Tuesday, September 28, 2010
കേള്‍ക്കാത്ത ശബ്ദം
ഒരു ഗൂഗിള്‍ ബസില്‍(buzz) നിന്നാണ് രേഷ്മാ ജന്നത്തിന്റെ മൈലാഞ്ചിയുടെ ( http://reshan.blogspot.com/ ) ലിങ്ക് കിട്ടിയത്. വായന പുരോഗമിക്കവേ മനസ്സു ചൊല്ലി, വ്യത്യസ്തം ഈ സ്ത്രീശബ്ദം. കാമ്പും കരുത്തും ഉള്ള, ആത്മവിശ്വാസം തുടിക്കുന്ന നിര്‍ഭയമായ എഴുത്ത്. ആത്മനൊമ്പരങ്ങള്‍ പറയുമ്പോഴും സഹതാപം തേടാത്ത ശൈലി.
രേഷ്മയ്ക്ക് മലയാളം നന്നായി വഴങ്ങുന്നില്ല. ആംഗലേയത്തിന്റെ സഹായം തേടുന്നുണ്ട് പലപ്പോഴും. കൂടുമാറ്റം എന്ന ആദ്യ പോസ്റ്റില്‍ 'സ്വന്തം ഭാഷ കൈവിട്ടു പോകാതിരിക്കാനായി, മുഴച്ചു നില്‍ക്കുന്ന തെറ്റുകള്‍ തിരുത്തി കിട്ടാനായി, എഴുതി എഴുതി ഇത്തിരിയെങ്കിലും തെളിയാനായി ' എന്ന് മുന്‍കൂര്‍ ജാമ്യം എടുക്കുന്നുമുണ്ട്. ആശയസംവേദനം എന്ന ആത്യന്തികലക്ഷ്യം സുഗമമായി നടക്കുന്നതിനാല്‍ ഈ കുറവു സാരമില്ല തന്നെ.
ബെല്ല്- ശാദിയന്റെ ഉമ്മാമ്മാക്ക് എഴുത്തും വായനയും ഹറാമായിരുന്നു. ഒത്ത പുതിയാപ്ല വരുന്നത് വരെ ഉമ്മ കോമേഴ്‌സ് പഠിച്ചു. അവരവളെ മുന്നോട്ട് ഉയരത്തിലേക്ക് തള്ളികൊണ്ടിരുന്നു, പറന്നു പോകാതിരിക്കാന്‍ അവരവളെ തങ്ങളിലേക്ക് വലിച്ചുകൊണ്ടുമിരുന്നു. ശാദിയ വളര്‍ന്നു, കുടുംബത്തിലെ ആദ്യ എഞ്ചിനീയറായി, വിവാഹിതയായി, മറുനാട്ടിലേക്ക് പറന്നു. പിന്നെ കേള്‍ക്കുന്നത് ശാദിയ ജോലി ഉപേക്ഷിച്ചതാണ്, വീടാണത്രേ ഉത്തമം. ഒരിക്കല്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ സംഗീതം പൊഴിക്കുന്ന പഴയ ഡോറ് ബെല്ല് കേട്ടിട്ട് ശാദിയ ചൂടായി 'നിങ്ങളൊന്നും ഒരിക്കലും പഠിക്കില്ലേ? വേറെ എത്ര നല്ല ബെല്ലുണ്ട്?'.
