കാനഡയിലിരുന്ന് കാലത്തിന്റെ ഇടനാഴിയില്‍ കളഞ്ഞുപോയ മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ശ്രമം നടത്തുന്ന കുഞ്ഞൂസിന്റെ 'മണിമുത്തുകള്‍' കഥകളുടെ കലവറയാണ്. അത്യാധുനിക ഇടിവെട്ടു ശൈലിയോ, ബുജിജാഡയോ ഒന്നുമില്ലാത്ത, വായിച്ചാല്‍ മനസ്സിലാവുന്ന, നിത്യജീവിതഗന്ധമുള്ള കഥകള്‍. അതിലെ ഒരു കഥ.
കര്‍ത്താവും ഭര്‍ത്താവും
'സാമ്പത്തിക പരാധീനതകള്‍ കാരണം വിവാഹം നീണ്ടുപോയ മോളിക്ക് ഒരു ദിവസം ജ്ഞാനോദയം ഉണ്ടായി..ഒരുനാള്‍ അതിരാവിലെ മോളിയുടെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ ന്നത്. എന്തോ അത്യാപത്ത് സംഭവിച്ചു എന്നോര്‍ത്താണ് അവരെല്ലാം മോളിയുടെ വീട്ടിലേക്കു ഓടിയത്.
ഓടുന്നതിനിടയില്‍ പരസ്പരം വിളിച്ചു ചോദിക്കാനും അറിയാത്തവരെ അറിയിക്കാനും അവര്‍ മറന്നില്ല. അങ്ങിനെ മോളിയുടെ വീട്ടില്‍ ചെന്നപ്പോള്‍, കണ്ട കാഴ്ചയോ...? മുട്ടിന്മേല്‍ നിന്ന് ഉറക്കെയുറക്കെ പ്രാര്‍ത്ഥിക്കുന്ന മോളി യെ !പ്രാര്‍ത്ഥനയല്ലേ എന്തിനെന്നറിയാതെ അവരും കൂടി... പെട്ടന്നാണു മോളിയുടെ പ്രഖ്യാപനമുണ്ടായത്,
'ഇന്നലെ സ്വപ്നത്തില്‍ കര്‍ത്താവു പ്രത്യക്ഷപെട്ടു പറഞ്ഞു, മോളീ നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. അതെ ഇന്ന് മുതല്‍ കര്‍ത്താവിനു വേണ്ടിയാണ് എന്റെ ജീവിതം. എനിക്ക് ഇനി കര്‍ത്താവു മതി. ഹാലേലൂയാ ഹാലേലൂയാ'. ഒന്നും മനസിലാകാതെ അവരും ഏറ്റു പറഞ്ഞു ' ഹാലേലൂയാ ഹാലേലൂയാ'
വാര്‍ത്ത നാടെങ്ങും പടര്‍ന്നു...ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. മോളി അങ്ങിനെ മോളി മാതാവായി മാറി. പ്രാര്‍ത്ഥനക്കായി ഓലമേഞ്ഞ ഒരു ചെറിയ ഷെഡ് ഭക്തരുടെ ശ്രമഫലമായി ആ മുറ്റത്തുയര്‍ന്നു. ഇരുപത്തി നാലു മണിക്കൂറും അവിടെ നിന്നു പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു കേട്ടു. അയല്‍ക്കാരുടെ പരാതിയും കൂടി വന്നു.
മോളിമാതാവിന്റെ പ്രശസ്തി ഗ്രാമത്തിന്റെ അതിരുകള്‍ കടന്നു. ഭക്തരുടെ ഒഴുക്കായി, ഓലമേഞ്ഞ ഷെഡിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ വാര്‍ത്ത വലി യ ഹാള്‍. മോളിയുടെ വീടിരുന്ന സ്ഥലത്ത് മോളിമാതാവിന്റെ വിശ്രമത്തി നായി ഇരുനില ബംഗ്ലാവ് ഉയര്‍ന്നു.
അയല്‍നാട്ടില്‍ നിന്നും വന്ന ഒരു ഭക്തന്‍, മോളിയുടെ അരുമശിഷ്യനായി മാറി. ഊണും ഉറക്കവുമെല്ലാം അവിടെ തന്നെ. ഒരുനാള്‍ രാവിലെ പ്രാര്‍ത്ഥനയ്ക്ക് വന്ന ജനം മാതാവിനെയും ശിഷ്യനെയും കാണാതെ അമ്പരന്നു. എന്ത് സംഭവിച്ചു എന്നറിയാതെ ഊഹാപോഹങ്ങളുമായി നിന്ന അവര്‍ക്കടു ത്തേക്കു കയ്യില്‍ വരണ്യമാലയുമായി മോളിമാതാവും ശിഷ്യനും കാറില്‍ വന്നിറങ്ങി, മിഴിച്ചു നിന്ന ഭക്തജനത്തിനോടായി മോളിമാതാവ് പറഞ്ഞു,
'എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി'
ശിഷ്യന്റെ കയ്യും പിടിച്ചു വീടിനകത്തേക്ക് കയറിപ്പോയ മോളിയെ നോക്കി ജനം വാ പൊളിച്ചു നിന്നു. 'and here after they lived happily ever' എന്നു പറയാറായിട്ടില്ല! '
എങ്ങനെയുണ്ട് മോളീമാതാവിന്റെ ബുദ്ധി? പെട്ടെന്നു പണമുണ്ടാക്കാനുള്ള ഏററവും എളുപ്പവഴി അല്ലേ ഭക്തിവ്യവസായം?
കാലത്തിന്റെ കല്‍പ്പടവുകളിലൂടെ, പോക്കുവെയിലിലെ പൊന്ന്് , അമ്മ, മിന്നാമിന്നി തുടങ്ങി കഥകള്‍ ഇനിയുമുണ്ട്. കഥകള്‍ എഴുതിയെഴുതി തെളിയട്ടെ ഇനിയും!
ക്യാമറ കണ്‍മിഴിച്ചപ്പോള്‍ എന്ന ഫോട്ടോബ്ലോഗില്‍ ശ്രീ നാരായണഗുരുദേവന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ കായംകുളം പുതുപ്പള്ളി ദേശ ത്ത് വാരണപ്പിള്ളി തറവാടും ക്ഷേത്രവും ചിത്രങ്ങള്‍ സഹിതമുണ്ട്. അതില്‍ നിന്ന് കായംകുളം കൊച്ചുണ്ണിയും വാരണപ്പിള്ളിയേയും ബന്ധിപ്പിക്കുന്ന കഥ ഇങ്ങനെ-
'കൊള്ളക്കാരനാണെങ്കിലും നല്ലവനായിരുന്ന കൊച്ചുണ്ണി, വാരണപ്പള്ളിയി ലെ അന്നത്തെ കാരണവരുടെ സുഹൃത്ത് കൂടിയായിരുന്നു. മുകളില്‍ കാണു ന്ന അറ (ഫോട്ടോയുണ്ട്.) പണിതു കൊണ്ടിരിക്കുന്ന സമയത്ത്, അതുവഴി വരാനിടയായ കൊച്ചുണ്ണി, എന്തിനാണ് ഇതൊക്കെ എന്നു ചോദിച്ചതിനു, തന്നെപ്പോലുള്ള കള്ളന്മാരെ ഭയന്നാണ് എന്നു കാരണവര്‍ തമാശരൂപത്തില്‍ മറുപടി പറഞ്ഞു. തനിക്കു വാരണപ്പള്ളിയില്‍ നിന്നും ഒന്നും വേണ്ടെന്നു പറഞ്ഞുവെങ്കിലും കയ്യിലിരുന്ന ചുണ്ണാമ്പു ഉപയോഗിച്ച് കതകില്‍ ഒരു വൃ ത്തം വരച്ചു വച്ചു. അന്ന് രാത്രിയില്‍ തന്നെ കൊച്ചുണ്ണി അവിടെ ഒരു ദ്വാരം ഉണ്ടാക്കി കതകു തുറന്നു അകത്തു കയറുകയും പണ്ടങ്ങളും മറ്റും എടുക്കുക യും ചെയ്തു. എന്നിട്ട് കാരണവരെ വിളിച്ചുണര്‍ത്തി, ആ പണ്ടങ്ങള്‍ ഒക്കെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി കൗശലം ഉപയോഗിച്ച് കതകില്‍ ഉണ്ടാക്കിയ ദ്വാരം അവിടെ ഇപ്പോഴും ഉണ്ട്.'
