Saturday, August 7, 2010

ചട്ടിക്കരി

ബൂലോകത്തെ മൊഞ്ചത്തിയായ ഐസിബീന്റെ കോയിക്കോടന്‍ എയുത്ത് ബായിച്ചു മുന്നേറിയപ്പം എന്റെ പീക്കിരി കണ്ണുകള്‍ പുറത്തേക്കു തള്ളി തള്ളി വന്നു...അത്ഭുതം, ആദരം, എന്താ പറയേണ്ട്. കല്‍ബ് കൊണ്ടൊരു പുന്നാരമുത്തം കൊടുത്തു ഈ ബമ്പത്തിക്ക്.

കോളം എഴുതാന്‍ വേണ്ടി വായിക്കാറില്ല ഒരിക്കലും. വായിക്കുമ്പോള്‍ തന്നെ ഇതെഴുതണം എന്നു മനസ്സില്‍ പതിയുകയാണ് പതിവ്. പക്ഷേ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ നന്നെ ബുദ്ധിമുട്ടി. എല്ലാം ഒന്നിനൊന്നു മെച്ചം.

എന്ത് പറയാനാ? (സെപ്റ്റംബര്‍ 2008): 'ഇപ്പിപ്പോ ബൂലോഗത്ത് സര്‍ക്കീട്ടി നിറങ്ങുമ്പം ഇള്ള മുക്കിലും മൂലെയ്‌ലും ഇതന്നെ പ്രസ്‌നം..'എന്റെ ബിസ്വാസോ അന്റെ ബിസ്‌വാസോ മുന്തിയത്?' പിന്നെ അടിയായി, തെറിയായി, അമ്പലോം പള്ളീം ചര്‍ച്ചും കുത്തി പൊളീക്കണ്ട വക്കായി, ഓന്റെ ആചാര്യനെ ഇബനും ഇബന്റെ ആചാര്യനെ ഓനും 'പട്ടിതെണ്ടികുരങ്ങ്യന്‍' വിളിക്കുന്നു, അതിനെ ബാക്കില്ലോല് കമന്റുന്നു... ഹൌ ഹൌ!! ജഹ പൊഹ! ആകെ ഒരു ബിരിയാന്റെ കൊറവു മാത്രമുണ്ട്!

ഞമ്മളവിടേം ഉണ്ട് ക്രിസി ടീച്ചറും, ബ്രഹ്മസമാജത്തിലെ ദേവകി അമ്മയും, ഗുജറാത്തിയായ ഭാവനയും ഹരികാന്തും, അയ്യപ്പനും, ബട്ടക്കോളികളായ അസ്ഫാന്‍ബായിയും, തമിളന്മാരായ രാധാത്താത്തിയും കസ്തൂരി താത്താവും. ഓരു കോലം വരക്കുന്നതിനും, കുരിശു വരക്കുന്നതിനും, ദീപം കൊളു ത്തുന്നതും, മാലയിടുന്നതും ഒക്കെ കണ്ടിട്ടുണ്ട്, ഇന്നു വരെ ആരും അയിനെ പറ്റി മുഖം കറുപ്പിച്ചോ, സമണ്ട് കുറച്ചോ ഒന്നും പരയ്യുന്നത് ഞാന്‍ കേട്ടിട്ടില്ല. നമ്മളു നോമ്പ് തുറക്കാന്‍ വിളിക്കുമ്പം 'അന്റെ നോമ്പിനു ഈ തന്നെ വെട്ടി മിണുങ്ങിയാ മതീന്ന് ആരും പറീന്നെ കേട്ടിട്ടില്ല. മാത്രമല്ല ഓലെ ഡോക്‌ലയും , കള്ളപ്പോം, തൈരുസാദോം, ബിരിയാനും, കാളനും ഓലനും വെട്ടി മിണുങ്ങുമ്പോ ഞമ്മളാരെയും തൊണ്ടക്ക് പിടിച്ചതായും കണ്ടില്ല!

