(28.08.2010 ലക്കം)
'എളുപ്പത്തില്‍ ചിരിക്കുന്ന, എളുപ്പത്തില്‍ കരയുന്ന ,ലോക സമാധാനം കാംക്ഷിക്കുന്ന ഒരു സാധാരണ വീട്ടമ്മയായ' മെയ് ഫ്ലവേര്‍സ് ഹോം മേക്കേഴ്‌സ് വേള്‍ഡിലൂടെ ( http://mayflower-mayflowers.blogspot.com/) പ്രതികരിക്കുന്നു, സംവദിക്കുന്നു, ചുറ്റുമുള്ള ലോകത്തോട്..
വലിയ ലോകത്തിലെ ചെറിയ ഞാന്‍
'പത്രം വായിക്കുമ്പോഴും, പലതും കാണുമ്പോഴും ഒക്കെ പ്രതികരിക്കാന്‍ മനസ്സ് വെമ്പും. പക്ഷെ ആരോട് ?എവിടെ? പത്രത്തില്‍ കത്തുകള്‍ അയച്ചാല്‍ KKPP ആണ്. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. എന്റെ ഒരു സുഹൃത്ത് നിര്‍ദേശിച്ചു എന്നാല്‍ പിന്നെ ബ്ലോഗില്‍ എഴുതരുതോ എന്ന്. അതൊരു പ്രചോദനമായി. ബ്ലോഗ് ആകുമ്പോള്‍ ആരുടേയും അനുവാദമില്ലാതെ നമ്മുടെ ആശയങ്ങള്‍ എവിടെയെങ്കിലും എഴുതാമല്ലോ.'
ഹോം മേക്കര്‍
'ജോലിക്ക് പോകുന്ന സ്ത്രീകള്‍ അഥവാ വര്‍ക്കിംഗ് വിമന്‍ എപ്പോഴും സമൂഹത്തിന്റെ ആദരം പിടിച്ചു പറ്റുന്നവരാണ്. അതില്‍ കുഴപ്പമില്ല. എന്നാല്‍ വേറൊരു വിഭാഗം കൂടിയുല്ലോ, വീട്ടമ്മമാര്‍ അഥവാ 'ഹോം മെയ്കര്‍'. അവരുടെ നേരെ 'ഓ സീരിയലും കണ്ടു സമയം കളയുന്നവര്‍..'എന്ന ഒരു മനോഭാവമാണ് എല്ലാവര്‍ക്കും. സീരിയലില്‍ ജീവിതം ഹോമിക്കുന്നവര്‍ ഉണ്ടായിരിക്കാം , പക്ഷെ ഭൂരിപക്ഷം സ്ത്രീകളും അങ്ങിനെയുള്ളവരല്ലെന്നു മനസ്സിലാക്കണം.
ജോലിക്ക് പോകുന്ന സ്ത്രീകളുടെ പങ്കപ്പാടുകള്‍ ഓര്‍ത്തു എല്ലാവരും പരിത പിക്കുന്നു. ശരിയാണ്, പക്ഷെ അതിനു പകരമായി അവര്‍ക്ക് ലഭിക്കുന്ന സാ മ്പത്തിക സ്വാതന്ത്ര്യവും, സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനവും എന്താണെ ന്ന് മറക്കരുത്. മറ്റേ വര്‍ഗ്ഗത്തിന്റെ അവസ്ഥയോ? ശമ്പളമില്ല, അവധിയില്ല, ബോണസ്സോ, ഇങ്ക്രിമെന്റോ ഇല്ല. 24 X 7 ഡ്യൂട്ടി.!
വീട്ടിലെ ഓരോ അംഗത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പിന്നാലെ ഓടിയോടി അവള്‍ തളരുകയാണ്.'ഓഫീസിലൊന്നും പോകാനില്ലാത്തതിനാല്‍ നോ എക്‌സ്യൂസ്് .പുകഴ്ത്തിയില്ലെങ്കിലും അവരെ ഇകഴ്ത്താതിരിക്കുക. നാല് ചുവരു കളുള്ള ഒരു കോണ്‍ക്രീറ്റ് കൂടിനെ ഹോം ആക്കി മാറ്റുന്നവരാണ് ഈ ഹോം മേക്കേഴ്‌സ്' .