എന്റെ പരീക്ഷണശാല എന്നൊരു പാചകബ്ലോഗു കൂടിയുണ്ട് കുഞ്ഞൂസിന്. കുഞ്ഞൂസിന്റെ മണിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഇതിലേ പോകാം. http://kunjuss.blogspot.com/
Subscribe to:
Post Comments (Atom)
Congratulations Kunjuss. Wish you the very best.
ReplyDeleteകുഞ്ഞുസിന്റെ ബ്ലോഗ് നല്ല പരിചയമുണ്ട്. ആ വാരണപ്പിള്ളി പോസ്റ്റ് വളരെ നല്ല ഒന്നായിരുന്നു, മൈത്രേയിയുടെ പരിചയപ്പെടുത്തല്‍ ബ്ലോഗിനെ കൂടുതല്‍ പരിചിതമാക്കട്ടെ, കുഞ്ഞൂസിന് ആശം സകള്‍!
ReplyDeleteഎന്റെ പ്രിയസഖി കുഞ്ഞൂസിനെ ഇവിടെ പരിചയപ്പെടുത്തിയതിൽ അതിയായ സന്തോഷം തോന്നുന്നു.കുഞ്ഞൂസിനും മൈത്രേയിക്കും അഭിനന്ദനങ്ങൾ
ReplyDeleteഎന്റെ കുഞ്ഞനുജത്തി കുഞ്ഞൂസിന് ആശംസകള്‍ .
ReplyDeleteകുഞ്ഞുസ്സിന്റെ പേര് ഇവിടെ പ്രത്യക്ഷപ്പെട്ടത്തില്‍ എന്റെ സന്തോഷം പങ്കു വെക്കുന്നു...ഒരു സഹ ബ്ലോഗര്‍ എന്നാ നിലയിലും, വ്യക്തിപരമായും.. നല്ലൊരു സുഹൃത്തും, നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയുമാണ് കുഞ്ഞുസ്. മോളിയുടെ പ്രാര്‍ഥനയില്‍ കാണുന്ന sense of humour is superb
ReplyDeleteThank you for your introduction...
ReplyDeleteകുഞ്ഞൂസിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. എനിക്ക് വളരെയിഷ്ടമാണ്. കുഞ്ഞൂസ്സിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
ReplyDeleteകുഞ്ഞുസ്സിനെ പരിചയപ്പെടുത്തിയ മൈത്രേയിക്ക് അഭിനന്ദങ്ങള്‍.
great effort...congrats
ReplyDeleteകുഞ്ഞൂസിന്റെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടില്ലെങ്കിലും വായിക്കാൻ ശ്രമിക്കുന്ന ഒരു ബ്ലോഗ് തന്നെ കുഞ്ഞൂസിന്റെത്. പരിചയപ്പെടുത്തൽ നന്നായി
ReplyDeleteall the best and pryrrrrrrr
ReplyDeleteപറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം.....എല്ലാ നന്മകളും.......
ReplyDeleteസ്നേഹമഴാ....നന്മമഴാ....
കുഞ്ഞൂസിന്റെ ബ്ലോഗ് പൊസ്റ്റുകള്‍ വായിയ്ക്കാറുണ്ട്. അതിന്റെ ലാളിത്യം ആകര്‍ഷണീയമാണ്.
ReplyDeleteകുഞ്ഞൂസിന് എല്ലാ ആശംസകളും നേരുന്നു.
എന്റെ കൊച്ചുപെങ്ങള്‍ കുഞ്ഞൂസിന് ആശംസകള്‍
ReplyDeleteകുഞ്ഞൂസിന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്. വളരെ നല്ല എഴുത്ത്, നല്ല വായനാസുഖം.
ReplyDeleteഎന്റെ കൊച്ചുപെങ്ങളായ കുഞ്ഞൂസിന് ഒരായിരം ആശംസകള്‍...
ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടെ എന്റെ പെങ്ങള്‍.
"കാലത്തിന്റെ കല്‍പ്പടവുകളിലൂടെ" എന്ന കഥയാണ് എനിക്ക് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. കുഞ്ഞാറ്റയെ കാത്തിരിക്കുന്നത് ഇപ്പോഴും കണ്മുന്നില്‍ തെളിയുന്നു.
ReplyDeleteഒരു പ്രയാസവുമില്ലാതെ വായിച്ച് പോകാവുന്ന എളുപ്പം മനസ്സിലാകുന്ന മനോഹരമായ ശൈലി തന്നെയാണ് മികച്ചത്.
ആശംസകള്‍.
കുഞ്ഞൂസിന്റെ ബ്ലോഗിനെ ആഴത്തിൽ കണ്ടെത്തി പരിചയപ്പെടുത്തിയതിൽ മൈത്രേയിക്ക് ഒരു കൈയടി. കുഞ്ഞൂസ് എന്റെ നല്ല കൂട്ടുകാരിയാണ്. പിന്നെ സോണയുടെ നിർദ്ദേശം കാര്യമുള്ളതാണ്. എത്രയോ കാലമായി സ്ത്രീകളെ മാത്രേ മൈത്രെയി പരിചയപ്പെടുത്തുആന്നുള്ളൂ. എത്രയോ നല്ല പുരുഷ ബ്ലോഗർമാരുണ്ട്.
ReplyDeleteകുഞ്ഞൂസ്സിന്റെ മണിമുത്തുകളുടെ ശോഭ ഇനിയുമിനിയും വര്‍ദ്ധിക്കട്ടെ. ആ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വിഴുന്ന ഒരുപാട് മണിമുത്തുകള്‍ക്കായി കാത്തിരിക്കുന്നു. ഭാവുകങ്ങള്‍.
ReplyDeleteഞാൻ കുഞ്ഞൂസിനെ പിന്തുടരുന്നുണ്ടായിരുന്നുവല്ലോ. കൂടുതൽ മണിമുത്തുകൾക്കായി കാത്തിരിയ്ക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങൾ, കുഞ്ഞൂസേ.
ഞാന്‍ പറയാന്‍ ഉദ്ദേശിച്ച പലതും മുകളില്‍ എല്ലാരും പറഞ്ഞു കഴിഞ്ഞു ..കുഞ്ഞുസ്...ആ പേരിനാല്‍ ആണ് ഞാന്‍ ആദ്യം ആകര്‍ഷിക്കപ്പെട്ടത് ...അതുപോലെ അവരുടെ ഓരോ പോസ്റ്റിലും ഉണ്ട് ഒരു കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കത ....ആശംസകള്‍ പ്രിയ കുട്ടുകാരി ..
ReplyDeleteപെണ്പുലികളെ മാത്രം പരിചയപ്പെടുത്തുന്ന മൈത്രേയി നീതി പാലിക്കുക. പുരുഷ സംവരണം നടപ്പിലാക്കുക.
ReplyDeleteആണില്ലാതെ പെണ്ണില്ലെന്ന ഓര്‍മ്മകള്‍ ഉണ്ടായിരിക്കുക.
ആണ്ബ്ലോഗിനെ വെല്ലുന്ന ഒരുത്തിയും ബൂലോകത്തില്ലാ..(കട്ടായം)
ഈ ബ്ലോഗ് കണ്ണൂരാന്‍ ബഹിഷ്കരിക്കുന്നു.
മൈത്രേയി കല്ലിവല്ലി
കലാകൌമുദിയും കേരള കൌമുദിയും കല്ലിവല്ലി
കുഞ്ഞൂസ് നീണാള്‍ വാഴട്ടെ!