ബിസ്‌വാസോം മനിസത്തോം ബെബ്ബേറയായി തൊടങ്ങിയോ? പേപ്പര്‍ തൊറന്നാ ഒരു തൊന്നൂറ് സതമാനോം കൊല്ലും ബിളീം തന്നെ, എന്റെ മതം ഓന്റെ മതം, തല്‍ക്കാലം ഞമ്മള് ജീവിച്ചാ മതി ദുനിയാവിലു എന്നാണോ? മതം മനിസ്യനെ നന്നാക്കാനായിരിക്കും മന്നത്, ഇപ്പം അതുമില്ല അയിന്റെ പൂടേമില്ല. ഈ മതവികാരം കൊണ്ട് തുള്ള്ന്ന വെളിച്ചപ്പാട്കളോട് എപ്പളും ചോയിക്കണമെന്ന് ബിജാരിക്കും, ധൈര്യം ബെരൂല..തല ബെട്ടിയാലൊ? (വിസ്തരഭയത്താല്‍ കുറച്ചുഭാഗം വിഴുങ്ങുന്നു).....എനിക്ക് ചോയിക്കാനുള്ളത് എന്താണെന്ന് വെച്ചാല്‍....ഡോക്ടര്‍ ഞാന്‍ 26 വയസുള്ള ഒരു യുവതിയാണ്... മതമേതായാലും ഞമ്മള് നന്നായാ പോരേ എന്നാണ്. ഇതൊരു അസുഖമാണോ ഡോക്ടര്‍? '

വേങ്കഌര്‍ :പത്ത് ലണ്ടായിരം പേര്‍ക്ക് കോയിബിരിയാനും അനുബന്ധങ്ങളും വെച്ച് വെളമ്പി, കെസ്സുപാട്ടും മൈലാഞ്ചിയും കയിഞ്ഞ് പൊടിയും തട്ടി എന്നെ എന്റെ പിയാപ്ലന്റെ കൂടെ ബാംഗ്ലൂരിലേക്ക് പറിച്ചു നട്ടു.......

'വേങ്ക്‌ലൂരിലു പോണതൊക്കെ സെരി, നല്ല അടക്കും അയാവും ഇണ്ടാവണം. ഞമ്മളാരും കാണ്ന്നില്ലെങ്കിലും പടച്ചോന്‍ അന്റെ എല്ലാ മാഞ്ഞാളോം കാണുന്നുണ്ട് എന്ന് ഓര്‍മ്മ മേണം ്‌നിന്റെ കിബ്‌റും വായിലനാവും ഇബടെ ബെച്ചിട്ട് പോയാ മതി' എന്നു ഉമ്മാമ്മ നീട്ടി കണ്ണും ഉരുട്ടി ആശീര്‍വദിച്ചു. ഇങ്ങളെല്ലാരും ഒരു കാര്യം കേട്ടോളീ..ഈ 'പൊന്നു മോളെ, പോയി വരൂ, സുഖമായി ജീവിക്കൂ. നിന്നെ ഇനിയെന്നു കാണും' എന്നുള്ള ഹ്രിതയസ്പ്രുക്കായ (അതന്നെ!) ഡയലോഗുകള്‍ ലോകമാതാക്കള്‍ക്ക് പഠിപ്പിക്കുമ്പോള്‍ കോഴിക്കോട്ടെ എല്ലാ മിസിമാരും ബിരിയാണി മസാലയുടെ കണക്ക് എഴുതുകയായിരുന്നു എന്നാണ് എന്റെ വിനീതമായ സംശയം. യാതൊരു ഭാവഭേദവുമില്ലാതെ എന്നെയും നാലഞ്ച് കാര്‍ബോട് പെട്ടി മുയുമനും നെയ്‌ചോറരിയും,..........കയിലും കോലും മയക്കിയ ചട്ടീം ഒക്കെ കൂട്ടി കേറ്റി വിട്ടു, 'എത്തിയ പാടന്നെ ആ ബിരിയാണ്‍ന്റെ മസാല എടുത്ത് ഫ്രീസറില്‍ വെക്കണെ..എന്നിട്ട് ഫോണ്‍ വിളിക്ക്.' ...ശേഷം പോസ്റ്റില്‍ കാണൂക.