'അമ്മുവും അമ്മൂന്റെ അമ്മയും ' ജീവിക്കാന്‍ കൊതിച്ചു കേഴുന്ന ഉദരത്തിലെ കുഞ്ഞും (അമ്മു) ആര്‍ക്കും വേണ്ടാത്തവളായി നിന്നെ എന്തിനു ഭൂമിയിലേക്കു പെറ്റിടണം എന്ന് തീരുമാനിക്കുന്ന അമ്മയും തമ്മിലുള്ള സംവാദമാണ്. അമ്മുവിനു പകരം അപ്പു ആയിരുന്നെങ്കില്‍ എന്നു മോഹിക്കുന്ന അമ്മ. പലരും കമന്റില്‍ സൂചിപ്പിച്ചതു പോല സങ്കടക്കറുപ്പും ചോരചുവപ്പും, അകന്നു പോകുന്ന കാലടികള്‍ സൂചിപ്പിച്ച് മങ്ങിയ അക്ഷരങ്ങളും വിഷയത്തിന്റെ മൂഡ് കൃത്യമായി നമുക്കു പകര്‍ന്നു തരുന്നു. കവിതാഭംഗിയല്ല, വിഷയവും അവതരണരീതിയും ആണ് ഇതിനു പുതുമ നല്‍കുന്നത്, ഒപ്പം വേദനയും.
1982 മുതല്‍ 2002 വരെ പത്തുകൊല്ലത്തെ ഇടവേളകളില്‍ നടത്തിയ ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ കാലം മാറ്റിയ മനുഷ്യമനസ്സുകള്‍ കാണിച്ചു തരുന്നു 'യാത്ര' എന്ന നല്ല പോസ്റ്റ്. മുന്നോട്ടുള്ള നമ്മുടെ യാത്ര ചിലപ്പോള്‍ പിന്നോട്ടാണ്.
ഒരു മോഡേണ്‍ ആര്‍ട്ട് മ്യൂസിയം കാണാന്‍ പോയതു വര്‍ണ്ണിക്കുന്ന 'ഒരുത്തന്റെ യൂറിനല്‍ മറ്റൊരുത്തന്റെ കല 'എന്ന ആക്ഷേപഹാസ്യത്തില്‍ നിന്ന്-' ഡൂ ഷാന്റെ യൂറിനല്‍ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു , 'കലയുടെ പോക്കില്‍ നീ ബേജാറാവുന്നതെന്തിനു? ഒരുത്തന്റെ യൂറിനല്‍ മറ്റൊരുത്തന്റെ കല. ആസ് സിംപിള്‍ ആസ് ദാറ്റ്്!' ഒരു ആര്‍ട്ട് സിനിമ കണ്ട്, തീയേറ്ററിലിരുന്ന് ഒരാള്‍ 'എന്റെ കുതിരേ, നീ എങ്കിലും ഒന്ന് മിണ്ട് ' എന്നു വിളിച്ചു കൂവിയതായി ഒരു കളിയാക്കി കഥ കേട്ടത് ഓര്‍മ്മപ്പെടുത്തി ഈ പോസ്റ്റ്.
'അവള്‍ അഹങ്കാരിയാ, ഞാന്‍ കയറി വരുമ്പോള്‍ അവള്‍ അകത്തേക്കൊരു പോക്ക് '( അവള്‍ പോയത് വെള്ളം കുടിക്കാനാവും) , ' അവനു വല്യ ഉദ്യോഗസ്ഥനാന്നൊരു ഭാവം ' ഇങ്ങനെ പറഞ്ഞു പ്രചരിപ്പിച്ച് നമ്മള്‍ ആളുകള്‍ക്ക് ലേബല്‍ ഒട്ടിക്കാറില്ലേ? ഒരു നോക്ക്, വാക്ക്, നിസ്സാര കാര്യം, ചിലപ്പോള്‍ അസൂയ, ഇങ്ങനെ എന്തെങ്കിലും ആവും ഈ മഹത് പ്രചരണങ്ങള്‍ക്ക് പ്രേരകമാവുക. പക്ഷേ ഈ അളവുകോലുകള്‍ തികച്ചും തെറ്റാണെന്ന് പലപ്പോഴും നമ്മള്‍ മനസ്സിലാക്കും. 09/11 ആക്രമണസമയത്ത് , ആന്റി മുസ്ലീം തരംഗം യു.എസില്‍ ആഞ്ഞടിച്ചിരുന്ന കാലത്ത് , അറിഞ്ഞു സഹായിച്ച അമേരിക്കക്കാരിയെപ്പറ്റിയുള്ള 'കാരുണ്യവതിയായ അപരിചിത ' ആണ് ഈ ചിന്തകള്‍ ഉണര്‍ത്തിയത്. ഇവിടെ അമേരിക്കക്കാര്‍ ഇങ്ങനെയാ എന്ന ലേബല്‍ പൊഴിഞ്ഞു വീഴുന്നു.
നീല സോഫാ, പ്ലാസ്റ്റിക് പൂക്കള്‍ ,പാപ്പാത്തിയും തത്തമ്മയും, പയങ്കഥ, എന്നിങ്ങനെ ഒരു പിടി നല്ല കഥകളുണ്ട്. ഹാഡൂഡൂഡൂ, വായന തുടങ്ങി കുഞ്ഞിപോസ്റ്റുകളും. വെയിലിലെ ഇത്തിരി വെട്ടങ്ങള്‍, കൈക്കോട്ട്, ഫ്രോസന്‍ കേരളം ,മായുന്ന മൈലാഞ്ചിയും മായാത്ത ഓര്‍മ്മകളും, ഇവയെല്ലാം നൊസ്റ്റാള്‍ജിയ എന്ന പഴകിയ വിഷയം പുതുമയോടെ കൈയ്യാളുന്നു.
അമ്മയ്‌ക്കൊരുമ്മ വളരെ ഗൗരവമാര്‍ന്ന വിഷയം കൈ കാര്യം ചെയ്യുന്നു. പ്രസവിച്ചു എന്നതു കൊണ്ടു മാത്രം എല്ലാവരും വാഴ്ത്തുന്ന മാതൃത്വം പെണ്ണില്‍ വന്നു നിറയില്ല, കാരണം മാതാവ് എന്ന ചുമതലയുടെ ട്രെയിനിംഗ് പീരീഡിലായിരിക്കും പുതിയ അമ്മ അപ്പോള്‍. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്, പുതുശ് അമ്മമാര്‍ക്കും അമ്മമാരാവാന്‍ പോകുന്നവര്‍ക്കും നല്ലൊരു മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഈ ലേഖനം.
സ്ത്രീകള്‍ക്കു മാത്രം, ഈന്തുമ്പിടി, ആയിഷ മുഹമ്മദ് വാരാന്ത്യങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുവാനുള്ള കാരണങ്ങള്‍ തുടങ്ങിയവ വായിച്ചപ്പോള്‍ തൂമ്പയെ തൂമ്പയെന്നു വിളിക്കുന്നവള്‍ രേഷ്മ എന്നു തോന്നി. വാദങ്ങള്‍ക്കു വേണ്ടിയുള്ള വാദങ്ങളില്ലാതെ 'മതമില്ലാത്ത ജീവന്റെ ' പേരില്‍ സൃഷ്ടിച്ചത് അനാവശ്യ കോലാഹലങ്ങളെന്നു കാര്യകാരണസഹിതം വിശദീകരിക്കുന്നു.
'എന്നേയും നിന്നേയും പടച്ചവനില്‍ നിന്നുള്ള സമാധാനവും, സ്‌നേഹവും എന്നും ' കാംക്ഷിക്കുന്ന മൈലാഞ്ചി ഇനിയും ഉശിരുള്ള ചിന്തകള്‍ പങ്കുവയ്ക്കട്ടെ! മലയാള സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കും എന്ന് പ്രത്യാശിക്കട്ടെ!
Tvpm
17.09.2010
online link
Subscribe to:
Post Comments (Atom)
കേള്‍ക്കാത്ത ശബ്ദങ്ങള്‍ ഒന്നുമല്ലത്.
ReplyDeleteപക്ഷെ മൈലാഞ്ചിപ്പാട്ട് പുതിയതാണ്.
മൈലാഞ്ചി പാട്ട് കേള്‍ക്കാറുണ്ട്
ReplyDeleteകാണാത്ത ഒരു ബ്ലോഗാ.. അഭിപ്രായപ്രകടനം നടത്തി ചളമാക്കുന്നില്ല. ഏതായാലും പോയി നോക്കട്ടെ..
ReplyDeleteഞാനും കേട്ടിട്ടില്ല ഈ ശബ്ദം കേട്ടൊ..
ReplyDeleteഒന്നുകേട്ടുനോക്കട്ടേ....
കണ്ടു, നല്ല ആത്മാർത്ഥതയൂള്ള് ബ്ലോഗ്! പിന്നെ, മൈത്രേയി, ഇക്കുറി പരിചയപ്പെടുത്തലിൽ ഒതുക്കമുള്ള നല്ല ഒരു വിശകലനവും അഭിപ്രായവുമൊക്കെ ഉണ്ടല്ലോ! വളരെ നന്നായി
ReplyDelete"മൈലാഞ്ചി" എന്ന പേരില്‍ മറ്റൊന്ന് കൂടി കണ്ടു.
ReplyDeletehttp://mylanchisays.blogspot.com/
This comment has been removed by the author.
ReplyDeleteമൈലാഞ്ചി ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി.
ReplyDeleteസഹതാപം തേടാത്ത ശൈലി.
ReplyDeleteഈ കുറവു സാരമില്ല തന്നെ
ഇതിനു പുതുമ നല്‍കുന്നത്, ഒപ്പം വേദനയും.
മുന്നോട്ടുള്ള നമ്മുടെ യാത്ര ചിലപ്പോള്‍ പിന്നോട്ടാണ്.
ഓര്‍മ്മപ്പെടുത്തി ഈ പോസ്റ്റ്
ലേബല്‍ പൊഴിഞ്ഞു വീഴുന്നു
പഴകിയ വിഷയം പുതുമയോടെ കൈയ്യാളുന്നു.
നല്ലൊരു മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഈ ലേഖനം
കാര്യകാരണസഹിതം വിശദീകരിക്കുന്നു
പ്രത്യാശിക്കട്ടെ!
ട്രാക്കിലെത്തി, നന്നായിട്ടുണ്ട്.
കണ്ടില്ല. ഇനി കാണും, വായിക്കും . നന്ദി.
ReplyDeleteReally an unknown blog ( for me .. )
ReplyDeletethanks for sharing .. sree
good blog. thanks for sharing.
ReplyDeleteചെറുവാടി-എനിക്ക് ആ ശബ്ദത്തില്‍ പുതുമ തോന്നി...അതാ അങ്ങനെ എഴുതിയത്.
ReplyDeleteഒഴാക്കന്‍- സന്തോഷം
മനോ- അതെ ഒന്നു കേട്ടു നോക്കൂ, എനനിട്ടു തീരുമാനിക്കുക
ശ്രീനാഥന്‍-അതെ ആത്മാര്‍ത്ഥത തന്നെ അതിന്‍രെ മുഖമുദ്ര. കോംപ്ലിമെന്റ്‌സിനു വളരെ വളരെ നന്ദി.
യൂസഫ്പാ, അക്ബര്‍, നാടോടി-- വായിച്ചു കാണുമല്ലോ അല്ലേ.
കലാവല്ലഭന്‍- വളരെ ശ്രദ്ധിച്ചുള്ള വായനയ്ക്കും അഭിപ്രായത്തിനും നന്ദി, വളരെ വളരെ...ഇത്രയും വിശദമായി എഴുതിയല്ലോ.
ചേച്ചി-വായിക്കുക, ഇഷ്ടപ്പെടും എന്നെനിക്ക് ഉറപ്പ്.
യൂസഫ്പാ- ആ മൈലാഞ്ചിയെക്കുറിച്ച് ഇതിനു മുമ്പ് മൈലാഞ്ചിച്ചോപ്പ് എന്ന പേരില്‍ എഴുതിയിട്ടുണ്ട. വായിക്കുക സമയമുള്ളപ്പോള്‍.
ReplyDelete