കുഞ്ഞൂസിന്റെ മണി മുത്തുകള്‍ എന്നും മൊഴി മുത്തുകള്‍ തന്നെയാ. എന്നും വായിക്കാറുണ്ട്. നല്ല കഥകള്‍. തന്മയത്വത്തോടെ, നന്നായി അവതരിപ്പിക്കുന്നു. ഭാവുകത്വത്തില്‍ നിന്നും മാറി പച്ചയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കഥാകാരി. അതാണെനിക്ക് തോന്നിയിട്ടുള്ളത്. കുഞ്ഞൂസിനു ഒരായിരം അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ എന്നാശംസിക്കുന്നു. പിന്നെ കുഞ്ഞൂസിനെ പുതിയ വായനക്കാര്‍ക്ക് പരിചയപെടുത്തിയതില്‍ സന്തോഷം. നല്ല അവലോകനം, എല്ലാ കഥകളുടെയും കാതലായ വശം ചേര്‍ത്ത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരുന്നെങ്കില്‍ ഒന്ന് കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. എന്‍റെ കൂട്ടുകാരൊക്കെ പ്രശസ്തിയിലേക്ക് വരുന്നു എന്നതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും നല്ല ആളുകളെയും നല്ല എഴുതുകളെയും പരിചയപ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് ഉപകാരമാവുമായിരുന്നു. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനാത്മക വിവരണങ്ങളും ഉള്‍പെടുത്തിയാല്‍ എഴുത്തുകാര്‍ക്ക് അതൊരു കണ്ണ് തുറക്കലും ആവും. ഒരു അഭിപ്രായം മാത്രം.
ReplyDeleteകുഞ്ഞൂസിനെ എനിക്കാരും പരിചയപ്പെടുത്തേണ്ട. ഞാനവളുടെ ബ്ലോഗ് ഗുരുവാണ് ( എനിക്ക് അങ്ങിനെ ഗുരുവില്ലാതെയായിപ്പോയി!).ഇനി കൂടുതതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇവിടെയുംപിന്നെഇവിടെയുംനോക്കുക.
ReplyDelete“കല്ലി വല്ലി” കണ്ണൂരാന്‍ പറഞ്ഞതിലും കാര്യമില്ലെ?
ReplyDeleteGreat review about you Kunjuus, and we all know her as blogger,great personality and good friend
ReplyDeleteകുഞ്ഞൂസിന്‍റെ പോസ്റ്റുകള്‍ വായിക്കാറുണ്ട്.
ReplyDeleteസാധാരണക്കാരന്‍റെ മനസ്സിലേക്ക് പെട്ടന്ന് കയറിക്കൂടാന്‍ കഴിയുന്ന കഥപാത്രങ്ങളിലൂടെ കഥകള്‍ പറയുന്ന കുഞ്ഞൂസിന് ഒരായിരം ആശംസകള്‍
hiiiiiii kadhakalaayiram thudaratte
ReplyDeleteഎന്‍റെ ആദ്യ follower ആയ കുഞ്ഞൂസിനെ ഞാന്‍ എങ്ങിനെ മറക്കും??
ReplyDelete''മണിമുത്തുകള്‍'' നല്ല അസ്സല്‍ മുത്തുകള്‍ തന്നെയാ..
മൈത്രെയിക്കും കുഞ്ഞൂസിനും ആശംസകള്‍..
അഹാ, കുഞ്ഞൂസിനെ എനിക്കും ഇഷ്ട്ടാണ്
ReplyDeleteവായനയ്ക്കും കമന്റുകള്‍ക്കും നന്ദി. നല്ല വാക്കുകള്‍ കുഞ്ഞൂസ് കാണുന്നുണ്ടാവും എന്നു കരുതട്ടെ.
ReplyDeleteആദ്യത്തെ എഴുത്തുകളില്‍ പോസ്റ്റുകളെ കുറിച്ചുള്ള അവലോകനം കൂടുതല്‍ ഉണ്ടായിരുന്നു. സുള്‍ഫി പറഞ്ഞതു പോലെ അതാണ് ബൂലോകത്ത് കൂടുതല്‍ നല്ലത്. പക്ഷേ ബൂലോകത്തിനു പുറത്ത് വാരിക വായനക്കാര്‍ക്ക് ഇപ്പോഴത്തെ രീതിയായിരിക്കും കൂടുതല്‍ മനസ്സിലാകുക. എനിക്കു കിട്ടുന്ന feedback reports സൂചിപ്പിക്കുന്നത് അതാണ്. ഇന്നു ഒരാള്‍ പറഞ്ഞു, ആത്മഹത്യാശ്രമം ഇഷ്ടപ്പെട്ടു എന്ന് (മാണിക്യത്തിളക്കം). അങ്ങനെ മനസ്സിലാവുമ്പോഴല്ലേ ബൂലോകം കൂടുതല്‍ ശ്രദ്ധേയമാകുക? net savy അല്ലാത്തവരെക്കുറിച്ചോര്‍ക്കുക. തിരുത്തുകള്‍ തോന്നിയാല്‍ പറയാറുണ്ട്. ഇഷ്ടപ്പെടുന്ന ബ്ലോഗുകള്‍ തെരഞ്ഞെടുക്കുന്നതി നാല്‍ അതില്‍ വലിയ തെറ്റുകുറ്റങ്ങള്‍ എനിക്കു തോന്നില്ലല്ലോ.
വനിതാബ്ലോഗുകള്‍ മാത്രം എന്ത് എന്ന സോണ കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ചിരുന്നു. കഴിയും പോലെ ഞാന്‍ ഉത്തരം നല്‍കിയിരുന്നു...അതില്‍ കൂടുതല്‍ എന്തു പറയാന്‍? എഴുതില്ല എന്നു നിയമമൊന്നുമില്ല. പ്രതിജ്ഞയുമില്ല.
കുഞ്ഞൂസിന് ഹൃദയം നിറഞ്ഞ ആശംസകള്‍!
ReplyDeleteകുഞ്ഞൂസിന്റെ നല്ല നല്ല കഥകള്‍ വായിക്കാറുണ്ട്.
കഥകള്‍ എഴുതാന്‍ ഒരു പ്രത്യേക കഴിവുള്ളതായി തോന്നി..നല്ല ഭാവിയുള്ള ഒരു എഴുത്തുകാരി..
Thank You Sona!Salute me as maithreyi, that's more than enough...needn't bother to add srimathy etc...such formalities not at all required in blog world...Once again thanking you for the goodwishes!
ReplyDeleteസോനാ, നാണക്കെടാണിത്. പുരുഷന്മാരെ കുറിച്ച് എഴുതാന്‍ എന്തിനു ഇയാള്‍ ഒരു സ്ത്രീയുടെ കാലു പിടിക്കുന്നു! അല്ലെങ്കിലും പെണ്ണുങ്ങളെ തൂങ്ങി നടക്കാനാണല്ലോ നിങ്ങള്‍ക്കിഷ്ട്ടം.
ReplyDeleteമൈത്രേയീ, എന്റെ ബ്ലോഗിനെപ്പറ്റിയൊന്നും പരിചയപ്പ്പെടുത്തല്ലേ. 'ദക്ഷിണ' തരാന്‍ എന്റെ കയ്യിലോന്നുമില്ല. മാത്രല്ല, ഞാന്‍ അമേര്ക്കെലോ കാനടയിലോ അല്ല!
@sona:
ReplyDeleteഇയാള്‍ ദുബായിലായിട്ടും "കല്ലിവല്ലി" എന്ന വാക്കിന്റെ അര്‍ഥം അറിയാത്തത് ഹാ..കഷ്ട്ടം തന്നെ! "കല്ലിവല്ലി" എന്നതു ആണത്തമില്ലാത്ത വാക്കാനെന്കില്‍ അറബുനാട്ടില്‍ ആണ്‌ുങ്ങളില്ലെന്നര്‍തഥം അല്ലെ?
ഇയാള്‍ടെ 2nd കമന്റില്‍ യാചന ആണുള്ളതെന്ന് മനസ്സിലാക്കാന്‍ വലിയ തലയോന്നും ആവശ്യമില്ല. "താങ്കള്‍ വിവരക്കേട് പറഞ്ഞിട്ടും ബ്ളോഗ് ഉടമ പ്രതികരിക്കാത്തത് അവരുടെ മാന്യത കൊണ്ടുമാത്രമാണ്" എന്നത് മൈത്രെയിയുടെ അഭിപ്രായമാണോ എന്നറിഞ്ഞാല്‍ കൊള്ളാമ്മായിരുന്നു. അതോ, പേരെടുക്കാന്‍ വേണ്ടി ഇയാള് പോര് നടത്തുകയാണോ? മൈത്രേയി കടുത്ത ഫെമിനിസ്റ്റാണെന്നു ചാറ്റില്‍ ഇയാള്‍ പറഞ്ഞല്ലോ?
