വിശുദ്ധ അല്‍ഫോന്‍സയുടെ കോണ്‍വെന്റ് ബോര്‍ഡിംഗിലെ പെണ്‍കുട്ടികാലം. കുട്ടികളില്‍ ചിലര്‍ക്ക് സൗജന്യ താമസവും പഠനവും അനുവദിച്ചിരുന്നു സിസ്റ്റര്‍മാര്‍. വൈകീട്ടു കളി കഴിഞ്ഞു താമസിച്ചെത്തിയ കുട്ടിവൃന്ദത്തിനോട് ബോര്‍ഡിംഗ് സിസറ്റര്‍- 'അങ്ങാടി പിള്ളരും നാട്ടു പിള്ളരും ഒന്നിച്ച് പകല്‍ കളിച്ചു നടക്കും, നാട്ടുപിള്ളേര്‍ക്ക് സന്ധ്യക്ക് വീട്ടില്‍ വരുമ്പോള്‍ കഞ്ഞി കിട്ടും ' . സിസ്റ്റര്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകാന്‍ വര്‍ഷമേറെയെടുത്തു എനിക്ക്. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ എന്നെപോലെ ബുദ്ധിഗുണം (IQ) കുറഞ്ഞവരല്ല. ബാല്യത്തിലേ 'ഭാവി ഭാരം' ചുമക്കുന്ന അവര്‍ ജീവിതം എന്നാല്‍ നിലനില്‍പ്പിനു വേണ്ടിയുള്ള കടുത്ത മത്സരമാണെന്നു കുട്ടിത്തം മാറും മുമ്പേ അറിയും. അതു കാലത്തിന്റെ മാറ്റം. കാലത്തിനനുസൃതം പഠന-കളി രീതികളും മാറണമല്ലോ. പാഠപുസ്തകം കരണ്ടു തിന്ന് കാണാതെ പഠിക്കണ്ട ഗതികേടില്ല ഇപ്പോള്‍.
'ശ്ശ്യോ, ഈ സിസ്റ്റം എന്താ ഇത്ര സ്ലോ? ' കമ്പ്യൂട്ടറില്‍ പണിഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മടുപ്പ് ഇത്തിരി ഉറക്കെയുള്ള ആത്മഗതമായി. ടി.വി.സ്‌ക്രീനിലെ കുട്ടിയുമായി റിമോട്ട് വീശി, ചാടി ചാടി ടെന്നീസ് (വീഡിയോ ഗെയിം) കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരന്‍ ആംഗലേയത്തില്‍ മൊഴിഞ്ഞു, 'അമ്മാ, ഒരുപാട് വിന്‍ഡോസ് തുറന്നു വച്ചരിക്കയല്ലേ' . കമ്പ്യൂട്ടര്‍, കുട്ടികള്‍ക്ക് നമ്മേക്കാള്‍ പരിചിതം. കുട്ടികള്ക്കുള്ള ചില വെബ്‌സൈറ്റുകള്ിലൂടെ.
ഭാഷ എന്നാല്‍ വ്യാകരണവും സ്‌പെല്ലിംഗും മാത്രമല്ല. ഉച്ചാരണവും കൂടിയാണ്. ഉച്ചാരണശുദ്ധിക്കായി സന്ദര്‍ശിക്കാവുന്ന ഒരു സൈറ്റാണ് http:// www.starfall.com . നിങ്ങളുടെ പ്രീസ്‌കൂള്‍ മുത്തിന് അത് ഇഷ്ടപ്പെടാതെ വരില്ല. ഇംഗ്ലീഷ് അക്ഷരമാല മുതല്‍ തുടങ്ങുന്ന ആകര്‍ഷകമായ സൈറ്റ്.
http://www.dltk-kids.com/ ല്‍ കണക്ക്, ക്രാഫ്റ്റ് അങ്ങനെ കുട്ടികള്‍ക്കു വേണ്ടതെല്ലാമുണ്ട്. പാടാനും പെയിന്റു ചെയ്യാനും കഥ കേള്‍ക്കാനും സഹായിക്കുന്ന സൈറ്റാണ് http://www.bbc.co.uk/cbeebies/tweenies/ . കണക്ക് ആണോ വേണ്ടത്? എങ്കില്‍ http://www.ixl.com/ ല്‍ പ്രീ കെ.ജി തൊട്ട് 8 വരെയുള്ള കണക്കുകള്‍ അടുക്കിന് കിട്ടും. http://www.khanacademy.org/ യില്‍ ആള്‍ജിബ്ര, അരിത്ത്‌മെറ്റിക്, ബയോളജി,കെമിസ്റ്റ്രി, ഇക്കണോമിക്‌സ് ,ബാങ്കിംഗ്, എല്ലാമുണ്ട്.
