(മെയ് 22 ലക്കത്തിലെ കേരളകൗമുദി വാരികയല്‍ പ്രസിദ്ധീകരിച്ചത്)
തമിഴ് ചുവയുള്ള ഈ ബ്ലോഗ് പേരാണ് എന്നെ കല.സി. എന്ന എച്ചുമുക്കുട്ടിയുടെ രചനകളിലെത്തിച്ചത്. അസാധാരണമായ ഈ ബ്ലോഗ് പേര് 'എന്നിലെ തമിഴു പട്ടരും മലയാളി ആശാരിയും തമ്മിലുള്ള നിത്യമായ ചൊറിച്ചിലിന്റെ ഒരു ബാക്കി പത്രമെന്ന നിലയിലാണ് ' എന്നു പറയുന്നു എച്ച്മു. 'തമിഴു പട്ടരുടെ അമ്മത്തവും മലയാളി ആശാരിയുടെ അച്ഛത്തവും എന്നെ തമിഴ് പട്ടരു കള്ളിയിലും മലയാളി ആശാരി കള്ളിയിലും പെടുത്തിയില്ല' എന്ന എച്ച്മുവിന്റെ സങ്കടം എന്റേതു കൂടിയായി. ജാതി-മത അടിയൊഴുക്കുകള്‍ മോഡേണ്‍ എന്ന് അഹങ്കരിക്കുന്ന സമൂഹത്തിലും എത്ര ശക്തമെന്ന് ഈ ബ്ലോഗ് എന്നെ ലജ്ജിപ്പിച്ചു.
'സ്വന്തം ഭര്‍ത്താവിന്റെയല്ലേ, സാരമില്ല' എന്ന കഥയും ജാതി പേരിലുള്ള പീഡനം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ നടക്കുന്ന കഥ എന്ന രീതിയില്‍ വിഷയത്തിന് അല്‍പ്പം അവിശ്വസ്വനീയത തോന്നിയെങ്കിലും അവതരണ രീതിയും ഭാഷയും മികച്ച നിലവാരം പുലര്‍ത്തുന്നു. ഒറ്റയിരുപ്പിന് മുഴുവന്‍ വായിച്ചു തീര്‍ക്കും നമ്മള്‍.
ശക്തമാണ് എച്ച്മുവിന്റെ വാക്കുകള്‍. കുറിക്കു കൊള്ളുന്നവ. മതവൈരം ശമിപ്പിക്കുവാനുള്ള എച്ച്മുവിന്റെ 'ഒരു ഒറ്റമൂലി' വായിക്കൂ-
'ആ വിഷയം ചര്‍ച്ചക്കെടുത്താല്‍ എല്ലാവരും തമ്മില്‍ ഒന്നിനൊന്ന് മികച്ച ഐക്യമുണ്ടാകും. ആ ഭയങ്കര വിഷയമാണു നമ്മള്‍ പെണ്ണുങ്ങളെ പറ്റിയുള്ള കാര്യങ്ങള്‍. പെണ്ണ് ജനിക്കണോ വേണ്ട്യോ? വല്ലതും അക്ഷരം കൂട്ടിവായിക്കാന്‍ പഠിക്കണോ? കല്യാണം കഴിക്കണോ? ജോലിക്കു പോണോ? തന്തേടേം കെട്യോന്റേം സ്വത്തില് അവകാശം വേണോ? അമ്പലത്തിലും പള്ളീലും ഒക്കെ കേറി വല്ല പൂജ്യോ കുര്‍ബാന്യോ ഓത്തോ ഒക്കെ ചെയ്യണോ?പിന്നെ, നമ്മള് എന്തുടുക്കണം, എങ്ങനെ നടക്കണം, ആരോട് മിണ്ടണം, എന്ത് തിന്നണം, എന്ത് കുടിക്കണം ഈ പറഞ്ഞ പോലത്തെ വിഷയങ്ങള് മുമ്പോട്ടു വച്ച് എല്ലാ ജാതിമതക്കാരേം വിളിച്ച് ഒരു ചര്‍ച്ച സംഘടിപ്പിച്ച് നോക്ക്യേ. എം. എല്‍. എ. മാര്‍ക്കും എം. പി. മാര്‍ക്കും കാശ് കൂട്ടണ ബില്ല് മാത്രമല്ലെ നമ്മടെ നിയമസഭേലും ലോകസഭേലും ഒരു വഴക്കും ഇല്ലാണ്ട് ഭരണപ്രതിപക്ഷ ഐക്യത്തോടെ പാസ്സാവാറുള്ളൂ. അതുപോലെ കമ്പ്്്‌ലീറ്റ് ഐക്യത്തോടെ എല്ലാ മതങ്ങളും പെണ്ണുങ്ങളുടെ അവകാശങ്ങളിലും ചുമതലകളിലും ഒറ്റ, സിങ്കിള്‍ അഭിപ്രായത്തിലെത്തും. സംശ്യം വല്ലതും ഉണ്ടെങ്കില്‍ നമ്മക്ക് ചര്‍ച്ച സംഘടിപ്പിച്ച് നോക്കാം.'
'ബുദ്ധിയും സിദ്ധിയും' എന്ന എച്ച്മുവിന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ-
'ഒറങ്ങിക്കെടക്കണ വയറ്റുകണ്ണിപ്പെണ്ണിനെ കളഞ്ഞിട്ടു ആണൊരുത്തനങ്ങട് വീടുവിട്ടു പോയാല്‍ ബുദ്ധനോ സിദ്ധനോ ഒക്കെ ആവാം. പെണ്ണൊരുത്തി ആരോഗ്യസാമിയായ ആണിനെ കളഞ്ഞിട്ടു വീടുവിട്ടു പോയാലും ബുദ്ധിയോ സിദ്ധിയോ ഒന്നുമാവില്ല. പകരം പെഴച്ചവള് ആകും. ആണ് പെഴക്കില്ലല്ലോ!പെഴക്കല് പെണ്ണിന് മുപ്പത്തിമൂന്നും അമ്പതുമല്ല, നൂറുശതമാനം സംവരണമാ. പെഴച്ചവളെന്ന പേരു കേള്‍ക്കാതെ ബുദ്ധിയോ സിദ്ധിയോ ആവണമെങ്കിലേ, സ്വീകരണമുറിയിലെ ബോണ്‍സായ് ആലിന്റെ ചോട്ടിലിരിക്കണം.'
കഥകള്‍ ധാരാളം എഴുതിയിട്ടിട്ടുണ്ട് എച്ച്മു. മാധവിക്കുട്ടിയെ ഏറെ ഇഷ്ടപ്പെട്ട് അവരുടെ അന്ത്യയാത്ര കാണാന്‍ റോഡരികില്‍ നഷ്ടബോധത്തേടെ നിന്ന എച്ച്മുവിന്റെ ചില കഥകള്‍ക്ക് അവരുടെ ശൈലിയുണ്ട്.
