( 23.10.2010 ല്‍ പ്രസിദ്ധീകരിച്ചത് )
കൊച്ചു കൊച്ചു വിശേഷങ്ങള്‍ പറയുന്ന ഒരു ഫോട്ടോബ്ലോഗാണ് സിയയുടെ http://siyashamin.blogspot.com/. 'ജീവിതത്തില്‍ പലര്‍ക്കും നിസ്സാരമെന്ന് തോന്നിക്കുന്ന ,പല സംഭവങ്ങളും എന്നെ വല്ലാതെ സ്പര്‍ശിക്കുന്നപോലെ തോന്നിയിട്ടുണ്ട് .എന്റെ ബ്ലോഗ്‌സ് ഇതിന്റെ ഒരു പ്രതിഫലനം ആണ്. കൂടാതെ യാത്രകളെയും, യാത്രാ വിവരണങ്ങളും ഇഷ്ടപ്പെടുന്നു .' ഈ സ്വയവിശകലനം കൃത്യമായും ശരിയാണ് എന്നു ബ്ലോഗു വായിച്ചപ്പോള്‍ എനിക്കും തോന്നി.
കളഞ്ഞു പോയ കരിമണി കമ്മല്‍ വളരെ ശ്രമപ്പെട്ട് ഒരു മണിക്കൂര്‍ കൊണ്ട് ആറ്റില്‍ നിന്ന് തപ്പി എടുത്തു കൊടുത്ത കൊച്ചു പെണ്‍കുട്ടിയുടെ സഹായമനസ്ഥിതിയെപ്പറ്റി പറയുന്നു 'അപ്പുവും കരിമണി കമ്മലും '. 'പലപ്പോളും ഒരു നിമിഷം ആണ് പലരും നമ്മുടെ സഹായം ചോദിക്കുന്നതും അത് പോലും നമ്മള്‍ എത്ര ചിന്തിച്ചു ആണ് ഉത്തരം പറയുന്നതും? എത്ര പേരുടെ അനുവാദം വാങ്ങാനും ഉണ്ട്? മുഖം നോക്കാതെ ഏത് കിണറ്റിലും ചാടാന്‍ നമ്മില്‍ എത്ര പേര്‍ക്ക് പറ്റും? '
താമരയിലയിലെ ചോറും ഇതു പോലെ തത്വചിന്തയില്‍ ആണ് അവസാനിക്കുന്നത്. 'പിന്നെ എല്ലാവരും ജീവിക്കുന്നതും ഇതുപോലെ ആണല്ലോ? ഒരു വിശ്വാസം മുറുക്കെ പിടിച്ചു കൊണ്ടു' അതെ ,വിശ്വാസം, അതല്ലേ എല്ലാം!
വാഹനാപകടത്തില്‍ മരണമടഞ്ഞ കൂട്ടുകാരിക്ക് സമര്‍പ്പിച്ച 'ഹേന' ആണ് എനിക്ക് ഏറ്റം ഇഷ്ടം തോന്നിയ പോസ്റ്റ്. 'നമ്മളോട് അടുപ്പം തോന്നുമ്പോള്‍ നമുക്ക് അവരോടു അടുപ്പം തോന്നില്ല ..നമുക്ക് അവരോടു അടുപ്പം തോന്നുമ്പോള്‍ അവര് നമ്മളെ കരയിപ്പിച്ചുകൊണ്ടേ ഇരിക്കും'. ഇതു വളരെ ശരിയായ ഒരു നിരീക്ഷണം. സ്‌നേഹം നിരസിക്കുന്നവരുടെ പുറകേ നമ്മള്‍ പായും, വാരിക്കോരി തരുന്നവരെ തിരിച്ചറിയുകയുമില്ല.
തെമ്മാടി കുഴിയും ഗ്ലൂക്കോസും ഓഷോവില്‍ തുടങ്ങി ഓഷോവില്‍ അവസാനിക്കുന്നു.ഒരു മാലപ്പടക്കവുമായി, ഉഴുന്നാടയും ചെണ്ടമേളവും, കാര്‍മ്മല്‍ ഹോസ്റ്റല്‍, സൂര്യപുത്രിക്ക് തിരിച്ചടി, ആതിരയുടെ പ്രണയം എന്നിങ്ങനെ കൊച്ചു വിശേഷങ്ങള്‍ ഒരു പിടിയുണ്ട്.
