Saturday, June 19, 2010
ചിരിയ്ക്കാം, ചിന്തിക്കാം
(ജൂണ്‍ 19 ലക്കത്തിലെ കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)
നര്‍മ്മം പെണ്ണിനു വഴങ്ങില്ലേ? ഉവ്വ്, നൂറുവട്ടം. രണ്ടു വിദേശ ബൂലോകര്‍ ഇതു തെളിയിക്കും.
http://malabar-express.blogspot.com ല്‍ കയറിയാല്‍ കൊച്ചുത്രേസ്യയുടെ ലോകം കാണാം. അവിടെ കഥയും കവിതയും ഇല്ല, നെടുനെടുങ്കന്‍ സാഹിത്യവും ഇല്ല. ഞാന്‍ സീരിയസ്സായി, ഞാന്‍ നോര്‍മലായി, സഞ്ചാരസാഹിത്യം, ലേബലൊന്നും കിട്ടിയില്ല എന്നിങ്ങനെ നാലു കൂട്ടമായി തിരിച്ചിരിക്കുന്ന എഴുത്തുകളെല്ലാം ജീവിതച്ചിന്തുകള്‍.
സീരിയസ്സ് എഴുത്തുകള്‍ വായിച്ചപ്പോഴേയ്ക്കും തന്നെ ഞാന്‍ കൊ.ത്രേ.ഫാനായി മാറി. ദൈവം, മതം, സിനിമ, കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം ,സ്ത്രീധനം ഇവയെക്കുറിച്ചെല്ലാം സ്വാനുഭവ വെളിച്ചത്തില്‍ എത്ര പാകത വന്ന കാഴ്ച്ചപ്പാടുകള്‍.
നാലേക്കര്‍ സ്ഥലം വാങ്ങിയിടുന്നതിലും ലാഭം രണ്ട് ആണ്‍കുട്ടികളെ ദത്തെടുക്കുന്നതാണെന്നു പ്രഖ്യാപിച്ച കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്ന നയം വ്യക്തമാക്കുന്നു എന്ന പോസ്റ്റ്, പെണ്ണുകാണാന്‍ വന്ന ചെക്കനുള്ള കത്താണ്. സ്ത്രീധനത്തെക്കുറിച്ച് നല്ലൊരു അപഗ്രഥനം. 'സ്വന്തം കാലില്‍ നില്‍ക്കാനായി, ഇനിയെങ്കിലും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നാഗ്രഹിക്കുന്ന ഏതു പെണ്‍കുട്ടിക്കും അപമാനമാണ് ഈയൊരവസ്ഥ.' അദ്ധ്വാനിച്ചു സമ്പാദിക്കുന്ന, ബുദ്ധിയും വിവേകവുമുള്ള, ഈ മിടുമിടുക്കി അച്ചായത്തിക്കുട്ടിയേക്കാള്‍ വലിയ എന്തു സ്ത്രീധനം ആണാവോ അച്ചായന്‍ ചുള്ളന്മാര്‍ക്കു വേണ്ടത്?
എന്റെ ദൈവവും ദേവാലയവും എന്ന പോസ്റ്റില്‍ നിന്ന്-ഭിത്തിയില്‍ മൂന്നു ദൈവങ്ങള്‍ടെ പടങ്ങളുണ്ട്.അതില്‍ നോക്കിയാണ് പ്രാര്‍ത്ഥന. ഒന്ന് എല്ലാ ക്രിസ്ത്യന്‍ കുടുംബത്തിലുമുള്ള പടം തന്നെ, യേശു ക്രിസ്തു. പിന്നുള്ള രണ്ടു പേര്‍ സ്റ്റാലിനും ലെനിനുമാണെന്ന് ചാച്ചന്മാര്‍ പറഞ്ഞു തന്നു. ഇവരില്‍ ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നു ചോദിച്ചാല്‍ അമ്മച്ചി പറയും.. 'നീയങ്ങു പ്രാര്‍ത്ഥിക്ക്..അതില്‍ വേണ്ടവര്‍ പ്രാര്‍ത്ഥന പിടിച്ചെടുത്തോളും'
നോര്‍മല്‍ എന്ന വകുപ്പില്‍ പൊട്ടിച്ചിരിപ്പിക്കുന്ന , അനുഭവവിവരണങ്ങളാണ്. അതില്‍ നിന്നു കുറച്ചടെുത്ത് ഇടാനാവില്ല. വായിക്ക തന്നെ വേണം.