സാധാരണ 'ഞാന്‍ ' കഥ പറയുന്ന രീതി എനിക്കിഷ്ടമല്ല. എച്ച്മുവിന്റെ മിയ്ക്ക കഥകളിലും 'ഞാനു'ണ്ട്. എന്നിട്ടും എനിക്കത് ഇഷ്ടമായി. നമുക്കു ചുറ്റുമുള്ള കൊച്ചു ജീവിതത്തുണ്ടുകള്‍, പൊള്ളുന്ന അനുഭവങ്ങള്‍ ഇതെല്ലാം കഥയ്ക്കു വിഷയീഭവിക്കുന്നു. എല്ലാം നിന്ദിതരുടേയും പീഡിതരടേയും ദുഃഖിതരുടേയും കഥകള്‍. വായനക്കാരുടെ ഉള്ളുരുക്കുന്നവ, ചിന്തിപ്പിക്കുന്നവ. കഥയ്ക്ക് ഒരു സന്ദേശം ഒന്നും ആവശ്യമില്ല എന്നു പറയും. പക്ഷേ എച്ച്മുവിന്റെ കഥകളിലെല്ലാം ഒളിഞ്ഞിരിക്കുന്ന സന്ദേശമുണ്ട്. കരുണ, സ്‌നേഹം, ഹൃദയവിശാലത അങ്ങനെയെന്തെങ്കിലുമൊന്ന്. അതാണ് അതിന്റെ ആകര്‍ഷണീയത.
കൃസ്ത്യാനിയല്ലാത്ത നായികയെ ഉപേക്ഷിച്ച് അവളുടെ കുഞ്ഞിനെ സൂത്രത്തില്‍ കൃസ്ത്യാനിയായ അച്ഛനും വീട്ടുകാരും കൊണ്ടു പോകുന്നതിനെപ്പറ്റിയുള്ള ' തിരുപ്പിറവി ' എന്ന കഥ പറയുന്നത് ബൈബിള്‍ ഭാഷയിലാണ്. ആ കഥയില്‍ നിന്ന് ചില വരികള്‍-
'തിരുപ്പിറവിക്കു തലേന്നു പുലര്‍ച്ചെ അവന്‍(ഭര്‍ത്താവ്) സ്വന്തം അപ്പനമ്മമാരുടെ മന്ദിരത്തെ പ്രാപിച്ചു. മഹത്വമാര്‍ന്ന അവന്റെ ഭവനം എന്നെയോ സ്വാഗതം ചെയ്തില്ല. എന്നാല്‍ ഞാന്‍ പിറന്ന ഭവനമോ, എന്നെ പണിക്കാരുപേക്ഷിച്ച മൂലക്കല്ലു പോലെയും ദ്രവിച്ച തടി പോലെയും തള്ളിക്കളഞ്ഞിരു ന്നു. അക്കാലം അവന്റെ ബീജം എന്റെ ഉദരത്തില്‍ തുടിച്ചു കൊണ്ടിരുന്നു.'
്
'ദൈവത്തിന്റെ വിരലുകള്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍' മനോഹരമായി ഗിറ്റാര്‍ വായിക്കുന്ന, ഒരു വിരൂപനായ മനുഷ്യന്റെ കഥയാണ്, അയാളുടെ നഷ്ടപ്രണയത്തിന്റേതും. കഥ വായിച്ചു തീരുമ്പോള്‍ മനം നിറയെ നന്മയുള്ള ആ മനുഷ്യന്റെ അകസൗന്ദര്യം നമ്മെ വല്ലാതെ സ്പര്‍ശിക്കും. ഇനിയുമുണ്ട് ഹൃദയഹാരിയായ കഥകള്‍ എച്ചുമുവിന്റെ ലോകത്തില്‍ ധാരാളം.
വായിക്കണ്ടേ എച്ച്മുവിന്റെ കഥകള്‍? ഇതാ ഇതിലേയൊന്നു പൊയി നോക്കൂ..... http://echmuvoduulakam.blogspot.com/
Saturday, May 22, 2010
പാവമല്ലാത്തൊരു തൃശൂര്‍ക്കാരി !
(മെയ് 15 ലക്കം)
നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല, ഇന്റെര്‍നെറ്റ് മലയാളത്തിനും ഏറ്റവുമധികം സംഭാവന നല്‍കുന്നവരാണ് ഗള്‍ഫ് മലയാളികള്‍. മലയാളി ബ്ലോഗരുടെ ബൈബിള്‍ എന്നു വിശേഷിപ്പാക്കാവുന്ന 'ആദ്യാക്ഷരി'യുടെ ഉടമ അപ്പുവും ഗള്‍ഫില്‍ തന്നെ.
അവിടെ ദുബായില്‍ ഒരു അഞ്ചംഗകുടുംബം മുഴുവനും ബ്ലോഗെഴുത്തുകാര്‍. തറവാടി എന്ന വാപ്പ, വല്യമ്മായി എന്ന ഉമ്മ, മൂന്നു മക്കള്‍. ഒരു സമ്പൂര്‍ണ്ണ സന്തുഷ്ട ബ്ലോഗ് കുടുംബം എന്ന് അവരുടെ എല്ലാ ബ്ലോഗിലൂടെയും ഓടി നടന്ന എന്റെ വിലയിരുത്തല്‍..!
'അത്ര പാവമല്ലാത്ത ഒരു തൃശൂരുകാരി ' എന്ന വല്യമ്മായിയുടെ സ്വയവിവരണം എനിക്കു നന്നായി ബോധിച്ചു. ' പാവം നല്ലവള്‍ ' അല്ലല്ലോ...
.
''സ്വന്തം കുഞ്ഞുങ്ങളെയും അവരെ കുറിച്ചുള്ള സ്വപ്‌നങ്ങളേയും പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്ന എല്ലാ അമ്മമാരെയും' സ്മരിച്ച് എഴുതിത്തുടങ്ങിയ വല്യമ്മായി നൂറാം പോസ്റ്റ് സമര്‍പ്പിക്കുന്നത് വാപ്പയ്ക്കാണ്. നൂറിധികം പോസ്റ്റുകളിലായി അര്‍ത്ഥപുഷ്ടിയാര്‍ന്ന കവിതകള്‍, വിവര്‍ത്തനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ ,പുസത്കാവലോകനം ,ആത്മീയത ഇവയെല്ലാം വേണ്ടുവോളമുണ്ട്. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൊച്ചു കൊച്ചു ചിന്താശകലങ്ങളാണ്. ഇതാ ചില ഉദാഹരണങ്ങള്‍-
അമ്മ -പങ്ക് വെപ്പിന് ശേഷം തരിപോലും ബാക്കിയാകാത്ത അപ്പം.