പണ്ട് പണ്ട് വണ്‍സ് അപ്പോണ്‍ എ ടൈമാ.. :ആറാം ക്ലാസില്‍ പഠിക്കുന്ന പുരാതന കാലത്താ. അന്നൊക്കെ പച്ച ബനിയനും ചൊമന്ന പാന്റും കാതില്‍ രണ്ട് പെയിന്റടിച്ച മുറവും കഴുത്തിന്റെ എല്ലിനു ഇളക്കം സംഭവിച്ച 'ആരാ സംസാരിക്കുന്നത്?' എന്ന വിഭാഗം ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ 'കാനാന്‍ മരക്കല്ലെ! അടുത്ത തേര്‍സ്‌ടേ, റ്റില്‍ തെന്‍ ബൈ ബൈ' എന്നു പറയാനും ആരുമില്ല. കോയി നഹീ. എന്നാലും മാതാപിതാഗുരുര്‍ സദസ്സിന്റെ അനുഗ്രഹത്തോടെ മറക്കാതെ കാണുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ഹെഡ്‌സ് & റ്റെയിത്സ്, തലയും വാലും. ഞമ്മളെ മേനകാ കാന്തിയുടെ സൊന്തം സ്‌പോണ്‍സേര്‍ഡ് പരിവാടി. അതു കണ്ട് കണ്ട് പക്ഷി മ്രിഗങ്ങളോട് എനിക്ക് അടങ്ങാത്ത ഒരു മൊഹബ്ബത്തും തൊടങ്ങീനും.'....തുടര്‍ന്നു വായിക്കുക ബ്ലോഗില്‍.

കോഴി അരക്കിലോ, ഉപ്പ് ആവശ്യത്തിന് എന്ന പതിവു ശൈലിയല്ലാതെ, വ്യത്യസ്തവും രസകരവും ആണ് പാചകവര്‍ണ്ണനകളെങ്കിലും, പച്ചക്കറിയായ എനിക്കെന്താ കോയി ഉണ്ടാക്കുന്നിടത്തു കാര്യം, എന്ന് ഞാന്‍ അതെല്ലാം വിട്ടു. ദുഫായിക്കാരന്‍, സായിപ്പിനെ പറ്റിച്ചേ...., സുറാത്ത് ,പൂക്കാക്ക ....എല്ലാം പെരുത്തിഷ്ടപ്പെട്ട പോസ്റ്റുകള്‍.

അവനവനെത്തന്നെ കളിയാക്കി രസിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല. പരിസ്ഥിതി പ്രവര്‍ത്തകയായ ഐസിബിക്ക് 'സത്യാന്വേഷണ പരീക്ഷണങ്ങള്‍' (http://chattikkari.blogspot.com/) നിര്‍ഭയം തുടരാന്‍ സര്‍വ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ.

Tvpm
21.7.2010
21 comments:

 1. ചട്ടിക്കരി ബ്ലോഗൊരു വമ്പത്തി തന്നെ, പരിചയപ്പെടുത്തിയതിനു നന്ദി, പിന്നെ മൈത്രേയി എഴുതിയതിനും നല്ല മൊഞ്ചുണ്ട്!

  ReplyDelete
 2. മൈത്രേയി..ഫോണ്ട് സൈസ് കൂട്ടിയാല്‍ നന്നായിരിക്കും..!

  ReplyDelete
 3. പരിചയപ്പെടുത്തിയ ബ്ലോഗും പരിചയപ്പെടുത്തലും
  അസ്സലായി കേട്ടോ ....
  സ്നേഹാദരങ്ങളോടെ ..

  ReplyDelete
 4. ഈ ചട്ടിക്കാരി ഒരു ചട്ടമ്പികല്ല്യാണി തന്നെയാണല്ലോ...
  മലയാളത്തിലെ എല്ലാവാക്കുകളെയും എടുത്ത് പെടച്ചു കളഞ്ഞല്ലോ...

  ReplyDelete
 5. ഞാള് ഇന്നാ ഇത് കണ്ടെനു..
  അസ്സലായി ..!!

  ഇങ്ങള് കൊയിക്കൊട്ടെനു ..
  ഇത് ഏട്തെ ബര്‍ത്താനാ ...
  നല്ല ചേലുണ്ട് കേള്‍ക്കാന്‍ ..

  ഞമ്മക്കും ഉണ്ട് ഒരു ബ്ലോഗ്‌ എടക്ക് അങ്ങോട്ടും
  ഒന്ന് ബാ ...ബെരൂല്ലേ ...?

  ReplyDelete
 6. ഈ പരിചയപ്പെടുത്തലിന് ഒരു പുതുമയുണ്ടായിരുന്നു. മറ്റു പോസ്റ്റുകളില്‍ നിന്ന് ഭിന്നമായി. നല്ലത്.