മലബാര്‍ എക്‌സ്പ്രസ്സ് ചുവന്ന കൊടി കാണാതെ ഓടിക്കൊണ്ടേയിരിക്കട്ടെ. കൊ.ത്രേയുടെ അനുയായിവൃന്ദം 298 ല്‍ നിന്ന് എത്രയും പെട്ടെന്ന് 892 ലേക്കു ചാടട്ടെ. ഇപ്പോള്‍ ഈ ബ്ലോഗില്‍ ഇറ്റലി യാത്രാവര്‍ണ്ണന തകര്‍ക്കുകയാണ്. വായിക്കേണ്ടേ?. ജാഗ്രതൈ-ചിരിക്കാനിഷ്ടമല്ലാത്തവര്‍ ഈ ബ്ലോഗ് വായിക്കരുത്.
http://vayady.blogspot.com/ എന്ന വായാടി തത്തമ്മയെ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്, ആള് അരക്കിലോ , നാക്ക് മുക്കാല്‍ കിലോ എന്ന പോസ്‌റ്റോടെയാണ് . കാണാക്കണ്മണിയെന്ന സിനിമയിലെ കുരുന്നു കുട്ടിയുടെ വായിലൂടെ വന്ന വലിയ വര്‍ത്തമാനത്തെയും സമാന പ്രവണതകളേയും നിശിതമായി വിമര്‍ശിച്ച വായാടിയുടെ എഴുത്തില്‍ നിന്ന് - കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി അവതരിപ്പിക്കുന്നതും, അവരുടെ പ്രായത്തിനിണങ്ങുന്ന ഡയലോഗുകള്‍ സംസാരിപ്പിക്കുന്നതും ആണ് മനോഹരം എന്ന് നമ്മുടെ സംവിധായകര്‍ എന്നാണാവോ മനസ്സിലാക്കുക? -മാതാപിതാക്കളും സിനിമാ സംവിധായകരും ഇതു ശ്രദ്ധിക്കട്ടെ.
സെന്‍ട്രല്‍ സ്‌കൂളില്‍ പഠിച്ച 'എര്‍നാകുലംകാരി' പിങ്കി അമേരിക്കയില്‍ വന്നു 'മലയാലം പരയാന്‍' തുടങ്ങിയതിനെക്കുറിച്ചുള്ള മല്യാലം കുരയ്ക്കുന്ന പെണ്‍കുട്ടി വായിച്ചു നോക്കൂ. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മിസ്.കേരള അര്‍ച്ചന നായര്‍, ഒരു അമേരിക്കന്‍ പ്രൊഫസര്‍, ഒരു റഷ്യാക്കാരി എന്നിവരുടെ ശുദ്ധമലയാളം കേള്‍പ്പിച്ച്, മാതൃഭാഷയെ ഇത്രമാത്രം അവഹേളിക്കുന്ന ഒരു ജനതയെ ഞാന്‍ കണ്ടിട്ടേയില്ല എന്നു വായാടി മലയാളിയെപ്പറ്റി ധര്‍മ്മരോഷം കൊള്ളുന്നത് ന്യായം. സ്റ്റൈലിഷ് മലയാളം എന്ന പേരില്‍ ഭാഷയെ അപമാനിക്കുന്ന ടി.വി. അവതാരകര്‍ ആ ക്ലിപ്പിംഗ്‌സ് ഒന്നു കേട്ടെങ്കില്‍. അമ്മേ വല്ലതും തരണേ എന്ന പോസ്റ്റ് എസ്.എം.എസ് യാചിക്കേണ്ടി വരുന്ന റിയാലിറ്റി ഷോ കുട്ടികളുടെ ഗതികേടിനെ കളിയാക്കുന്നു.
