Sunday, July 11, 2010

ബ്ലോഗെഴുതും പഠിപ്പിസ്റ്റുകള്‍


(ജൂലായ 10-ലെ കേരളകൗമുദിയി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

എം.ടെക് ചെയ്യുന്ന റോസും ഐ.ഐ.ടിയില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയായ ഇന്ദുലേഖയുമാണ് ഇന്നത്തെ ബ്ലോഗര്‍മാര്‍.

അറിയാത്ത വഴികളിലൂടെ എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുന്ന റോസിന്റെ അയനം നിത്യജീവിതാനുഭവങ്ങളാണ്. നര്‍മ്മവും വൈകാരികതയും ചേര്‍ത്ത് ചാലിച്ചെടുത്തിരിക്കുന്ന അനുഭവവിവരണങ്ങള്‍. മിയ്ക്ക പോസ്റ്റുകള്‍ക്കും സ്വന്തം പെയിന്റിംഗുകളുടെ അകമ്പടിയുമുണ്ട്.

വലുതായിട്ടും കുട്ടിയൊടെന്നവണ്ണം അപ്പൂപ്പന്‍ നന്മക്കഥകള്‍ പറഞ്ഞുകൊടുക്കുന്നതിനെപ്പറ്റി- 'ആത്മീയത നിറച്ച ,നന്മയുള്ളവര്‍ മാത്രം കടന്നു വരുന്ന കുട്ടാച്ഛന്റെ പുതിയ കഥകളോട് എന്റെ ഉള്ളിന്റെ യുള്ളിലെ കുട്ടി മുഖം തിരി ക്കുന്നു. ഈ ലോകത്തെ വിടെയാണു ഇങ്ങനെ നന്മ മനുഷ്യര്‍.... അല്ലെങ്കില്‍ കുട്ടിത്തം വിട്ടു അവളുമൊരു ദുഷ്ടയായിപ്പോയിക്കാണണം.'

പഠനം തീര്‍ന്നാലും ഒരിക്കലും വിട്ടുമാറാത്ത പരീക്ഷാപേടികളെക്കുറിച്ച് - 'അങ്ങനെയാണെങ്കില്‍, പരീക്ഷാഹാളില്‍ ഉത്തരമറിയാത്ത ചോദ്യക്കുരുക്കില്‍ പെട്ടു, സമയം തികയാതെ, പേനയുടെ മഷി തീര്‍ന്ന്, എഴുതിയി ട്ടും എഴുതിയിട്ടും തീരാത്ത ഉത്തരങ്ങളുമായി എന്റെ പാവം അമ്മയ്ക്കിപ്പോഴും സ്വപ്നങ്ങളില്‍ പരീക്ഷയെ ഴുതി തകര്‍ക്കേണ്ടി വരുമാ യിരുന്നോ..?' ഇപ്പോഴും പരീക്ഷാ ഹാളില്‍ താമസിച്ചെത്തിയെന്നും ഹാള്‍ ടിക്കറ്റ് മറന്നെന്നും മറ്റും ഞാനും സ്വപ്‌നം കണ്ട് ഞെട്ടാറുണ്ട്.

നല്ല വായനക്കാരി കൂടിയാണ് റോസ്. തസ്ലീമ നസ്‌റീന്റെ പെണ്‍കുട്ടിക്കാലം, ഇന്നസെന്റ് കഥകള്‍, മാധവിക്കുട്ടി ഇവരെല്ലാം പോസ്റ്റുകളില്‍ കടന്നു വരുന്നുണ്ട്. കുത്തിക്കുറിപ്പുകള്‍ എന്ന ലേബലില്‍ കഥകളുണ്ട്. ചെറുപ്പക്കാരി വിധവ തന്റെ കുഞ്ഞുമകനില്‍ ജീവിതലക്ഷ്യം കാണുന്നതും പിന്നീട് അവന്‍ വലുതായപ്പോള്‍ ചാറ്റിംഗും മിസ്സ്ഡ് കോളും ആയി അമ്മയുടെ ലോകത്തില്‍ നിന്ന് വഴുതിമാറുന്നു എന്ന സത്യം അമ്മ അംഗീകിക്കുന്നതുമാണ് ' തനിച്ച് ' എന്ന കഥ.

