(Online link-Published 19.02.2011)
ഐവര്‍മഠത്തില്‍ മുഴങ്ങിയ ശാന്തിമന്ത്രങ്ങള്‍ ഏറ്റുവാങ്ങി സൗമ്യയുടെ ആത്മാവ് ബലാല്‍സംഗികളും ഞരമ്പുരോഗികളുമില്ലാത്ത ലോകത്തിലേക്കു പറന്നുയര്‍ന്നുകഴിഞ്ഞു. കേരളത്തെ കരയിപ്പിച്ച ആ സംഭവം ഒരു പുതുവാര്‍ത്തയ്ക്കും മായ്ക്കാന്‍ കഴിയാത്ത വിധം ഇവിടുത്തെ പെണ്‍മനസ്സുകളില്‍ ഉണങ്ങാത്ത വ്രണമായി എക്കാലവും നില്‍ക്കും.
ഇതേ കുറിച്ച് പ്രശസ്തരുടെ പ്രതികരണങ്ങള്‍ നമ്മള്‍ കേട്ടു.ലോകമെമ്പാടും ചിതറി കിടക്കുന്ന, സാധാരണക്കാരായ മലയാളികളുടെ പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റ് വഴി ബ്ലോഗ്-ബസ്- സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളിലൂടെ ഒഴുകുകയാണ്. പല ഗൂഗിള്‍ ബസ്സുകളില്‍ നിന്ന് എടുത്ത്് ബ്ലോഗര്‍ ആഗ്നേയ ഇട്ട ഒരു പോസ്റ്റാണിത് - http://gayaathiyilninnum.blogspot.com/. വായിക്കാം, ഒട്ടും സൗമ്യമല്ലാത്ത, പെണ്‍മനസ്സുകളുടെ ധര്‍മ്മരോഷങ്ങള്‍.
' സത്യമായും ഞങ്ങളുടെ ജീവനു ചാരിത്ര്യത്തേക്കാള്‍ വിലയുണ്ട് '
'അവളുപോയതു നന്നായി'-ചര്‍ച്ചകള്‍ക്കും രോഷപ്രകടനങ്ങള്‍ക്കുമൊടുവില്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് എല്ലാവരുടെയും ആത്മഗതം..സമൂഹത്തില്‍ നാളെയവളുടെ ഗതി എന്തായിരിക്കുമെന്നോര്‍ത്തുതന്നെയാവും എല്ലവരുമതു പറഞ്ഞിരിക്കുക..ഒരുപക്ഷേ അവളുടെ സ്വന്തം വീട്ടുകാര്‍പോലും ഓര്‍ത്തിരി ക്കാമിത്.എന്തായാലും പുതിയതലമുറയിലെ പെണ്‍കുട്ടികള്‍ ജീവനിലും വലുതായി മാനത്തെ കാണുന്നില്ലെന്നത് ആശാസകരം. ഇന്നിറങ്ങിയ ചില ഗൂഗിള്‍ ബസ്സുകളിലെ പെണ്‍കുട്ടികളുടെ പ്രതികരണങ്ങള്‍ ആശാവഹമാണ്.
1. 'നാളെ ആ പെണ്‍കുട്ടിയുടെ അവസ്ഥ എനിക്ക് വന്നാല്‍ , എനിക്കല്‍പ്പമെ ങ്കിലും ശ്വാസം ബാക്കിയുണ്ടെങ്കില്‍ ,ഞാന്‍ പരിക്ക് ഭേദമായി എഴുന്നേറ്റ് വരാ നേ നിങ്ങള്‍് പ്രാര്‍ഥിക്കാവൂ. സമൂഹത്തിന്റെ അപമാനിക്കല്‍ സഹിക്കാതിരിക്കാന്‍ ഞാന്‍ മരിക്കുന്നതാണ് നല്ലതെന്ന് നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍, അപമാനി ക്കപ്പെട്ട ഞാന്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് നിങ്ങള്‍ പറഞ്ഞെ ന്നേ എനിക്ക് കരുതാനാവൂ. ഞാന്‍ മറിച്ച് തീരുമാനിക്കാത്തിടത്തോളം കാലം ഈ ലോകത്ത് ജീവിക്കാന്‍ എനിക്കും അഗ്രഹമുണ്ട്, അവകാശവും'-പ്രിയ
2.'സഹായിക്കാനായി കൈ നീട്ടിയില്ലെങ്കിലും ശരി, എങ്ങനെയെങ്കിലും തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു കൊള്ളാം.. പക്ഷെ ദയവായി സഹതപിച്ചു കൊല്ലരുത്..' -കൊച്ചുത്രേസ്യ
3.'ആ പെണ്‍കുട്ടി മരിച്ചൂല്ലേ.? അപ്പോ ഓള്‍ മോസ്റ്റ് ശവമായി കിടന്ന പെണ്‍ കൊച്ചിനെ ആണ് അയാള്‍ പ്രാപിച്ചത്.കഷ്ടം! ജീവനുണ്ടോ ശവമാണോ... ഒന്നും പ്രശ്‌നമല്ല... ചുമ്മാ കേറ്റാനൊരു വജൈന വേണം..ദാറ്റ്‌സ് ഇറ്റ്. നമ്മുടെ നാട്ടില്‍ അമ്മത്തൊട്ടിലൊക്കെ വച്ചിരിക്കുന്നത് പോലെ, എല്ലാ ബസ് സ്റ്റാന്റ്റിലും പൊതു സ്ഥലങ്ങളോടനുബന്ധിച്ചും, ട്രെയിനിലുമൊക്കെ വല്ല പ്ലാസ്റ്റിക്കിലോ റെക്‌സിനിലോ തീര്‍ത്ത സ്ത്രീ രൂപങ്ങള്‍ (സെക്‌സ് റ്റോയ് പോലെ ) ഉണ്ടാക്കി വയ്ക്കട്ടെ. സോക്കേട് തീര്‍ക്കേണ്ടവര്‍ക്ക് അതേല്‍ പോയി തീര്‍ക്കാമല്ലോ.. സോറി ഫോര്‍ മൈ ലാംഗ്വേജ്... സങ്കടം സഹിക്ക വയ്യാഞ്ഞിട്ടാ'-സുജ. (ഇല്ല സുജ, ഇക്കാര്യത്തില്‍ പറഞ്ഞ ഭാഷയെപ്പറ്റി ക്ഷമ ചോദിക്കേണ്ട ആവശ്യം ഒട്ടുമില്ല-ശ്രീലത).