ഗ്രാന്‍ഡ് കാനിയന്‍ മലനിരകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ബ്രഹ്മ-വിഷ്ണു-ശിവ ക്ഷേത്രങ്ങള്‍, ലാസ് വെഗാസിലെ രാമന്‍ അയാളാ എന്ന പരസ്യം തുടങ്ങി പലതുമുണ്ട് വായാടിക്കു നമ്മെ അത്ഭുതപ്പെടുത്തുവാന്‍. ഫോട്ടോ ബ്ലോഗു വേറേയും. ബ്ലോഗിലെ ശാരികപൈങ്കിളി വായാടിക്ക് വച്ചടി വച്ചടി കയറ്റം നല്‍കട്ടെ! ആ കയറ്റം കണ്ട് ആനന്ദിക്കാന്‍ ബൂലോകത്ത് ഒരു മൂലയില്‍ ഞാനും ഉണ്ടാകും.
Subscribe to:
Post Comments (Atom)
വായാടി സ്വന്തം ബ്ലോഗില്‍ ലിങ്ക് ഇട്ട സ്ഥിതിക്ക് ഈ പോസ്റ്റ് ആവശ്യമില്ല തന്നെ. എന്നാലും പതിവു തെറ്റിക്കാതെ ഇടുന്നു.
ReplyDelete@maithreyi
ReplyDeleteമൈത്രേയി, എന്നാലും കിടക്കട്ടെ.... :)
മൈത്രേയി ചേച്ചി,
ReplyDeleteഇവരെ രണ്ട് പേരെയും മുടങ്ങാതെ വായിക്കാറുണ്ട്. കുറച്ച് നാളുകളായി. കൊ.ത്രേ. ലോകം വല്ലാത്ത ഫീൽ തന്നെ. പെൺ യാത്രാവിവരണത്തിലെ നിരക്ഷര(ൻ) എന്നൊക്കെ പറയാം.
വായാടി.. അതിനെകുറിച്ച് എന്ത് പറയാൻ.. പിച്ചും പേയും പറയുന്നു എന്ന പോലെ ഒത്തിരി നല്ല പേച്ചുകൾ വായാടി നടത്തുന്നു. സൂപ്പർ കാലിബർ.. പക്ഷെ ചില സമയങ്ങളിൽ വായാടി പോകുന്ന വഴികളോട് യോജിപ്പുമില്ല. പക്ഷെ ചേച്ചി പറഞ്ഞ മല്യാലം കുരക്കുന്ന കുട്ടി .. ആ പോസ്റ്റൊക്കെ വായാടിക്ക് പൂച്ചെണ്ടുകൾ കൊടുക്കേണ്ടത് തന്നെ..
@Manoraj-
ReplyDeleteഅഭിനന്ദനത്തിന് നന്ദി. ഏതൊക്കെ വഴികളോടാണ് യോജിപ്പില്ലത്തത് എന്നു വ്യക്തമാക്കിയാല്‍ നമുക്ക് ഒരു ചര്‍ച്ച ചെയ്യാം. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്വാഗതം.
ഞാന്‍ പല സ്ഥലത്തും എത്തിപ്പെടുന്നതെ ഉള്ളു..
ReplyDeleteവായാടിയെ വായിക്ക്ക്കാറുണ്ട്..
നര്‍മ്മം അതിന്റെ അന്തസ്സോടെ ഈ അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും മികച്ചത് എന്നു എനിക്ക് തോന്നിയ പോസ്റ്റായിരുന്നു "അപ്പോ പണം മോട്ടിച്ചതോ?" എന്ന പോസ്റ്റ്. തമാശ ഉണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലും ഒക്കെ കുത്തിക്കയറ്റാതിരുന്ന പോസ്റ്റ്.
