ഏപ്രില്‍ 24 നു തുടങ്ങിയ ബ്ലോഗുലകയാത്ര പൂര്‍ണ്ണമാകുകയാണ്, നവംബര്‍ 12 ലക്കത്തോടെ അവസാനിക്കുകയാണ്. 'പ്യാരി മിട്ടായി പോലെ' യില്‍ തുടങ്ങിയ പരമ്പര 'പുതിയൊരു കുട്ട്യേടത്തിയില്‍ ' അവസാനിച്ചു. ഈ അവസരത്തില്‍ ഒരു ചിന്ന ഫഌഷ് ബാക്ക് അനുചിതമാവില്ലെന്നു കരുതട്ടെ.
ആ കോളം ചെയ്യാന്‍ ഇടയായതിനെപ്പറ്റി ബ്ലോഗിംഗ്-ബ്ലോഗിംഗ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. 5 ലക്കം ആകുമ്പോള്‍ വാരികക്കാര്‍ സുല്ലിടും എന്ന് സങ്കല്‍പ്പിച്ചിരുന്നു. ഇട്ടില്ല, എന്നാല്‍ 10 ആവും ഡെഡ്‌ലൈന്‍ എന്ന് നിനച്ച് കഴിയുന്നത്ര കൂടുതല്‍ പേരേ പരിചയപ്പെടുത്താനായി 2-3 ബ്ലോഗുകളെപ്പറ്റി ഒറ്റ ലക്കത്തില്‍ എഴുതി. അത് വളരെ വളരെ ടീഡിയസ് ആയിരുന്നു, എഡിറ്റിംഗ് വല്ലാതെ സമയമെടുത്തു. 10 ലക്കം കഴിഞ്ഞിട്ടും നിര്‍ത്താനുള്ള അറിയിപ്പു വന്നില്ല! അപ്പോള്‍ സാമാന്യം ആത്മവിശ്വാസം വന്നു. അങ്ങനെ 30 എപ്പിസോഡുകള്‍. കഴിയുന്നത്ര വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചു. വിജയിച്ചുവോ ? അറിയില്ല, വായനക്കാര്‍ തീരുമാനിക്കട്ടെ.
ബ്ലോഗുകളുടെ തെരഞ്ഞെടുപ്പിന് പ്രത്യേക മാനദണ്ഡമൊന്നും വച്ചിരുന്നില്ല. വായിച്ചപ്പോള്‍/ വായിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞവ ,അത്ര മാത്രം. തീരുമാനങ്ങള്‍ തികച്ചും എന്റേതു മാത്രം ആയിരുന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകള്‍ ഇനിയും വളരെ ഉണ്ട്. ഓരോരുത്തരോടും അനുവാദം ചോദിച്ചു മാത്രമേ എഴുതിയിട്ടുള്ളു. പല ബ്ലോഗുകളിലും ഈമെയില്‍ ഐഡി ഇല്ലാതിരുന്നത് എന്റെ ജോലി ശ്രമകരമാക്കി. വാസ്തവത്തില്‍ ഏറ്റവും പ്രയാസകരവും ഈ അനുവാദം ചോദിക്കല്‍ തന്നെ ആയിരുന്നു. മിയ്ക്കവരും സന്തോഷത്തോടെ സമ്മതം നല്‍കി. വളരെ ചുരുക്കം ചിലര്‍ മറുപടി തരാതെ മൗനം ഭജിച്ച് ഇഷ്ടമല്ലായിരിക്കാം എന്ന് ഊഹിക്കാന്‍ വിട്ടു. നോ പറയേണ്ടിടത്തു മൗനം ഭജിക്കുന്ന സായിപ്പിന്റെ രീതിയേക്കാള്‍ അഭികാമ്യം വേണ്ട എന്നു തുറന്നു പറയുന്നത് തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിലും നോ കേള്‍ക്കാനുള്ള പ്രാപ്തി എനിക്കുണ്ടല്ലോ. നോ കേള്‍ക്കേണ്ടി വരാം എന്നറിഞ്ഞു തന്നെയാണല്ലോ ചോദിച്ചതും.