അതേ, നിങ്ങളൊക്കെ ഞങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ച ആ മാനത്തേ ക്കാളും ചാരിത്ര്യത്തേക്കാളും വിലയുണ്ട് ഞങ്ങളുടെ ജീവന്, ജീവിതത്തിന്. നിങ്ങളിലൊരാള്‍ കാണിക്കുന്ന മാനസിക വൈകല്യത്തിന്, ചെറ്റത്തരത്തിനു പകരമായി ഞങ്ങളൊക്കെ ജീവിച്ചിരിക്കാനും, സ്വസ്ഥമായി ജീവിക്കാനുമുള്ള അവകാശം വലിച്ചെറിയണോ? എന്റെ മകളുടെ കാലത്തെങ്കിലും ഇതിനൊര റുതിയുണ്ടായെങ്കില്‍. ജിവിതത്തോടും, ലോകത്തോടും അടങ്ങാത്ത കൊതിയുള്ളവരാണു ഞങ്ങളും.
തനിക്കുനേരെ ലൈംഗിക അതിക്രമണം നടന്നപ്പോള്‍, അതിന്റെപേരില്‍ വീട്ടുകാരടക്കം കയ്യൊഴിഞ്ഞപ്പോള്‍ തളരാതെ പിടിച്ചുനിന്ന് ഒടുവില്‍ ഇന്ത്യയിലെ ലൈംഗികചൂഷണങ്ങള്‍ക്കുനേരെയും, ബാലവേശ്യാ വൃത്തിക്കെതിരേയും പോരാടാന്‍ ധൈര്യം കാണിച്ച, പോരാടിക്കൊണ്ടിരിക്കുന്ന സുനിതാകൃഷ്ണനു സലാം. (സങ്കടം തീരുന്നില്ല..പേടിയും)'
ഇനി മുന്‍കരുതല്‍. ബ്ലോഗര്‍ ഇഞ്ചിപ്പെണ്ണിന്റെ ബസ്സില്‍ നിന്ന് -''ട്രെയിന്‍ യാത്രയ്ക്കിടയില്‍ സ്ത്രീകളെ സഹായിക്കാന്‍ വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റയില്‍വേ അലേര്‍ട്ട് നമ്പരുകള്‍- 9846200100 /9846200150 /9846200180. ട്രെയിന്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ഈ നമ്പരുകള്‍ കൈവശം സൂക്ഷിക്കുക'
ആദ്യ വികാരവിക്ഷോഭങ്ങള്‍ അടങ്ങിയപ്പോള്‍ കോയമ്പത്തൂര്‍കാരന്‍ ഒറ്റക്കയ്യന്‍ ഭീകരന്‍ ഗോവിന്ദച്ചാമിയുടെ സ്ഥാനത്ത് പിടിപാടുള്ള ഒരു മലയാളിയായിരുന്നുവെങ്കില്‍ എന്തായിരുന്നിരിക്കും സംഭവിച്ചിരിക്കുക എന്ന് ഞാനും ആലോചിച്ചു പോയി. ഇനിയും ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടെതെന്നും. 'ധാര്‍മ്മിക രോഷം ഉണര്‍ന്നു' എന്ന ഫെബ്രുവരി 8-ാം തീയതിയിലെ ബസ്സില്‍ പ്രശസ്ത ബ്ലോഗര്‍ ബെര്‍ലി തോമസ് ഇക്കാര്യങ്ങള്‍ യുക്തിഭദ്രമായി കോറിയിട്ടിട്ടുണ്ട്. വായിച്ചിരിക്കണം തീര്‍ച്ചയായും. പ്രൊഫെല്‍ -http://www.google.com/profiles/103520254487286868168#buzz
സൗമ്യയ്ക്കുവേണ്ടി ഉപവാസമനുഷ്ഠിച്ച വീട്ടമ്മയെപ്പറ്റി വായിച്ചത് പ്രശസ്ത കഥാകൃത്തും എന്റെ നല്ല ബ്ലോഗ് സുഹൃത്തുമായ ശ്രീ. സുസ്‌മേഷ് ചന്ത്രോത്തിന്റെ ' ഇപ്പോള്‍ ആ മൃതദേഹം പുഞ്ചിരിക്കുകയായിരിക്കും' എന്ന ഹൃദയത്തില്‍ തൊട്ട വരികളില്‍ - http://susmeshchandroth.blogspot.com/- നിന്നാണ്. വായിക്കുമല്ലോ അല്ലേ?

No comments:
Post a Comment