പരിചയപ്പെടുത്തലിനു നന്ദി.
വായാടിയുടെ സ്ഥിരം വായനക്കാരിയാണ് ഞാന്‍. ചെറിയ കാലയളവിനുള്ളില്‍ കുറേ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. എന്‍റെ മനസ്സിനെ ഏറ്റവും കൂടുതല്‍ സ്പര്‍ശി ച്ചത് "എന്‍റെ അച്ഛന്‍" എന്ന കവിതയാണ്. "പെണ്ണായാല്‍ പൊന്നു വേണോ?", "ആള് അരക്കിലോ നാക്ക് മുക്കല്‍കിലോ", "മല്യാലം കുരയ്ക്കുന്ന പെണ്‍കുട്ടി" ഇവയൊക്കെ ചിന്തിപ്പിച്ച പോസ്റ്റുകള്‍ ആണ്. ചിരിപ്പിച്ചവയില്‍ ചിലത് "ഗിറ്റാറും, സിസ്റ്ററും പിന്നെ ഞാനും" "അപ്പോ പണം മോട്ടിച്ചതോ" "അറിയാത്ത വായാടിക്ക് ചൊറിയുമ്പോള്‍ അറിയും". വായാടിയുടെ എഴുത്തില്‍ എന്നെ ആകര്‍ഷിച്ച പ്രധാനപ്പെട്ട ഒരു ഘടകം Simplicity ആണ്. വളരെ ലളിതമാണാവാക്കുകള്‍. മൈത്രേയി എഴുതിയതുപോലെ ശാരികപൈങ്കിളിക്ക് വച്ചടി വച്ചടി കയറ്റങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteമൈത്രേയി പ്രത്യേക അഭിനന്ദനങ്ങള്‍, വനിതാ ബ്ലോഗ്ഗര്‍മാര്‍ക്കു നല്‍കുന്ന ഈ പ്രോത്സാഹനത്തിന്.
മൈത്രേയി.
ReplyDeleteവായാടി, കൊച്ചു ത്രേസ്യ. രണ്ടു പേരെയും വായിക്കാറുണ്ട്. നല്ല നര്‍മത്തിലൂടെ ഒരു പാട് കാര്യങ്ങള്‍ പറയുന്ന നല്ല രണ്ടു എഴുത്തുകാര്‍.
വായന മരിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിനെ വായനയിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ഇത്തരം പൊടിക്കൈകള്‍ പ്രയോഗിക്കുന്ന വായാടിക്കും, കൊച്ചു ത്രെസ്യക്കും അഭിനന്ദനങ്ങള്‍.
ഇനിയും ഒരുപാടെഴുതി നമ്മെയെല്ലാം ചിരിപ്പിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കഴിയട്ടെ എന്നാശംസിക്കുന്നു.
കൂടെ ഇത്തരം ഒരു പരിചയപ്പെടുത്തല്‍ നടത്തിയ മൈത്രെയിക്ക് അഭിനന്ദനങ്ങളും .
രണ്ടാളുടെ ബ്ലോഗുകളും വായിക്കാറുണ്ട്.
ReplyDeleteപ്രതിഭയുള്ളവർ. എനിക്കിഷ്ടപ്പെട്ടവർ.
അഭിനന്ദങ്ങൾ!