ആണ്‍-പെണ്‍ ബ്ലോഗര്‍ എന്ന തിരിവിനോടു ഒട്ടും ആഭിമുഖ്യമുണ്ടായിരുന്നില്ല. പംക്തി തുടങ്ങുമ്പോള്‍ അതു നൂറു ശതമാനം വനിതാ സംവരണം (നിരക്ഷരന്‍ ഫെമിനയുടെ ബസ്സില്‍ പറഞ്ഞത്) ആക്കണം എന്ന വിചാരമൊന്നുമില്ലായിരുന്നു. മുന്‍പ് സൂചിപ്പിച്ചതു പോലെ കിട്ടിയ അവസരം ആദ്യം വനിതകള്‍ക്ക് എന്നു ചെയ്തു തുടങ്ങി. കൗമുദി വാരിക വനിതാ മാസികയുമാണല്ലോ. മറ്റു ബ്ലോഗുകളും കൂടി എഴുതിയാലോ എന്ന ചിന്ത പാതി വഴിയില്‍ ഉപേക്ഷിച്ചു, അല്ല, ഉപേക്ഷിക്കേണ്ടി വന്നു.
ഒരു യാത്രയാവുമ്പോള്‍ ഇത്തിരി ദുര്‍ഘടം പ്രതീക്ഷിക്കണമല്ലോ. 'ഹേ ദേവി കല്ലുണ്ട് മുള്ളുണ്ട് കാട്ടില്‍ പാദവ്യഥയ്ക്കങ്ങു ശ്രീരാമ രാമ' എന്ന് ശ്രീരാമന്‍ സീതയെ ഓര്‍മ്മിപ്പിച്ചതു പോലെ! മണിമുത്തുകള്‍ എന്ന പോസ്റ്റിലെ കമന്റ് ആരോപണങ്ങള്‍ ഒഴിച്ചാല്‍ ബൂലോകത്ത് ബ്ലോഗുലകയാത്ര സുഗമം ആയിരുന്നു. ഭൂലോകത്തു നിന്നും പ്രോത്സാഹജനകമായ ഫീഡ് ബാക്കുകളാണ് കിട്ടിയത്. കൂടുതല്‍ മലയാളം ബ്ലോഗുകള്‍ അറിയണമെന്നാവശ്യപ്പെട്ടവര്‍ക്ക് KBR, Chintha, Jalakam ലിങ്കുകള്‍ സന്തോഷത്തോടെ അയച്ചു കൊടുത്തു. പിന്നെ അപ്പുവിന്റെ ആദ്യാക്ഷരി ലിങ്കും.
ഇതിപ്പോള്‍ എഴുതിയില്ലെങ്കിലും ഒന്നു സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും എഴുതണമെന്നു തോന്നി, എഴുതുന്നു, അത്ര മാത്രം.
ആരോഗ്യകരമായി എഴുത്തിനെ വിമര്‍ശിച്ചവര്‍ക്ക്, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്ക്, നല്ല വാക്കുകള്‍ പറഞ്ഞ് പ്രോത്സാഹിപ്പിച്ചവര്‍ക്ക് , ആരോപണങ്ങളുതിര്‍ത്ത് , സൂക്ഷിക്കണം എന്ന് മുന്‍കരുതല്‍ ഉണ്ടാക്കാന്‍ സഹായിച്ചവര്‍ക്ക്, എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി, നമസ്‌കാരം!
Subscribe to:
Post Comments (Atom)
യാത്രാ മംഗളങ്ങൾ നേരുന്നു.
ReplyDeleteഹൃദയം നിറഞ്ഞ നന്ദി!
ReplyDeleteബ്ലോഗ് കേരളകൌമുദിയില്‍ ഇട്ടതിനു മാത്രമല്ല..
അവിടെ മാഗസീന്‍ വായനക്കാര്‍.. ഇവിടെ ബ്ലോഗ് വായനക്കാര്‍..
രണ്ടിടത്തും അജ്ഞാതരല്ലെ അധികവും വായിക്കുന്നത്..
എനിക്ക് ആശ്വാസം, അഭിമാനം, സന്തോഷം, ആത്മവിശ്വാസം ഒക്കെ തോന്നിയത് എന്നെ പരിചയമില്ലാതിരുന്നിട്ടും എന്റെ ബ്ലോഗെഴുത്തിലൂടെ എന്നെ തേടി വന്നതിനാലാണ്!!!
ആദ്യമായി എന്റെ എഴുത്തിന് ശരിക്കും ഉള്ള ഒരു അംഗീകാരമായി തോന്നിയതും ഇതു തന്നെയാണ്..
ഒരിക്കല്‍ക്കൂടി നന്ദി!