'സ്‌നേഹപൂര്‍വ്വം വിഷുക്കൈനീട്ടം ' ലണ്ടന്‍ പൂക്കളുടെ മനംകവരും ഫോട്ടോകള്‍ ആണ്. നാട്ടിലെ പൂന്തോപ്പും പുഴയും എല്ലാം സിയയുടെ ക്യാമറ ഒപ്പിയിട്ടുണ്ട്.
ബ്ലോഗ് യാത്രാവിവരണങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം അതില്‍ ഇടുന്ന കിടിലന്‍ ഫോട്ടോകള്‍ തന്നെ. എസ്.കെ.പൊറ്റാക്കാടിന്റേതടക്കം പഴയ കാല വിവരണങ്ങളിലെല്ലാം, എത്ര കുറവാണ് ഫോട്ടോകള്‍? ഇപ്പോള്‍ യാത്രാവിവരണത്തിനു വേണ്ടി മാത്രമായി വര്‍ണ്ണ ചിത്രങ്ങളോടെയുള്ള മാസികകളും വെബ്‌സൈറ്റുകളും ഇഷ്ടം പോലെ. വര്‍ണ്ണനകള്‍ വായിച്ചു തള്ളാന്‍ ആര്‍ക്കും സമയമുണ്ടാവില്ല. പക്ഷേ പടങ്ങള്‍ വേഗം കണ്ണില്‍ പതിയും.
സിയയുടെ യാത്രാ ഫോട്ടോകള്‍ ചേതോഹരങ്ങളാണ്. അതാണ് ഈ ബ്ലോഗിന്റെ പ്രധാന ആകര്‍ഷണീയതയും. ഭക്ത സിയയുടെ ലൂര്‍ദ്, റോമാ യാത്രാ പടങ്ങള്‍ നാം അവിടെ പോയ പോലെയുള്ള അനുഭൂതി ഉണര്‍ത്തി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന്- 'നല്ലപോലെ വസ്ത്രം ധരിക്കാത്ത സ്ത്രികളെ മാറ്റി നിര്‍ത്തുന്നു '. എന്റെ ദൈവമേ, ലോകര്‍ക്കു മുഴുവന്‍ എന്തൊരു കരുതല്‍, സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി! കരുതലോ, അതോ അവനവനിലുള്ള വിശ്വാസക്കുറവോ?
സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ബ്രസ്സല്‍സ് ചിത്രങ്ങള്‍ എത്ര വേണം!സ്‌കോട്ട്‌ലന്‍ഡ് യാത്രയില്‍ സ്‌കോച്ചു വിസ്‌കി ഡിസ്റ്റിലറി (1775 നിര്‍മ്മിതം) സന്ദര്‍ശനവും എങ്ങനെ അതുണ്ടാക്കുന്നു എന്നതും ചിത്രം സഹിതം വിവരിച്ചിട്ടുണ്ട് കേട്ടോ. ആവശ്യക്കാര്‍ക്ക് അവിടെ പോയി ഇത്തിരി ലഹരി നുണയാം!
തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ കണ്ട് ഞാന്‍ അതിശയിച്ചുപോയി ,ഇത്ര സുന്ദരമോ എന്റെ ഈ കൊച്ചു ഗ്രാമനഗരം എന്ന്.കൊട്ടാരങ്ങളും മറ്റും നശിച്ചു പോകാതെ സൂക്ഷിക്കും എന്ന് ആശിക്കുന്നുമുണ്ട് സിയ.്അതിനു പക്ഷേ പഴമയെ നെഞ്ചിലേറ്റുന്ന ഇംഗ്ലീഷുകാരല്ലല്ലോ നമ്മള്‍!
ഒരു സ്വിറ്റസര്‍ലന്‍ഡ് യാത്രാ ഫഌഷ്ബാക്ക് എത്തി നില്‍ക്കുന്നത് നാട്ടിലെ പഴയ ഒരു സംഭവത്തിലാണ്. 'ചിലര്‍ വേണമെന്നു വിചാരിച്ചു കൊണ്ടു പലതും ചെയ്യും. എന്നിട്ട് ഒന്നും ഓര്‍ത്തില്ല ,അറിയാതെ ആയിരുന്നു, എന്നും പറഞ്ഞു രക്ഷപെടുന്നവരും ഉണ്ടല്ലോ!' ശരിയാണ്, ഇംഗ്ലീഷില്‍ സോറി എന്നൊരു വാക്ക് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ എത്ര കഷ്ടപ്പെടുമായിരുന്നു!