  ReplyDelete
 7. ശ്രീനാഥന്‍- മൊഞ്ചിന്റെ കോപ്പിറൈറ്റ് ഐശിബീന്റെ കോയിക്കോടന്‍ ഭാഷയക്ക്.
  ഫൈസല്‍-കൂട്ടിയല്ലോ, ഇപ്പോ വായിക്കാമോ..
  കഥയില്ലാത്തവള്‍-സ്‌നേഹം കിട്ടി ബോധിച്ചു, വരവു വച്ചു
  the man to walk with- വന്ന സ്ഥിതിക്ക് രണ്ടു വാക്കു മൊഴിയായിരുന്നു..
  ബിലാത്തി- അതെ, ഒരു പൊടി ചട്ടമ്പി കല്യാണി തന്നെ...ഇത്തിരി നീണ്ടതാണെങ്കിലും കോയിക്കോടന്‍ ഭാഷയാണെങ്കിലും ഒന്നാന്തരമാണ് ഓരോ പോസ്റ്റും. നമ്മുടെ കൊച്ചുവിനെപ്പോലെ കണ്ണു തുറന്നു കണ്ട് ചെവി തുറന്നു കേട്ട് നന്നായി എഴുതുന്ന മിടുമിടുക്കി. സമയമുള്ളപ്പോള്‍ കൂടുതല്‍ വായിക്കൂ, നിരാശനാവേണ്ടി വരില്ല, അതുറപ്പ്.
  നവാസ്- ഗസല്‍ പൂക്കള്‍ കണ്ടൂലോ, ഇഷ്ടപ്പെട്ടൂലോ.പിന്നെ ക്ഷണിച്ചത് എന്നെയോ ഐസിബീനെയോ..
  മനോ- ആ പുതുമ ഐസിബിക്ക് അവകാശപ്പെട്ടത്.

  ReplyDelete
 8. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പ്രയാണം ചെയ്യുക

  ReplyDelete
 9. അപ്പോ ഇതാണോ കോയിക്കോടന്‍ ഭാശ.

  തനിമലയാളത്തിലെഴുതിയാലേ സാഹിത്യമാകു എന്നൊര്‍ക്കെങ്കിലും ഒരു ചിന്തയുണ്ടെങ്കില്‍ ഐസിബിയെ വായിച്ചു കഴിഞ്ഞാല്‍ അതു മാറും.

  പണ്ട്, ഐ.സിബിയെ വായിച്ചിട്ടൂണ്ട്. പിന്നെ കുറച്ചു നാളു കണ്ടിട്ടില്ല, ഞാന്‍ ബ്ലോഗ്ഗുവായന മുടക്കിയിട്ടാകാം. എന്തായാലും ഇങ്ങട ഭാഷ് വായിക്കാന്‍ രസോണ്ട്.

  മൈത്രേയി ഇതൊക്കെ തേടിപ്പിടിച്ചു കൊണ്ടുവന്നതിലും സന്തോഷം.

  ReplyDelete
 10. ആ വഴി പണ്ടെപ്പോഴോ പോയിട്ടുള്ളതാണു.ആ ശേലുള്ള എഴുത്ത് അന്നേ ആകര്‍ഷിച്ചിരുന്നു.ഐസിബിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഇനിയും തുടരട്ടെ.:)

  ReplyDelete
 11. ഞാന്‍ ഒരു മലപ്പുറം കാരനാണെങ്കിലും 'ഇക്ഷ' ബുദ്ധിമുട്ടി ട്ടോ , ചില വാക്കുകള്‍ മനസിലാക്കാന്‍ .
  എന്തായാലും നല്ലൊരു പരിചയപെടുത്തല്‍.....
  ആശംസകള്‍

  ReplyDelete
 12. ഗംഭീര എഴുത്താണ് ഐസീബിയുടേത്.
  ഞാൻ മുൻപേ ഒരു ഫാൻ ആണ്.
  ആശംസകൾ!

  ReplyDelete
 13. യാ ഹൌലാ... ഇങ്ങളെയൊക്കെ അടങ്ങാത്ത പിരിസം കണ്ട് ഇനിക്ക് സോസം മുട്ട്ന്നേ!!!
  മൈത്രേയീ... ഇങ്ങളെന്നെ ലാജാവ്‌!! കോയിക്കോടിന്റെ മൊഞ്ചും പോരിശേം ബമ്പും നാലാളെ ചെവീലെത്തിച്ചെയ്ന് ബെലിയുപകാരം. ഇഞി കോയിക്കോട് മന്നാല് ഇങ്ങക്ക് ഞമ്മള ബക ഒരു ചട്ടിപ്പത്തിരീം പാലും പഞ്ചാരേമിട്ട് കൊയിപിച്ച ചായേം. :)

  @സ്രീനാതേ : ഇങ്ങളെ ബമ്പെന്താ കൊറഞതാ? എല്ലാ ബമ്പന്മാരേം എടയില് നമ്മളൊരു ചില്ലറ ബമ്പത്തിയല്ലെ?! :) ഇങ്ങക്കൊരു ബിരിയാന്!!

