Friday, August 27, 2010

മൈലാഞ്ചി ചോപ്പ്

                             മൈലാഞ്ചിച്ചോപ്പ്
                         (21.08.2010 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
ഹേനയുടെ മൈലാഞ്ചി ( http://mylanchisays.blogspot.com/ ) കണ്ടപ്പോള്‍ ആദ്യം ശ്രദ്ധിച്ചത്് എന്റെ ചങ്ങാതിയോടുള്ള രൂപസാദൃശ്യമാണ്. പെണ്‍കുട്ടിയില്‍ നിന്ന് അമ്മയിലേക്കുള്ള ചുവടുമാറ്റത്തിന്റെ കഥ പറയുന്ന, മകള്‍ക്കുള്ള പിറന്നാളാംശസ വായിച്ചതും മനസ്സില്‍ കുറിച്ചു, ഇത് എഴുതണം...

പാപ്പൂ ഐ ലവ് യൂ....
.......അങ്ങനെ ആതിരപട്ടേല്‍ എന്ന പാപ്പു എല്ലാരുടേം ഓമനയായി വളര്‍ന്നു...
അല്പം ട്രാജഡി പറ്റിയത് എനിക്കാ..ഈ ഉത്തരവാദിത്തവും പക്വതയും ഒന്നും കുട്ടീടെ കൂടെ കിട്ടുന്ന ഫ്രീ ആക്‌സസറീസൊന്നുമല്ലല്ലൊ.. അതെനിക്ക് വന്നില്ല!!അതു വരാത്തേന്റെ കുഴപ്പം മുഴോനും അനുഭവിച്ചത് പാപ്പുവാണ്... എന്നെത്തന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ എനിക്കു പറ്റുന്നില്ല, എന്നിട്ടാ വാശീടെ പൈതൃകമായി ജംബോപാക്ക് വാശി കൊുവന്നിട്ടുള്ള പാപ്പൂനെ..?

മൂന്നാലുകൊല്ലം കഴിയേി വന്നു അല്പമെങ്കിലും 'അമ്മത്തം' വരാന്‍... വാശി എന്നാല്‍ വാശി മാത്രമല്ലെന്നും അത് മറ്റു പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കുമെന്നും സ്‌നേഹത്തിന്റെ തുറന്ന പ്രകടനത്തിലൂടെ പല വാശികളേയും മറികടക്കാമെന്നും അറിയാന്‍ ഏറെ വൈകി... വായനയിലൂടെയും മറ്റുള്ളവരുമായുള്ള സംസാരങ്ങളില്‍ നിന്നും ഞാന്‍ മാറേത് എങ്ങനെയെന്ന് മെല്ലെ മെല്ലെ അറിഞ്ഞുതുടങ്ങി...

കഴിഞ്ഞ വര്‍ഷം ''താരെ സമീന്‍ പര്‍'' കപ്പോഴാണ് ഞാന്‍ ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞത്.(''എവരി ചൈല്‍ഡ് ഈസ് സ്‌പെഷ്യല്‍'' എന്നോ മറ്റോ ആണ് അതിന്റെ തലവാചകം)... ഇത്രയും സ്‌പെഷ്യല്‍ ആയ ഒരു കുട്ടിയെ എനിക്ക് കിട്ടിയിട്ടും ഞാന്‍ വേവിധം ശ്രദ്ധിച്ചില്ലല്ലോ എന്ന്..

അപ്പ അടിക്കുമ്പോള്‍ അമ്മ വന്ന് തടയുമെന്നും ആശ്വസിപ്പിക്കുമെന്നും കരുതുന്ന പാപ്പുവി നെ നോക്കി എത്ര തവണ ഞാന്‍ 'അവിടെ കിടന്ന് അടി കൊള്ള്.. ആവശ്യമി ല്ലാതെ വാശി പിടിച്ചിട്ടല്ലേ' എന്ന് മനസില്‍ കരുതിയിരിക്കുന്നു....

അടി ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഏട്ടനോട് വഴക്കിട്ട് ഇനി അവളെ തല്ലരുതെന്ന് പറഞ്ഞ്, പിന്നീടുള്ള ഓരോ വാശിക്കും ഏട്ടന്റെ വഴക്ക് വാങ്ങിവച്ചിട്ടുങ്കെിലും.. അതിനു മുന്‍പ് അവള്‍ കൊ  തല്ലിനൊ ന്നും അത് പരിഹാരമാവുന്നില്ലല്ലോ...