സംസാരഭാഷയിലാണ് സിയ നമ്മോടു സംവദിക്കുന്നത്. അത് ബ്ലോഗില്‍ അനുവദനീയം. പക്ഷേ ഉദ്ദേശിക്കുന്ന ആശയം വ്യക്തമായി നമുക്ക് പകര്‍ന്നു തരാന്‍ പലപ്പോഴും പ്രയാസപ്പെടുന്നുവെന്നു തോന്നി. ഭാഷാസ്വാധീനം മെച്ചപ്പെടുത്തിയാല്‍ ആശയവിനിമയം സുഗമമാകും. 'നമ്മിലെ' 'എന്നിലെ' 'ആശയെ(ആശ മതി) ' തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ വായനാസുഖം കൂടും. കോണ്‍വെന്റ് ബോര്‍ഡിംഗില്‍ ബൈബിള്‍ കേള്‍ക്കുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട്, കുറച്ചു കൂടി നല്ല മലയാളം ആയിരുന്നെങ്കില്‍ എന്ന്.
എല്ലാവരുടെ ബ്ലോഗിലും ഗൂഗിള്‍ ബസിലും ഓടിയെത്തി ആത്മാര്‍ത്ഥതയോടെ, സ്‌നേഹത്തോടെ വളരെ നല്ല കമന്റുകള്‍ എഴുതുന്ന സിയ ബൂലോകര്‍ക്കു പ്രിയങ്കരിയാണ്, എനിക്കും . കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ പോസ്റ്റുകളുണ്ട് ഇക്കൊല്ലം. നല്ലത്, ഇനിയും കൂടുതല്‍ സ്ഥലങ്ങളിലൂടെ ബൂലോകരെ യാത്ര കൊണ്ടു പോകാന്‍ സിയയ്ക്കു കഴിയട്ടെ.
Tvpm
13.10.2010
Subscribe to:
Post Comments (Atom)
സിയയുടേ ബ്ലോഗ് വായിക്കാറുണ്ട്. സിയ എന്റെ നല്ല സുഹൃത്തുമാണ്. സിയയെ ബൂലോകത്ത് നിന്നും ഭൂലോകത്തേക്ക് എത്തിച്ചത് നന്നായി. ചിത്രജാലകം എന്ന് പോസ്റ്റിന് പേരിട്ടതെന്താണെന്ന് മനസ്സിലായില്ല. ഫോട്ടോബ്ലോഗോ, ചിത്രമെഴുത്ത് ബ്ലോഗോ, ചലചിത്ര നിരൂപണ ബ്ലോഗ്ലോ എന്ന് തെറ്റിദ്ധരിക്കപെടുമോ എന്നൊരു തോന്നല്‍.
ReplyDeleteസിയയെ വായിച്ചറിയട്ടെ. നന്ദി മൈത്രേയി.
ReplyDeleteഎവിടേയും പെട്ടെന്ന് പ്രിയങ്കരിയാകുന്ന സിയയുടെ ചാതുര്യം തന്നെയാണ് ഈ കൊച്ചുകൊച്ചുവിശേഷങ്ങളുടെ മേന്മ ...കേട്ടൊ മൈത്രേയി.
ReplyDeleteസിയ തൊട്ടയൽക്കാരിയെപ്പോലെ സുപരിചിത, സന്തോഷം, ഇക്കുറി സിയയെ വളരെ നന്നായി പരിചയപ്പെടുത്തിയതിന്!
ReplyDeleteഇത് ഇപ്പോഴാ കണ്ടത്. സിയയുടെ ബ്ലോഗ് വായിച്ച് സന്തോഷിയ്ക്കുന്നു ഞാൻ.
ReplyDeleteആഹാ, ഇത്തവണ സിയക്കുട്ടി ആണല്ലോ ഇവിടെ.... വളരെ ഏറെ സന്തോഷം തോന്നുന്നു...നമ്മുടെ തൊട്ടടുത്തിരുന്നു, സംസാരിക്കുന്ന പോലെയാണ് ഈ സിയക്കുട്ടിയുടെ കമന്റ്സും ബ്ലോഗും എല്ലാം... അത് തന്നെയാണ് എല്ലാവര്‍ക്കും പ്രിയങ്കരിയാക്കുന്നതും!
ReplyDeleteആശംസകള്‍ സിയക്കും മൈത്രേയിക്കും....