മാലോകര്‍ക്ക് ഇയാളെപ്പറ്റി നല്ല അഭിപ്രായം ആയിരിക്കാം. പക്ഷെ 'ബൂ'ലോകത്ത് അത്ര നല്ലതല്ലല്ലോ കേള്‍ക്കുന്നത്? (സ്ത്രീകളോട് മോശായി ചാറ്റുന്നതാണോ "നട്ടെല്ലുള്ള പുരുഷന്റെ അടയാളം"? വല്ലാതെ ആണത്തം പഠിപ്പിക്കല്ല സാറേ)
"ബ്ലോഗുലകം" പ്രസിദ്ധീകരിക്കുന്നത് ഇയാള്‍ പറഞ്ഞ "ഒരു സ്റ്റാന്‍ഡേര്‍ഡും ഇല്ലാത്ത കേരള കൌമുദിയിലാണ്. അല്ലാതെ കലാകൌമുദിയിലല്ല". 'ബ്ലോഗന'യില്‍ വരുന്നതും വലിയ ആനക്കാര്യമാനെന്നു കണ്ണൂരാന് അഭിപ്രായമില്ല. ഇവ രണ്ടിനും മാധ്യമം ചെപ്പിലെ ബ്ലോഗ് പരിചയത്തിന്റെ അത്ര വായനക്കാരില്ല എന്നുകൂടി ഓര്‍ക്കുക.
ഇയാളെ പോലുള്ളവരുടെ അനര്തഥങ്ങള്‍ക്ക് മറുപടി പറയാന്‍ ലബനീസ് കബഡിയുടെ വാക്കൊന്നും വേണ്ട.(യാഹിയ ലബബിഡി അല്ല സ്നേഹിതാ.. യഹിയ ലബീദി ആണ്. പേരെങ്കിലും ശരിയാക്ക്) അതിനു ചങ്ങമ്പുഴക്കവിത തന്നെ ധാരാളം!
"ചൊല്ലാമെഴുത്തൊന്നു, ജീവിതമൊന്നിവ-
യ്ക്കില്ലാ പൊരുത്തം - അതുന്ടെന്കിലേ
സല്‍കാവ്യമാകൂ, നിജോല്‍പാദകനൊരു
സല്‍കവിയാകൂ, സന്ദേഹമില്ല"
@sona:
ReplyDeleteഇയാള്‍ ദുബായിലായിട്ടും "കല്ലിവല്ലി" എന്ന വാക്കിന്റെ അര്‍ഥം അറിയാത്തത് ഹാ..കഷ്ട്ടം തന്നെ! "കല്ലിവല്ലി" എന്നതു ആണത്തമില്ലാത്ത വാക്കാനെന്കില്‍ അറബുനാട്ടില്‍ ആണ്‌ുങ്ങളില്ലെന്നര്‍തഥം അല്ലെ?
ഇയാള്‍ടെ 2nd കമന്റില്‍ യാചന ആണുള്ളതെന്ന് മനസ്സിലാക്കാന്‍ വലിയ തലയോന്നും ആവശ്യമില്ല. "താങ്കള്‍ വിവരക്കേട് പറഞ്ഞിട്ടും ബ്ളോഗ് ഉടമ പ്രതികരിക്കാത്തത് അവരുടെ മാന്യത കൊണ്ടുമാത്രമാണ്" എന്നത് മൈത്രെയിയുടെ അഭിപ്രായമാണോ എന്നറിഞ്ഞാല്‍ കൊള്ളാമ്മായിരുന്നു. അതോ, പേരെടുക്കാന്‍ വേണ്ടി ഇയാള് പോര് നടത്തുകയാണോ? മൈത്രേയി കടുത്ത ഫെമിനിസ്റ്റാണെന്നു ചാറ്റില്‍ ഇയാള്‍ പറഞ്ഞല്ലോ?
മാലോകര്‍ക്ക് ഇയാളെപ്പറ്റി നല്ല അഭിപ്രായം ആയിരിക്കാം. പക്ഷെ 'ബൂ'ലോകത്ത് അത്ര നല്ലതല്ലല്ലോ കേള്‍ക്കുന്നത്? (സ്ത്രീകളോട് മോശായി ചാറ്റുന്നതാണോ "നട്ടെല്ലുള്ള പുരുഷന്റെ അടയാളം"? വല്ലാതെ ആണത്തം പഠിപ്പിക്കല്ല സാറേ)
"ബ്ലോഗുലകം" പ്രസിദ്ധീകരിക്കുന്നത് ഇയാള്‍ പറഞ്ഞ "ഒരു സ്റ്റാന്‍ഡേര്‍ഡും ഇല്ലാത്ത കേരള കൌമുദിയിലാണ്. അല്ലാതെ കലാകൌമുദിയിലല്ല". 'ബ്ലോഗന'യില്‍ വരുന്നതും വലിയ ആനക്കാര്യമാനെന്നു കണ്ണൂരാന് അഭിപ്രായമില്ല. ഇവ രണ്ടിനും മാധ്യമം ചെപ്പിലെ ബ്ലോഗ് പരിചയത്തിന്റെ അത്ര വായനക്കാരില്ല എന്നുകൂടി ഓര്‍ക്കുക.
ഇയാളെ പോലുള്ളവരുടെ അനര്തഥങ്ങള്‍ക്ക് മറുപടി പറയാന്‍ ലബനീസ് കബഡിയുടെ വാക്കൊന്നും വേണ്ട.(യാഹിയ ലബബിഡി അല്ല സ്നേഹിതാ.. യഹിയ ലബീദി ആണ്. പേരെങ്കിലും ശരിയാക്ക്) അതിനു ചങ്ങമ്പുഴക്കവിത തന്നെ ധാരാളം!
"ചൊല്ലാമെഴുത്തൊന്നു, ജീവിതമൊന്നിവ-
യ്ക്കില്ലാ പൊരുത്തം - അതുന്ടെന്കിലേ
സല്‍കാവ്യമാകൂ, നിജോല്‍പാദകനൊരു
സല്‍കവിയാകൂ, സന്ദേഹമില്ല"
കുഞ്ഞൂസിനു അഭിനന്ദനങ്ങൾ!
ReplyDeleteപുരുഷ ബ്ലോഗർമാരെ നിങ്ങൾ സ്ത്രീനാമത്തിൽ ബ്ലോഗൂ...
ReplyDeleteമൈത്രേയി പ്രസാദിക്കും! കാനഡയിലോ ആസ്ട്രേലിയയിലോ ഇരുന്നാണു ബ്ലോഗുന്നതെന്നും കാച്ചൂ... ആരും വായിക്കാത്ത കേരളാ കൌമുദിയിലായാണെന്നോ? വിഷമിക്കേണ്ട. ബ്ലോഗുലകം വായിക്കൂ...
എന്തിനെയും നിസ്സാരമായി, നിഷ്ഫലമായി കാണുന്നവനെന്ന് പ്രൊഫൈലുള്ള കണ്ണൂരാനെ. ഇതും നിസ്സാരമായി കാണൂ...
ലബനീസ് കവികൾക്കൊക്കെ ഇപ്പൊ എന്താ ഡിമാന്‍ഡ്!
നാലഞ്ചു വാക്കുകള്‍ കാണുവോരോടൊക്കെ
നാലഞ്ചു ദിവസം പറയാമെങ്കില്‍
അത്ഭുതമഞ്ചാം ദിവസം പുലർച്ചയ്ക്കു
നിദ്ര വിട്ടേറ്റാല്‍ ജിബ്രാന്റെ പുനർജന്മമായി!
