Saturday, July 17, 2010

മാണിക്യത്തിളക്കം.

വിശുദ്ധ അല്‍ഫോന്‍സായുടെ കോണ്‍വെന്റ് ബോര്‍ഡിംഗിലെ 'എന്റെ പെണ്‍കുട്ടി കാലവും' , ഇടയ്ക്കിടെ  ആ മഹതിയുടെ എന്റെ ജീവിതത്തിലേക്കുള്ള വിരുന്നു വരവും ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു. അതില്‍ മാണിക്യം ഇട്ട അഭിപ്രായം ഞങ്ങളുടെ ബ്ലോഗ് സൗഹൃദത്തിനു വഴി തെളിച്ചു. സുതാര്യവും മനോഹരവുമായ മാണിക്യച്ചുവപ്പു പോലെ ഹൃദ്യമായ വായനാനുഭവങ്ങള്‍ ആണ് ആ ബ്ലോഗ് എനിക്കു സമ്മാ നിച്ചത്. ആര്‍ജ്ജവം തുളുമ്പും രചനകളില്‍ നിന്നു ചിലത്.

എന്റെ ആദ്യ ആത്മഹത്യാശ്രമം

' ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനി ച്ചു. അന്നു ഒരു ഏഴു വയസ്സില് താഴേ പ്രായം കാണു . ഒരു ദിവസം വീട്ടില് അ ച്ഛനും അമ്മയും ഇല്ലാ, ഞാന്‍ എന്തോ ഒക്കെ ചെയ്തു നടന്നപ്പോള്‍ അച്ഛന്റെ ഓഫീസ് റുമില് കയറി, അവിടെ നരോധനാജ്ഞ ഒള്ളതാ കയറരുത് എന്ന്. അപ്പൊ അച്ഛന്‍് ഇല്ലാത്തപ്പൊഴ് കയറി ആ മേശലുള്ളതൊക്കെ ഒന്നു കാണണം. അങ്ങനെ ഒരു ചിന്ന ആശൈ .അത്രേ ഒള്ളു. കുറെ ചെത്തിക്കുര്‍പ്പിച്ച പെന്‍സില്, ചുവപ്പ്, നീല,പച്ച, കറുപ്പ്, മഷിക്കുപ്പികള്, പല തരം പേനകള്, ബ്ലൊട്ടിങ്ങ് പാഡ്, റബറ്, മുട്ടുസൂചി ,ഇങ്ക് പാഡ്, അതു തുറന്നു കൈ കൊണ്ട് ഒന്നു പിടിച്ചൂ, കൈ നിറയെ അതിലെ മഷി, അതു കാര്യമാക്കീല്ല, വേട്ട തുടര്‍ന്നു ..മേശയില് നല്ല ഒരു മേശവിരിയുണ്ട്..(അമ്മേടെ ഭാഷയില് ആപ്ലിക്ക് വര്‍ക്ക് ചെയ്തതു ) .കൈവിരല്‍ പാടുകള്‍് അവിടെ ഒക്കെ പതിച്ച് ഞാന്‍ ജൈത്ര യാത്ര തുടരുകയാണ്. ഞാന്‍ സൗകര്യാര്‍ത്ഥം മേശേല് ഇരുന്നു. ആ പച്ച മഷിക്കുപ്പി കാണാന്‍ ഒരു ശേലാരുന്നു, അതു കൈയിലെടുത്തു ,അത്രെ അറിയാവു ,പിന്നെ എല്ലാം വളരെ പെട്ടന്നാരുന്നു. മഷി ക്കുപ്പി പൊട്ടി. മേശവിരിയിലും, എന്റെ ഉടുപ്പിലും, നിലത്തും, ആകെ പ്രശ്‌നമായി. െ്രെകം സീന്‍. അപരാധിയായ ഞാന്‍ . കൈയ്യബദ്ധം പറ്റി .അതറിയാം, അടി ഒറപ്പാ . അതീന്ന് രക്ഷപെടാന് ഒരു മാര്‍ഗവും ഇല്ലാ..

ചാവുകതന്നെ. തീരുമാനിച്ചു, അപ്പൊ എങ്ങ നെ ചാകും? തല പൂകഞ്ഞ് ആലോചിച്ചു. അവിടെ ഒരു ദിവസം ഒരു കോഴികുഞ്ഞു ചത്തു, ഒറ്റാലില് ഇട്ടതാ, വെയിലുകൊണ്ടാ ചത്തേ. അന്നു അമ്മ ജോലിക്കാരിയെ ഒത്തി രി വഴക്കു പറഞ്ഞു, അതിനെ വെയിലത്തിട്ടി ട്ടാ ചത്തെ എന്ന്. അപ്പൊ ചാവാന്‍ വഴി തെളിഞ്ഞു . ഞാന്‍ പോയി വെയിലത്തു കിടന്നു. വെയിലു തീരുവോളം, വെയിലും കൊണ്ടു, ചത്തുമില്ല ,കിട്ടാനുള്ള പൂശ് കിട്ടുകേം ചെയ്തു. പിന്നെ മുതല് മുറിപൂട്ടി ഇട്ടിട്ടാ അവരു പുറത്തു പോകാറ്.'
അമ്മയ്ക്ക് ഒരു ദിവസം - അമ്മദിന ചിന്ത .

' വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥ. നേരം പുലരും മുന്നെ അമ്മ ഉണര്‍ന്ന് വീട്ടി ലെ എല്ലാ ജോലിയും ചെയ്യും. ഒരു ദിവ സം അമ്മ മൂത്ത മകനോട് പറഞ്ഞു, മോനെ കട യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക, വെള്ളം കോരുക, വിറക് കൊണ്ടു വരിക, ഇതെല്ലാം കൂടി ചെയ്യാന്‍ സാധിക്കു ന്നില്ല , നീ വീട്ടിലെ ജോലികളില്‍ എന്നെ ചെറുതായി ഒന്നു സ ഹായിക്കണം, മകന്‍ സമ്മതിച്ചു .തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലതും ചെയ്തു കൊടുത്തു ആ മാസം കടന്നു പോയി . അമ്മ നോക്കുമ്പോള്‍ അമ്മയുടെ മേശമേല്‍ ഒരു കുറിപ്പ് .