കുഞ്ഞൂസിന്റെ അഭിപ്രായത്തോട് നൂറ്റമ്പത് ശതമാനം യോജിക്കുന്നു...
ReplyDeleteമൈത്രേയി,ഒരുപാട് സന്തോഷം ഇത് വായിച്ചപ്പോള്‍ എന്‍റെ എല്ലാ ബ്ലോഗ്സ് വായിച്ചു തന്നെ ആണ് മൈത്രേയി ഇത് എഴുതി തീര്‍ത്തത് എന്ന് മനസിലായി .എനിക്ക് ഏറ്റവും പ്രിയപ്പെട്ട ,എന്‍റെ ബ്ലോഗ്സ് ഇവിടെ പേരെടുത്ത്എഴുതി വച്ചിരിക്കുന്ന കണ്ടപ്പോള്‍ ..അവരൊക്കെ എവിടെ എങ്കിലും ജീവിക്കണം എന്ന് മനസ്സില്‍ ആഗ്രഹമുള്ളത് കൊണ്ട് ഞാന്‍ എന്‍റെ ബ്ലോഗില്‍ എഴുതി വച്ചത് . ,അതെല്ലാം മൈത്രേയി ,കണ്ടുപിടിച്ച് എഴുതിയതിന് എന്‍റെ നന്ദിയും,സന്തോഷവും വാക്കുകളില്‍ തീരില്ല .
ReplyDelete''ഉദ്ദേശിക്കുന്ന ആശയം വ്യക്തമായി നമുക്ക് പകര്‍ന്നു തരാന്‍ പലപ്പോഴും പ്രയാസപ്പെടുന്നുവെന്നുതോന്നി.''മൈത്രേയി പറഞ്ഞത് എന്നിലെ കുറവുകള്‍ ആണെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് . എഴുതിതീര്‍ക്കാനുള്ള ബുദ്ധി മുട്ട് കൊണ്ട് ചിലപ്പോള്‍ ബ്ലോഗ് എഴുതുന്നത് നിര്‍ത്തി വച്ചാല്ലോ ,എന്ന് വരെ തീരുമാനം എടുത്തിട്ടുണ്ട്.എന്‍റെ സംസാര ഭാഷ മാറ്റി എടുക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം .ഇപ്പോള്‍ മലയാളം വായനയും കൂടി യിട്ടുണ്ട് .
പ്രിയ മൈത്രേയിക്കും, സന്തോഷം പങ്കുവച്ച എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ എന്‍റെ നന്ദിയും പറയുന്നു .
തുടക്കം മുതലേ സ്ഥിരമായി സന്ദര്‍ശിയ്ക്കാറുള്ള ഒരു ബ്ലോഗാണ് അത്
ReplyDeleteസിയയുടെ യാത്രാ വിവരണം എനിക്ക് വളരെയിഷ്ടമാണ്. അവ ഹൃദ്യവും ലളിതവുമാണ്. അത് വായിക്കുമ്പോള്‍ എനിക്ക് എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരി യാത്ര കഴിഞ്ഞ് വന്ന് നേരിട്ട് വിശേഷങ്ങള്‍ പറയുന്നതു പോലെയാണ് അനുഭവപ്പെടാറ്. ഇനിയും ധാരാളം യാത്രകള്‍ നടത്തി, ആ വിവരങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍. ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ReplyDeleteസിയയുടെ ബ്ലോഗ് വായിക്കുമ്പോള്
ReplyDeleteപ്രിയ കൂട്ടുകാരി അടുത്തിരുന്നു
സംസാരിക്കുന്ന ഒരു അനുഭവമാണ് .
down to earth and touching !
ആശംസകള്‍ ട്ടൊ, വൈകിപ്പോയി കുറച്ചേറെ! :(
ReplyDeletecongrats sree and siya ... nannayi ezhuthi .. :)
ReplyDeleteവായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി. സിയാ, സംസാരഭാഷയ്ക്ക് കുഴപ്പമൊന്നുമില്ല. വിശ്യസാഹിത്യമൊന്നുമല്ലല്ലോ നമ്മള്‍ എഴുതുന്നത്. പിന്നെ എന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കിയല്ലോ, നന്ദി. എന്നാലും 'എന്നിലെ' വേണ്ടാന്നു പറഞ്ഞാല്‍ കേള്‍ക്കില്ല, അല്ലേ? 'എന്റെ' പോരേ? :) :)
ReplyDelete