നീയും ഞാനും- ദൈവം ഒരു കടലാസിന്റെ ഇരുപുറമെഴുതിയ വരികള്‍
അസൂയ-നിന്റെ കാല്‍ക്കീഴിലെ മണല്‍ത്തരികളോടെനിക്ക് തോന്നുന്നത്.
ചിത്തം-ചിതലരിക്കാത്തത്, ചിതയിലെരിയാത്തത്
ചീയല്‍-എന്തും ഒറ്റയടിക്കല്ല, ഒരറ്റത്തു നിന്നാണ് ചീഞ്ഞു തുടങ്ങുന്നത്.
സൂഫി കവിയായിരുന്ന ഫരീദുദ്ദീന്‍ അത്തര്‍, പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിസ്റ്റിക് കവിയായ അഹമദ് ഹാത്വിഫ്, സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യ തുടങ്ങിയവരുടെ കവിതകളുടെ സ്വതന്ത്ര വിവര്‍ത്തനം ഇഷ്ടമുള്ളവര്‍ക്ക് വായിച്ചാസ്വദിക്കാം.
'പെണ്ണെന്നാല്‍ തനതായ വ്യക്തിത്വമാണെന്നും ആണിന്റെ സാമീപ്യമല്ല അവളുടെ മോക്ഷമെന്നും വിശ്വസിക്കുന്ന വത്സലയുടെ കഥാപാത്രങ്ങളില്‍ ശക്ത യാണ് പേമ്പി ' എന്ന് പി.വല്‍സലയുടെ കഥാസമാഹാരത്തിന്റെ അവലോകനം പറയുന്നു. വേറേയുമുണ്ട് ഇത്തരം വിശകലനങ്ങള്‍ .
ഏഴു വരിയിലൊതുക്കിയ 'പരീക്ഷണം -ഒരു നുറുങ്ങു കഥ' എന്നെ ഓര്‍മ്മിപ്പിച്ചത് ' ഒരു തത്വശാസ്ത്രത്തിന്‍ ചെടി നട്ടു ഞാന്‍ ...എന്നും പിഴുതു നോക്കുന്നു വേരെണ്ണാന്‍' എന്നോ മറ്റോ ഉള്ള പഴയ സിനിമാക്കവിതയാണ്.
ദൈവം കണ്ണു തന്നത് എന്തിനെന്ന് 'ഒരു ചോദ്യവും ഉത്തരവും' എന്ന പോസ്റ്റ് വിശകലനം ചെയ്യുന്നു. മകളുടെ ചോദ്യത്തിന് ഉത്തരം എന്ന നിലയ്ക്ക് പറഞ്ഞിരിക്കുന്നത് ഇത്തിരി കനം കൂടിപ്പോയി എന്നു തോന്നി. എന്നാല്‍ ചിന്തയുടെ പുതിയ തലങ്ങള്‍ അതില്‍ കാണാം. ആത്മീയത സൂചിപ്പിക്കുന്ന മറ്റു കഥകളും ഉണ്ട് .
മിയ്ക്ക ബ്ലോഗര്‍മാരുടേയും, പ്രത്യേകിച്ച് പ്രവാസികളുടെ, ഇഷ്ടവിഷയമായ ഗൃഹാതുരത വല്യമ്മായിയും മനോഹരമായി കൈ കാര്യം ചെയ്യുന്നുണ്ട്. എല്ലാം വായിക്കാന്‍ സുഖമുള്ളവ തന്നെ.
പ്രണയം പല കവിതകളിലും കുളിര്‍മഴ പോലെ നിറഞ്ഞു പെയ്യുന്നുണ്ട്. 'ഒരു കൂട്ട്'എന്ന പ്രണയാതുര കവിതാശകലത്തില്‍ നിന്ന്-.
മഴയെത്ര പെയ്താലും മഞ്ഞെത്ര പൊഴിഞ്ഞാലും
കവിയാത്തൊരീ രാഗമധുരിമയില്‍
ഒന്നിച്ച് തുഴയാനും ഒരുമിച്ച് കരേറാനും
എന്‍ തുണയായെന്നും നീയില്ലേ
മാനം തെളിഞ്ഞാലും അത് വീണ്ടുമിരുണ്ടാലും
താങ്ങും തണലുമായ് നീയില്ലേ'
ആദ്യം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയ റാഗിംഗ് ചരിത്രമാണ് 'നവംബറിന്റെ ലാഭം'. അതിലും കാണാം ധൈര്യമുള്ള ഒരു ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ. അറിവില്‍ നിന്നുണ്ടാകുന്ന ആത്മവിശ്വാസവും ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ഉള്‍ക്കാഴ്ച്ചയും വല്യമ്മായിയുടെ പോസ്റ്റുകളുടെ പ്രത്യേകതയാണ്.
ലിങ്ക്- http://rehnaliyu.blogspot.com/

ലളിതം...സൗമ്യം......മധുരം.....
(മെയ് 08 - കേരളകൗമുദി വാരികയില്‍ ബ്ലോഗുലകം എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
'മണ്ഡോദരി ഫുള്‍ വേര്‍ഷന്‍' (ശ്രീ.കാവാലം കുഞ്ചുപിള്ള) എന്ന കവിതാ പോസ്റ്റാണ് ചേച്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ എന്നെ എത്തിച്ചത്. 'എന്റെ പേന കടലാ സിനോട് പറയാതിരുന്നത് ' എന്ന ഭാവന തുളുമ്പുന്ന ബ്ലോഗ് പേരും മനം കവര്‍ന്നു.
ഒരു കടിഞ്ഞൂല്‍പ്പൊട്ടി എന്നു സ്വയം വിശേഷിപ്പിക്കുന്ന ചേച്ചിപ്പെണ്ണിന്റെ ലളിതമായ ആഖ്യാന ശൈലിയാണ് ഏറ്റവും ആകര്‍ഷകം. ബുദ്ധിജീവി ജാടയൊന്നുമില്ലാത്ത ,ആയാസരഹിതമായ, മസിലു പിടിക്കാത്ത, എഴുത്ത്.
നല്ല വായനക്കാരിയാണ് ചേച്ചിപ്പെണ്ണ്. എം.പി. അപ്പനും എം.ടിയും ആനന്ദും മാധവിക്കുട്ടിയും എല്ലാം എഴുത്തില്‍ കടന്നു വരും. വായിക്കുന്നതും ജീവിതവും തമ്മില്‍ ബന്ധപ്പെടുത്തുകയും ചെയ്യും. 'ഇതിനെ ഒരു നിമിത്തമായി കരുതാമോ' എന്ന പോസ്റ്റില്‍ നിന്ന് .......