@വായാടീ :മറ്റൊന്നും അല്ല. ഒരു വിമർശനത്തിന് വേണ്ടി പറഞ്ഞതുമല്ല. കഴിഞ്ഞൊരു പോസ്റ്റ് വായാടിയുടെ.. അതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്. അത്തരം പോസ്റ്റുകളല്ല വായാടിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. കമന്റുകൾക്ക് വേണ്ടി പോസ്റ്റ് ചെയ്തതെന്ന് തോന്നി. ക്ഷമിക്കണം. വായാടിക്ക് തോന്നും എന്നിട്ടെന്തേ അവിടെ പറഞ്ഞില്ല എന്ന്. 300 നു മേൽ കമന്റുകൾക്കിടയിൽ ഈ ഒരു വിമർശനാത്മകമായ കമന്റിട്ടാൽ ഒരു പക്ഷെ വായാടി പോലും ശ്രദ്ധിക്കില്ല എന്ന് തോന്നി. വായാടിയുടെ കഴിവിൽ വിശ്വാസമുണ്ടെനിക്ക്. നല്ല ലേഖനങ്ങളും നർമ്മങ്ങളും മനസ്സിൽ തട്ടുന്ന കവിതകളും എല്ലാം സമ്മാനിച്ച വായാടിയെ ഒറ്റ പോസ്റ്റിൽ വിമർശിച്ചു എന്ന് തോന്നരുത്. പ്ലീസ്.. ഇത് അതിനായി പറഞ്ഞതല്ല..
ReplyDelete@Manoraj
ReplyDeleteമനു, തുറന്ന് പറഞ്ഞതില്‍ വളരെ സന്തോഷം. സത്യം പറഞ്ഞാല്‍ കുറേയധികം കമന്റുകള്‍ കിട്ടാനായി ചെയ്ത പോസ്റ്റല്ല അത്. രസകരമായ കാപ്‌ഷനുകളും കമന്റുകളും വായിച്ച് എല്ലാവര്‍ക്കും കുറച്ചു ചിരിക്കാം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു. പിന്നെ അത് പ്രതീക്ഷിച്ചതിലും വലിയൊരു സംഭവമായിപ്പോയി. അത് ശരിക്കും enjoy ചെയ്ത കുറേ പേര്‍ ഉണ്ടായിരുന്നുതാനും. ഒരുപാട് പേര്‍ കമന്റുകളിലൂടെയും അല്ലാതെയും ഇത് ഇഷ്ടമായി എന്നും, ഇനിയും ഇത്തരം പോസ്റ്റുകള്‍ക്കു വേണ്ടി അവര്‍ കാത്തിരിക്കുന്നു എന്നും എഴുതിയിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങിക്കൂടാതെ എല്ലാ തരികിടകളും പരീക്ഷിക്കാന്‍ ശ്രമിച്ചു..അത്രമാത്രം.
ഏതായാലും അടുത്ത പോസ്റ്റ് ഒരു സീരിയസ്സ് വിഷയമായിരിക്കും. വിലയേറിയ അഭിപ്രായത്തിന് ഒരിക്കല്‍ കൂടി നന്ദി.
@ വായാടീ : പറഞ്ഞതിനെ പോസിറ്റീവ് ആയി എടുത്ത ആ മനസ്സിന് ഒരു കൈയടി. അപ്പോൾ വീണ്ടും പറക്കുക. ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, പോസ്റ്റുകളും കവിതകളുമായി പിച്ചും പേയുമായി.. നമുക്ക് കാണാം..
ReplyDeleteവായാടിയുടെ നർമത്തിന്റെ മർമം കണ്ടെത്തിയതിൽ സന്തോഷം, സത്യത്തിൽ വായാടി മറ്റു ബ്ലോഗുകളിൽ ഇടുന്ന കമെന്റുകൾ അതിലേറ രസകരമാണ്. ആ, മൈത്രേയിയെപ്പോലൊരാൾക്ക് കമെന്റുകളെക്കുറിച്ചൊരു പഠനം നടത്താനാകും.
ReplyDeleteവായാടീ, മനോ, അപ്പോ സംഗതി ശുഭപര്യവസായി ആയി അല്ലേ. ഹോ ഞാന്‍ പേടിച്ചുപോയി ഇനിയിപ്പോള്‍ മോഡറേറ്ററാകേണ്ടി വരുമോ എന്ന്...:)
ReplyDeleteറാംജീ ഭായ്, ഞാനും അങ്ങനെ തന്നെ .ഇനിയും പരിചയപ്പെടാനുണ്ട് ഒട്ടേറെപ്പേരെ.