ഇനിയിപ്പോള്‍ പഠനം മാത്രമായി ജാക്കിനെ പോലെ നിരുത്സാഹിയാകണ്ട എന്നുണ്ടോ? പോകാം http://www.kinderart.com/index.html ലേക്ക്. പേരു സൂചിപ്പിക്കുന്നതു പോലെ ക്രാഫ്രറ്റ്് വര്‍ക്കുകളാണ്. http://www.simplekidscrafts.com/ ല്‍ നമ്മുടെ കൈയ്യിലുള്ള മുത്ത്, അടപ്പ്, കുപ്പി എന്നിങ്ങനെ സാധനങ്ങള്‍ക്കനുസൃതമായും പേപ്പര്‍, ഒറിഗാമി, അനിമല്‍, ഗിഫ്റ്റ്, തുടങ്ങി കാറ്റഗറി തിരിച്ചും നല്‍കിയിട്ടുണ്ട്. വിഡിയോ ട്യൂട്ടോറിയല്‍ ഉണ്ട്.
http://ammupappa.blogspot.com/ ല്‍ മലയാളം ഉള്‍പ്പടെ പല ഇന്‍ഡ്യന്‍ ഭാഷകളിലും കാര്‍ട്ടുണ്‍, സിനിമ, പാട്ട്, കഥ, കളി, കാര്യം എല്ലാം ഉണ്ട്. കൂടുതല്‍ സൈറ്റുകള്‍ രണ്‍ജിത്തിന്റെ സെപ്റ്റംബര്‍ 13 ലെ ബസിലുണ്ട്. പ്രൊഫൈല്‍ ഐഡി- http://www.google.com/profiles/ranjitramanan#buzz
കമ്പ്യൂട്ടറില്‍ G-talk, Skype (ഇന്റര്‍നെറ്റുവഴി സംസാരിക്കാനുള്ള സോഫ്‌റ്റ്വെയറുകള്‍) തുടങ്ങിവയും വെബ് ക്യാമറയും ഉണ്ടെങ്കില്‍ വീട്ടിലിരുന്നു തന്നെ ട്യൂഷന്‍ ക്ലാസ്സില്‍ പങ്കു കൊള്ളാം, കോണ്‍ഫറന്‍സിംഗ് നടത്തി മറ്റുവീടുകളിലിരിക്കുന്ന കൂട്ടുകാരുമായി കണ്ടു കേട്ടും ഒരുമിച്ചു പഠനവും ആകാം.
സമയം കിട്ടുമ്പോള്‍ ഊഞ്ഞാലും കുളവും ഉണ്ടായിരുന്ന നമ്മുടെ കുട്ടിക്കാലത്തേക്ക് കുഞ്ഞുങ്ങള്‍ക്ക്് ഒരു പാലം ഇട്ടു കൊടുക്കാം. ഹോ, ഇപ്പോഴത്തെ കാലം എന്ന വിലാപത്തേക്കാള്‍ നല്ലത് അതാണ്.
വിദേശരാജ്യങ്ങളില്‍ ഗൗരവമായ പഠനം തുടങ്ങുന്നത് താമസിച്ചാണ്. പുസ്തകസഞ്ചിയുടെ ഭാരം ചുമക്കുന്ന നമ്മുടെ കുട്ടികളെപ്പറ്റി വിലാപങ്ങള്‍ കേള്‍മ്പോള്‍ ഒരു സംശയം മനസ്സില്‍ ഉദിക്കാറുണ്ട്. നമ്മുടെ ഉണ്ണിക്കണ്ണനും കൂട്ടുകാരുമൊക്കെ അമരകോശവും സിദ്ധകോശവും എല്ലാം സാന്ദീപനി മഹര്‍ഷിയില്‍ നിന്നു ഹൃദിസ്ഥമാക്കിയത് 12 വയസ്സിനു മുമ്പല്ലേ? ഏതാണ് ശരി, പഠിപ്പിക്കുന്നതോ, പഠിപ്പിക്കാത്തതോ?