അതെ, വീട്ടുകാരിയുടെ സ്‌നേഹത്തിന്റെ കൈയ്യൊപ്പു പതിയാതെ ഹോം ഉണ്ടാവില്ല. പിന്നെ പുട്ടു മേക്കര്‍(പാത്രം) എന്നും മറ്റും പറയുമ്പോലെ ഹോം മേക്കര്‍ എന്തിന്? ഹൗസ് എക്‌സിക്യുട്ടീവ് ആണ് വേണ്ടത്.
കരിമ്പിന്‍ കാട്ടിലെ ആനകള്‍
'വിവാഹത്തോടനുബന്ധിച്ചു ഒരു ചടങ്ങെന്നോണം നടന്നു വരുന്ന കോപ്രാ യങ്ങള്‍ക്കെതിരെ ഇപ്പോള്‍ പല സ്ഥലങ്ങളിലും ജനകീയ കൂട്ടായ്മകള്‍ ഉണ്ടാ വുന്നു എന്നുള്ളത് വളരെയധികം ആശ്വാസാദായകവും സന്തോഷകരവും ആണ്. പരിപാവനവും ആഹ്ലാദകരവും ആവേണ്ട വിവാഹവേളകള്‍ ഇത്തര ക്കാരെക്കൊണ്ട് പലപ്പോഴും അലങ്കോലപ്പെട്ടു പോകുന്നു. കരിമ്പിന്‍ കാട്ടില്‍ ആന കയറിയ പോലുള്ള അവരുടെ പരാക്രമം കാണുമ്പോള്‍ അടിക്കാന്‍ തോന്നുമെങ്കിലും വരന്റെ കൂടെ വന്നവര്‍ ആയിപ്പോയതിനാല്‍ പുറമേ ചിരി ച്ചു എല്ലാം സഹിക്കല്‍ തന്നെ.
കിണറില്‍ കരി ഓയില്‍ ഒഴിക്കല്‍, ജീവനുള്ള പൂച്ച, തവള മുതലായവയെ ഗിഫ്റ്റ് ആയി കൊടുക്കല്‍ തുടങ്ങിയവ ഇവരുടെ ക്രൂര കൃത്യങ്ങളില്‍ ചിലത് മാത്രം. .ഇത്തരം ആഭാസങ്ങള്‍ക്കെതിരെ സംസാരിക്കവേ ഒരാള്‍ കല്യാണ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ചതായി ഇന്നത്തെ പത്രവാര്‍ത്ത. ഇതിനെ തിരെ കുറച്ചു ശക്തമായി തന്നെ ഇനി പ്രതികരിക്കേിയിരിക്കുന്നു. '
'നമ്മള്‍ തമ്മില്‍' , എം.മുകുന്ദന്റെ 'തണ്ണീര്‍ കുടിയന്റെ തണ്ട് 'എന്ന കഥ ഇവയിലൂടെയാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്. തമാശയുടെ പേരിലുള്ള ഇത്തരം കാടത്തങ്ങള്‍ നിര്‍ത്തിക്കേത് സമൂഹമാണ്, സര്‍ക്കാരല്ല.
ഉള്ളുലച്ചത്
ഇന്നത്തെ അടിച്ചു പൊളി തലമുറ നിര്‍ബന്ധമായും ചിക്കന്‍ ആല കാര്‍ടെ(06 മിനിട്ട് 09 സെ ദൈര്‍ഘ്യമുള്ള സിനിമ) കാണേണ്ടിയിരിക്കുന്നു. കാരണം, അവര്‍ ജങ്ക് ഫുഡ് ഔട്ട് ലെറ്റുകളില്‍ വേസ്റ്റ് ആക്കുന്നത് കഴിക്കാന്‍ വലിയൊരു വിഭാഗം കാത്തിരിക്കുന്നുണ്ട്് എന്നുള്ള കയ്ക്കുന്ന സത്യം അവരറിയേണ്ടതുണ്ട്.