സഖി, വായിക്കലു മാത്രമേ ഉള്ളോ, എഴുത്തൊന്നുമില്ലേ, ബ്ലോഗ് കണ്ടില്ലല്ലോ. എഴുതിത്തുടങ്ങൂന്നേ....പിന്നെ ഒരു സുപ്രഭാതത്തില്‍ വനിതകളല്ലാത്ത ബ്ലോഗര്‍മാരേക്കുറിച്ചും എഴുതിയെന്നു വരാം...
Sulfi,ഡോ.ജയന്‍- നന്ദി നല്ല വാക്കുകള്‍ക്ക്-കിട്ടാന്‍ ഏറെ പ്രയാസമുള്ളതല്ലേ ഇക്കാലത്ത്.
ശ്രീനാഥന്‍, ശരിയാണ്, ഞാനും ശ്രദ്ധിച്ചിട്ടുണ്ട് അത്.... പിന്നെ അവസാന വാചകം, എന്താ മാഷേ ഉദ്ദേശിച്ചത്....
ബ്ലോഗുകൾ പോലെ കമന്റുകളും വിശകലനം ചെയ്യാനും, അതിനെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിക്കാനും മൈത്രേയിക്കു കഴിയും, അതിലൊരു പുതുമയുണ്ടാകും എന്നൊക്കെ-അത്രമാത്രം.
ReplyDeleteമൈത്രേയി ചേച്ചി : ഹിഹി.. ഞങ്ങൾ മാറിയിരുന്നൊരു ചായ കുടിച്ച് പിരിഞ്ഞു. നിങ്ങളെയാരെയും വിളിക്കേണ്ടെന്ന് വായാടിയാ പറഞ്ഞേ.. ബില്ല് കൊടുത്തത് കക്ഷിയാണേ.. :)
ReplyDeleteമനോയും വായാടിയും ചായ കുടിച്ചു പിരിഞ്ഞു. എനി നമ്മൾ എന്തു പറയാൻ? കൊച്ഛുത്രേസ്യാക്കൊച്ചിനെ ഒന്നു കണ്ടുമുട്ടണം. വായിച്ചിട്ടില്ല ഇതേവരെ.
ReplyDeleteമൈത്രേയി ചേച്ചി,
ReplyDeleteരണ്ടാളുടെ ബ്ലോഗുകളും വായിക്കാറുണ്ട്.
എനിക്കിഷ്ടപ്പെട്ടവർ.....
ശ്രീനാഥ്, ലോക സാഹിത്യം മുഴുവന്‍ അരച്ചു കലക്കി കുടിച്ച സുരേഷ് മാഷ് ദേ, അപ്പുറത്തിരുന്ന് ഇതൊക്കെ കേള്‍ക്കുന്നുണ്ട് കേട്ടോ.... :) :)
ReplyDeleteഎന്റെ എഴുത്തിനെ വിശകലനം എന്നൊന്നും പറയാനാവില്ല ശ്രീനാഥ്. എനിക്കിഷ്ടപ്പെടുന്ന ബ്ലോഗുകളെക്കുറിച്ച് എഴുതുന്നു, പരിചയപ്പെടുത്തുന്നു അത്രമാത്രം...ഏപ്രില്‍ 24 തുടക്ക ലക്കത്തില്‍ ഞാന്‍ അത് പറഞ്ഞിട്ടുമുണ്ട്. പിന്നെ മൊഴികള്‍ക്കു പിന്നാലെ എന്നോ മറ്റോ അനില്‍ @ബ്ലോഗ് എഴുതിയിരുന്നു . കല്ലേറ് ശ്ശി കൊണ്ടതുകൊണ്ടാവാം അതു ഇപ്പോള്‍ പുതുക്കാറില്ലെന്നു തോന്നുന്നു....സമയമുള്ളപ്പോള്‍ അവിടെയൊന്നു പേയി നോക്കൂ.
റ്റോംസ്, അവരെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം....
സുരേഷ് മാഷ് , തീര്‍ച്ചയായും കൊ.ത്രേ. വായിക്കണം, ഇഷ്ടപ്പെടാണ്ടിരിക്കില്ല...