  കതയില്ലാത്തോളേ : അമ്പടി പുളുസോ!! കതയില്ല പോലും!! എന്നിട്ട് ബായി നൊറച്ചും കിസ്സേം പാട്ടുമാണല്ലോ!!

  നടക്കുന്ന മനിസ്യാ.. ഒന്നു നിന്നാ ഒരു കാര്യം പറയേയ്നി, :) ഇങ്ങക്കും!!

  മിസ്ടര് ബിലാത്തി.. ഇന്റെ ഉമ്മാമ്മ പറയും നീയൊരു ആണായിസയാന്ന്, അതെന്നെല്ലെ ഈ ചട്ടമ്പി കല്ല്യാണി?

  നവാസ്ക്കാ : അല്ലെങ്കിലും കോയിക്കോടിന്റെ ചേല് ബേറെവിടിയാ കാണാ? ഇങ്ങളെ ബ്ലോഗു വയി ഞാനൊന്ന് പാഞെറെങ്ങീക്ക്ന്ന്.. ഇന്ഞും വെരാം :)

  മനോരാജ് കാക്കാ: മൈത്രേയി അങ്ങോട്ട് കസറി. എനിക്ക് എന്നെയ് കുറിച്ച് തന്നെ ഒരു ഇത്.. നാണമില്ലായ്മ!

  സുരേസ് ബായി: അങ്ങനെ ഒന്നും കട്പ്പിച്ച് പറയല്ലെ.. എനിക്ക് മനസ്സിലാവൂല...

  കേരളമെ... ഇനിയും ആ വയിക്കൊക്കെ വെരണം. നാലു കുറ്റോം കിസ്സേം ഫിത്നേം പറന്ഞു പൊകാലോ?

  റോസ്: തൊടരണം എന്നു തെന്നെയാ എന്റേം ഒട്ക്കത്തെ പൂതി... :). നന്ദി!

  ദീപുവേട്ടാ: ഞമ്മളെ തൊട്ട തൊടീല്ള്ള ഇങ്ങള് മനസ്സിലായീലാന്ന് പറന്ഞാ എങ്ങനെയാ?

  ആളോന്താനേ: ഇങ്ങളന്നെ!! :)

  ജയേട്ടോ: ആള്‍റെടി ഫാന്‍ ആയോരെ ഞാന്‍ പിന്നെ മൈന്‍ഡ് ആക്കാറില്ല!! കുപ്പിലാക്കിയരോന്തിനാ പിന്നേം നെയ്യിട്ട് മൂപ്പിക്കുന്നേ? :)

  ReplyDelete
 14. ന്റെമ്മോ ഐശുമ്മ ഒരൊന്നൊന്നര ബരും!

  ReplyDelete
 15. നന്ദി, മൈത്രേയി.

  ReplyDelete
 16. മൈത്രേയീന്റേം അന്വേശണപരീശണങ്ങളും പുരോഗമിക്കട്ടെന്റള്ളോ..

  ReplyDelete
 17. മൈത്രേയി,മൊഞ്ചത്തി ചട്ടിക്കാരിയെ
  പരിചയപ്പെടുത്തിയതിനു നന്ദി !
  അസ്സല് കാന്താരി മുളക് തന്നെ !
  നല്ല ചൊടിയുണ്ട്..............
  മൈത്രെയിയുടെ പോസ്ടിനുമുണ്ട്
  ആ എരിവു ..........

  ReplyDelete
 18. ന്‍റെ റബ്ബേ, ഞമ്മള് ഓടീക്ക്ന്...

  ReplyDelete
 19. അപ്പപ്പിന്നെ ഞാനൊന്നും പറയ്ണില്ല!... യ്യ് ന്നെ നെയ്യിട്ട് മൂപ്പിക്കൂലാലോ... ഞാനും “ ആള്‍റെടി ഫാന്‍“ ആണെന്ന് അണക്ക് നല്ലോണം അറിയാലോ..!

  ReplyDelete