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നത് 5 ദിവസം, ദിവസം 50 പൈസ വച്ച് 2.50 രൂപ. വെള്ളം കോരിയത് 20 ദിവസം 25 പൈസ വീതം 5.00 രൂപ. വിറക് അടുക്കി യത് 4 ദിവ സം 25 പൈസ വീതം 1.00 രൂപ . വസ്ത്രം ഇസ്തിരിയിട്ടത് 4 ദിവസം 50 പൈസ വീതം 2.00 രൂപ .ആകെ =10.50 രൂപ

അമ്മ ഇതു വായിച്ചു . ആ കടലാസില്‍ എഴു തിയ തുക അവിടെ വച്ചു. മകന്‍ വന്നു പണം കണ്ട് സന്തോഷിച്ച് അതു പോക്കറ്റിലിട്ടു. പി ന്നെ ആണു മകന്‍ കണക്ക് കുറിച്ച കടലാ സിന്റെ മറുപുറത്ത് അമ്മ എഴുതിയത് കാണുന്നത്.

പത്തുമാസം ചുമന്ന് പ്രസവിച്ചതിനു ഒന്നും വേണ്ടാ. മുലപ്പാലൂട്ടി വളര്‍ത്തിയതിനു ഒന്നും വേണ്ട . എന്നും താരാട്ട് പാടിയുറക്കിയതിനു ഒന്നും വേണ്ടാ. മഞ്ഞപ്പിത്തം വന്നപ്പോള്‍ ശു ശ്രൂഷിച്ചതിനു ഒന്നും വേണ്ട .ചിക്കന്‍ പോക്‌സ് വന്ന് കിടന്ന പ്പോള്‍ രാവും പകലും കൂടെ ഇരുന്നതിനും ഒന്നും വേണ്ട. വീണു കാലൊടിഞ്ഞപ്പോള്‍ എന്നും എടുത്ത് സ്‌കൂളില്‍ കൊണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും ഒന്നും വേണ്ട. എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്ന് ഊട്ടിയതിനും ഒന്നും വേണ്ട . വസ്ത്രം മറ്റ് ആവശ്യങ്ങള്‍ ഒക്കെ ഇത്രയും കാലം നടത്തി തന്നതിനും ഒന്നും വേണ്ട.' അമ്മയുെട സ്‌നേഹത്തിന് വിലയിടാനാവില്ല എന്ന് മകന്‍ മാനസാന്തരപ്പെട്ടു. നിരുപാധികവും നിസ്വാര്‍ത്ഥവുമായി സ്‌നേഹിക്കേണ്ടത് എങ്ങനെ എന്നു കുട്ടികളെ പഠിപ്പിക്കുകയാണ് അമ്മയായിരിക്കുക എന്നതിനര്‍ത്ഥം എന്നാണ് എക്കാലത്തേയും ഈ നല്ല കഥ അവസാനിപ്പിക്കുന്നത്.*

അമേരിക്കയില്‍ ഹാമില്‍ട്ടണിലെ പള്ളിയില്‍ പോകുന്ന മാണിക്യം, വിദ്യാരൂപിണിയായ സരസ്വതിയേയും, മഹാഭാരത ഏടുകളേയും തുല്യബഹുമാനത്തോടെ കാണുന്നു. ഇതുപോലെ സഹിഷ്ണുത ഉള്ളവരാണ് നമ്മള്‍ കേരളീയര്‍ ഭൂരിപക്ഷവും. എന്നിട്ടും ജോസഫ്- ജാഫര്‍- ഷൈന്‍മാര്‍ ഇവിടെ വേരു പിടിക്കുന്നത് എങ്ങനെ എന്നതു ചിന്തനീയം.

ആസ്വദിേക്കണ്ടേ ഈ മാണിക്യത്തിളക്കം ? ലിങ്ക്- http://maaanikyamisin.blogspot.com/

*അവസാനിപ്പിക്കുന്നത് എന്നത് അവര്‍ ഓര്‍മ്മിപ്പിക്കുന്നത് എന്നു മാറ്റി. മാണിക്യം എഴുതിയ ആംഗലേയത്തിന്റെ മലയാള പരിഭാഷയാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് അവര്‍ക്കു മനസ്സിലയിട്ടുണ്ടാവില്ല.





49 comments:

  1. മാണിക്ക്യത്തിലേക്ക് എന്റെ ശ്രദ്ധ തിരിച്ചു വിട്ടതിനു നന്ദി!!

    ReplyDelete
  2. മാണിക്യം ചേച്ചിയെയും കുറേക്കാലമായി ബ്ലോഗിലൂടെയും ചാറ്റിലൂടെയും പരിചയമുണ്ട്...

    ReplyDelete
  3. ആ തിളക്കം ഞാനറിഞ്ഞു, ഇനിയും പോകും, നന്ദി.

    ReplyDelete
  4. മാണിക്യം ചേച്ചിയ്ക്ക് ആശംസകൾ!

    ReplyDelete
  5. മൈത്രെയീ,
    മാണിക്യം വായിക്കേണ്ട ഒരു ബ്ലോഗ്‌ തന്നെ.സംശയമില്ല.
    പരിചയപ്പെടുത്തിയതിനു നന്ദി..

    ReplyDelete
  6. parichaya peduthiyathinu nandi... ammayodulla sneham palarum mother's dayil aakkumbol aaanu kashtam...!

    ReplyDelete
  7. മാണിക്യം,എന്റെ പ്രിയപ്പെട്ട ചേച്ചി തന്നെ... ബ്ലോഗിലൂടെയും ചാറ്റിലൂടെയും!

    മനസ്സ് നിറയെ ഒരമ്മയുടെ സ്നേഹവും കരുതലും നല്‍കുന്ന, ലാഭേച്ചയില്ലാതെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ ചേച്ചി ഒരു മാണിക്യം തന്നെ!

    ReplyDelete
  8. മാണിക്യം.
    തികച്ചും അര്‍ത്ഥവാത്തായ പോസ്റ്റുകളും ഓരോ പോസ്റിനെയും ശരിയായി വിലയിരുത്തി നല്‍കുന്ന അഭിപ്രായങ്ങളും ബൂലോകത്തെ എല്ലാവരുടെയും ചേച്ചിയാക്കി മാറ്റി.
    സമയം പോലെ എല്ലാവരുമായി ചാറ്റിംഗിനും സമയം കണ്ടെത്തുന്ന
    ചേച്ചി മാണിക്യം തന്നെ.

    ReplyDelete
  9. മാണിക്യത്തിന്റെ ബ്ലോഗ്‌ നോക്കി. ജീവസ്പര്‍ശിയായ നല്ല ലാളിത്യമുള്ള എഴുത്ത്...