ചില കാര്യങ്ങള്‍ അറിയുക
ReplyDeleteമാതൃഭൂമിക്ക് ഗൃഹലഷ്മിയും mb4evesഉം എങ്ങനെയോ, മനോരമയ്ക്ക് വനിത എങ്ങനെയോ അതുപോലാണ് കേ.കൗക്ക് ഈ വാരിക. അവരുടെ permanent caption " മാറുന്ന സ്ത്രീത്വത്തിന്റെ മാറ്ററിയുന്ന വാരിക " എന്നാണ്. mb4 eves ല്‍ ഇന്നു വരെ വനിതാ ബ്ലോഗര്‍മാരുടെ എഴുത്തുകളേ ഞാന്‍ കണ്ടിട്ടുള്ളു.
mb4 ലും ബ്ലോഗനയിലും എല്ലാം അവര്‍ അവര്‍ക്കിഷ്ട പ്പെടുന്ന ബ്ലോഗുകള്‍ തെരഞ്ഞെടുക്കുന്നു, എഴുതുന്നു. പക്ഷേ അതു ചെയ്യുന്നവര്‍ അദൃശ്യരാണ്, അതിനാല്‍ തന്നെ അപ്രാപ്യരും. അതുകൊണ്ടു തന്നെ ഇതില്‍ പ്രതികിരിച്ചതു പോല അവരോട് ആര്‍ക്കും പ്രതികരിക്കാനാവില്ല.
എനിക്ക് ഒരു അവസരം കിട്ടിയപ്പോള്‍ എന്റെ വനിതാസഹബ്ലോഗര്‍മാരെ കുറിച്ചു എഴുതി എന്നത് വലിയൊരു തെറ്റാണ് എന്ന് എനിക്കു ഇതുവരെ തോന്നിയിട്ടില്ല. കേ.കൗ എന്ന് പംക്തി നിര്‍ത്തുന്നുവോ അന്നു വരെ എനിക്കിഷ്ടപ്പെടുന്ന ബ്ലോഗുകളെപ്പറ്റി ഞാന്‍ എഴുതും, ബ്ലോഗര്‍മാര്‍ എവിടെയാണെങ്കിലും. contd
എനിക്കിഷ്ടപ്പെടുന്ന രചനകള്‍ ഉള്ള ബ്ലോഗുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് എഴുതുന്നവര്‍ കണ്ണൂരാണോ അറ്റ്‌ലാന്റിക്കിലാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല. വിദേശമലയാളി ആണെങ്കില്‍ ചിലപ്പോള്‍ സന്ദര്‍ഭവശാല്‍ അതും കൂടി എഴുതിയെന്നുവരാം, അത്ര തന്നെ. 19 ബ്ലോഗുകളെപ്പറ്റി ഇതുവരെ എഴുതി, അതില്‍ വിദേശി സ്വദേശി അനുപാതം എത്ര എന്നെല്ലാം ആവശ്യക്കാര്‍ കണക്കെടുക്കുക.
ReplyDeleteവാരികകളില്‍ കൂടുതല്‍ വായനക്കാര്‍ ആര്‍ക്ക്, ഏതു വലുത്, ഏതു ചെറുത് , ബോഗനയില്‍ വരുന്നതാണോ, മാദ്ധ്യമത്തില്‍ വരുന്നതാണോ കൂടതല്‍ നല്ലത് തുടങ്ങിയ 'ബൃഹത് വിഷയങ്ങള്‍ ' താത്പര്യമുള്ളവര്‍, സമയം പോലെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. പത്രക്കാരുടെ മാര്‍ക്കറ്റിംഗുകാര്‍ ചെയ്യേണ്ട ജോലി ചെയ്യാന്‍ എനിക്ക് അശേഷം താത്പര്യമില്ല, സമയവുമില്ല.
kannoran," മൈത്രേയീ, എന്റെ ബ്ലോഗിനെപ്പറ്റിയൊന്നും പരിചയപ്പെടുത്തല്ലേ. " അപ്പോള്‍ പിന്നെ ആദ്യ കമന്റ് എന്തിനായിരുന്നു? അതു കഴിഞ്ഞാവും മൈത്രേയി സ്ത്രീയാണല്ലോയെന്നും ദക്ഷിണ തരാനാന്നുമില്ലെന്നതും താങ്കള്‍ കാനഡയിലോ അമേരിക്കയിലോ അല്ല എന്നതും , ഓര്‍മ്മ വന്നത് . അതുമല്ലെങ്കില്‍ അതു കഴിഞ്ഞാവും കേ.കൗക്ക് വായനക്കാരില്ലെന്നു കണ്ടു പിടിച്ചത് അല്ലേ? contd...
അലീ,"പുരുഷ ബ്ലോഗര്‍മാരെ നിങ്ങള്‍ സ്ത്രീനാമത്തില്‍ ബ്ലോഗൂ...മൈത്രേയി പ്രസാദിക്കും! കാനഡയിലോ ആസ്ട്രേലിയയിലോ ഇരുന്നാണു ബ്ലോഗുന്നതെന്നും കാച്ചൂ." ഈ വളഞ്ഞ വഴിയിലും നല്ല ഒരു നേര്‍വഴിയുണ്ടല്ലോ. താങ്കളുടെ അമ്മ/സഹോദരി /ഭാര്യ /മകള്‍ / ഇവരിലാരോടെങ്കിലും ബ്ലോഗെഴുതുവാന്‍ പറയൂ...പക്ഷേ "ആരും വായിക്കാത്ത കേ.കൗയില്" ഇടാനുള്ള സ്റ്റാന്റേര്‍ഡേ ഉണ്ടാകാന്‍ പാടുള്ളു കേട്ടോ.. "വിഷമിക്കേണ്ട. ബ്ലോഗുലകം വായിക്കൂ." ഈ മഹത് ഔദാര്യത്തിനു, ആഹ്വാനത്തിനു നന്ദി.
ReplyDeleteകണ്ണൂരാനോടും അലിയോടും ഒന്നേ പറയാനുള്ളു. എയ്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല. പിന്നെ ഒരു വിരല്‍ ഒരാള്‍ക്കു നേരേ ചൂണ്ടുമ്പോള്‍ നാലു വിരല്‍ അവനവനു നേരേ ചൂണ്ടും. അതുകൊണ്ട് വാക്കുകള്‍ സൂക്ഷിച്ചുപയോഗിച്ചാല്‍ നന്നായിരുന്നു. എഴുത്തിന്റെ രീതിയെ, ആശയത്തെ, ആരോഗ്യകരമായി വിമര്‍ശിക്കൂ. അതിനപ്പുറമുള്ളത് അധിക്ഷേപങ്ങളാണ്. പരസ്പരവിദ്വേഷമുണ്ടാക്കാന്‍ മാത്രം ഉപകരിക്കുന്നവ .and one more thing. If M/s. Sona, Kannooran and Ali still feel like throwing mean innuendos at one another, humbly request to do the same in your blogs.
ഇതെല്ലാം എഴുതി സമയം കളയുന്നത് ശരിയല്ലെന്നറിയാം.പക്ഷേ നിവൃത്തികേടുകൊണ്ട് ഇത്രയും എഴുതിയെന്നു മാത്രം. ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് താത്പര്യമില്ല.
പ്രിയ മൈത്രേയീ,
ReplyDeleteമുന്തിയതരം അമ്പുകളില്ലാത്ത്‌തിനാലാണ് വാക്കുകള്‍ അയച്ചത്.
"താങ്കള്‍ ഇട്ട അഭിപ്രായം ഒരു പുരുഷനുചേര്‍ന്നതാണോ? (മൈത്രേയി കല്ലിവല്ലി കലാകൌമുദിയും കേരളകൌമുദിയും കല്ലിവല്ലി ) ഇതാണോ നട്ടെല്ലുള്ള പുരുഷന്റെ അടയാളം?" എന്ന് ചോദിച്ച 'മഹാകവി' സോണയോടാണ് കണ്ണൂരാന്‍ മറുപടി പറഞ്ഞത്.
സോനാ,മൈത്രേയി പറഞ്ഞത് കേട്ടില്ലേ.
"എയ്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല. പിന്നെ ഒരു വിരല്‍ ഒരാള്‍ക്കു നേരേ ചൂണ്ടുമ്പോള്‍ നാലു വിരല്‍ അവനവനു നേരേ ചൂണ്ടും" അതുകൊണ്ട് വാക്കുകള്‍ക്കു ശരിയായ അര്‍ഥം കണ്ടെത്തിയ ശേഷം എതിരാളിയുടെ ആണത്തത്തില്‍ പിടിമുറുക്കിയാല്‍ പോരെ?