തന്റെ മകന്‍ പഠിക്കുന്ന എലിമെന്ററി സ്‌കൂളിലെ പോസ്റ്ററിന്റെ മലയാളം തര്‍ജ്ജമ ബ്ലോഗര്‍ ജെകെ (പ്രൊഫെല്‍- http://www.google.com/profiles/jykmr007#buzz) നവം.20നു ബസില്‍ ഇട്ടത്-
'ഞാനാണ് ക്ലാസ്സ് റൂമിലെ നിര്‍ണായക ഘടകമെന്ന ഭീദിതമായ തിരിച്ചറിവെനിക്കുണ്ടായി. എന്റെ തനതായ സമീപനമാണ് അന്തരീക്ഷം സൃഷ്ടിക്കുന്നത്. എന്റെ മാനസികാവസ്ഥയാണ് അവിടെ ഋതുഭേദങ്ങള്‍ ചമയ്ക്കുന്നത്. കുട്ടിയുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കാനോ സന്തോഷപ്രദമാക്കാനോ ഒരു അദ്ധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്ക് അതിബൃഹത്തായ ശക്തിയുണ്ട്. ഒരു പീഡനോപകരണമോ പ്രചോദനോപാധിയോ ആകാന്‍ എനിക്കു സാധിക്കും. എനിക്കു നാണം കെടുത്താനോ ചിരിപ്പിക്കാണോ പറ്റും. നോവിക്കാനോ ശുശ്രൂഷിക്കാനോ പറ്റും. എല്ലാ സന്ദര്‍ഭങ്ങളിലും ഒരു പ്രതിസന്ധി കൂടുതല്‍ മോശമാക്കണോ ലഘൂകരിക്കണോ അല്ലെങ്കില്‍ ഒരു കുട്ടിയെ മനുഷ്യനാക്കണോ മൃഗമാക്കണോ എന്നൊക്കെ നിശ്ചയിക്കുന്നത് എന്റെ പ്രതികരണം ഒന്നു മാത്രമാണ്.' എത്ര അര്‍ത്ഥവത്താണ് Hiam Ginott ന്റെ ഈ വാക്കുകള്‍!
Subscribe to:
Post Comments (Atom)
മൈത്രേയി,വളരെ നന്ദി..എന്‍റെ കേജിയില്‍ പഠിക്കുന്ന മകള്‍ക്ക് വേണ്ടി ഇങ്ങനത്തെ ഒരു സൈറ്റ് തിരഞ്ഞു നടക്കുകയായിരുന്നു..മൈത്രെയിയുടെ ലേഖനം കണ്ട് ആദ്യത്തെ http://www.starfall.com/n/level-k/index/play.htm?ഫ് ഈ സൈറ്റ് എടുത്തു വെച്ചിട്ടുണ്ട്.മറ്റുള്ളവയും സമയം പോലെ നോക്കുന്നുണ്ട്..ഞങ്ങളുമായി പങ്കു വെച്ചതിനു നന്ദി.
ReplyDeleteപ്രയോജനപ്പെടുന്ന പോസ്റ്റ് ..:)
ReplyDeleteതാങ്ക്യൂ മൈത്രേയി.. ഇതു കൊണ്ട് എന്റെ രണ്ടു റ്റോം & ജെറി മാരെ ഒന്ന് ഒതുക്കട്ടെ.. ഒരാൾ 3 ലും ഒരാൾ ഒന്നിലും . എന്നും ആർട്ട് വർക്ക് , ആർട്ട് വർക്ക്....
ReplyDeleteകുഞ്ഞുങ്ങൾക്ക് നന്നായി പ്രയോജനപ്പെടുന്ന പോസ്റ്റ്! ജെകെ വിവർത്തനം ചെയ്ത വരികൾ കേട്ട് ‘ മാഷ് കുലത്തിൽ പിറന്നു വളർന്നോരു‘ എനിക്ക് ഭയമായി, ഈശ്വരാ, എന്തൊക്കെയാണാവോ ഞാനും സഹമാഷ്ന്മാരും ഈ കുട്ടികളോട് ചെയ്തിട്ടുണ്ടാവുക?
ReplyDeleteനല്ല ലേഖനം .....താങ്ക്സ്
ReplyDeleteI wasn't getting updates. Resubscribed. Hopefully, that will resolve the feed propagation.
ReplyDeleteപ്രിയ മൈത്രെയി ..ഈ പോസ്റ്റു വളരെ നന്നായി.
ReplyDeleteHiam Ginott ഈ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്
എല്ലാവര്‍ക്കും നന്ദി, സ്‌നേഹം. കുറച്ചു പേര്‍ക്കെങ്കിലും പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ReplyDeleteനന്ദി മൈത്രേയി. ദേ ഇവിടെ ഗണിതത്തിനും വകുപ്പുണ്ട്.
ReplyDeleteഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips