മകള്‍, ചെറുമകള്‍, സഹോദരി, ഭാര്യ, അമ്മ, സുഹൃത്ത് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഡോണ മയൂരയുടെ ഋതുഭേദങ്ങള്‍ ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഒന്നൊന്നര ബ്ലോഗ് സംഭവമാണ്. ആര്‍ജ്ജവമാര്‍ന്ന രചനാ വൈവിദ്ധ്യത്തിനൊപ്പം ഇമ്പമാര്‍ന്ന ഗാനങ്ങളും.
'ബൂലോഗം മഹാശ്ചര്യം എനിക്കും തുടങ്ങണം ബ്ലോഗ്.' എന്നു 2008 മാര്‍ച്ച് 08 നു തുടങ്ങിയ ബ്ലോഗിന്റെ ( http://rithubhedangal.blogspot.com/ ) ഹൈലൈറ്റ് കല്ലറ ഗോപന്‍, പ്രദീപ് സോമസുന്ദരം, റിയാ വിജയന്‍, രാജേഷ് രാമന്‍ തുടങ്ങിയവര്‍ ആലപിച്ച മയൂരയുടെ കവിതകളാണ്. രചന, ഈണം, പശ്ചാത്തലസംഗീതം ,ആലാപനം, സംയോജനം എല്ലാം ഭൂലോകത്തിന്റെ പല കോണിലിരുന്ന് പലര്‍ ചെയ്തിരിക്കുന്നു. കൂടാതെ ചെറുകഥ, കവിത, അഭിമുഖം, പുസ്തകാവലോകനം, ടെക്‌നോളജി മുന്നേറ്റങ്ങള്‍ എല്ലാം വായിക്കാം.
പ്രോണോഗ്രഫി
എടാ, ചേട്ടന്‍ ഇന്ന് ലഞ്ചിന് വരുന്നില്ല. നീ ഫ്രീയാണെങ്കില്‍ ഇവിടേക്ക് വന്ന് പ്രോണോഗ്രാഫി ഉണ്ടാക്കാന്‍ എന്നെ സഹായിക്കുമോ?'
.....ഒരിക്കല്‍ വീട്ടില്‍ വന്ന് വായിക്കാനായി പുസ്തകമൊരെണ്ണം തിരയുന്നതിനിടയില്‍ നളിനീ ജമീലയുടെ ആത്മകഥ കണ്ട് എന്നെ നോക്കി ദഹിപ്പിച്ചവള്‍. ശേഷം പുസ്തകക്കൂട്ടത്തില്‍ കാമസൂത്ര ഇരിക്കുന്നത് കണ്ട് കാറ്റത്തെ കരിയില പോലെ വീട്ടില്‍ നിന്നും പറന്നു പോയവള്‍. സ്ത്രീകളുടെ വെടിവട്ടക്കൂട്ടത്തില്‍ ഒരിക്കല്‍ മുന്നൂറ്റി എഴുപത്തി ഏഴ് ഭേദഗതി ചെയ്തതിനെ പറ്റിയൊരുവള്‍ സംസാരിച്ചപ്പോള്‍ 'ഇനിമേല്‍ ഇത്തരം വൃത്തികേടുകള്‍ പറയുന്നിടത്ത് പോകരുതെന്ന്' എനിക്ക് താക്കീത് തന്നവള്‍.
ഒടുവിലൊരിക്കല്‍ ദേഹാസ്വസ്ഥ്യവുമായി കുറെനാള്‍ കഴിയേണ്ടി വന്നപ്പോള്‍ അഞ്ചുകറിയും ഇഞ്ചിയുമായി കാണാന്‍ വന്നവള്‍.
'എടാ, നീ തിരക്കിലാണോ...ഫോണ്‍ വച്ചിട്ട് പോയോ...എന്താ മിണ്ടാതെ?'
'ഇപ്പോ നിനക്കെന്തിനാ പ്രോണോഗ്രാഫിയെന്ന് ആലോചിക്കുകയായിരുന്നു.'
'ഒരു ചെയിഞ്ചിന്'
'അതിന് പ്രോണോഗ്രാഫി തന്നെ വേണോ?'
'നോണ്‍ വെജ് വേണം ന്ന് തോന്നി.'
'നിനക്കിത് എന്തു പറ്റി ഇന്ന്?'
'കോഴിയുടെ ഉളുമ്പുമണം എനിക്ക് ഇഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ. പിന്നെ ഇന്ന് ഞാന്‍ പുറത്തു പോയപ്പോള്‍ ഒരു പൗണ്ട് വൃത്തിയാക്കി വച്ചിരുന്ന പ്രോണ്‍സ് വാങ്ങി. നോണ്‍ വെജ് ഉണ്ടാക്കാന്‍ എനിക്കറിയില്ലെന്ന് നിനക്കറിയില്ലെ? ഇതു കൊണ്ട് നല്ല ഗ്രേവിയൊക്കെ ഉള്ള പ്രോണ്‍സ് ഉണ്ടാക്കാന്‍ നീ സഹായിക്കണേ...ഈ പ്രോണോഗ്രാഫി കണ്ട് ചേട്ടന്‍ ഞെട്ടണം.'
'പിന്നെന്താ നമ്മുക്ക് ഞെട്ടിപ്പിച്ച് കളയാം , ബട്ട് കറിയുടെ പേര് ഞാനല്പ്പം മാറ്റും...പ്രോണോഗ്രേവിയെന്ന്!!!'
എന്റെ രാഷ്ട്രീയം
'മുകളിലുള്ള തേനീച്ചകളെയും
താഴെയുള്ള ഉറുമ്പുകളെയും
കണ്ടു പഠിച്ചാല്‍ മതിയെന്ന്
മന!സിലാക്കിയപ്പോള്‍,
കൊടികള്‍ക്ക് കീഴെയുള്ള
രാഷ്ട്രീയം ഞാന്‍ തിരസ്‌കരിച്ചു.'
അടി വരുന്ന വഴിയും കിട്ടുന്ന കണക്കുകളും
'വഴിതെറ്റിയതു കൊണ്ടല്ല, വഴി തെറ്റാതെയിരിക്കുവാന്‍ വേണ്ടി മാതമായിരു ന്നു അടിയ്ക്കടിയുള്ളയീ അടികള്‍. വീട്ടില്‍ സന്താനഗോപാലങ്ങള്‍ രണ്ട് എന്നുള്ളത് മൂന്നായപ്പോള്‍ ക്രമസമാധാനനില എളിയ തോതില്‍ തകരാറിലാവാന്‍ തുടങ്ങി, സന്താനഗോപാലങ്ങള്‍ തമ്മില്‍ ഉള്ള അടി തന്നെയാണ് സ്ഥായിയായ കാരണം.'
ഇതു വായിച്ചപ്പോള്‍ പണ്ടെന്നോ വായിച്ച ഇ.എം. കോവൂരിന്റെ നോവലിലെ ഒരു വരി ഓര്‍ത്തു-അമേരിക്കയില്‍ എട്ടു വയസ്സുകാരനെ തല്ലാന്‍ പാടില്ല, തല്ലിയാല്‍ അത് ഇറങ്ങി ഒരു നടത്തം വച്ചു കൊടുക്കും (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നു). ടി.വി.കാണണ്ട എന്നു പറഞ്ഞതിനും മറ്റും ജീവന്‍ അവസാനിപ്പിക്കാന്‍ തയ്യാറായ കുട്ടികള്‍ക്ക് അടി കൊടുത്താലോ. ശിവ... ശിവ...
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ഒക്ടാവിയ ഇ. ബട്‌ലര്‍ രചിച്ച കിന്‍ഡ്‌റെഡ്/kindred എന്ന സയന്‍സ് ഫിക്ഷന്‍ നോവല്‍, സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മുറിവുകള്‍ ഇവയെക്കുറിച്ച് അവലോകനങ്ങളുണ്ട്. കൂടാതെ പ്രസിദ്ധ ചെറുകഥാകൃത്ത് നിര്‍മ്മല (സുജാതയുടെ വീടുകള്‍), വിദേശമലയാളികളുടെ ഇഷ്ട സീരിയലായിരുന്ന അക്കരക്കാഴ്ച്ചകളിലെ അഭിനേതാക്കള്‍ എന്നിവരുമായുള്ള മുഖാമുഖം എന്നിവയും വായിക്കാം.
ബ്ലോഗുകളിലെ രചനാ മോഷണത്തിനെതിരെ കേരള്‍സ്. കോം ആയി ഡോണയ്ക്കും ഇടയേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഈ കലാപരിപാടികള്‍ പലരും തുടരുന്നുണ്ട്.
ഡോണയുടെ രചനകള്‍ ഇനിയും കൂടുതല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകട്ടെ, പാട്ടുകള്‍ ഇനിയും പലരും പാടട്ടെ.
Woking, UK,
03.09.2010
online link
Subscribe to:
Post Comments (Atom)
മയൂരയെ വായിക്കാറുണ്ട്. ചെറിയ ചെറിയ കവിതകൾ, നല്ല നല്ല മഞ്ചാടിക്കുരുക്കൾ. മനോഹരമാണ്. ശക്തവുമാണ്. പാട്ടുകളും കേൾക്കാറുണ്ട്. സന്തോഷമാണ് ആ ബ്ലോഗു കാണുന്നത്..നല്ലൊരുത്സവം. ആശംസകളോടെ.
ReplyDeleteഇഷ്ടമുള്ള മറ്റൊരു ബ്ലോഗ്.അധികം നീട്ടിയെഴുതാതെ, ഇത്തിരിയെഴുത്തിനാല്‍ ഒരുപാട് പറയുന്ന എഴുത്തുകാരി..
ReplyDeleteഉള്ളു തൊടുന്ന എഴുത്തിനു മയൂരേച്ചിക്ക് സ്നേഹാശംസകള്‍..
പുതിയ ഒരു പരിചയപ്പെടുത്തൽ കൂടി. നന്ദി.
ReplyDeleteഡോണയുടെ രചനകള്‍ ഇനിയും കൂടുതല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകട്ടെ, പാട്ടുകള്‍ ഇനിയും പലരും പാടട്ടെ...
ReplyDelete:)
ഡോണയെ പരിചയപ്പെടാം...
ReplyDeleteപക്ഷെ, 'ഋതുഭേദങ്ങള്‍' എന്ന ബ്ലോഗിനെ വിലയിരുത്തുക ആണ് മൈത്രേയി ചേച്ചി സത്യത്തില്‍ ഇവിടെ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ പോസ്റ്റു പരാജയമാണ് എന്ന് നിസ്സംശയം പറയാം..
നിരൂപണം നടത്തുക, വിലയിരുത്തുക, വിമര്‍ശിക്കുക എന്നതും ഒരു സാഹിത്യ ശാഖ തന്നെ ആണ്.. ഒരുപാട് ബുദ്ധിമുട്ടുള്ള, സമയമെടുത്ത് ചെയ്യേണ്ട, ഒരു കാര്യം... ചുമ്മാ പരിചയപ്പെടുത്താന്‍ ആണെങ്കില്‍ വെറും രണ്ടു വാചകങ്ങളില്‍ ചെയ്യാനാവുന്നതെ ഉള്ളൂ..
ബൂലോകത്തില്‍ വരുന്ന പോസ്റ്റുകളെ നല്ല രീതിയില്‍ വിലയിരുത്തി അഭിപ്രായം പറയുന്ന ഇവിടുത്തെ ഒരുപാട് ബ്ലോഗര്‍മാര്‍, ഇതിലും വളരെ മനോഹരമായ രീതിയില്‍ 'ഋതുഭേദങ്ങള്‍' എന്ന ബ്ലോഗിനെ പരിചയപ്പെടുത്തും എന്നുറപ്പാണ്.. അവര്‍ നേരിട്ട് അതാതു ബ്ലോഗില്‍ പോസ്റ്റുമ്പോള്‍ ചേച്ചിയത് ജനറലൈസ് ചെയ്തു 'keralakaumudi' യില്‍ ഇടുന്നു അത്രേയുള്ളൂ.. വിത്യാസം..
ദയവു ചെയ്തു കോളം തികയ്ക്കാനായി എഴുതാതിരിക്കുക..
ശ്രദ്ധിക്കുമല്ലോ....
വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കും എന്ന വിശ്വാസത്തോടെ, ഒരു പ്രോത്സാഹനമായി കാണണമെന്ന അപേക്ഷയോടെ നിര്‍ത്തുന്നു..
ഡോണാമയൂരയുടെ ബ്ലോഗ് കണ്ടിടുണ്ട്, ഏറെ പ്രത്യേകതകളുണ്ട് ആ ബ്ലോഗിന്!
ReplyDeleteവായിയ്ക്കാറുണ്ട്
ReplyDeleteമൈത്രേയി ചേച്ചി,
ReplyDeleteഎന്റെ പെര്‍സണല്‍ ഒപ്പീനിയന്‍ പറഞ്ഞാല്‍ ചേച്ചി പരിചയപ്പെടുത്താന്‍ ഏറ്റവും അധികം വൈകിപ്പോയ ഒരു ബ്ലോഗാണ് ഡോണയുടെ ഋതുഭേദങ്ങള്‍.(കാലം തെറ്റിയവ..). ആ പേരില്‍ തന്നെ അസാമാന്യമായ കവിത്വം ഉണ്ട്. അതിനേക്കാളേറെ ഇന്ന് ബ്ലോഗില്‍ സീരിയസ്സ് ആയി എഴുതുന്ന ഒരു ആളെന്ന നിലക്ക് മയൂര കൈയടി അര്‍ഹിക്കുന്നു തന്നെ. ചൊല്‍ക്കവിതകളും ഗദ്യകവിതകളും ഒറ്റപ്പെട്ട ചില അഭിമുഖങ്ങളും.. ഒപ്പം, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മുറിവുകള്‍ എന്ന പുസ്തകത്തെ ഡോണ പരിചയപ്പെടുത്തിയ രീതി അതി മനോഹരം. അവ മതി ഡോണയെന്നും മയൂരയെന്നും വിളിക്കപ്പെടുന്ന ഡോണമയൂരയുടെ ബ്ലോഗിനെ പരിചയപ്പെട്ടിരിക്കേണ്ടത് തന്നെ. ഋതുഭേദങ്ങളിലെ ഒരു പഴയ പോസ്റ്റായ ‘പല സുന്ദരികള്‍‘ എന്ന കൊച്ചു കഥ അതി മനോഹരം തന്നെ..
മയൂരയെ വായിക്കാറുണ്ട്
ReplyDeleteമൈത്രേയി, മയൂരയെ പരിചയപ്പെടുത്തിയതിനു നന്ദി. ആദ്യമായിട്ടാണ് വായിക്കുന്നത്. മയൂരയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍.
ReplyDeleteമുകില്‍,റോസു, കലാവല്ലഭന്‍, ചേച്ചി,ശ്രീ, ശ്രീനാഥന്‍,ഒഴാക്കന്‍- വായിച്ചല്ലോ, കമന്റിടാന്‍ സന്മനസ്സു കാട്ടിയല്ലോ.സന്തോഷം.
ReplyDeleteവായാടി-മയൂരയെ വായിക്കണം തീര്‍ച്ചയായും.
മഹേഷ്, -ഇത് കഴിഞ്ഞ പോസ്റ്റിലേയും ഈ പോസ്റ്റിലേയും കമന്റുകള്‍ക്കുള്ള മറുപടിയായി കരുതണം. തുറന്ന, സത്യസന്ധമായ, ആ വിമര്‍ശനം സസന്തോഷം ഏറ്റുവാങ്ങുന്നു. തീര്‍ച്ചയായും ഇത് ഒരു ബ്ലോഗ് 'പരിചയപ്പെടുത്തല്‍്' കോളമാണ് .പിന്നെ ബ്ലോഗ് എഴുത്തുകളിലൂടെ നമ്മുടെ മനസ്സില്‍ അതിന്റെ പുറകിലെ ബ്ലോഗറെക്കുറിച്ചു പതിയുന്ന അഭിപ്രായങ്ങള്‍ കൂടി സ്വാഭാവികമായും എഴുത്തില്‍ കടന്നു വന്നുവെന്നു വരാം.
നിരൂപണം, വിലയിരുത്തല്‍ എന്നതെല്ലാം ഒരു A4 പേപ്പറിന്റെ നാലു മാര്‍ജിനുകള്‍ക്കകത്ത് ഒതുങ്ങില്ല.നോവല്‍/കഥ/കവിത/ലേഖന സമാഹാരപുസ്‌കമല്ലല്ലോ ബ്ലോഗ്. പാഠപുസ്തകത്തിലെന്ന പോലെ ഇതെല്ലാം കലര്‍ന്ന ഒരു അവിയലല്ലേ മിയ്ക്ക ബ്ലോഗുകളും.
പിന്നെ നെറ്റിസണ്‍സ് അല്ലാത്ത,ബ്ലോഗുകള്‍ വായിക്കാത്ത വാരിക വായനക്കാരെക്കുറിച്ചു ചിന്തിക്കുക. അവരെ സംബന്ധിച്ചിടത്തോളം പോസ്റ്റുകള്‍ വായിക്കുമ്പോഴല്ലേ ബ്ലോഗറെക്കുറിച്ചു മനസ്സിലാകൂ. (അനുഭവം ഗുരു-ഇതിനു മുന്‍പ് ഏതോ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.) നെറ്റിസണ്‍സിനും അല്ലാത്തവര്‍ക്കും ഒന്നു പോലെ ഇഷ്ടപ്പെടണം, ബ്ലോഗറെക്കുറിച്ച് മനസ്സില്‍ പതിഞ്ഞ അഭിപ്രായം അര്‍ത്ഥശങ്കയ്ക്കിട വരാതെ അതേപടി വായനക്കാരിലെത്തണം, ഒറ്റ പേജില്‍ നില്‍ക്കയും വേണം ,ഇതെല്ലാം കൂടി എങ്ങനെ എന്നതു എനിക്കും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. പിന്നെ കൂടുതല്‍ എഴുതി വിട്ടാല്‍ ആരാണ് ഇക്കാലത്തു വായിക്കാന്‍ മെനക്കെടുക?
ഏപ്രില്‍ 24 നാണു ഇതു തുടങ്ങിയത്. അന്ന് introductory page കൂടി ഉണ്ടായിരുന്നു. എനിക്കിഷ്ടപ്പെടുന്ന ബ്ലോഗുകള്‍ choose ചെയ്യുന്നതിനാല്‍് വിമര്‍ശനങ്ങള്‍ക്കു വലിയ സ്‌കോപ്പ് ഇല്ല. സമയമുള്ളപ്പോള്‍ പഴയ പോസ്റ്റുകളും കമന്റുകളും ഒന്നോടിച്ചു വായിക്കണേ. അപ്പോള്‍ കുറച്ചു കൂടി മനസ്സിലാകും. മഹേഷ് ഉദ്ദേശിച്ച രീതിയില്‍ ചിലതെങ്കിലും ഉണ്ടാകാതിരിക്കല്ല എന്നാണ് എന്റെ തോന്നല്‍. എല്ലാ ബ്ലോഗുകളെക്കുറിച്ചും അത്തരത്തില്‍ എഴുതാന്‍ കഴിയാറില്ല പലപ്പോഴും.എങ്കിലും ശ്രമിക്കാം.
വിമര്‍ശനം സ്വാഗതം ചെയ്യുന്നു, സ്വയം തിരുത്താന്‍ ഇതിലും നല്ല വഴി വേറേയില്ലല്ലോ. ഇനിയും വായിക്കണം, തോന്നുന്നതു സത്യസന്ധമായി പറയണം.
മനോരാജ്- എഴുത്തുകാരിയെ പരിചയപ്പെടുത്തിയപ്പോഴും മനോ ഇതു തന്നെ പറഞ്ഞു...കഴിഞ്ഞ പോസ്റ്റിലെ കമന്റിനും കൂടി മറുപടി മഹേഷിനുള്ള മറുപടിയില്‍ ഉണ്ട് എന്നു കരുതുന്നു. ഒരു രഹസ്യം- മുറിവുകള്‍ക്ക് ആസ്വാദനം എഴുതാന്‍ തയ്യാറെടുത്തിരിക്കയായിരുന്നു ഞാന്‍, പതിവു പോലെ മാറ്റി വച്ചു. മയൂര എനിക്കു മുമ്പേ പറന്നു, സന്തോഷമേയുള്ളു അതില്‍. ഇനിയും ഇംഗ്ലീഷും മലയാളവും പുസ്‌കങ്ങളെപ്പറ്റി മനസ്സില്‍ എഴുതി കഴിഞ്ഞു...പക്ഷേ പുറത്തു വന്നില്ല ഒന്നും...
ദൈവേ പോസ്‌റ്റോളം ആയി കമന്റ്.
വ്യത്യസ്തമായ ഒരു ബ്ലോഗ്.പരിചയപ്പെടുത്തിയതില്‍ നന്ദി..
ReplyDeleteVaayikkarnundu Donaykku abinandanangal
ReplyDeleteബ്ലോഗുലഗത്തിലെ ആരെയും സാഹിത്യപരമായി അടിച്ച് തോൽപ്പിക്കുന്ന ഒരു ഡോൺ തന്നെയാണ് ഈ ഡോണ കേട്ടൊ ..മൈത്രേയി
ReplyDeleteഡോണ ബ്ലോഗുലകം വിട്ട് മലയാളത്തിന്റെ പ്രിന്റ് മീഡിയത്തിലേക്ക് പകരുകയല്ലേ. ആഗസ്റ്റ് ലക്കം ഭാഷാപോഷിണിയിൽ ഡോണയുടെ കവിത വന്നിരുന്നു. കലാകൌമുദിയിൽ എം.കെ.ഹരികുമാർ ചെയ്യുന്ന അക്ഷരജാലകം എന്ന പങ്തിയിൽ ഡോണ പരാമർശിക്കപ്പെട്ടിരുന്നു.