    ReplyDelete
  10. മാണിക്യം ചേച്ചിയെ കുറച്ച് നാളുകളായി അറിയാം. ചാറ്റിലും ബ്ലോഗിലും എന്റെ ബ്ലോഗിലും എല്ലാം ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. നന്നായി ഈ പരിചയപ്പെടുത്തൽ. പിന്നെ, ചേച്ചിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും തുടങ്ങി ഒരു ചെറിയ ബൂലോകസഞ്ചാരം. അതെ. ഞാഞ്ഞൂളിനും അഹങ്കാരം അല്ലേ? ക്ഷമിച്ചേക്ക്..ഹി.ഹി

    ReplyDelete
  11. മാണിക്യം ചേച്ചിയെന്ന നിറസ്നേഹത്തിന് ആശംസകള്‍.

    ReplyDelete
  12. കണ്ടിട്ടില്ല, മിണ്ടിയിട്ടേയുള്ളൂ... ആത്മാവില്‍ തൊട്ടിട്ടുണ്ട് പലതവണ... കുട്ടിത്തം മാറാത്ത സ്നേഹസംവാദങ്ങളിലൂടെ. ആര്‍ദ്രമായ സ്നേഹത്തിന്‍റെ മാണിക്യത്തിളക്കം തന്നെ, എന്‍റെ അമ്മയുടെ സീനിയറായി പഠിച്ച എന്‍റെ ഈ നാട്ടുകാരി...

    ReplyDelete
  13. ഞാനിപ്പം പോയി 2 ചുവന്ന മുളകു ഉഴിഞ്ഞിട്ടിട്ടു വരികാ, എല്ലാവരും കൂടെ പൊക്കി പൊക്കി പ്രിയ മാണിക്യത്തിനു കണ്ണു തട്ടാതിരിക്കാന്‍.

    ഒരിക്കല്‍ എന്റെ പോസ്റ്റില്‍ വന്നു കമന്റി , പിന്നെ എല്ലാ പഴയ പോസ്റ്റും വായിച്ച് അഭിപ്രായിച്ചു ഈ പ്രിയ ബ്ലോഗ് സുഹൃത്ത്. ആ വിശാലമനസ്‌കത എനിക്കു ഒരു പുതു അനുഭവമായിരുന്നു. അന്നുമുതല്‍ ഞാനും അങ്ങനെ ചെയ്യാറുണ്ട്, ഇഷ്ടപ്പെടുന്ന ബ്ലോഗുകളില്‍. പിന്നെ ഇപ്പോഴിപ്പോള്‍ എല്ലാത്തിനും കമന്റാന്‍ സാധിക്കാറില്ല.

    ഇന്നുവരെ ചാറ്റാത്ത, ഫോണാത്ത ആ സുഹൃദ് ബന്ധം അതിന്റെ എല്ലാ ഊഷ്മളതയോടും കൂടി എപ്പോഴും മനസ്സിലുണ്ട്.

    ReplyDelete
  14. ആർക്കും ചെറുവേദനപോലും നൽക്കില്ലെന്ന് പ്രതിജ്ഞയെടുത്തപോല്ലെയാണ് ഈ ചേച്ചിയുടെ ജീവിതം. അതനുഭവിക്കാൻ യോഗം ലഭിച്ച ഞാൻ ഭഗ്യവാനാണ്.

    നന്മ വാക്കിലല്ല പ്രവർത്തിയിലാണെന്ന് കാണിച്ച്തന്ന, പറയാനുള്ളത് തന്റേടത്തോടെ പറയണമെന്ന് ഉപദേശിച്ച, അത്മവിശ്വാസം കൈവിടാത്ത, എന്റെ പ്രിയപ്പെട്ട മാണിക്യം ചേച്ചിക്ക് ദീർഘായുസിന് വേണ്ടി പ്രാർഥിക്കുന്നു.

    ഒരിക്കലും കണ്ടിട്ടില്ല, ഒരിക്കലും കേട്ടിട്ടുമില്ല. എങ്കിലും അറിയാം ആ മാണിക്യം അടുത്തുണ്ടെന്ന്.

    ReplyDelete
  15. തീർച്ചയായും എന്റെ ജോമയ്ക്ക് നല്ലതു വരുത്തട്ടെ

    ReplyDelete
  16. നല്ലൊരു ബ്ലോഗും നല്ലൊരു ചേച്ചിയും......
    വായിയ്ക്കാറുണ്ട്, ഞാനും.

    ReplyDelete
  17. മാണിക്യം ചേച്ചിയെയും കുറേക്കാലമായി ബ്ലോഗിലൂടെയും പരിചയമുണ്ട്... ചേച്ചി ഒരു മാണിക്യം തന്നെയാണ്. അത് മനസ്സിലാകാന്‍ ചേച്ചിയുടെ ഒരു പോസ്റ്റ്‌ വായിച്ചാല്‍ മതി.

    ReplyDelete
  18. ബൂലോകത്ത് ഇത് പോലെ ഒരു ചേച്ചി വേറെ ഉണ്ടോ --- സംശയമാണ്.. ഇത് ഒരാളെ വെറുതെ പൊക്കി വക്കാനുള്ള ഒരു കമന്റ്‌ ആയി എഴുതാന്‍ ഇഷ്ടമില്ല. എന്നാലും മാണിക്യത്തെ അങ്ങനെ വിടാനും വയ്യ. ഹാമില്‍ടന്‍-ലുള്ള നിര്‍മല വഴിയാണ് മാണിക്യത്തെ പരിചയം. എന്നാല്‍ ഇപ്പോള്‍ സ്ഥിരമായി കംയുനികേശന്‍ നടത്തുന്നത് മാണിക്യം ആണ്. എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ആ സല്ക്കര്മം പറയാതിരിക്കാന്‍ വയ്യ. ഇത് എഴുതിയ ബ്ലോഗിനെ പറ്റി മാത്രമല്ല, എഴുതാനിരിക്കുന്ന ബ്ലോഗിനെ കുത്തിപൊക്കി കൊണ്ടുവരാനും പുള്ളിക്കാരിക്ക് അറിയാം. എല്ലാ ഭാവുകങ്ങളും.

    ReplyDelete
  19. ബൂലോകത്തെ ടീച്ചറും .ചേച്ചിയും ,അമ്മയുമായ മണിക്യത്തിനു എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ :)

    ReplyDelete
  20. പറയാനുള്ളതു മുഴുവൻ പറയാൻ കഴിയാത്ത സന്ദർഭങ്ങൾ പലപ്പോഴും എനിക് ഉണ്ടാകാറുണ്ട്, അന്നേരം ഒരു പുഞ്ചിരി [:)] സമ്മാനിച്ച് മുങ്ങുകയാണ് പതിവ്!