ഈ ലോകത്ത് ദിവസവും 25000 ആളുകള്‍ പട്ടിണിയാല്‍ മരിക്കുന്നുണ്ട് എന്ന സത്യം അറിയിച്ചു കൊണ്ട്് ഫിലിം അവസാനിക്കുന്നു.ഏതു കഠിനഹൃദയനും ഈ ചിത്രം കണ്ടാല്‍ ഒന്ന് വിങ്ങിപ്പോകും. വലിയ സിറ്റികളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നുള്ള ലെഫ്റ്റ് ഓവര്‍ ചേരികളില്‍ വിതരണം ചെയ്യുന്ന സംഘടനകള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ശരിക്കും അത്തരം കൂട്ടങ്ങള്‍ എല്ലാ സ്ഥലത്തും ഉണ്ടാവേണ്ടിയിരിക്കുന്നു. ഞാനോര്‍ക്കുകയാണ്, എന്റെ ഈ കൊച്ചു പഞ്ചായത്തില്‍ പോലും വിവാഹ, സല്‍കാര വേളകളില്‍ എത്ര എത്ര ഭകഷ്യ മേളകളാണ് അരങ്ങേറുന്നത്..എത്ര ഭക്ഷണമാണ് കളയുന്നത്. ജീവിക്കാന്‍ വേണ്ടി തിന്നുക, തിന്നാന്‍ വേണ്ടി ജീവിക്കരുത്..'
ആ കൊച്ചു പഞ്ചായത്തില്‍ അതിനുള്ള തുടക്കം കുറിക്കാന്‍ ചിലപ്പോള്‍ കഴിയും. ഒന്നു ശ്രമിച്ചു കൂടെ.....കൂട്ടിനു കണ്ണൂര്‍ ബൂലോകരെയും വിളിക്കാമല്ലോ.
ഹോം (ഹാം) നഴ്‌സ്, കുറച്ചു കച്ചറക്കാര്യം, ഓര്‍മ്മയിലിന്നും ഞെട്ടല്‍ തുടങ്ങി ചെറിയ വലിയ കാര്യങ്ങള്‍ ഇനിയുമുണ്ട്. കുറച്ചു വാക്കുകളില്‍ കാര്യം പറയുന്ന രീതി ആകര്‍ഷണീയം, കാലാനുസൃതം. പ്രതികരിക്കാന്‍ കാണിക്കുന്ന മനസ്സ് ആദരണീയം. മെയ് മാസത്തില്‍ മാത്രമല്ലാതെ കൊല്ലം മുഴുവന്‍ പൂക്കള്‍ വിരിയട്ടെ. 'തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയാനുള്ള' കരുത്തു തന്ന് കരുണാമയനായ അള്ളാഹു അനുഗ്രഹിക്കട്ടെ.!..
Tvpm,
10.08.2010
Wednesday, September 1, 2010
Subscribe to:
Post Comments (Atom)
മെയ്പ്പൂക്കൾ വിടരുന്നത് കാണാറുണ്ട്, കുലീനം! പിന്നെ ആടുജീവിതമൊക്കെ വായിക്കുന്ന സംവേദനക്ഷമതയുള്ള മനസ്സ്- പരിചയപ്പെടുത്തിയത് തികച്ചും അർഹതയുള്ള ഒരു ബ്ലോഗാണ്.പിന്നെ സുഖം തന്നേ?
ReplyDeleteഹൊ കഴിഞ്ഞ ദിവസവും മേയ്ഫ്ലോവേശ്സിനടുത്തേക്ക് പോയി ഒരു കമന്റിട്ടു വന്നേ ഉള്ളൂ.
ReplyDeletemayflowers ല്‍ പോയി വായിയ്ക്കാറുണ്ടെങ്കിലും ഇവിടെ ഈ പോസ്റ്റിട്ടത് കണ്ടിരുന്നില്ല.
ReplyDeleteവൈകിയാണെങ്കിലും ആശംസകള്‍!
AASHAMSAKAL...
ReplyDelete