കുഞ്ഞ്കുഞ്ഞുകാര്യങ്ങളിലൂടെ ഒരുപാട് കാര്യങ്ങൾ പറയുന്ന പാവം കുഞ്ഞൂസ് .....
ReplyDeleteഈ വിവാദണളെല്ലാം കണ്ട് പേടിച്ചുകാണും...
കുഞ്ഞൂസ് എന്റെ ചേച്ചിയാണ്.
ReplyDeleteകുറേക്കാലമായി അറിയുന്നയാൾ.
മറ്റു തെരക്കുകളിൽ പെട്ടു പോയതുകൊണ്ട് മൈത്രേയി കുഞ്ഞൂസിനെ പരിചയപ്പെടുത്തിയതും, തുടർന്നുണ്ടായ കലപിലകളും അറിഞ്ഞില്ല.
സഹോദരന്മാരേ,
സ്ത്രീബ്ലോഗർമാരുടെ രചനകൾ പരിചയപ്പെടുത്തുന്നു എന്നു തന്നെ പറഞ്ഞാണ് മൈത്രേയി ഈ പംക്തി തുടങ്ങിയത്. അപ്പോൾ പിന്നെ പുരുഷ ബ്ലോഗർമാരെ ഇവിടെ എന്തിനു പരിചയപ്പെടുത്തണം?
ഇനി പരിചയപ്പെടുത്തൽ ആവശ്യമാണ് എന്നു തോന്നുന്നെങ്കിൽ ആർക്കു വേണമെങ്കിലും അങ്ങനെയൊന്നു തുടങ്ങാമല്ലോ.
മനോരാജ് തനിക്കിഷ്ടമുള്ള ബ്ലോഗർമാരെ പരിചയപ്പെടുത്തുന്ന പംക്തി തുടങ്ങിയതു കണ്ടു. നല്ല കാര്യം. താല്പര്യമുള്ള മറ്റാർക്കും ചെയ്യാവുന്നതേയുള്ളൂ, ഇതൊക്കെ.
കുഞ്ഞൂസ് ചേച്ചിയോ അനുജത്തിയോ എന്നതിലല്ല തര്‍ക്കം. മൈത്രേയി ആരെ പരിചയപ്പെടുത്തുന്നു എന്നതും പ്രശ്നമല്ല. "കല്ലിവല്ലി"യുടെ അര്‍ഥം അറിയാത്ത ഒരുത്തന് കണ്ണൂരാന്റെ ആണത്തം കാണണമെത്രേ!നല്ല പോസ്ടിട്ടാല്‍ നല്ല കമന്റു കിട്ടും. അതിനെന്തിനാ ഒരു പരിചയപ്പെടുത്തല്‍!
ReplyDeleteഒരു കണ്ടെത്തല്‍ നോക്കുക.
"മാതൃഭൂമിക്ക് ഗൃഹലഷ്മിയും mb4evesഉം എങ്ങനെയോ, മനോരമയ്ക്ക് വനിത എങ്ങനെയോ അതുപോലാണ് കേ.കൗക്ക് ഈ വാരിക"
മണ്ണാന്കട്ട! സൂര്യ ചന്രന്മാരോടോപ്പമാണ് ഒരു പുല്‍ക്കൊടിയെ സ്ദ്രിശ്യപ്പെടുത്തുന്നത്. അതിരില്ലാത്ത പൊങ്ങച്ചത്തിന്റെ ആധുനിക മുഖം. അസത്യം കാണുമ്പോള്‍ കണ്ണൂരാന് ചൊറിയും. സംശയം വേണ്ടാ.
@ maithreyi – പരിചയപ്പെടുത്തലുകള്‍ നല്ലകാര്യം തന്നെ. പക്ഷെ ബ്ലോഗ് പരിചയപ്പെടുത്തല്‍ എന്ന് വച്ചാല്‍ അത് സ്ത്രീകളുടേത് മാത്രം എന്നുണ്ടോ? താങ്കള്ക്ക് ഇഷ്ട്ടപ്പെട്ട ബ്ലോഗുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് സ്ത്രീകളുടേത് മാത്രം ആയിപ്പോകുന്നതിന്, ബൂലോകത്തുള്ള ആണെഴുത്തുകാര്‍ മൊത്തം കഴിവില്ലാത്തവര്‍ എന്നാണോ അര്ത്ഥം? അതോ അങ്ങനെ ഒരു പരിചയപ്പെടുത്തല്‍ തന്റെ ബ്ലോഗില്‍ വേണ്ട എന്നുള്ള ഒരുതരം വാശിയോ? താങ്കള്‍ പരിചയപ്പെടുത്തിയവര്‍ കഴിവുകെട്ടവര്‍ എന്ന അഭിപ്രായക്കാരനല്ല, ഒരിക്കലും ഞാന്‍. ഞാന്‍ ബ്ലോഗില്‍ എഴുതി തുടങ്ങിയപ്പോള്‍ തന്നെ വളരെ അപ്രതീക്ഷിതമായി മനോരാജ് വഴി ഒരു പരിചയപ്പെടുത്തലിന്റെ ആനുകൂല്യം കിട്ടിയ ആളാണ് ഞാന്‍. അത് മറക്കാതെ തന്നെ പറയട്ടെ, പരിചയപ്പെടുത്തലുകളില്‍ സ്ത്രീകളുടെ ബ്ലോഗുകള്‍ മാത്രം കടന്നു വരുമ്പോള്‍ വായനക്കാര്ക്ക്ത സ്വാഭാവികമായും തോന്നാവുന്ന കാര്യമേ ഇവിടെ കണ്ണൂരാന്‍ പറഞ്ഞുള്ളൂ. ബാക്കി പലരും അത് മനസ്സില്‍ വച്ചിട്ട് വേറെ കമന്റുകള്‍ ഇടുകയും ചെയ്തു. അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളോടും അല്ലെങ്കിലും പല കാര്യങ്ങളോടും യോജിക്കാതെ തരമില്ല!!
ReplyDeleteകുഞ്ഞൂസിനു അഭിനന്ദനങ്ങൾ!
ReplyDeleteമിസ്റ്റര്‍ കണ്ണൂരാനും ,സോണയും കൂടി ചേര്‍ന്നപ്പോള്‍ കമന്റ്സ് റൂം ഒരു മീന്‍ മാര്‍ക്കറ്റില്‍ കയറിയ അവസ്ഥയായി !!
ReplyDeleteഅരുത് കാട്ടാളാ ...അരുത് ....
നമ്മളെന്തിനാ എന്റെ കൂട്ടരെ ഈ സൈബർലോകത്തും തല്ലു കൂടുന്നത്? പോസ്റ്റുകളെഴുതിക്കൂട്ടുവിൻ കൂട്ടുകാരേ!
ReplyDeleteകുഞ്ഞൂസിന്റെ കഥകള്‍ വായിക്കാറുണ്ട്. ഇവിടെ കാണുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു. മൈത്രെയിക്ക് നന്ദി. തുടരുക.
ReplyDelete@ sona, 'കല്ലിവല്ലി' എന്നാല്‍ ചീത്ത വാക്കാണ് എന്ന് നിങ്ങള്‍ പറഞ്ഞ് തുടങ്ങിയിടത്തു നിന്നാണ് ഈ അനാവശ്യ വിവാദങ്ങള്ക്ക് തുടക്കമായത്. സോനാ, ഒന്ന് ചോദിച്ചോട്ടെ മാഷേ, നിങ്ങള്‍ എന്തിനാ ഇവിടെ വന്നു കിടന്ന് മൈത്രെയിയോട് ഇങ്ങനെ മാപ്പിരക്കുന്നെ? അവരോടു നിങ്ങള്‍ ഗുരുതരമായ തെറ്റ് എന്തെങ്കിലും ചെയ്തോ? അങ്ങനാണേല്‍ കണ്ണൂരാന്‍ അല്ലെ മാപ്പ് പറയേണ്ടത്? അയാളല്ലേ നിങ്ങളെക്കാളും ഇവിടെ വീമ്പിളക്കിയത്? നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലേ? ഞാന്‍ ഒന്ന് പറയട്ടെ, നിങ്ങളായിട്ടു തുടങ്ങിയ പ്രശ്നം നിങ്ങളില്‍ നിന്നും തന്നെ അവസാനിക്കാനും തുടങ്ങട്ടെ.. നിങ്ങള്‍ കണ്ണൂരാനോട് മാപ്പ് ചോദിക്ക്. അയാള്‍ മൈത്രെയിയോടും ചോദിക്കട്ടെ..... എന്തേ??? പറ്റുമോ?