ഈ പഠിപ്പിസ്റ്റിന് ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന ഇഷ്ട ജീവിതം ലഭിക്കട്ടെ. ജീവിതത്തിരക്കുകള്‍ എഴുത്തില്‍ നിന്ന് അകറ്റാതെയുമിരിക്കട്ടെ. വഴി... http://rose-ayanam.blogspot.com/. അവിടെനിന്ന് ശമനതാളത്തിലേക്കും കാഴ്ച്ചയിലേക്കും.
xxx xxx xxx xxx xxx xxx xxxx xxxx xxx xxx

ഇന്ദുലേഖയുടെ നേരും നുണയും സ്വാനുഭവങ്ങളാണ്. ഒരുപാടു സന്തോഷവും കുറച്ചു സങ്കടവും നിറഞ്ഞ പോസ്റ്റുകള്‍. എല്ലാം ആസ്വാദ്യകരം.

ഹോസ്റ്റലില്‍ തിക്കൊടിയന്റെ ഒരേ കുടുംബം നാടകം കളിച്ചതിന്റെ ഓര്‍മ്മ-

' തറവാട്ടമ്മ അഥവാ മീനാക്ഷിയമ്മ രാവിലെ വിളക്ക് കൊളുത്തി ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കുന്നതാണ് കഥാ സന്ദര്‍ഭം. നല്ല ഒരു സത്യ ക്രിസ്ത്യാനിയായ ആവിയാണ് മീനാക്ഷിയമ്മയുടെ വേഷത്തില്‍. സെറ്റും മുണ്ടും ഒക്കെ ഉടുത്തു നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്ക്കുന്ന ആവിയെ കണ്ടാല്‍ മീനാക്ഷി അമ്മ അല്ല എന്ന് സാക്ഷാല്‍ തിക്കോടിയന്‍ പോലും പറയില്ല. അങ്ങനെ നിലവിളക്ക് കൊളുത്തി ഗുരുവായൂരപ്പനെ നോക്കി മീനാക്ഷി അമ്മ പ്രാര്‍ത്ഥിച്ചു തുടങ്ങി. നാടകത്തിലെ ആദ്യ ഡയലോഗ് ' എന്റെ കര്‍ത്താവീശോ മിശിഹയായ തമ്പു രാനേ'. ഏത് കോലം കെട്ടി യിട്ടും എന്ത് കാര്യം. ഡയലോഗ് പറയുന്ന കാര്യം വന്നപ്പോള്‍ അവള്‍ തനി നസ്രാണി ആയി'.

തോല്‍ക്കാന്‍ ഇഷ്ടമല്ലാത്തതുകൊണ്ട് ഐ.ഐ.ടി. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ കൂട്ടുകാരിയെപ്പറ്റി 'സ്വരം നഷ്ടപ്പെട്ട വാനമ്പാടി ' എന്ന സങ്കട പോസ്റ്റില്‍ നിന്ന്്-

'അവള്‍ക്കു തോല്‍ക്കാന്‍ പേടി ആയിരുന്നു. പഠനം അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലാത്ത അവള്‍ തോല്‍വി നേരിട്ടിരുന്നില്ല എന്നതായിരുന്നു സത്യം. എന്തൊരു വിരോധാഭാസം അല്ലെ !! നാം എപ്പോഴും ജയിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ അന്ന് ഞാന്‍ മനസ്സി ലാക്കി തോല്‍ക്കാന്‍ പഠിക്കേണ്ടതിന്റെ ആവശ്യകത.

അവള്‍ 6 മാസങ്ങള്‍ക്ക് മുന്പ് കോഴിക്കോട്ടേക്കു വണ്ടി കയറി. പെട്ടെന്ന് അവള്‍ക്കു ഒരു ആരോഗ്യ പ്രശ്‌നം. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്ന് പറഞ്ഞ പോലെ. ആശുപത്രികള്‍, മരുന്ന്, സര്‍ജറി..ഇപ്പോള്‍ എല്ലാം ഭേദമായി, പക്ഷെ സര്‍ജറിക്ക് ശേഷം അവള്‍ക്കു ഇതു വരെ ഒച്ച വീണ്ടെടുക്കാന്‍ ആയിട്ടില്ല. ഏത് നേരവും കല പില സംസാരിച്ചിരുന്നവള്‍, അക്ഷരമാല ചൊല്ലാന്‍ യത്‌നിക്കുന്നു . എന്താ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥി ക്കേണ്ടത്? നീ ഒരിക്കലും തോല്‍ക്കാതിരിക്കട്ടെ എന്നോ? അതോ നീ തോല്‍ക്കാന്‍ പഠിച്ചു അതിലൂടെ ജയിക്കട്ടെ എന്നോ !!'