മൈത്രേയി, വായാടി, കൊച്ചു ത്രേസ്യ അഭിനന്ദനങ്ങള്‍ .
ReplyDeleteവന്നതല്ലേ, ഒരു മംഗളപത്രം, പിടിച്ചോ.
ബ്ലോഗുലകത്തി, ലതുല്യസു,ശോഭ പരത്തു,മനന്യ പ്രസൂനമിദം
ലോകസമക്ഷ സമര്‍പ്പി,തസേവ നടത്തുമൊ,രുജ്വല ശ്രീലതയേ,
സാദരമാദര ഫുല്ലവിലാസിത പുഷ്പകവൃഷ്ടി സമര്‍പ്പണമാം
വാദ്യവിഭൂഷിത ഘോഷിത കാഹള, പൂരിത ധന്യ മഹോ,ത്സവമായ്
ശാരികഭാഷണ വാങ്മയശോഭിത ബ്ലോഗിണി മാനിനി, വാച്യസുധാ-
പൂരിതസദ്യ വിളമ്പാ, നാഗത വായാ, ടീ മധു ഭാഷിണിയും
ത്രേസ്യാലോക, ത്തീവണ്ടീല, ക്കാഴ്ചകള്‍ കാണാ, മ്പോകാല്ലോ
വിസ്മയ വികസിത നയനദ്വയമായ്, നിപ്പൂ നമ്ര ശിരസ്കന്‍ ഞാന്‍
നമിച്ച് വഷളന്‍ മാഷേ, നമിച്ച് (ഇത് തിരു...ഭാഷയാണേ)...... സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്നിപ്പം പാടിക്കൊണ്ടിരിക്കയാ ഞാന്‍.
ReplyDeleteരാഗോം താളേം ഒക്കെ പിടികിട്ടി......വളരെ വളരെ ഇഷ്ടപ്പെട്ടു...സര്‍വ്വ കലാ വല്ലഭാനല്ലേ....
വായാടിയെ വായിക്കാറുണ്ട് ഇനി കൊച്ചു ത്രേസ്യക്ക് പോയി നോക്കട്ടെ
ReplyDeleteരണ്ടു ബ്ലോഗുകളും വായിയ്ക്കാറുണ്ട്
ReplyDeleteathe vayadiyute comments polum phalithangalanu. jeevithaththe valare lakhavaththote kanunnu. palappozhum critical aayum. vayadykku aazamsakal. matteyale pitiyilla. sorry.
ReplyDeleteനന്ദി മൈത്രേയി..
ReplyDeleteമൈത്രേയി, മറുപടിക്ക് നന്ദി.
ReplyDelete" ബ്ലോഗെഴുത്ത്" എന്ന സാഹസത്തിന് മുതിര്‍ന്നില്ല. ബ്ലോഗ് വായിക്കല്‍ മാത്രമേയുള്ളൂ. നമുക്കറിയാവുന്ന പണി ചെയ്യുന്നതല്ലേ ഉചിതം.
ബ്ലോഗര്‍മാര്‍ക്കു നല്‍കുന്ന ഈ പ്രോത്സാഹനത്തിന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
വായാടി എന്റെ കൂട്ടുകാരിയാണ്.പിച്ചും പേയിലൂടെ ചിരിപ്പിക്കുക മാത്രമല്ല,ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ തത്തമ്മ!
ReplyDeleteകൊച്ചുത്രേസ്യയെ ഇനിയും പരിചയപ്പെട്ടിട്ടില്ല. മൈത്രേയിയുടെ ഈ പോസ്റ്റ് ധാരാളം പേരെ അറിയാനും പരിചയപ്പെടാനും സഹായിക്കുന്നു.അതിനു മൈത്രേയിക്ക് പ്രത്യേക നന്ദി.