    ഇപ്പോൾ ഏകദേശം അത്തരമൊരവസ്ഥയിലാണ്!!

    ഞാൻ കാണണമെന്ന് ആഗ്രഹിച്ചവരിൽ പലരെയും കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും; കണ്ടിട്ടുള്ള, കേട്ടിട്ടുള്ള അപൂർവ്വം ഓൺലൈൻ സുഹൃത്തുക്കളിൽ ഒരാളെന്നനിലയ്ക്ക് ഈ പോസ്റ്റുകളും അതിനു വന്ന കമന്റുകളും അത്യധികം സന്തോഷം നൽകുന്നു. പലപ്പോഴും സ്വകാര്യമായ അഹങ്കാരവും, ലാഭേഛയില്ലാതെ സാന്ത്വനമാകുന്ന, അമ്മയാകുന്ന, ചേച്ചിയാകുന്ന സുഹൃത്തുക്കളാകുന്ന ഇത്തരം ആളുകൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് ആശംസിക്കുന്നു....

    ReplyDelete
  21. മാണിക്യത്തെ വായിക്കാറുണ്ട് ശ്രീ ..
    പരിചയപ്പെടുത്തിയതിനു നന്ദി .. കൂടുതല്‍ അറിയാന്‍ യീ പോസ്റ്റ്‌ ഉപകരിച്ചു ..
    കമന്റു കളിലൂടെ .. പോസ്റ്റ്‌ അതിനൊരു നിമിത്തം ആയല്ലോ .. :)

    ReplyDelete
  22. ആദ്യകാലങ്ങളിൽ കൂട്ടുകാർ തങ്ങളിൽ ചീത്ത പറയാനും മറ്റുള്ളവരുടെ കുറ്റം പറയാനും മാത്രമായി ഉപയോഗിച്ചിരുന്ന ബ്ലോഗ് ഇന്ന് നന്മയുടേയും ഗൗരവമുള്ള കാര്യങ്ങളുടെയും മുഖമായി മാറിയിരിക്കുന്നു.
    പുതിയ പരിചയപ്പെ
    ടുത്തലിനും നന്ദി.

    ReplyDelete
  23. മാണ്യക്യം ചേച്ചിയുടെ ബ്ലോഗുകൾ വായിക്കാറുണ്ട്.. ഇപ്പോൾ ഇവിടെയും വന്നു വായിച്ചു. ..

    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. മാണിക്ക്യം എനിക്കും വളരെ ഏറെ പ്രോത്സാഹനം തന്നിട്ടുണ്ട്..


    വളരെ നല്ല രീതിയില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിവുള്ള, നല്ല ഒരു എഴുത്തുകാരിയായി തോന്നി..

    ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!

    ReplyDelete
  28. "മാണിക്യം" എന്ന ബ്ലോഗിലൂടെ ഇപ്പൊ ബൂലോകം മുഴുവന്‍ അറിയപ്പെടുന്ന മാണിക്ക്യത്തെ കുറിച്ചുള്ള പോസ്റ്റ്‌ നന്നായി..
    മാണിക്ക്യം എന്ന ബ്ലോഗിലെ പോസ്റ്റിന്റെ സാഹിത്യപരമായതോ അല്ലെങ്കില്‍ കലാപരമായതോ ആയ അത്യുന്നത നിലവാരമോന്നുമല്ല എന്നെ മാണിക്ക്യത്തിന്റെ സ്ഥിരം വായനക്കരനാക്കിയത്.. മറിച്ചു ഭാഷയുടെ ലാളിത്യവും കാപട്യമില്ലാത്ത എഴുത്തും ആയിരുന്നു...

    ആ പരിചയം ജീടാക്കില്‍ എത്തിയപ്പോ ഞാന്‍ അറിഞ്ഞ ഒന്ന് വെറും ബ്ലോഗ്‌ വായിക്കുക കമന്റിടുക എന്നതില്‍ കവിഞ്ഞു ബൂലോകത്തെ ഓരോ പ്രശ്നങ്ങളിലും സ്വയം ഇടപെടുകയും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ കൊടുക്കുകയും പതിയാവിരുന്നു..( ജോനവന്റെ പ്രശ്നം ഒരു ഉദാഹരണം മാത്രം )

    ReplyDelete
  29. മാണിക്യം ടീച്ചര്‍ മലയാളം ബ്ലോഗുലകത്തിലെ മാണിക്യം തന്നെ. ഒരിക്കല്‍ എന്നെയും ഫോണില്‍ വിളിച്ച് സംസാരിച്ചത് നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

    ReplyDelete
  30. ഞാനും നിങ്ങളോടൊപ്പം കൂടുന്നു

    ReplyDelete
  31. പറഞ്ഞതും പറയാനിരിക്കുന്നതുമായ എല്ലാ നല്ല വാക്കുകളും മാണിക്യത്തിലേക്കു തിരിച്ചുവിടുന്നു.
    പിന്നെ സോണാ, എഴുത്തിനങ്ങനെ hard and fast rules, ഇല്ല, നിശ്ചിത രീതിയുമില്ല. ബ്ലോഗര്‍ എന്നു മതി , ആണ്‍ബ്ലോഗര്‍, പെണ്‍ബ്ലോഗര്‍ എന്നൊന്നും വേര്‍തിരിവു ആവശ്യമില്ല എന്നു തന്നെയാണ് എനിക്കും. പക്ഷേ എപ്പോഴും എന്തിലും side line ചെയ്യപ്പെട്ടവര്‍ എന്ന നിലയില്‍ ഞാനുള്‍പ്പെടുന്ന വനിതാ സമൂഹത്തിന് കൂടുതല്‍ പരിഗണന വേണം എന്നെനിക്കു തോന്നി. ബാക്കി പ്രിന്റു മീഡിയയില്‍ വരുന്ന ബ്ലോഗുകളിലധികവും , ആണുങ്ങളുടേതല്ലേ? എന്തിനേറെ, കോളം ചെയ്യുന്ന വനിതകള്‍ തന്നെ എത്ര കുറവ്? എത്ര നന്നായി എഴുതിയാലും വാരികകളില്‍ കോളം ചെയ്യല്‍ തുടങ്ങിയ കനപ്പെട്ട കാര്യങ്ങള്‍ (ഈ കോളമല്ല, ഹരികുമാറിന്റെ അക്ഷരജാലകം പോലെ) പുരുഷജനത്തിനേ നല്‍കൂ. പിന്നെയുമുണ്ട് പല പരിമിതികളും പല കാര്യങ്ങളും. അത് ഊഹിക്കുക.
    ഈ 'ശ്രീമതി'യുടെ വിശദീകരണം തൃപ്തികരമായോ ആവോ?