ആ നല്ല ശ്രമത്തെ അഭിനന്ദിക്കുന്നു
ReplyDeleteപുതുമയുള്ള ഒരു സംരംഭം ആയിരുന്നു.ഒരുപാട് എഴുത്തുകാരെ പരിചയപ്പെടാന്‍ സാധിച്ചു .
ReplyDeleteനന്ദി. :)
ഈ ബ്ലോഗുലകം മൂലം കുറേയധികം ബ്ലോഗിണിമാരെ പരിചയപ്പെടുവാൻ സാധിച്ചതാണ് കൌമുദിയുടെ വായനക്കാറ്ക്കുണ്ടായ ഏറ്റവും വലിയ വിജയം,ഈ ഗുണം ഞങ്ങൾ ബൂലോഗർക്കും ഉണ്ടായി..കേട്ടൊ
ReplyDeleteഅഭിനന്ദനങ്ങൾ...!
ഏറെ പ്രയോജനപ്രദമായിരുന്നു, ഈ സംരംഭം. നന്ദി, അഭിനന്ദനം!
ReplyDeleteതീര്‍ച്ചയായും നല്ലൊരു സംരംഭമായിരുന്നു. ബ്ലോഗുലകത്തിലൂടെ ആദ്യമായി എനിക്കൊരു അംഗീകാരം തന്ന മൈത്രേയിയോട് ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു. ഭാവുകങ്ങള്‍.
ReplyDeleteഈ തിരിഞ്ഞ് നോട്ടം നന്നായി ചേച്ചീ.ശ്രദ്ധയില്‍ പെടാതെ പോയ പല ബ്ലോഗുകളും എനിക്കുമിവിടെ കണ്ടെത്താനായി.
ReplyDeleteഇടക്കാലത്ത് കണ്ട,ബ്ലോഗിലെ കുറിപ്പുകള്‍ പൂര്‍ണ്ണമായെടുത്ത് അവതരിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തി,ബ്ലോഗ് നിരൂപണം എന്നുറപ്പിച്ചു പറയാവുന്ന ഇപ്പോഴത്തെ രീതിയിലേക്കായത് ഒരുപാടിഷ്ടമായിരുന്നു..
ഇവിടെ എനിക്കുമൊരിടം തന്നപ്പോള്‍ തോന്നിയ സന്തോഷം എത്രയെന്നു ഇപ്പോഴും പറയാനറിയില്ല.നന്ദി..
അധികം വായിച്ചിട്ടില്ല, എങ്കിലും അവസാനമായി പരിചയപെടുത്തിയ ഒന്ന് രണ്ടു നല്ല ബ്ലോഗുകളില്‍ പോകാന്‍ കഴിഞ്ഞിട്ടുണ്ട്. സംരഭത്തിനു നന്ദി.
ReplyDeleteമൈത്രെയീ,
ReplyDeleteപരിചയപ്പെടുത്തിയ ബ്ലോഗുകളെല്ലാം അര്‍ഹിക്കുന്നവയാണെന്ന് തോന്നിയിട്ടുണ്ട്.
ഒട്ടും പ്രതീക്ഷിക്കതെയായിരുന്നു എന്റെ ബ്ലോഗും അതിലിടം കണ്ടത്.അതെനിക്ക് തന്ന ആത്മവിശ്വാസം ചില്ലറയല്ല.
പക്ഷെ,അതാരും മൈന്‍ഡ് ചെയ്തില്ല എന്നത് ഇത്തിരി വിഷമവുമുണ്ടാക്കി..
സാരമില്ല ,എപ്പോഴും നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ലല്ലോ..
All the BEST...
kbr ലിങ്ക് എനിക്കും അയച്ചു തരൂ..
ReplyDeleteചേച്ചി,
ReplyDeleteഎന്തുകൊണ്ടാണ് അതു നിറുത്തിക്കളയുന്നത്. കാരണമെന്തായാലും അത് സങ്കടകരം തന്നെ. ഒന്നുകില്‍ മറ്റേതെങ്കിലും വാരികയില്‍ എഴുതൂ. ഇനി അഥവാ ഇത് ഭൂലോകത്തില്‍ നിറുത്തിയാലും ഈ ബ്ലോഗിലൂടെ തുടരുമെന്ന് കരുതട്ടെ.. കരുതട്ടെ അല്ല.. തുടരണം.
സംരംഭം വിജയകരം തന്നെ ആയിരുന്നു...