സുഹൃത്തുക്കളേ,
ReplyDeleteസോണ ജി താൻ തുടങ്ങിവച്ച അഭിപ്രായപ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ച സ്ഥിതിക്ക് അയാളെ ഇനി അപഹസിക്കാതിരിക്കുക.
ഇവിടെ സംഭവിച്ചത്, വനിതാ ബ്ലോഗർമാരെ പരിചയപ്പെടുത്തുന്ന ഒരു പംക്തിയിൽ പുരുഷബ്ലോഗർമാരെ പരിചയപ്പെടുത്തണം എന്ന ആവശ്യം ഉണ്ടാക്കിയ പുകിലുകളാണ്.
തെറ്റു പറ്റാത്തവർ ലോകത്ത് ആരുണ്ട്?
സൌഹൃദമാണ് കാംക്ഷിക്കുന്നതെങ്കിൽ പരസ്പരം സഹിക്കാനും ക്ഷമിക്കാനും കഴിയണം.
ഞാനാണു ശരി എന്നു വാദിക്കുന്നിടത്ത് സൌഹൃദം മരിക്കുന്നു.
എല്ലാവരും നല്ല സുഹൃത്തുക്കളാകൂ!
ഈ വിവാദം ഇവിടെ അവസാനിപ്പിക്കൂ!
@ നാറാണത്തു ഭ്രാന്തന്‍:
ReplyDeleteസോണ ഗുരുതരമായ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും അയാള്‍ "മൈത്രേയി എന്നോട് പൊറുക്കണം .ഞാന്‍ സദയം മാപ്പ് ചോദിക്കുന്നു...താങ്കളൂടെ കാല്‍ കീഴില്‍ വീണുകൊണ്ട്...വിദ്വേഷം എന്നോട് ഇനി തോന്നുകില്ല എന്ന വിശ്വാസത്തില്‍ മടങ്ങുന്നു.. നന്ദി!" എന്നാണു യാചിക്കുന്നത്. (ഈ കമന്റു ഡിലീറ്റ് ചെയ്താണ് അദ്ദേഹം രണ്ടാമത്തെതു ഇട്ടതു. 'കാലില്‍ വീഴുന്നത്' അസമത്വമാണെന്നു തോന്നിയിട്ടുണ്ടാവും..!)
സോണ മാപ്പ് പറയേണ്ടതും ക്ഷമ ചോദിക്കേണ്ടതും 'കല്ലിവല്ലി' എന്ന വാക്കിന് ദുരര്ത്ഥം പ്രച്ചരിപ്പിച്ചതിനാണ്. അനാവശ്യ കമന്റുകള്‍ ഉരുട്ടിക്കയറ്റി നിര്ദോഷികളുടെ തലയിലേക്ക് ഇടുമ്പോള്‍ ഏതു ഭ്രാന്തനും അന്ധനാകും.
കണ്ണൂരാന്‍ കാര്യം പറഞ്ഞു. സ്തുതിപാടകരുടെ നിര്‍ലജ്ജങ്ങളായ വാഴ്ത്തുപാട്ടുകള്‍ കേട്ട് കയ്യടിക്കാന്‍ കണ്ണൂരാനെ കിട്ടില്ലാ.
ജയന് സാറേ, ഈ വിഷയം ഇവിടെത്തീര്‍ക്കുന്നു. നന്ദി.
"ഇവിടെ ആരും ആരോടും മാപ്പ് പറയത്തക്ക വിഷയം ഒന്നും ഉണ്ടായിട്ടില്ല,മാപ്പ് പറയാന്‍ ഇവര്‍ ആരും വധ ശിക്ഷ കാത്തു കിടക്കുന്നവര്‍ അല്ലല്ലോ മിസ്റ്റര്‍ "നാറനത്തു ഭ്രാന്താ"
ReplyDeleteഒരു ഇന്ത്യന്‍ പൌരന്‍ മാപ് അപേക്ഷികേണ്ടത് ഇന്ത്യന്‍ പ്രസിടെന്റിനോടാണ്.അല്ലെങ്കില്‍ ബഹുമാനപെട്ട കോടതിയോടും.
പിന്നെ കണൂരായനായാലും,കൊച്ചികാരനായാലും വാക്കുകള്‍ ഉപയോഗിക്കുന്നത് മാന്യമാക്കിയാല്‍ തരകേടില്ല.
ഇന്നത്തെ കാലത്ത് വാക്കുകളാണല്ലോ മതത്തിന്‍റെ തരവാട്ടിന്ടെ തറക്കല്ല് ഇളക്കുന്നത് ,അതേറ്റു പിടിക്കാന്‍ കുറെ മതമില്ലാത്ത ജീവനും കാണും !!!
അപ്പൊ ഇവിടെ ആരും ആരോടും മാപ്പിരക്കണ്ട പ്രത്യേകിച്ചും ക്ഷമയുടെയും ,സഹനത്തിന്റെയും പ്രതീകമായ സ്ത്രീകളോട്...പക്ഷെ
അവരോട് സംസാരിക്കുമ്പോള്‍ മാന്യത കൈവിടരുതെന്നു മാത്രം.."
@ഷാ,
ReplyDeleteഒരു പോസ്റ്റില്‍ അഭിപ്രായ വിത്യാസം കാണും. അത് സ്വാഭാവികം അല്ലെ മാഷേ? ഈ പോസ്റ്റില്‍ നിങ്ങളിട്ട കമന്റ്. "കണ്ണൂരാനും സോണയും കൂടി കമന്റു ബോക്സ് മീന്‍ മാര്ക്കറ്റ് പോലെ ആക്കി" എന്നല്ലേ? ഒരാളുടെ ആഗ്രഹപ്രകാരമേ മറ്റൊരാള്‍ കമന്ടാകൂ എന്ന് വാശി പിടിക്കുന്നത് ശരിയാണോ?
ജീവിതത്തില്‍ അടിപിടി തര്ക്കങ്ങള്‍ സാധാരണയല്ലേ. കുടുംബത്തില്‍ പ്രശനങ്ങള്‍ സ്വാഭാവികമല്ലേ?.. അപ്പോഴൊക്കെ അതിനെ "മീന്‍ മാര്ക്കറ്റ് പോലെ" എന്ന് ആക്ഷേപിക്കാമോ? അല്ലാ ഒരു സംശയം ചോദിച്ചോട്ടെ, മുട്ടനാടുകളെ അടിപ്പിച്ചു രക്തം കുടിക്കാനായിരുന്നോ ഉദ്ദേശം? അതോ ആരെയെങ്കിലും വെറുതെ ഒന്ന് സുഖിപ്പിക്കാനോ? തെറ്റ് ചെയ്തെന്നു തോന്നുന്നവര്ക്ക് പരസ്പരം മാപ്പ് പറയാം. അതിനു പ്രത്യേക സ്ഥലവും സന്ദര്ഭ്വും ഇല്ലെന്നു ഓര്ക്കൂ പ്ലീസ്
sonayum kannuranum thutangivachath shayum naranath bhrandanun koode thutarukayano.. venda.. enthina veruthe.. ithippol kamantukal maithreyiyute postil ninnum ottere vittirikkunnu.. sonayum kannuranum karyangal paranjavasanippichu. iniyenkilum ith niruthu.. postukalile kamantukal postine kurichavatte..
ReplyDeleteകൂടിയല്ല ജനിക്കുന്ന നേരത്തും
ReplyDeleteകൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന്നു നാം വൃഥാ.
(പൂന്താനം.)
ഇതിപ്പോ സ്ത്രീവാദവും പുരുഷവാദവുമൊക്കെയായി തുടങ്ങി
വ്യക്തിവാദമായി വളർന്ന് മാപ്പപേക്ഷയിൽ അവസാനിച്ചു. അപ്പോൾ അടുത്ത രണ്ടുപേർ തുടങ്ങി.
ക്രിയാത്മക സംവാദം എപ്പോഴും നല്ലതാണു. തർക്കവും നല്ലതാണ്. അത് പുതിയ ആശയങ്ങൾ തീരുമാനന്ന്ങൾ ഉണ്ടാക്കുമ്പോൾ. അല്ലങ്കിൽ പിന്നെന്തിനു. ഇതിപ്പോ കണ്ണൂരാനും സോണയും കൂട്ടുകാരായിരുന്നു. അവർ ചാറ്റാറുണ്ടായിരുന്നു. പക്ഷേ ഒരു വിവാദം അവരെ തമ്മിലകറ്റി. അടുത്തോന്നും അടുക്കാൻ വയ്യാത്ത തരത്തിൽ. എന്തോ ആവട്ടെ എന്നു കരുതി സോണയുടെ യാചന കണ്ണൂരാനു കണ്ടില്ലാന്ന് നട്ടിക്കാമായിരുന്നു. കണ്ണൂരാന്റെ പ്രൊഫൈലിൽ കല്ലിവല്ലിയുടെ അർത്ഥം കൊടുത്തിട്ടുണ്ട്. മാത്രമല്ല നമ്മുടെ കൂതറയെപ്പോലെ എല്ലാത്തിനെയും സ്നേഹത്തോടെ കളിയാക്കുന്ന സ്വഭാവമാണ് കണ്ണൂരാന്റെത്. സോണ അത് കാണണമായിരുന്നു. ജയർ ഭായ് പറഞ്ഞപോലെ മൈത്രേയി സ്ത്രീബ്ലോഗ്ഗേർസിനു വേണ്ടിയാണ് ആ കോളം തുടങ്ങിയതെങ്കിൽ ഇതിനൊക്കെ മറുപടി പറയേണ്ടത്. കേ.കൌ ആണ്. അവരാണല്ലോ കോളത്തെ നിയന്ത്രിക്കുന്നത്. ബ്ലോഗ്ഗിൽ മൈത്രേയി എല്ലാ ബ്ലോഗർ മാരുടെയും ബ്ലോഗിൽ പോയി കമന്റാറുണ്ട്.
കണ്ണൂരാൻ പറഞ്ഞപോലെ നല്ല പോസ്റ്റ് ഇടുക. ബ്ലോഗിiങിനെ ഗൌരവമായി സമീപിക്കുക,
ബൈബിളിൽ പറയുന്ന പോലെ നിങ്ങളുടെ വാക്കുകളിൽ സുഗന്ധമുണ്ടങ്കിൽ പൂക്കളിലേക്ക് ചിത്രശലഭങ്ങളെന്ന പോലെ ആളുകൾ നിങ്ങളുടെ സമീപത്തെത്തും.
സ്ത്രീകളോട് സോണ മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു.
പരദൂഷണത്തിന്റെ സ്വഭാവം വരുന്ന ഒന്നും എഴുത്തിന്റെ വഴികളിൽ നിന്നും ഒഴിവാക്കുന്നതല്ലേ നല്ലത്.
മൈത്രേയീ, കമന്റുകള്‍ വായിച്ചപ്പോള്‍ ഒരോഫിടാന്‍ തോന്നുന്നു,
ReplyDeleteഎന്താണ് ബ്ലോഗെന്നറിയാതെ ബ്ലോഗിയാല്‍ ഉള്ള കുഴപ്പങ്ങള്‍ ;)
തറവാടി-എത്താന്‍ വൈകി അല്ലേ? ആദ്യ കമന്റുകള്‍ക്കു മറുപടി ഇട്ട് ഞാന്‍ യാത്ര പോയി. തിരിച്ചു വന്നപ്പോഴേക്കും യുദ്ധവും വെടിനിര്‍ത്തലും എല്ലാം കഴിഞ്ഞിരുന്നു. പിന്നെ ഇനി ഒന്നും വീണ്ടും തുറക്കണ്ട എന്നു വിവേകം ഉപദേശിച്ചു. അതുകൊണ്ടു തന്നെ സമാധാനക്കോലുമായി വന്ന സുമനസ്സുകളോട് പോലും നന്ദി പറഞ്ഞില്ല.
ReplyDeleteഷേക്‌സ്പിയറിന്റെ much ado about nothing ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ ഇവിടെ സംഭവിച്ചതിനെക്കുറിച്ച് ആ പ്രയോഗം ഉചിതമായിരിക്കും.
ബൂലോകത്തു വന്നിട്ട് 4 കൊല്ലമായി. കാര്യമായ വായനയും എഴുത്തും തുടങ്ങിയിട്ട് 2 വര്‍ഷവും .ഇത് ആദ്യ ദുരനുഭവം. അവസാനത്തേതുമാകട്ടെ എന്നു ആശിക്കുന്നു.
"കല്ലി വല്ലി " എന്നത് ചീത്ത വാക്കല്ല എന്തിനെയും നിസ്സാരമായി കണ്ടുകൊണ്ട് പ്രതികരിക്കുന്നതിനു
ReplyDeleteഅറബികള്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. ഇത് ശെരിക്കും "ഖല്ലി വല്ലി" എന്നാണു .വാക്കുകളുടെ ശെരിയായ അര്‍ഥം അറിയാതെ വരുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും സോണയും കണ്ണൂരാനും മൈത്രേയി യും എല്ലാവരും കൊള്ളാം... നിഷേധിക്കാന്‍ കഴിയാത്ത ഒരു സത്യമുണ്ട് ബൂലോകത്തില്‍ പ്രശസ്തരാവണമെങ്കില്‍ വല്ലപ്പോഴും ഇങ്ങനെ വിവാദങ്ങള്‍ ഉണ്ടാക്കണം അതുണ്ടാകല്‍ നിര്‍ബന്ധം ...
പ്രിയ സബീന്‍, ആദ്യ വരവിനു നന്ദി. ഞാന്‍ കല്ലിവല്ലി എന്ന പ്രയോഗത്തെകുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല, എന്റെ മറുപടി കമന്റുകളില്‍ എന്നത് ശ്രദ്ധിച്ചിട്ടില്ല താങ്കള്‍ എന്നു തോന്നുന്നു. ഞാന്‍ പറഞ്ഞത് അധിക്ഷേപങ്ങളെ കുറിച്ചു മാത്രമാണ്. എന്റെ ബ്ലോഗില്‍ അത്തരം അധിക്ഷേപങ്ങള്‍ തുടരരുത് എന്ന് ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ട് എന്നു തോന്നുന്നില്ല. താങ്കളുടെ ബ്ലോഗില്‍ ഇത്തരം അപമാനങ്ങള്‍ വന്നാല്‍ താങ്കള്‍ മിണ്ടാതിരിക്കുമോ?പറയേണ്ടതിന്റെ നാലിലൊന്നു പോലും ഞാന്‍ പറഞ്ഞില്ലല്ലോ.
ReplyDelete'.....മൈത്രേയിയും എല്ലാവരും കൊള്ളാം... നിഷേധിക്കാന്‍ കഴിയാത്ത ഒരു സത്യമുണ്ട് ബൂലോകത്തില്‍ പ്രശസ്തരാവണമെങ്കില്‍ വല്ലപ്പോഴും ഇങ്ങനെ വിവാദങ്ങള്‍ ഉണ്ടാക്കണം അതുണ്ടാകല്‍ നിര്‍ബന്ധം' -ഇതിന്റെ അര്‍ത്ഥം എന്താണ്? മനപൂര്‍വ്വം വിവാദം സൃഷ്ടിച്ചുവെന്നോ? എങ്കില്‍ ആര്? ഞാനാണോ? സമയമുണ്ടെങ്കില്‍ താങ്കള്‍ കമന്റുകള്‍ ഒന്നു കൂടി വായിച്ചു നോക്കുക അതില്‍ ഏതു കമന്റാണ് പ്രശന തുടക്കം എന്ന്. അല്ലാതെ കാടടച്ചു വെടി വച്ചിട്ട് കാര്യമെന്താ സുഹൃത്തേ?
അത് ശരി ഇവിടെ വീണ്ടും തര്‍ക്കം തുടങ്ങിയോ?
ReplyDeleteashamsakal checheeeeeeeee
ReplyDelete