മാതൃത്വം എന്നത് മഹത്തായ അനുഭവമാണെന്നും മറ്റൊന്നും അതിനു പകരം വക്കാനാവില്ലെന്നും പലരും പല തരത്തില്‍ എഴുതീട്ടു്, പറഞ്ഞിട്ടു,് എനിക്കു തോന്നുന്നത് ഏതു ബന്ധവും അതിന്റെ വാല്യൂ  അറിയുമ്പോഴാണ് മഹത്തരമാകുന്നത് എന്നാണ്... അങ്ങനെ നോക്കിയാല്‍ അമ്മ എന്ന പദത്തി ന്റെ അര്‍ഥം ഇന്നെനിക്ക് ശരിക്കും അറിയാം.. പക്ഷേ, അത് വേ വിധം പ്രകടിപ്പിക്കാന്‍ ആവുന്നുാേ? അറിയില്ല...

ആദ്യത്തെ കുട്ടി പെണ്ണാവണമെന്നത് എന്റെ ആഗ്രഹമായിരുന്നു...ഞങ്ങള്‍ ഒരുമിച്ചു വളരും... വലുതാകുമ്പോള്‍ ഞാനും അവളും നല്ല ഫ്ര്‌സായിരിക്കും, കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടും.. രഹസ്യങ്ങള്‍ കൈമാറും.. ജനറേഷന്‍ ഗ്യാപ്പിന്റെ പേടിയില്ലാതെ കമ്മ്യൂണിക്കേറ്റ് ചെയ്യും...
ഇന്നിപ്പോ ഞാനും അവളും ഒരേ കമ്മല്‍ ഇടുന്നു... ഒരേ ചെരുപ്പിടുന്നു... അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ പങ്കുവക്കുന്നു... പരസ്പരം താങ്ങാവുന്നു......

എന്നാലും അവള്‍ക്ക് നഷ്ടമായ ആദ്യ കുറച്ചുവര്‍ഷങ്ങള്‍ എങ്ങനെ തിരിച്ചു കൊടുക്കും?എന്തൊക്കെ കുറവുകളുള്ള അമ്മയാണ് ഞാനെന്നാലും പാപ്പൂ, നീയെന്റെ ജീവനാണ്..

.......അച്ചു പഠിപ്പില്‍ മുന്നേറുമ്പോള്‍ നിന്റെ മനസു വിങ്ങുന്നത് അറിയുന്നു്.   അവനെ കൂടുതല്‍ ഞങ്ങള്‍ സ്‌നേഹിക്കുമോ എന്ന പേടി അറിയുന്നു്. പക്ഷേ നീ നീയല്ലേ പാപ്പൂ...നീയാവാന്‍ നിനക്കല്ലേ കഴിയൂ...മറ്റുള്ളവരെ  സഹായിക്കാനു ള്ള മനസ്...സ്‌നേഹം നിറഞ്ഞ ഹൃദയം...എന്തു പണിയും ചെയ്യാനുള്ള ഉത്സാഹം..ഇങ്ങനെ മറ്റു പലരിലും ഇല്ലാത്ത എത്രയോ ഗുണ ങ്ങള്‍ ഉണ്ട് ് നിന്നില്‍...നീയായിരിക്കുക, എന്നും നിന്നെയാണെനിക്കിഷ്ടം.. പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... '

വളരെ നീണ്ട പോസ്റ്റാണ്, എങ്കിലും ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു, ഹൃദയത്തില്‍ തൊട്ട എഴുത്ത്. സ്ഥലപരിമിതി മൂലം പകുതിയോളം ഇട്ടിട്ടില്ല.
ജബുലാനികള്‍
ലോകകപ്പായിരിക്കും...
'ജബുലാനി'യെന്നൊക്കെ
പേരുമിട്ടേക്കും...
വി ഐ പി കള്‍ പുഞ്ചിരിയോടെ
മാറോട് ചേര്‍ത്ത്
ഫോട്ടോക്ക് പോസ് ചെയ്‌തെന്നുമിരിക്കും...
എന്നിട്ടെന്താ!...
കാലുകളില്‍നിന്ന്
കാലുകളിലേക്ക്
തട്ടിക്കളിച്ച്,
വലകാക്കുന്നവന്റെ കൈക്കുള്ളിലോ,
വലക്കകത്തോ...
പലപ്പോഴും
കളത്തില്‍നിന്നുതന്നെ
പുറത്തേക്കും....

ഇനിയും എഴുതില്ലേ ആര്‍ജ്ജവമുള്ള വരികള്‍? ഹേ  നാ , ബോലോ  ബോലോ....

NOTE: അവസാനത്തേ ത്്് പഴയ ഒരു ഹിന്ദിപ്പാട്ടിലെ വരി..'.പപ്പാ കോ മമ്മി സേ പ്യാര്‍ ഹേ....മമ്മീ കോ പപ്പാ സേ പ്യാര്‍ ഹേ...ഹേ നാ, ബോലോ ബോലോ...'.. കുട്ടികള്‍ പാടുന്നത്...

 Tvpm
10.08.2010

11 comments:

  1. ഔർ ഭി ഹേ ക്യാ ?
    ബോലോ ബോലോ

    ReplyDelete
  2. മൈലാഞ്ചിക്കെന്റെ ‌ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    ReplyDelete
  3. മൈലാഞ്ചിയെയെന്തേ മൈത്രേയി കണ്ടില്ല എന്നായിരുന്നു വിചാരിച്ചിരുന്നത്, ഒരുതരം മനസ്സിന്റെ ഉള്ളീന്നുള്ളൊരെഴുത്ത്, ഒരു സ്വാതന്ത്ര്യബോധം, ഒരുതരം വാശി, കുട്ടിത്തരത്തിനും പാകതക്കുമിടക്കുള്ള ഊഞ്ഞാലാട്ടം ഒക്കെ ആ ബ്ലോഗിലുണ്ട്!

    ReplyDelete
  4. എനിക്കു ഈ സുന്ദരബൂലോകത്തെക്കുറിച്ചുള്ള അറിവു പരിമിതമാണ്. റോസിന്റെ ബ്ലോഗില്‍ക്കൂടെ ഇവിടെ എത്തി.
    എന്തല്ലാം കാര്യങ്ങളാണ് മൈത്രേയിടെ ബ്ലൊഗ്.മൈലാഞ്ചിക്കഥ രസമ്പിടിച്ച് വായിച്ചു വന്നതാ..
    എല്ലാ ആശംസകളും.

    ReplyDelete
  5. അമ്മയേയും അതുവഴി പോയി മകളേയും പരിചയപ്പെട്ടു വന്നു..

    ReplyDelete
  6. നല്ല പോസ്റ്റ്-‘താരെ സമീന്‍ പര്‍’പല അമ്മമാര്‍ക്കും ഒരു ഗുണപാഠം കൊടുത്തു.

    ആശംസകള്‍

    ReplyDelete
  7. മൈത്രേയിക്ക് നന്ദി പറയാതെ വയ്യ....മറഞ്ഞു കിടക്കുന്ന, എത്ര നല്ല ബ്ലോഗുകളെയാണ് മൈത്രേയി വഴി പരിചയപ്പെടാന്‍ കഴിയുന്നത്‌. മൈലാഞ്ചിയെയും പാപ്പുവിനെയും അവിടെ പോയി കണ്ടു.

    ReplyDelete
  8. മൈലാഞ്ചി നേരത്തെ കണ്ടിട്ടുണ്ട്. പാപ്പുവിന്റെ ബ്ലോഗിലും മുന്‍പൊന്ന് രണ്ട് വട്ടം പോയിട്ടുണ്ട്. മൈത്രേയി ചേച്ചിക്ക് നന്ദി. വീണ്ടും അവരിലേക്ക് എത്തിച്ചതിനു്

    ReplyDelete
  9. ശ്ശെ.. ആദ്യമിട്ട കമന്റ് എവടെപ്പോയോ എന്തോ?

    എന്തായാലും മൈത്രേയീ.. വളരെ സന്തോഷം...

    മറ്റുള്ളോർക്കും നന്ദി ട്ടോ..

    ReplyDelete
  10. മൈലാഞ്ചിയിടാൻ ഞാൻ പോകുന്നുണ്ട് വീണ്ടും.

    ReplyDelete
  11. കുറച്ചു വൈകിയാണ് ബൂലോകത്ത് മൈലാഞ്ചി ചേച്ചിയെ കണ്ടെത്തിയതെങ്കിലും ഇപ്പോള്‍ സ്ഥിരം സന്ദര്‍ശിയ്ക്കാറുണ്ട്.

    ReplyDelete