ReplyDeleteവരട്ടെ നമുക്ക് കാത്തിരുന്ന് കാണാം.
ചേച്ചി,
ReplyDeleteഎഴുത്തുകാരിയെ കുറിച്ച് എഴുതിയപ്പോള്‍ പറഞ്ഞു എന്നത് നേര് തന്നെ. പക്ഷെ ഇരുവരും വ്യത്യസ്ത തലമുള്ളവരാണ്. ഒരു പടി മുന്‍പില്‍ ആരെന്ന ചോദ്യം ചോദിക്കരുത്. അത് ശരിയല്ലാത്തത് കൊണ്ട് വ്യക്തമായ ഉത്തരമുണ്ടെങ്കിലും ഞാന്‍ പറയില്ല.. :)
ചോദ്യവും ഉത്തരവും മനോ തന്നെ പറഞ്ഞല്ലോ. ഇന്നയാളെ ആദ്യം എഴുതണം എന്നൊന്നും പറയുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. തെരഞ്ഞെടുക്കുന്നത് അങ്ങനെ ആലോചിച്ചു തീരുമാനിച്ച് ഓര്‍ഡറും നിയമവുമുണ്ടാക്കിയുമല്ല. അതിനു പ്രത്യേകിച്ചൊരു മാനദണ്ഡവും ഇല്ല. ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുന്നു, ഒത്തു വരുമ്പോല്‍ എഴുതുന്നു, അത്ര മാത്രം.
ReplyDeleteഇതിനപ്പുറം താരതമ്യം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ബ്ലോഗിനും തുല്യപ്രാധാന്യമാണ്.
ഡോണയ്ക്ക് അനുമോദനങ്ങള്‍
ReplyDeleteപ്രിയ മൈത്രേയിക്കും സന്തോഷം പങ്കുവച്ച മറ്റെല്ലാവര്‍ക്കും നിറയെ സ്നേഹം. എന്നെ ഞാന്‍ ആകുന്നത് തന്നെ നിങ്ങള്‍ ഓരോരുതരുമാണ്. അതുള്ളിടത്തോളം ഞാനുമുണ്ടാകും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും സ്നേഹം. :)
ReplyDeleteഓഫ്: 2007 മാര്‍ച്ച് 08നായിരുന്നു ബ്ലോഗാരംഭം.
മെയ്പൂക്കള്‍- വായിച്ചല്ലോ മയൂരയെ അല്ലേ.
ReplyDeletethe man to walk with-ഇനിയും വായിക്കുക.അവിടെ എന്നും പുതുമയുണ്ടല്ലോ.
മുരളി- അതെ. ഇനിയും പറക്കട്ടെ വാനോളം.
സുരേഷ്-കണ്ടിരുന്നു.ഇനിയും കൂടുതല്‍ വരട്ടെ.
വഷളന്‍-നന്ദി
ഡോണ- അങ്ങനെയൊരു തെറ്റു പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.ക്ഷമിക്കണം.
UK അല്ലല്ലോ, US അല്ലെ ?
ReplyDeleteക്യാപ്റ്റന്‍- ആക്കിയതാണോ? അല്ലെന്നു വച്ച് എഴുതുന്നു. ഡോണ യു.എസിലാണ്. അവസാനം കിടക്കുന്നത് ഞാന്‍ എഴുതിയ place and date ആണ്.
ReplyDeleteഅല്ല. Woking, UK, എന്ന് കണ്ടപ്പോ , വര്‍ക്കിംഗ്, യു കെ എന്നാ കരുതിയെ.
ReplyDeleteഡോണാ മയൂര !
ReplyDeleteകമന്റിലായാലും കവിതയിലായാലും കഥയിലായാലും അനുയോജ്യമായ വാക്കുകള്‍ കൊണ്ട് മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന എഴുത്തുകാരി ...
ഹൃദയത്തില്‍ നിന്ന് തൊട്ടെടുത്ത വാക്കുകള്‍ അതിന്റെ ഒരു മാസ്മരികത
അതനുഭവിക്കാം'ഋതുഭേദങ്ങള്‍.'വായിക്കുമ്പോള്‍...
മൈത്രേയി ഈ പരിചയപ്പെടുത്തലിനു നന്ദി..
ന്റെ മയൂരയ്ക്ക് ആയിരമായിരം ആശംസകളും.....