നു എന്നിടത്താണ് ആ എഴുത്തിന്റെ വിജയം.
ReplyDeleteനന്ദി,ഈ ബ്ലോഗ് പുറം ലോകത്ത് എത്തിച്ചതിന്.
സന്ദർശിച്ചിട്ടുണ്ട്
ReplyDeleteആത്മയുടെ ബ്ലോഗ് കണ്ടു, ഒരു നിഷ്കളങ്ക ബ്ലോഗ്! വളരെ നന്ദി.
ReplyDeleteആഴമറിഞ്ഞുള്ള എഴുത്തായി.
ReplyDelete