'കുഞ്ഞുന്നാളില്‍ ഒരു ടാബ്ലോയില്‍ അവര്‍ (കമലാദാസ്) ഒരു മുസ്ലിം സ്ത്രീ യുടെ വേഷം സ്വീകരിച്ചു. വേറാരും ആ വേഷം സ്വീക രിച്ചിരുന്നില്ല എന്ന് അവര്‍ തന്നെ പറയുന്നുണ്ട് .വലു തായപ്പോഴും അവര്‍ അതേ വേഷം സ്വീകരിച്ചു... വിശ്വാസവും. അവരുടെ അന്ത്യ യാത്രയില്‍ പോലും ആ ബുര്‍ഖയും അവരോടൊപ്പം. അന്ന് അവര്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ള പ്പോള്‍ ആ വേഷം ധരിച്ചത് നിമിത്തമായിരുന്നില്ലേ. എന്റെ തോന്നലാണ് ട്ടോ , എന്നെ തല്ലാന്‍ വരല്ലേ'
'ഒരു കടിഞ്ഞൂല്‍ പൊട്ടിയുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍' എന്ന രണ്ടാമത്തെ ബ്ലോഗിലുടനീളം നിത്യജീവിതത്തുണ്ടുകളാണ്. അതിലൂടെ ചേച്ചിപ്പെണ്ണ് നടന്നു കയറുന്നത് അനുവാച കഹൃദയങ്ങളിലേക്കാണ്. കേട്ടോളൂ ഒരു വനിതാദിനചിന്ത.
'ഇന്ന് ലോക വനിതാ ദിനം ആണെന്ന് ചേച്ചി പറഞ്ഞറിഞ്ഞു.ഒരു കുഞ്ഞു ചോദ്യം.ചരിത്രത്തെ അഥ വാ സമയത്തെ ക്രിസ്തു വിന്റെ ജനനം ആധാരമാക്കി , നാഴികക്കല്ലാക്കി AD എന്നും BC എന്ന് തരം തിരിച്ചിരിക്കുന്നു .ഒരു പെണ്ണിന്റെ ജീവിതം ,വിവാഹത്തിനെ ആധാരമാക്കി BM(Before Marriage) /AM (After Marriage) എന്ന് തിരിക്കാമോ ?
യേശുവും മഹാബലി യും ഫ്രണ്ട്‌സ് ആണോ എന്ന പോസ്റ്റ്- 'മാവേലീം എ ല്ലാരേം രക്ഷിച്ചു , യേശും രക്ഷിച്ചു ... അപ്പൊ അവര്‍ ഫ്രണ്ട്‌സ് ആയിരുന്നോല്ലേ ? ആയിരുന്നു എന്ന് തന്നെ ഞാന്‍ അവന് ഉറപ്പ് കൊ ടുത്തു .മനുഷ്യരെ സ്‌നേഹിക്കുന്നവര്‍ എല്ലാരും ഫ്രണ്ട്‌സ് ആണ് ...അതിനപ്പുറമുള്ളത് നമ്മളുണ്ടാക്കിയ വേലികളും .. മതിലുകളും. കുട്ടികളുടെ മനസ്സിലെങ്കിലും അതൊന്നുമില്ലാതിരിക്കട്ടെ...'
' മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ' എന്ന പോസ്റ്റില്‍ നിന്ന് ഒരു ഭാഗം വായിക്കൂ. 'എന്റെ മറ്റേ അനിയന്‍ ഇന്ജിനീ രിനു പഠിക്കണ സമയം . അവന്റെ ഒരു തടിയന്‍ ബുക്ക് (ഇലക്ട്രോണിക്‌സോ മറ്റോ ആണ് ) വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോ എന്റെ കെട്ടി യോന്‍ അതെടുത്ത് മറിച്ചു നോക്കി തന്നത്താന്‍ ചിരിക്കുന്നു!
ഞാന്‍ ചോദിച്ചു ' എന്തിനാ ചിരിക്കണേ ?'
മറുപടി : 'എടീ ഇതൊന്നും എനിക്ക് പഠിക്കണ്ടല്ലോ എന്നോര്‍ത്ത് സന്തോഷം വന്നു ...അതുകൊണ്ട് ചിരിച്ചതാ ..!'
ചേച്ചിപ്പെണ്ണിന്റെ പലേരി മാണിക്യം സിനിമാ റെവ്യൂ ഒരു കിടിലന്‍ സംഭവമായി മാറി ബ്ലോഗുലകത്ത്. ഇങ്ങനെയൊരു സിനിമാ നിരൂപണം ഈ ഭൂമീമലയാളത്തില്‍ ആരും എഴുതിയിട്ടുണ്ടാവില്ല.
ഇതാ സാംപിള്‍ - 'അയാക്ക് (നായകനാന്നും പറഞ്ഞു കണ്ടോര്‌ടെ പെണ്ണിനേം കൊണ്ട് നടക്കുന്നു ...ദുഷ്ടന്‍ ,....) ആ പെണ്ണിനേം കൊണ്ട് നടക്കണ്ട വല്ലകാര്യോം ഉണ്ടോ..സ്വന്തം ഭാര്യേനെ കൊണ്ടോന്നാ പോരാര്‍ന്നോ ?കെട്ട്യോന്‍ പോയെങ്കിലും പാവം മാണിക്യത്തിനു അയലോക്കത്തെ ചേച്ചി മാര്‌ടെ കൂടെ നാടകം കാണാന്‍ പോകാന്‍ മേലാര്‍ന്നോ ?, എങ്കി ആ പാവത്തിന് ഈ ഗതി വരുവാര്‍ന്നോ ?ആ ദുഷ്ടന്‍ മമ്മൂട്ടിനെ(വന്ദ്യ പിതാവ് ) തല്ലിക്കൊല്ലാന്‍ ആ നാട്ടി ആരൂല്ലേ കര്‍ത്താവെ ...ഒള്ള കള്ളത്തരോം മുഴുവന്‍ ചെയ്തിട്ട് ആ വല്യപ്പന്‍ (ബാര്‍ബര്‍ ശ്രീനിവാസന്റെ കൂട്ടുകാരന്‍) വായില്‍ കൊള്ളാത്ത വര്‍ത്താനം പറഞ്ഞു നടക്കണ കണ്ടില്ലേ ....
വല്യ വല്യ സിനിമ ആസ്വാദനക്കാര്‍ക്ക് എന്റെ പോസ്റ്റ് കണ്ടാ ചിരി വരൂന്നും എനിക്കറിയാം. ചിരിച്ചോ ... എനിക്ക് തോന്നണത് അല്ലെ എനിക്കെഴുതാന്‍ പറ്റൂ ..എനിക്കിഷ്ടം സങ്കടം ഒക്കെ കുറഞ്ഞ സിനിമകള്‍ തന്നെ ......' എങ്ങനെയുണ്ട്? രഞ്ജിത്തുപോലും ചിരിക്കയല്ലേയുള്ളു ഈ നിഷ്‌കളങ്കതയ്ക്കു മുന്നില്‍....