    ReplyDelete
  32. The one who loves all..
    Encourages all...
    the one who bothers to read good blogs and makes it a point to comment and boost the blogger.. the one who spread good word about good blogs...
    More than anything.. a finest human being!
    I am so proud to say that i have received rays of this snehatthilakkam from this apoorva maanikyam!
    Love you Maanikyam chechi... May God Bless you with more energy and happiness so that you radiate them to the world through your endless love, smiles and inspiring comments!!!

    ReplyDelete
  33. മാണിക്യച്ചേച്ചി എന്റേയും പ്രിയപ്പെട്ട ചേച്ചി തന്നെ....

    ReplyDelete
  34. മാണിക്യം ഒരു വെബ്മാണിക്യം തന്നെ. ആരെയും വിഷമിപ്പിക്കില്ല. ഒരു നല്ല മനസ്സു എന്നാൽ മാണിക്യം പോലെ മൂല്യവും ഭംഗിയും ഉല്ലതാണു. എനിക്കും ഇഷ്ടമാണു മാണിക്യത്തിനെ!

    ReplyDelete
  35. മാണിക്യം ചേച്ചിയെ ഇടയ്ക്ക് വായിച്ചിട്ടുണ്ട്. പലരേയും പലപ്പോഴും പരിചയപ്പെടുത്തിക്കൊണ്ടും മറ്റ് തരത്തിലും വ്യത്യസ്തമായ ഒരു രീതി എന്‍ റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് തന്നെ പറയാം. എങ്കിലും കമന്‍ റുകളൊന്നും ഞാനിതുവരെ അവരുടെ ബ്ലോഗിലിട്ടിട്ടില്ല എന്നാണോര്‍മ്മ. എന്ത് തന്നെയായാലും ബ്ലോഗ് എന്ന മാധ്യമത്തെ അതിന്‍ റെ മൂല്യത്തോടെ ചേര്‍ത്ത് പിടിക്കുന്നതിലും സ്നേഹത്തോടെ പരിചരിക്കുന്നതിലും മാണിക്യം ചേച്ചി കാണിക്കുന്ന ശുഷ്കാന്തിക്ക് എല്ലാ ഭാവുകങ്ങളും.
    ഇവിടെ എഴുതിയ പോസ്റ്റില്‍ എനിക്ക് ഒരു തരത്തിലുള്ള വിയോജിപ്പും ഇല്ല തന്നെ. എന്നാല്‍ കമന്‍ റുകളില്‍ അവിടിവിടെയായ് പുരുഷന്‍ മാരോട് അത്ര സുഖകരമല്ലാത്ത ഒരു നിലപാട് വച്ചു പുലര്‍ത്തുന്നതായി കാണുകയുണ്ടായി. അത് തികച്ചും ബാലിശവും അപക്വവുമായേ തോന്നുന്നുള്ളൂ.

    “എപ്പോഴും എന്തിലും side line ചെയ്യപ്പെട്ടവര്‍ എന്ന നിലയില്‍ ഞാനുള്‍പ്പെടുന്ന വനിതാ സമൂഹത്തിന് കൂടുതല്‍ പരിഗണന വേണം എന്നെനിക്കു തോന്നി“

    കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായ് മലയാളം ബ്ലോഗിങ്ങില്‍ ഇടപെടുന്ന ഒരാളെന്ന നിലയില്‍ ആരെങ്കിലും മെയിന്‍ റോള്‍ വഹിക്കുന്നവരെന്നും സൈഡ് റോള്‍ വഹിക്കുന്നവരെന്നോ സൈഡ് ലൈന്‍ ചെയ്യപ്പെട്ടവരെന്നോ വേര്‍തിരിവ് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അങ്ങിനെയൊന്നില്ല. പ്രത്യേകിച്ച് ബ്ലോഗ് എന്ന മാധ്യമത്തില്‍ വനിതാ സമൂഹത്തിന് കിട്ടെണ്ടതില്‍ കൂടുതല്‍ പരിഗണന കിട്ടുക തന്നെ ചെയ്യുന്നുണ്ട്. പലപ്പോഴും ആ കുത്തൊഴുക്കില്‍ നല്ല രചകള്‍ എഴുതിയ പുരുഷ എഴുത്തുകാര്‍ തഴയപ്പെടുകപോലും ചെയ്യുന്നു എന്നു പറയുന്നതിലും എനിക്ക് സങ്കോചമില്ല. അത് കൊണ്ട് തന്നെ പ്രേത്യേകിച്ച് ബ്ലോഗ് എന്ന മാധ്യമത്തില്‍ പ്രത്യേക പരിഗണന വേണ്ട ഒരു വിഭാഗം വനിതകളാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ എനിക്ക് വിയോജിപ്പുണ്ട് അത്തരം ചിന്തകള്‍ ശരിയുമല്ല.

    “പ്രിന്റു മീഡിയയില്‍ വരുന്ന ബ്ലോഗുകളിലധികവും , ആണുങ്ങളുടേതല്ലേ? എന്തിനേറെ, കോളം ചെയ്യുന്ന വനിതകള്‍ തന്നെ എത്ര കുറവ്? എത്ര നന്നായി എഴുതിയാലും വാരികകളില്‍ കോളം ചെയ്യല്‍ തുടങ്ങിയ കനപ്പെട്ട കാര്യങ്ങള്‍ (ഈ കോളമല്ല, ഹരികുമാറിന്റെ അക്ഷരജാലകം പോലെ) പുരുഷജനത്തിനേ നല്‍കൂ. പിന്നെയുമുണ്ട് പല പരിമിതികളും പല കാര്യങ്ങളും. അത് ഊഹിക്കുക.“

    മുകളില്‍ ആദ്യം പറഞ്ഞതു പോലെ ഈ പ്രസ്താവനയും വളരെ ബാലിശം എന്ന് തന്നെ പറയാം.