ഗവേഷണം ഉയര്‍ന്ന നിലയില്‍ പൂര്‍ത്തിയാക്കി, ഉഴറുന്ന മനുഷ്യമനസ്സുകള്‍ക്ക് താങ്ങും തണലുമാകാന്‍ ഇന്ദുവിനു കഴിയട്ടെ. ഒപ്പം എഴുത്തിലൂടെയും മുന്നേറട്ടെ. ലിങ്ക് ഇതാ-
http://nerumnunayum-indulekha.blogspot.com/


17 comments:

  1. ഇത്തിരിപ്പൂവീനെ, ചുവന്ന പൂവിനെ- നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു, ഇന്ദുലേഖയെ ഇന്ന് കണ്ടതേ ഉള്ളു, അതുകഴിഞ്ഞു നോക്കിയപ്പോൾ മൈത്രേയീടെ പോസ്റ്റ്! ഗവേഷണസമയത്തൊക്കെ ഇത്തരം തരികിടയൊന്നും പാടില്ലെന്നാണു ഗൈഡുമാർ (മാഷന്നെ!) പറയാറുള്ളതെങ്കിലും രണ്ടു ബ്ലോഗും അവയുടെ ലാളിത്യത്താലും, ആത്മാർഥതയാലും സുഖകരമായ ശൈലിയാലും അനുഗൃഹീതങ്ങൾ! മാലോകർക്ക് ഇവ പരിചയപ്പെടുത്തിയതിനു വളരെ നന്ദി.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. റോസിനെ നേരത്തെ അറിയാം. അയനം ഇടക്ക് വായിക്കാറുമുണ്ട്. പക്ഷെ ശമനതാളം വായിച്ചതായി ഓർക്കുന്നില്ല. ഇന്ദുലേഖയെ ഇപ്പോഴാണ് അറിയുന്നത്. വളരെ നന്ദി. ബ്ലോഗ് പരിചയപ്പെടുത്തിയതിനും ഒപ്പം കഴിഞ്ഞ പോസ്റ്റിൽ ഞാൻ പറഞ്ഞ സജഷൻ ഈ പോസ്റ്റിൽ തന്നെ പ്രാവർത്തികമാക്കിയതിനും.

    ReplyDelete
  4. മനോ, ആ സജഷന്‍ കഴിഞ്ഞ പോസ്റ്റില്‍ തന്നെ നടപ്പാക്കിയല്ലോ, കണ്ടില്ലേ? Quick action ആണ്.

    @ശ്രീനാഥന്‍- യാദൃശ്ചികം അല്ലേ! സന്തോഷം.

    ഓരോ പോസ്റ്റ് എഴുതുമ്പോഴും തോന്നും ഇതെല്ലാം എല്ലാ ബ്ലോഗര്‍മാര്‍ക്കും പരിചയമുള്ള ബ്ലോഗായിരിക്കും എന്ന്. പക്ഷേ ഒരാളെങ്കിലും എഴുതും ഇപ്പഴാ കാണുന്നത് എന്ന്. അപ്പോള്‍ സന്തോഷം തോന്നും, ഈ പംക്തി വെറുതെയായില്ലല്ലോ എന്ന്.

    ReplyDelete
  5. റോസിന്റെ അയനം മുമ്പു വായിച്ചിരുന്നു. ഇന്ദുലേഖയെ ഇന്നാണു കാണുന്നത്. മൈത്രേയിക്കു നന്ദി.

    ReplyDelete
  6. പഠിപ്പിസ്റ്റുകളായ ബ്ലോഗര്‍മാരെ കാണിച്ചുതന്നതില്‍ സന്തോഷം.