മറ്റുള്ളവരുടെ പോസ്റ്റുകളിലിടുന്ന കമന്റുകളിലും പ്രതിഫലിക്കും ആ വേറിട്ട വ്യക്തിത്വം. എഴുതാന്‍ ത്രെഡ് അന്വേഷിച്ച ബ്ലോഗറെ ചേച്ചിപ്പെണ്ണ് ഉപദേശിച്ചതിങ്ങനെ...'സ്വന്തം ഓര്‍മ്മക്കയങ്ങളില്‍ മുങ്ങി തപ്പി നോക്കൂ കുട്ടി.ത്രെഡ് നു പകരം നല്ല വടം തന്നെ കിട്ടിയേക്കും ' പോസ്റ്റാകട്ടെ , കമന്റാകട്ടെ നമ്മുടെ തൊട്ടടുത്തു നിന്നു നേരിട്ടു പറയുകയാണെന്നേ തോന്നു.അതാണ് ആ ശൈലീ വൈശിഷ്ട്യം.
ഇങ്ങനെയൊക്കെയെഴുതാന്‍ ബൂലോകത്തു മാത്രമല്ല ഭൂലോകത്തും ചേച്ചിപ്പെണ്ണിനു മാത്രമേ കഴിയൂ. ദാ ഇവിടെയൊന്നു ക്ലിക്കിക്കോളൂന്നേ. http://parayaathirunnathu.blogspot.com/ വായന മുതലാകും. ഞാന്‍ ഗാരന്റി![പ്രീതി മിക്‌സിയുടെ പരസ്യം പോലെ വായിക്കണേ അവസാന വാചകം. :):):) ]

വേറിട്ടൊരു പെണ്‍വഴി
(Published 01.05.2010)
പ്രണയം, നൊസ്റ്റാള്‍ജിയ, കഥ-കവിതകള്‍, നര്‍മ്മം ഇതെല്ലാം ബൂലോകര്‍ നിത്യവും അമ്മാനമാടുന്ന വിഷയങ്ങള്‍. പക്ഷേ അതില്‍ നിന്നെല്ലാം തികച്ചും വിഭിന്നമാണ് ഗൗരീനാഥന്റെ 'മായക്കാഴ്ച്ചകള്‍'. ഞാന്‍ മായാ കാഴ്ച്ചകള്‍ എന്നൊരു പൊട്ടക്കവിത ബ്ലോഗിയിരുന്നു. അതേ പേരില്‍ എന്ത് എന്നറിയാനുള്ള കൗതുകമാണ് എന്നെ മായക്കാഴ്ചകളിലെത്തിച്ചത്.
യാത്ര, സാഹസികത, സാമൂഹ്യസേവനം ഇതെല്ലാം അടങ്ങിയ വ്യത്യസ്തമായ ആ രചനകള്‍ക്ക് ഞാനിട്ട മാര്‍ക്ക് നൂറില്‍ നൂറാണ്. അവര്‍ തന്നെ പറയുന്നതുപോലെ ചിലത് മായാത്ത കാഴ്ച്ചകള്‍, ചിലത് മായക്കാഴ്ച്ചകളും. എന്നും പോസ്റ്റിടലൊന്നുമില്ല, ഇടയ്ക്കിടെ കാമ്പും കഴമ്പുമുള്ള പോസ്റ്റുകള്‍. ചിന്തിക്കുന്ന, ബുദ്ധിയുള്ള, മനസ്സില്‍ നന്മയുള്ള, ശക്തയായ പെണ്ണിന്റെ ഉള്‍ക്കാഴ്ച്ചയോടെയുള്ള എഴുത്ത്. അവരുടെ രചനകളിലൂടെ ഞാന്‍ കണ്ടത് നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമുള്ള ഒരു സാധാരണക്കാരിയേയാണ്.
'എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നന്മ നിറഞ്ഞ ആ ചിരിയുണ്ട് മനസ്സില്‍ ' എന്ന് ഹൃദയാലുവായ അമ്മയെ റോള്‍ മോഡലാക്കിയ ഗൗരി ബ്ലോഗിത്തുടങ്ങുന്നു.
'പേരില്ലാക്കഥ' പറയുന്നത് ആണിനും പെണ്ണിനുമിടയിലെ കറയറ്റ സൗഹൃദമാണ്. അങ്ങനൊരു സൗഹൃദം സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അപവാദവ്യവസായികളെ അവഗണിച്ച് കൂട്ടുകാരന്റെ ഭാര്യ ഏറ്റവും അടുത്ത ചങ്ങാതിയും സഹായിയുമാകുന്നു ഗൗരിക്ക്. 'എന്നെയവള്‍ ഒരു പുറമക്കാരി ആക്കിയില്ല, പക രം സൌഹൃദത്തിന്റെ പുതിയ ലോകം തന്നു. എന്റെ പ്രിയ സുഹൃത്തിനെ പറിച്ചെടുത്തില്ല....പകരം മനസ്സു തുറന്നു എന്തും പറയാന്‍ അവള്‍ അവളെ തന്നെ തന്നു.. '. പണത്തിനു വഴിമുട്ടിയപ്പോള്‍ ചോദിക്കാതെ പണം നല്‍കി മാഞ്ചസ്റ്ററിലെ ഉപരിപഠനം സഫലീകരിക്കാന്‍ സഹായിച്ചു. ഇങ്ങനെയൊരു സൗഹൃദം ആരും കൊതിച്ചുപോവില്ലേ?
മാഞ്ചെസ്റ്ററിലെ പഠനദിനങ്ങളെക്കുറിച്ച് 'മനസ്സുകളുടെ കോളനിവല്‍ക്കരണം' എന്ന പോസ്റ്റില്‍ ഇംഗ്ലീഷുകാരുടെ ചങ്ങാത്തം കൊതിക്കുന്ന ഇന്‍ഡ്യാക്കാരെക്കുറിച്ച്.. ' ഇരുന്നൂറു വര്‍ഷം ഭരിച്ചു ഇന്ത്യ വിട്ടു പോയപ്പോള്‍ ഭൗതികമായേ ഇന്ത്യ കോളനിവല്‍ക്കരണത്തില്‍് നിന്നു രക്ഷ നേടിയുള്ളൂ, മനസ്്‌സുകള്‍ എപ്പോഴും കോളനി വല്ക്കരിക്കപെട്ടിരിക്കുകയാണ് 'എന്ന് ഗൗരി വിലയിരുത്തുന്നു.
്കുട്ടികള്‍ വീടുകളില്‍ അനുഭവിക്കുന്ന ഞെട്ടിക്കുന്ന പീഡനസത്യങ്ങള്‍ അവരില്‍ നിന്ന് അറിഞ്ഞ ഗൗരിയുടെ 'കുറച്ചു ചോദ്യങ്ങള്‍' കപടസദാചാരവാദികളോടാണ്. 'മറ്റുള്ളവരുടെ ജാലകങ്ങളിലേക്ക് കണ്ണും മിഴിച്ചിരിക്കുമ്പോള്‍ പുറകില്‍ നിങ്ങളുടെ കുഞ്ഞ് അത് ആണോ, പെണ്ണോ ആകട്ടെ സുരക്ഷിത രാണെന്ന് ഉറപ്പുണ്ടോ? ' എല്ലാ മലയാളികളും വായിച്ചിരിക്കണം 'കുഞ്ഞു' വേദനകള്‍ തുടിക്കുന്ന ഈ പോസ്റ്റ്.