ഹാഷിം, ഭാനു, കുഞ്ഞൂസ് - വനിതാ ബ്ലോഗര്‍മാരില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ചങ്ങാതിക്കൂട്ടം ഉള്ള കൊ.േ്രത യെ അറിയില്ലെന്നോ... വായിക്കണം, ഇഷ്ടപ്പെടും......തീര്‍ച്ച.
ReplyDeleteവായാടിയെ വായിച്ചിട്ടുണ്ട്. പക്ഷെ കൊ.ത്രേ. അരിയില്ലായിരുന്നു. ഇനി ഒട്ടും സമയം കളയാതെ ആ കര്‍ത്തവ്യവും നടത്തട്ടെ. അതിനു അവസരമൊരുക്കിത്തന്നതിനു ബ്ലോഗുലകത്തിനു തന്നെ നന്ദി.
ReplyDeleteമൈത്രേയിയോട് വീണ്ടും എന്റെ വീനീതനിർദ്ദേശം ആവർത്തിക്കുന്നു. പിന്നെ, വഷളന്റെ അന്ത മംഗളപത്രത്തിനു ഇന്ത പട്ടും, അപാരം മാഷേ, മണിപ്രവാളസരസദ്രുതകവികിരീടമണി.
ReplyDeleteമഴത്തുള്ളീ, . അപ്പോള്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നു അല്ലേ? ഞാനോര്‍ത്തു അജ്ഞാതവാസത്തിലാണ് എന്ന്. കൊച്ചുവിനെ വായിക്കാന്‍ മറക്കണ്ട. വായാടിയെപ്പോലെ തന്നെ ഇഷ്ടപ്പെടും.
ReplyDeleteശ്രീനാഥ്, ഇപ്പോള്‍ തന്നെ കയ്ച്ചട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് ഞാന്‍...ശ്രീനാഥ് ഒന്ന് ശ്രമിക്കൂ, എന്റെ പിന്‍തുണ ഉറപ്പ്....അതെ വഷളന്‍ ആളൊരു പുലി തന്നെ!No doubt
യാതൊരു ജാടയുമില്ലാതെ വായാടി ചെറിയൊരു കാര്യത്തെ എത്ര മനോഹരമായാണ് അവതരിപ്പിയ്ക്കുന്നത്. വായാടി തൊടുന്നതെല്ലാം പൊന്നാകും എന്ന് പറഞ്ഞത് വളരെ ശരിയാണ് .ഏതൊരു വിഷയത്തെപ്പറ്റിയും വായാടിയ്ക്ക് എഴുതിപിടിപ്പിച്ചു എല്ലാവരുടെയും മനസ്സിനകത്ത് കയറാന്‍ പറ്റും. എഴുതുവാനുള്ള വായാടിയുടെ ഈ കഴിവ് എന്നെന്നും നിലനില്‍ക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്നു. "ആശംസകള്‍" ഒരായിരം ........ കൊച്ചുത്രേസ്യയെ അറിയില്ല .ബ്ലോഗ് എഴുതുന്നവര്‍ക്ക് കൊടുക്കുന്ന ഈ പ്രോത്സാഹനത്തിനു മൈത്രേയിയ്ക്ക് അഭിനന്ദനങ്ങള്‍..
ReplyDeleteസായിപ്പിന്റെ നാടുകളിരുന്നാണെങ്കിലും, മലയാളത്തിന്റെ കൊച്ചോളങ്ങളും,അലയടികളുമായി ; സ്വന്തം ശൈലീവിലാസങ്ങളിലൂടെ ബൂലോകത്തെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന , ഈ യുവതരുണികളെ അഭിനന്ദിക്കാതെ നിർവ്വാഹമില്ലാത്തതുകൊണ്ട് ,ഞാനും ഇവിടെ വന്ന് അവർക്കെല്ലാവിധ ഭാവിഭാവുകങ്ങളും അർപ്പിക്കുന്നു.....
ReplyDeleteകേട്ടൊ മൈത്രേയി
Sri, thanks for commenting.And thank You Pinky and Bilathipattanam.I do pass on all the good words of encouragement to vayady and kochuthresia.
ReplyDelete