    ReplyDelete
  7. റയര്‍ റോസിനും ഇന്ദുലേഖയ്ക്കും അഭിനന്ദനങ്ങള്‍
    റോസിനെ അറിയാം, വായിക്കാറുണ്ട്, വളരെ കഴിവുള്ള എഴുത്തുകാരിയാണ്. ഇന്ദുലേഖയുടെ ബ്ലോഗു നോക്കട്ടെ.

    ReplyDelete
  8. പരിചയപ്പെടുത്തലിനു വീണ്ടും നന്ദി.
    ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ
    (കൗമുദി എഡിറ്ററുടെ ശ്രദ്ധയിൽ പെട്ടാൽ നല്ലത്)
    രണ്ടു കോളത്തിലാണല്ലോ ഇത് പ്രസിദ്ധപ്പെടുത്തുന്നത്, അങ്ങനെയാവുമ്പോൾ രണ്ടാമത് പരിചയപ്പെടുത്തുന്ന ബ്ലോഗറെ രണ്ടാമത്തെ കോളത്തിൽ അവതരിപ്പിച്ചാൽ നന്നായിരുന്നു. രണ്ടുപേർക്കും തുല്യ ഇമ്പോർട്ടൻസ് കിട്ടും. ഇപ്പോൾ തുടർച്ചയായി എഴുതുകയാണു ചെയ്യുന്നത്.

    ReplyDelete
  9. ചേച്ചി, ഈ പരിചയപെടുത്തല്‍ ഇഷ്ട്ടായി! ഇനിയും കാത്തിരിക്കുന്നു

    ReplyDelete
  10. കമന്റിട്ട എല്ലാവര്‍ക്കും നന്ദി. കലാവല്ലഭന്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കാം. വരികള്‍ ഏതാണ്ട് തുല്യമാകുന്ന നിലയിലാണ് ഞാന്‍ എഴുതാറുള്ളത്. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാം എന്നാണ് രണ്ടും മൂന്നും പേരെ ഒന്നിച്ചെഴുതുന്നത്. പക്ഷേ പല കാരണങ്ങളാലും എല്ലായ്‌പ്പോഴും അതു നടക്കില്ല. എഡിറ്റിംഗ് സമയം വളരെ കൂടുതല്‍ എടുക്കയും ചെയ്യുന്നു.

    ReplyDelete
  11. പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  12. രണ്ടു ബ്ലോഗ്ഗര്മാരെയും പരിചയപ്പെടുത്തിയതിനു നന്ദി.ഉടന് വായിച്ചു നോക്കാം.മൈത്രേയി
    പരിചയപ്പെടുത്തുന്നവരോന്നും നിരാശപ്പെടുത്താരില്ല.

    ReplyDelete
  13. റോസിന്റെ ബ്ലോഗുകളും സ്ഥിരമായി വായിയ്ക്കാറുണ്ട്. നല്ലൊരു എഴുത്തുകാരിയും വായനക്കാരിയുമാണ് റോസ്...

    ReplyDelete
  14. തങ്കളുടെ കൈചൂണ്ടിക്ക് നന്ദി...

    ReplyDelete
  15. പ്രായം കുറഞ്ഞ; വളരെ പക്വതയോടെ എഴുതുന്ന;
    വളരെ ഉള്‍ക്കാഴ്ചയുള്ള ഒരു എഴുത്തുകാരിയായി
    റെയര്‍ റോസ് ഞാന്‍ ബ്ലോഗില്‍ വന്നപ്പോഴേ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു..
    എല്ലാവിധ ആശംസകളും!

    ഇന്ദുവിനെ പരിചയപ്പെടുത്തി തന്നതിനു മൈത്രേയിക്ക് നന്ദി രേഖപ്പെടുത്തുന്നു..

    ReplyDelete
  16. രണ്ടും കണ്ടിട്ടുണ്ട് ,ഒന്നിനോടൊന്നുമെച്ചമുള്ളതന്നെ രണ്ടും !

    ReplyDelete
  17. കൊള്ളാം മൈത്രേയി ചേച്ചി.. ഇത് വളരെ നല്ല ഒരു സംരഭം ആണ്..
    ഞാന്‍ ഇടയ്ക്കിടെ കേരള കൌമുദി വെബ്‌സൈറ്റില്‍ പോയാണ് വായിച്ചിരുന്നത്...
    ഇനി അത് വേണ്ടല്ലോ.. ഇവിടെ ചേരുന്നു...

    ReplyDelete