'നന്നാക്കിയാല്‍ നന്നാത്തവര്‍' വയനാട്ടില്‍ അടിമകളെപ്പോലെ പണി ചെയ്യുന്ന പണിയവിഭാഗത്തെപ്പറ്റിയാണ്. 'ചെമ്പന്‍ എന്ന 71 വയസ്സുകാരന്‍ അന്നത്തെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചു - 'കാളകള്‍ക്ക് പോലും അന്നു വിശ്രമം ഉണ്ടായിരുന്നു, പക്ഷെ പണിയനു അതു പൊലും ഉണ്ടായിരുന്നില്ല.' ഗൗരി തുടരുന്നു...'നമ്മള്‍,വികസനത്തിന്റെ തലതൊട്ടപ്പന്മാര്‍ മലയാളത്തിലാണ് അവരെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിച്ചത്, പണിയരാകട്ടെ സംസാരിക്കുന്നത് അവരുടെ സ്വന്തം ഭാഷയിലും. വികസനത്തിലേക്കുള്ള ആദ്യപാത നാം ഭാഷ യിലൂടെ അടച്ച് കളഞ്ഞിരുന്നു...പണിയര്‍ കാര്യം പഠിക്കാന്‍ കാലമെടുത്തു, അപ്പൊഴേക്കും നമ്മള്‍ ഇന്റെര്‍നെറ്റ് യുഗത്തിലെത്തി. ഒപ്പമെത്താന്‍ അവരോടി കിതക്കുമ്പോള്‍ നമ്മള്‍ പരിഹസിച്ച് ചിരിച്ചുകൊണ്ടേയിരിക്കുകയാണ്.'
'ഘാനായാത്ര' ചരിത്രത്തിലെ ക്രൂരസത്യങ്ങള്‍ പറഞ്ഞുതരമ്പോള്‍ 'മരുഭൂമിയിലെ കാഴ്ച്ചകളു'ടെ ജാലകം തുറക്കുന്നത് രൂക്ഷമായ വെള്ളക്ഷാമവും ബാലവിവാഹവും എല്ലാം ഉള്ള രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ മാര്‍വാഡില്‍ നിന്നുള്ള കാഴ്ച്ചകളിലേക്കാണ്.
മഷിയിട്ടു നോക്കിയാല്‍ കൂടി ഒരു പെണ്ണിനെ കാണാന്‍ കഴിയാത്ത ഹിംഗോള എന്ന 'ആണ്‍ഗ്രാമം' നമ്മെ അതിശയിപ്പിക്കും. അവിടെ പെണ്ണില്ലാഞ്ഞല്ല, അവരെ വീടിനു വെളിയില്‍ ഇറക്കില്ല, അത്രതന്നെ. അവിടെ ഒരു സ്ത്രീയെയെങ്കിലും കാണാനുള്ള ഗൗരിയുടെ അപകടകരമായ ശ്രമവും കാണാം ആ പോസ്റ്റില്‍. അവര്‍ക്ക് ഫണ്ടു നല്‍കി സഹായിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ' നക്‌സല്‍ മൂവ്‌മെന്റുകള്‍ ഉണ്ടായി കൊണ്ടിരിക്കട്ടെ എന്ന് മനസ്സില്‍ സിന്ദാബാദ് വിളിച്ചു..ശ്രീനിവാസന്‍ അറബിക്കഥയില്‍ കണ്ണാടിക്കു മുന്‍പില്‍ നിന്ന് സിന്ദാബാദ് വിളിക്കും പോലെ!' എന്ന് സമാധാനമടയുന്നു ഗൗരി.
ഒന്നു പറയട്ടെ, എന്റേതടക്കമുള്ള ഒരു ബ്ലോഗും വായിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ ഗൗരിയുടെ ബ്ലോഗ് വായിച്ചില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്കായിരിക്കും, ഓര്‍ക്കുക. സന്ദര്‍ശിച്ചോളൂ ഇവിടം http://mayakazhchakal.blogspot.com/.....
പെണ്ണെന്നു പറഞ്ഞാല്‍ വേഷഭൂഷകളും ആടയാഭരണങ്ങളും അണിഞ്ഞ ഷോകേസ് ആഡംബരമല്ല, ശരി തിരിച്ചറിയാനും അതില്‍ പിടിച്ചു നില്‍ക്കാനുള്ള കണ്‍വിക്ഷനാണ്, സഹായിക്കാനുള്ള മനസ്സാണ് എന്നു നിങ്ങള്‍ക്കു തോന്നും, ഉറപ്പ്.

പ്യാരി മിട്ടായി പോലെ..........
(ഏപ്രില്‍ 24 നു പ്രസിദ്ധീകരിച്ചത്)
കമന്റുകള്‍ക്കു പിന്നാലെ പോസ്റ്റില്‍ നിന്നു പോസ്റ്റിലേക്ക് പറക്കവേയാണ് പ്യാരിയെന്ന ബ്ലോഗര്‍ കണ്ണില്‍പ്പെട്ടത്. നിരക്ഷരന്‍, കൊലകൊമ്പന്‍, നട്ടപ്രാന്തന്‍ മുതലായ ബ്ലോഗ് പേരുകള്‍ കണ്ടു പരിചയിച്ച കണ്ണിന് മധുരിക്കുന്ന പ്യാരി മിട്ടായിയെന്നപോലെ ആ പേരു നന്നെ രുചിച്ചു. വായിച്ചു വന്നപ്പോഴോ ഇരട്ടിമധുരം...
പ്യാരിയുടെ മൂന്നു ബ്ലോഗുകളില്‍ ആദ്യം വായിച്ചത് 'മൈ ഫേവറിറ്റ്‌സ് ഫ്രം ഭഗവദ് ഗീത' ആണ്. 'ഞാനൊരു ഗൃഹസ്ഥാ ശ്രമിയും അജ്ഞാനിയുമാണ് 'എന്ന മുന്‍കൂര്‍ ജാമ്യത്തോടെ ഗീതാവ്യാഖാ്യനത്തിന്റെ നിത്യജീവിത പ്രസക്തി തിരയുകയാ ണ് പ്യാരി ഈ ബ്ലോഗിലൂടെ.
ഒരു ശ്ലോകവ്യാഖ്യാനം ഇ താ-'കുരുക്ഷേത്രയുദ്ധം ഓരോ മനുഷ്യന്റെയും ഉള്ളില്‍ നടക്കുന്നു എന്നാണ് സങ്കല്പം. തന്റെ രഥം സത്വ ആസുരിക ഭാവങ്ങ ള്‍ക്ക് നടുവില്‍ കൊണ്ടു നിര്‍ ത്താന്‍ പാര്‍ത്ഥന്‍ അറിവിനെ ധരിച്ചവനായ മാധവനോട് പറ യുന്നു.'
ഗീതാവ്യാഖ്യാനം എന്നു കേട്ട് ഇത്തിരി നര കയറിയ ലേഖികയെ സങ്കല്‍പ്പിച്ചെങ്കില്‍ തെറ്റി. ആള്‍ ഒരു ചെത്തു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍. ലേഖികയുടെ മൂന്നു ബ്ലോഗുകളും ഒ ന്നിനൊന്നു മെച്ചം.പുതിയ കാലഗതിക്കനുസരിച്ച് മോഡേണ്‍ ആ യി ജീവിക്കുമ്പോഴും ഉപരിപ്ലവമല്ലാത്ത, ഭാരതീയ പാരമ്പര്യം കൈ വിടാത്ത ഒരു വ്യക്തിത്വം അതിലെല്ലാം ദര്‍ശിക്കാന്‍ കഴിയും. ഇപ്പോഴത്തെ കുട്ടികള്‍ എന്നു പറഞ്ഞു കുറ്റം കണ്ടുപിടിക്കുന്ന പഴയ തലമുറക്കാര്‍ കാണട്ടെ പ്യാരിയുടെ ബ്ലോഗ്....
'അപ്പൂപ്പന്‍ താടികള്‍ ' എന്ന ബ്ലോഗില്‍ സ്വന്തം സൃഷ്ടികളും അതു വന്ന വഴികളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.' വീണ്ടുമൊരു പൈങ്കിളിക്കഥ' രണ്ടു വനിതാ സോഫ്റ്റ് വെയര്‍ എന്‍ജിനയര്‍മാരുടെ കഥ പറയുന്നു .കാലം പോകെ ജീവിതം കൈവിട്ടുപോയ പ്രിയംവദ അനസൂയയുടെ സന്തുഷ്ടകുടുംബജീവിതം കണ്ട് ' ഷീ ഈസ് എ ലക്കി ബിച്ച് ' എന്നു പറയുന്നിടത്ത് കഥ അവസാനിക്കു ന്നു. ചെറിയ ചില പോരായ്മകള്‍ തോന്നിയെങ്കിലും ഒരു ബ്ലോഗഥ എന്ന നിലയില്‍ അതൊരു കുറവല്ല. പ്യാരിയുടെ എല്ലാ രചനകള്‍ക്കും ആര്‍ജ്ജ വം വേണ്ടുവോളമുണ്ട്.
' മൈ ഡ്രീംസ് ആന്‍്ഡ പാഷന്‍സ് ' എന്ന ബ്ലോഗില്‍ ചുറ്റുവട്ടങ്ങള്‍ ഉണര്‍ത്തുന്ന ചിന്തകളാണ് കോറിയിടുന്നത്. അതി ല്‍ വായനാ റെവ്യൂ മുതല്‍ സമകാലിക കാഴ്ച്ചകള്‍ വരെ നിറയുന്നു.ഒരു സിസ്റ്റത്തിലെ തെറ്റുകള്‍ തിരുത്തേണ്ടത് അതി ല്‍ നിന്ന് ഒളിച്ചോടിയല്ല, അതില്‍ തന്നെ നിന്നുകൊണ്ട് മാതൃകാപരമായി പ്രവര്‍ത്തിച്ചുവേണം എന്നാണ് ചേത ന്‍ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന പുസ്തകം പ്യാരിക്കു പറഞ്ഞുകൊടുത്തത്.
നിശിതമായ വിമര്‍ശനവുമുണ്ട് പലപ്പോഴും. 'മാദ്ധ്യമങ്ങളുടെ വാര്‍ത്ത ആഘോഷ' ത്തില്‍ പാര്‍ലമെന്റ് ആക്രമ ണവാര്‍ഷികത്തില്‍ അഫ്‌സല്‍ ഗുരുവിനെ മാധ്യമങ്ങള്‍ അന്വേഷിച്ചില്ല എന്ന് പറയുന്നു പ്യാരി.
പോങ്ങുമ്മൂടന്‍ എന്ന പ്രശസ്ത ബ്ലോഗറുടെ 'പ്രണയം ബഹുവിധ'ത്തിനോടു പ്രതികരിച്ച് 'പ്രണയിച്ചത് കയ്യില്‍ കിട്ടി യാല്‍ പ്രണയം നഷ്ടപ്പെട്ടെന്നു തോന്നുന്നെ ങ്കില്‍ അത് പ്രണ യമല്ല ആസക്തിയാണ് ,നഷ്ടപ്പെട്ടത് പ്രണയത്തിന്റെ പുതുമ മാ ത്രമാണ് എന്നു മനസ്സിലാക്കത്തതെന്തേ എന്നു പ്യാരി അത്ഭുതപ്പെടുന്നു.
ഇങ്ങനെ പഴയതും പുതിയതും എല്ലാം ഒന്നുപോലെ സമന്വയിപ്പിച്ച് പ്യാരിയുടെ ബ്ലോഗില്‍ ഇനിയും ധാരാളം നല്ല പോസ്റ്റുകള്‍ നിറയട്ടെ. അതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് സമൂഹനന്മയ്ക്കായി ഇനിയും പുതുരക്തം ബ്ലോഗട്ടെ...
My dreams and passions- http://pyarisingh.blogspot.com/
ബ്ലോഗുലകയാത്ര
(ശനിയാഴ്ച്ച തോറുമുള്ള കേരള കൗമുദി വാരികയിലെ 'ബ്ലോഗുലകം 'എന്ന പംക്തിയാണിത്. ഏപ്രില്‍ 24 ന് പ്രസിദ്ധീകരിച്ചത് )
ഇന്റര്‍നെറ്റ് ബ്ലോഗിംഗ് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ഗൂഗിളും വേഡ്പ്രസ്സും മറ്റും തരുന്ന സൗജന്യവെബ്‌സ്‌പേസ് ഉപയോഗിച്ച് മലയാളം ബ്ലോഗിംഗ് ഇപ്പോള്‍ വന്‍പ്രചാരം നേടിയിരിക്കുന്നു.
നമ്മുടെ രചനകള്‍ നമുക്കു സ്വയം പ്രസിദ്ധീകരിക്കാം, പ്രതികരണങ്ങള്‍ നേരിട്ടറിയാം. അതു മാത്രമല്ല സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യാം, സഹായം തേടാം, സര്‍വ്വോപരി വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറെങ്കില്‍ സ്വയം തിരുത്താം (self help) എന്നൊക്കയുള്ളപ്പോള്‍ ബ്ലോഗാതിരിക്കുന്നതെങ്ങനെ?
രചനകള്‍ വായനക്കാരിലേക്കെത്തിക്കുന്നതിനായി കേരള ബ്ലോഗ് റോള്‍, ചിന്ത, ജാലകം, തുടങ്ങിയ അഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്നു. ഇവയില്‍ എല്ലാം ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ഓരോ രചനയും തന്നത്താന്‍ അല്ലെങ്കില്‍ ഒരു ക്ലിക്ക് വഴി അവരുടെ സൈറ്റുകളില്‍ ഡിസ്‌പ്ലേ ആകുന്നു. വായനക്കാര്‍ക്ക് അതില്‍ നിന്ന് വേണ്ടത് തെരഞ്ഞെടുത്തു വായിക്കാം.
ഇഷ്ടപ്പെടുന്ന ബ്ലോഗുകളെ നമുക്ക് ഫോളോ ചെയ്യാം.അതായത് അവരുടെ ഓരോ പുതിയ പോസ്റ്റും നമ്മുടെ ബ്ലോഗില്‍ നിന്നു തന്നെ അറിയാന്‍ കഴിയും.
രചനകള്‍ എന്നാല്‍ കഥയും കവിതയും ലേഖനം പ്രതികരണം, നിരൂപണം, സയന്‍സ് വിശേഷം, ടെക്‌നോളജി, ഫോട്ടോഗ്രാഫി, കൃഷി, എന്തിനേറെ ജ്യോതിഷം വരെ ബ്ലോഗുകയും വായിക്കയും ചെയ്യാം.
ബ്ലോഗുലകത്ത് പ്രായഭേദമില്ല, ലിംഗവ്യത്യാസമില്ല, വലിപ്പച്ചെറുപ്പമില്ല. എന്തും ചര്‍ച്ചിക്കാം, കമന്റാം..മനുഷ്യത്വം, സ്‌നേഹം, കരുണ ,ശക്തമായ പ്രതികരണങ്ങള്‍ എല്ലാം നിറയുന്നു ബ്ലോഗുകളില്‍. എന്നു വിചാരിച്ച് അതൊരു മാവേലി നാടാണെന്നു കരുതല്ലേ...നമ്മുടെ സമകാലിക സമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷന്‍ തന്നെ ബ്ലോഗുലകത്തിലും കാണാം. ഇവിടെയുമുണ്ട് ജാതി-മത-പാര്‍ട്ടി പ്രചരണം, പരസ്പരബഹുമാനമില്ലായ്മ ,അസഹിഷ്ണുത എല്ലാം. ചുരുക്കത്തില്‍ പോസിറ്റീവും നെഗറ്റീവും ഉണ്ട്. പോസിറ്റീവ് സ്വീകരിക്കാം, നെഗറ്റീവ് ഒഴിവാക്കാം. നമുക്ക് വേണ്ടാത്തത് വായിക്കാതിരിക്കാം, വായിച്ചാല്‍ തന്നെ കമന്റാതിരിക്കാം....നമ്മുടെ ബ്ലോഗില്‍ ഇഷ്ടപ്പെടാത്ത കമന്റുകള്‍ വന്നാല്‍ ചുമ്മാ അങ്ങു ഡിലീറ്റാം...അതുമല്ലെങ്കില്‍ കമന്റ് മോഡറേറ്റാം ....അങ്ങനെ സൗകര്യങ്ങള്‍ ധാരാളം.
മലയാളവും ഇംഗ്ലീഷും കൂടി കലര്‍ത്തിയ ബ്ലോഗഥ, ബ്ലോഗുക, കമന്റാം, ഡിലീറ്റാം, മോഡറേറ്റാം എന്നൊക്കയുള്ള മംഗ്ലീഷ്/ഇലയാളം വാക്കുകള്‍ കണ്ട് വിമര്‍ശിക്കല്ലേ...എഴുതുമ്പോള്‍ മനസ്സിലാകുകയും ചെയ്യും കുറച്ചു വാക്കുകള്‍ ലാഭിക്കുകയും ചെയ്യാം എന്നതാണ് ഇത്തരം പ്രയോഗങ്ങളുടെ സൗകര്യം. ബ്ലോഗുലകത്ത് വലിയ ഫോര്‍മാലിറ്റികളൊന്നും ആവശ്യമില്ല, സാഹിത്യജാഡകളും വേണ്ട. ആര്‍ജ്ജവം, അതിനാണവിടെ മാര്‍ക്ക്.
അവഗണിക്കാനാകാത്ത വിധം മലയാളം ബ്ലോഗര്‍മാര്‍ നമ്മുടെ സമൂഹത്തില്‍ ശക്തമായ സാന്നിദ്ധ്യമാകുകയാണ് .സാധാരണക്കാരുമായി സംവദിച്ച്, അവരുടെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കുവാനായി പൊതുപ്രവര്‍ത്തകര്‍ എല്ലാവരും ബ്ലോഗിയേ മതിയാകൂ,അല്ലെങ്കില്‍ ബ്ലോഗു വായിച്ചേ മതിയാകൂ എന്ന കാലം അധികം താമസിയാതെ വരും. പൊതുപ്രവര്‍ത്തനം സുതാര്യമാകും, അഴിമതിയും അന്ധവിശ്വാസവും കുറയ്ക്കാന്‍ അതു സഹായകരവുമാകും.
അപ്പോള്‍ ജാതി-മതം, പാര്‍ട്ടി മുതലായ താത്പര്യങ്ങള്‍ങ്ങള്‍ക്കതീതമായി സമൂഹത്തിന്റെ മൊത്തം അഭിവൃദ്ധി ലക്ഷ്യമിടുന്ന, ബുദ്ധികൊണ്ടു പ്രതികരിക്കുന്ന ബ്ലോഗര്‍മാര്‍ സമൂഹത്തിന് വഴികാട്ടികളാകും.
സര്‍വ്വശ്രീ/ശ്രീമതി. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിയനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബി.ആര്‍.പി.ഭാസ്‌ക്കര്‍, ഡോ. ടി.എന്‍ സീമ, ഡോ.സിന്ധു ജോയ് തുടങ്ങി പല പ്രശസ്തരും മലയാളത്തിലും മഞ്ജുള പത്ഭനാഭന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ ഇംഗഌഷിലും ബ്ലോഗുന്നു. ആ ലിസ്റ്റ് ഇനിയും നീളും, നീളണം......
ഇനി പ്രശസ്തരും അപ്രശസ്തരും വാഴുന്ന മലയാളബ്ലോഗുലകത്തിലൂടെ ഒരു യാത്ര. യാത്രയ്ക്കിടയില്‍ മനസ്സ് ഉടക്കിപ്പോയ ദൃശ്യങ്ങളെപ്പറ്റി അല്‍പ്പം......

Subscribe to:
Posts (Atom)