    ഒരു ബ്ലോഗര്‍ ആവുക എന്നു വച്ചാല്‍ അത് പ്രിന്‍ ഡ് മീഡിയയിലേക്ക് വരാനുള്ള ചവുട്ടുപടിയാണെന്ന് ആരെങ്കിലും നിങ്ങളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ബ്ലോഗും പ്രിന്‍ ഡും രണ്ട് മീഡിയകളാണ്. രണ്ടിനും അതിന്‍ റേതായ വ്യത്യസ്തമായ കര്‍മ്മ മേഖലകളാണുള്ളതെന്ന്. അതില്‍ കോമണായി പറയുവാനുള്ളത് എഴുത്ത് എന്ന ധര്‍മ്മമാണ്. അത് ഉപയോഗിക്കുന്ന രീതിയും ഭാവവും വളരെ വ്യത്യസ്തവുമാണ്. അതു കൊണ്ട് പ്രിന്‍ ഡ് മീഡിയയില്‍ ഏതെങ്കിലും ബ്ലോഗറുടെ എഴുത്തുകള്‍ അച്ചടി മഷി പുരണ്ടു എന്നാരെങ്കിലും പറയുമ്പോള്‍ അതിനെ അത്രയ്ക്ക് മാത്രം വിലകല്പിക്കാന്‍ നമുക്ക് കഴിയണം. ആണുങ്ങളുടെ ബ്ലോഗ് ഏതെങ്കിലും പ്രിന്‍ ഡ് മീഡിയയില്‍ വരുന്നെണ്ടെങ്കില്‍ ആ ബ്ലോഗര്‍ ഒരു മാര്‍ക്കറ്റിങ്ങിന് സ്വയം ശ്രമിക്കുന്നുവെന്ന് മാത്രം കരുതുവാനും അങ്ങിനെ ശ്രമിച്ചാല്‍ വനിതാ ബ്ലോഗര്‍ക്കും അത്തരം സ്വയം മാര്‍ക്കറ്റിങ്ങിന് വിധേയമാവാം എന്നുമുള്ള തിരിച്ചറിവുണ്ടാവേണ്ടത് ഓരോ ബ്ലോഗറുടേയും ഉത്തരവാദിത്തമാണ്.
    പ്രിന്‍ ഡ് മീഡിയയില്‍ കോളം ചെയ്യുന്നത് പുരുഷ ജനത്തിനേ നല്‍കൂ എന്ന് പറയുമ്പോള്‍ ഡോ: എം ലീലാവതി ടീച്ചറുടേയും , സാറാ ജോസഫും. പുതു തലമുറയിലെ ശാരദക്കുട്ടിയുടെയും, ഉഷാകുമാരിയുടെയുമൊക്കെ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് വേദനാജനകം തന്നെ.

    മലയാളത്തില്‍ നിരൂപക രംഗത്തും സര്‍ഗാത്മക സാഹിത്യത്തിലും ഇന്ന് പുരുഷ എഴുത്തുകാരേക്കാള്‍ തുലോം മുന്‍പന്തിയില്‍ സ്ത്രീ എഴുത്തുകള്‍ തന്നെ എന്നതില്‍ സംശയമില്ല. എണ്ണത്തില്‍ കുറവെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായ സംഭാവനകള്‍ ആ രംഗത്ത് വനിതാ എഴുത്തുകാര്‍ ചെയ്യുന്നു. അതു പോലെ ഹരികുമാറിന്‍ റെ കോളമെഴുത്താണ് ഏറ്റവും നല്ല കോളമെഴുത്തെന്ന് വിശ്വസിച്ച് ധരിച്ചിരിക്കുന്ന ചിലരെങ്കിലും മുണ്ടാകാം. അത്തരം എഴുത്തുകള്‍ക്ക് സ്വയം കല്പിച്ചു കൂട്ടി അവാര്‍ഡുകളും സംഘടിപ്പിച്ചേക്കാം എന്നാല്‍ അതൊക്കെയും കാലം തള്ളിക്കളയുകയും ജീവിതത്തെ തേച്ചു മിനുക്കുന്ന എഴുത്തുകള്‍ നില നില്‍ക്കുക തന്നെ ചെയ്യും.

    “പിന്നേയുമുണ്ട് പരിമിതികള്‍” എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്നത് ഒരു ഫെമിനിസ്റ്റ് ചിന്തയേ അല്ല. പരിമിതികളെ അതിജീവിക്കുമ്പോഴാ‍ണ് യഥാര്‍ത്ഥമായ സോഷിലിസം കൈവരുന്നതെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. എഴുത്തില്‍ സ്ത്രീയും പുരുഷനുമില്ല. എഴുത്ത് മാത്രമേ ഉള്ളൂ. അവിടെ എഴുതുന്ന ആള്‍ക്ക് എഴുത്തിനോടുള്ള ആത്മാര്‍ത്ഥതയും ആര്‍ജ്ജവും മാത്രമേ ആവശ്യമുള്ളൂ.

    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

    ReplyDelete
  36. blogile maanikyathe kurichu
    vaayichu
    best wishes

    ReplyDelete
  37. പ്രിയ ശ്രീ.ഇരിങ്ങല്‍, പോസ്‌റ്റോളം വലിയ കമന്റ്. വിമര്‍ശനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു.
    ഞാന്‍ എഴുതിയ കമന്റ് wrt (with respect to) ഭൂലോകം ആണ്. സോണയെ ഞാനും എന്റെ എഴുത്തുകള്‍ സോണയും വായിക്കാറുണ്ട്. അതുകൊണ്ടു തന്നെ അതു സോണയ്ക്കു മനസ്സിലായിക്കാണും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ അത് wrt ബൂലോകം എന്നെടുത്തിരിക്കുന്നവെന്നു തോന്നുന്നു.

    'എന്നാല്‍ കമന്റുകളില്‍ അവിടിവിടെയായ് പുരുഷന്‍ മാരോട് അത്ര സുഖകരമല്ലാത്ത ഒരു നിലപാട് വച്ചു പുലര്‍ത്തുന്നതായി കാണുകയുണ്ടായി. അത് തികച്ചും ബാലിശവും അപക്വവുമായേ തോന്നുന്നുള്ളൂ.' താങ്കള്‍് എന്റെ ബ്ലോഗുകള്‍ വായിച്ചിട്ടാണോ, ഇങ്ങനെ തോന്നിയത്? എങ്കില്‍ എന്റെ എഴുത്തിന് എന്തെങ്കിലും തകരാറു കാണും .അതല്ല, ഈ ഒരു കമന്റു മാത്രം വായിച്ചിട്ട് അങ്ങനെ എഴുതിയെങ്കില്‍ അതൊരു പക്വമായ അഭിപ്രായം ആണെന്നു തോന്നുന്നില്ല. ഒരു കമന്റോ, ഒരു പോസ്‌റ്റോ ഒക്കെ മതിയോ ഒരാളിനെക്കുറിച്ച് ഇങ്ങനെ വിലയിരുത്താന്‍?

    'ഒരു ബ്ലോഗര്‍ ആവുക എന്നു വച്ചാല്‍ അത് പ്രിന്‍ഡ് മീഡിയയിലേക്ക് വരാനുള്ള ചവുട്ടുപടിയാണെന്ന് ആരെങ്കിലും നിങ്ങളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.' ഇല്ല മാഷേ, ഞാന്‍ ബ്ലോഗിനും പ്രിന്റിനും പഠിച്ചിട്ടില്ല...
    ' ഡോ: എം ലീലാവതി ടീച്ചറുടേയും , സാറാ ജോസഫും. പുതു തലമുറയിലെ ശാരദക്കുട്ടിയുടെയും, ഉഷാകുമാരിയുടെയും' .....വേറേ കുറേപ്പേരേ വിട്ടു പോയല്ലോ. രണ്ടു വിരലില്‍ കൂട്ടിയെടുക്കാനുള്ള എണ്ണം കിട്ടുമോ വിട്ടുപോയതുള്‍പ്പടെ എണ്ണിയാല്‍...?

    'എണ്ണത്തില്‍ കുറവെങ്കിലും '. അതു തന്നല്ലേ ഞാനും പറഞ്ഞുള്ളു?esp wrt population.
    ഹരികുമാറിന് റീഡബിലിറ്റി ഉണ്ടെന്നും കലാകൗമുദി നിലവാരമുള്ള ഒരു വാരികയെന്നും ഞാന്‍ വിശ്വസിക്കുന്നു.

    'പിന്നേയുമുണ്ട് പരിമിതികള്‍' എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്നത് ഒരു ഫെമിനിസ്റ്റ് ചിന്തയേ അല്ല. ഞാന്‍ ഒരു ഹ്യൂമനിസ്റ്റ് ആണ്, സമൂഹജീവിയും. വനിതകള്‍ക്ക് സമൂഹത്തില്‍ ഇനിയും അര്‍ഹമായ സ്ഥാനങ്ങള്‍ കിട്ടേണ്ടുതണ്ട് എന്നു വിശ്വസിക്കയും ചെയ്യുന്നു.

    ReplyDelete
  38. ബൂലോകത്തില്‍ പരിചയപ്പെട്ട ഒരെയൊരു ബ്ലോഗിണി ഈ മാണിക്യമാണ്. ഈ പോസ്റ്റില്‍ പറഞ്ഞതിലുപരി ഒരു നല്ല ഭാര്യയും, മാതാവും, സ്നേഹിതയും കൂടിയാണ് മാണിക്യം ചേച്ചി.

    ആകെപ്പാടെയുള്ള എന്റെയൊരു സംശയം..... ബൂലോകത്തെ പ്രശസ്തയായ “അനോണി” ഈ മാണിക്യമാണോയെന്നാണ്.

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ഹരികുമാറിന് റീഡബിലിറ്റി ഉണ്ടെന്നും കലാകൗമുദി നിലവാരമുള്ള ഒരു വാരികയെന്നും ഈ ഞാനും വിശ്വസിക്കുന്നു. ബ്ലോഗില്‍ ഹരികുമാറിന് ചിലരുമായി ചില്ലറ പ്രശ്നം ഉണ്ടായത് , ബ്ലോഗിന് പുറത്തുള്ള ഹരികുമാറിനെ വായിക്കുന്നവര്‍ അറിഞ്ഞിട്ട് തന്നെയില്ല. ബ്ലോഗിന്റെ റീച്ചബിലിറ്റി ഈ ‘ഠ’ വട്ടത്തില്‍ മാത്രമാണ്.

    ReplyDelete
  41. കേരള കൌമുദി ' വാരികയിലെ 'ബ്ലോഗുലകം' പംക്തിയില്‍ മാണിക്യത്തിനെ പരിചയപ്പെടുത്തിയതിനു മൈത്രേയിക്ക് പ്രത്യേകം നന്ദി ..
    അഭിപ്രായമറിയിച്ച എല്ലാസുഹൃത്തുക്കള്‍ക്കും നന്ദി..വളരെ നന്ദി .., നജീം പറഞ്ഞപോലെ "സാഹിത്യപരമായതോ അല്ലെങ്കില്‍ കലാപരമായതോ ആയ അത്യുന്നത നിലവാരമോന്നുമില്ലാത്ത ഒരു ബ്ലോഗിനു ഇത്രയും നല്ല അഭിപ്രയങ്ങള്‍ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്റെ കണ്ണു തള്ളി പോയി .. ഇതാണല്ലേ ബൂലോക സ്നേഹം ..:) .വിലമതിക്കാന്‍ ആവാത്ത കുറെ സൗഹൃതങ്ങള്‍ ബൂലോകത്ത് നിന്നു കിട്ടി അത് എന്നെന്നും മനസ്സില്‍ സൂക്ഷിക്കും... ജോലിത്തിരക്കു മൂലമാണു മറുപടി താമസിച്ചത്.
    ഒരിക്കല്‍ കൂടി നന്ദി ഏവര്‍ക്കും .

    ReplyDelete
  42. പ്രീയപ്പെട്ട മൈത്രേയി (ചേച്ചി),
    സത്യം പറഞ്ഞാല്‍ എനിക്ക് താങ്കളേയോ താങ്കളുടെ ബ്ലോഗിനേയോ തീരെ പരിചയം ഉണ്ടായിരുന്നില്ല. ബൂലോകത്തിലെ മാണിക്യത്തെ പരിചയപ്പെടുത്തിയതിന് ഒരു സന്തോഷം പങ്കുവയ്ക്കലായിരുന്നു എന്‍റെ കമന്‍റു കൊണ്ട് ഉദ്ദേശിച്ചത്. സോണ എന്ന ബ്ലോഗര്‍ പറഞ്ഞ കമന്‍റിന് ക്രോസ് ചെയ്യുകയായിരുന്നില്ല ചെയ്തത്. ഞാന്‍ വ്യക്തമാക്കിയിരുന്നു എന്നാണ് വിചാരിക്കുന്നത്
    “ഇവിടെ എഴുതിയ പോസ്റ്റില്‍ എനിക്ക് ഒരു തരത്തിലുള്ള വിയോജിപ്പും ഇല്ല തന്നെ. എന്നാല്‍ കമന്‍ റുകളില്‍ അവിടിവിടെയായ് പുരുഷന്‍ മാരോട് ..”
    എന്നാണ് അതു കൊണ്ട് തന്നെ ആ കമന്‍ റിനുള്ള ഒരു മറുപടി മാത്രമാണ് മുകളില്‍ ഞാനാദ്യം എഴുതിയ കമന്‍ റെന്ന് മനസ്സിലാക്കുമല്ലോ. താങ്കളോടോ എഴുതിയ മറ്റ് പോസ്റ്റുകളോടോ ഉള്ള കമന്‍ റല്ലെന്ന് കരുതുക.
    “ഒരു പോസ്‌റ്റോ ഒക്കെ മതിയോ ഒരാളിനെക്കുറിച്ച് ഇങ്ങനെ വിലയിരുത്താന്‍?“
    തെറ്റിദ്ധാരണകള്‍ വേണ്ട. മുകളില്‍ പറഞ്ഞതു പ്രകാരം താങ്കളുടെ ഒരു കമന്‍ റിനുള്ള (അതിനുമാത്രമുള്ള) ഒരു മറു കമന്‍ റായിരുന്നു. താങ്കള്‍ എന്ന വ്യക്തിയെ വിലയിരുത്താന്‍ മറ്റ് ഒരു പോസ്റ്റു പോലും ഞാന്‍ വായിച്ചിട്ടില്ല, താങ്കളെ അറിയുകയും ഇല്ലെന്ന് അറിയാമല്ലൊ. അപ്പോള്‍ എങ്ങിനെ ഞാന്‍ വ്യക്തിയെ വിലയിരുത്തും. ആദ്യം പറഞ്ഞ പ്രസ്താവന ബാലിശം എന്നേ ഉദ്ദേശിച്ചുള്ളൂ.
    ഓര്‍ത്തെടുക്കാന്‍ നമുക്ക് ഒരു പാട് സ്ത്രീ രത്നങ്ങള്‍ ഉണ്ടെന്നാണ് ഞാനുദ്ദേശിച്ചത്. അല്ലെങ്കിലും ‘നഞ്ചെന്തിന് നാനായി’ എന്ന് കേട്ടിട്ടില്ലേ,
    താങ്കള്‍ ഒരു ഹ്യൂമനിസ്റ്റ് ആണെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഫെമിനിസ്റ്റാണെങ്കിലും സന്തോഷത്തില്‍ കുറവൊന്നും സംഭവിക്കില്ല. കാരണം തുറന്നു പറച്ചിലുകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു ഞാന്‍.
    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

    ReplyDelete
  43. പ്രിയ ഇരിങ്ങല്‍...കമന്റ് അപക്വവും ബാലിശവുമാകുന്നത് അതെഴുതുന്നയാളുടെ ബാലിശത്വവും പാകതയുമില്ലായ്മയുമല്ലേ... താങ്കളുടെ ഉദ്ദേശസുദ്ധിയില്‍ എനിക്കു സംശയലേശമില്ല. താങ്കള്‍ക്കു തോന്നിയതും ശരി, എന്റെ മറുപടിയും ശരി. ഇനിയും തോന്നുന്ന അഭിപ്രായം തുറന്നു പറയുക. തുറന്ന മനസ്സോടെ സ്വീകരിക്കും. തീര്‍ച്ചയാും ഞാന്‍ ഇരിങ്ങല്‍ കാണാന്‍ വരും സന്തോഷത്തോടെ തന്നെ..

    ReplyDelete
  44. മാണിക്യക്കല്ലിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

    ReplyDelete
  45. ഈ മാണിക്യതിളക്കം കിട്ടാത്ത ബ്ലൊഗ്ഗുകൾ വിരളമാണെന്നുതന്നെ പറയാം കേട്ടൊ മൈത്രേയി

    ReplyDelete
  46. മാണിക്യം അഥവാ ജോജി ചേച്ചിയെ പരിചയെ പെട്ടിട്ട് വർഷം 3 എങ്കിലും ആയി എന്ന് തോന്നുന്നു... ചേച്ചിയെ പറ്റി എന്റെ മനസിൽ കടന്നു വന്നിട്ടുള്ള ചിന്തകൾ എല്ലാവർക്കും ഒരുപോലെയാണെന്ന് ഇപ്പോ മനസിലായി... തീർച്ചയായും ജീവിതത്തിൽ കണ്ടുമുട്ടിയ മാണിക്യം തന്നെ...

    ReplyDelete
  47. പ്രിയ ശ്രീ.ഇരിങ്ങല്‍, സമയമുള്ളപ്പോള്‍ അടുത്ത പോസ്റ്റായ മണിമുത്തുകളിലെ കമന്റുകള്‍ മനസ്സിരുത്തി വായിച്ചു നോക്കണേ. 'പിന്നെയും പല കാര്യങ്ങളുമുണ്ട് ,പരിമിതികളുമുണ്ട് ,അത് ഊഹിക്കുക' എന്ന എന്റെ അര്‍ദ്ധോക്തിയുടെ അര്‍ത്ഥം അപ്പോള്‍ താങ്കള്‍ക്കു മനസ്സിലാകും എന്ന് ഞാന്‍ ആശിക്കുന്നു. വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടാതെ സ്വസ്ഥമായി ജീവിക്കാന്‍ മറ്റു ബൂലോക വനിതകളെ പോല ഞാനും ആഗ്രഹിച്ചു. അത്രയേ ഉള്ളു കാര്യം. എഴുതാഞ്ഞിട്ട് ഇത്രയും. അപ്പോള്‍ എഴുതിയിരുന്നെങ്കിലോ?ചിന്തിച്ചു നോക്കുക ഏതറ്റം വരെ പോകുമായിരുന്നെന്ന്.

    ReplyDelete
  48. മൈത്രേയി ചേച്ചീ താങ്കളുടെ ഇ മെയില്‍ വിലാസം തന്നാല്‍ നന്നായിരുന്നു.
    എന്‍റെ വിലാസം komath.iringal@gmail.com

    ReplyDelete
  49. ഇവിടെ മാണിക്കം വക സദ്യയുണ്ടെന്നറിഞ്ഞു വന്നതാ.. വന്നപ്പോഴല്ലേ കാര്യം പിടികിട്ടിയത്....:)

    ഇത് അൽ‌പ്പം താമസിച്ചു പോയെന്ന പരാതിയേയുള്ളൂ...

    ആ നിഷ്കളങ്കമായ മനസ്സിൽ വരുന്ന എന്തിനേയും തന്റെ സ്വതസിദ്ധമായ ഭാഷയിൽ പകർത്തി മലയാളം ബ്ലോഗിന്റെ സൌഹൃദം പിടിച്ചുപറ്റിയ മറ്റൊരാൾ ഇതുപോലെയുണ്ടോ എന്ന് സംശയമാണ്.

    എന്റെ എല്ലാവിധ ആശംസകളും...

    മാണിക്കത്തെ പരിചയപ്പെടുത്തിയ മൈത്രേയിക്ക് ഒത്തിരി നന്ദി

    നിശി

    ReplyDelete