ReplyDeleteഎല്ലാ ആശംസകളും :)
മൈത്രേയി, നല്ല ഒരു പംക്തിയായിരുന്നു ബ്ലോഗുലകം.അതിലൂടെ ഒരുപാട് പേരെ അറിയാന്‍ കഴിഞ്ഞു. ഒപ്പം എനിക്കും ആ ബ്ലോഗുലകത്തില്‍ സ്ഥാനം തന്നതിനുള്ള നന്ദി ഇവിടെ അറിയിക്കട്ടെ...
ReplyDeleteമനോരാജ് പറഞ്ഞത് തന്നെ ഞാനും പറയുന്നു മൈത്രേയീ, കേരള കൌമുദിയില്‍ തുടരുന്നില്ലായെങ്കിലും, ഇവിടെ ഈ 'ബൂലോകത്തില്‍' തുടരാമല്ലോ.തുടരുമെന്ന പ്രതീക്ഷയോടെ...
ഇവിടെ തുടരണേ.. ഇതിലൂടെ പ്രശസ്തി കിട്ടാന്‍ ഭാഗ്യം ഉണ്ടായ ഒരാളാ ഞാനും..
ReplyDeleteആശംസകള്‍
ബ്ലോഗിനെ പ്രിന്റ് മീഡിയകള്‍ ശ്രദ്ധിക്കപെടുന്നത് തന്നെ ഇത്തരം ശ്രമങ്ങളിലൂടെ ആണ്. അത് കൊണ്ട് തന്നെ ബ്ലോഗുലകം നിര്ത്തുന്നു എന്ന് കേള്‍ക്കുന്നതില്‍ സങ്കടം തോന്നുന്നു.
ReplyDeleteപുതിയ ബ്ലോഗേര്‍സിന് നല്ലൊരു ആത്മവിശ്വാസം ആണ് ഈ പരിച്ചപെടുതല്‍. ഇനിയും ഈ യാത്ര തുടരും, പ്രിന്റ് അല്ലെങ്കില്‍ ബ്ലോഗ് വഴി എന്ന് കരുതട്ടെ.
കൂടെ വായിക്കാന്‍ കുറെ ഏറെ പേര്‍ കാത്തിരിപ്പുണ്ട് .
aashamsakal.....
ReplyDeleteഅഭിപ്രായം എഴുതുവാന്‍ സന്മനസ്സു കാണിച്ചവര്‍ക്കെല്ലാം ഒരു പിടി നന്ദി, സ്‌നേഹം.ആ സ്‌നേഹം വളരെ വളരെ വിലമതിക്കുന്നു ഞാന്‍. കോളം ചെയ്യുമ്പോള്‍ അത് മറ്റൊരു ബ്ലോഗ് ആക്കണം എന്ന ചിന്ത ഇല്ലായിരുന്നു. പക്ഷേ സ്‌കാന്‍ requests കൂടി വന്നപ്പോഴാണ് ബ്ലോഗ് എന്ന ഐഡിയ തോന്നിയത്. അങ്ങനെ മെയ് മാസത്തില്‍ ഏപ്രില്‍ 24 മുതലുള്ള എല്ലാം കൂടി ഒന്നിച്ച് പോസ്റ്റ് ആക്കിയത്. അന്ന് അവരുടെ സൈറ്റ് എനിക്കറിയില്ലായിരുന്നു. പിന്നെ ബിന്ദു കെ.പി. പറഞ്ഞപ്പോള്‍ ആണ് അറിഞ്ഞത്. കുറച്ചു പേര്‍ വായിക്കുന്നുവെന്നറിഞ്ഞപ്പോള്‍ പിന്നെ നിര്‍ത്താന്‍ തോന്നിയില്ല. ബൂലോകരുടെ അഭിപ്രായം അറിയാമല്ലോ എന്നു തോന്നി. ഈ ബ്ലോഗിന്റെ മുകളിലെ കൗമുദി ലിങ്ക് നോക്കുക. അതില്‍ പുതിയ ലക്കം, നവം. 19 മുതല്‍ 'വെബ് സ്‌കാന്‍' എന്ന കോളമുണ്ട്. ഇത്തിരി വലിയ ക്യാന്‍വാസ് . ഇത്തിരി കൂടി സ്വാതന്ത്യം.
ReplyDeleteMaithreyi,
ReplyDeleteYour efforts to introduce blogs inspired a lot of bloggers... And gave the opportunity for readers like me to get to know some high quality blogs, that were otherwise unnoticed.
If not blogulakam, keep up the good work in some other forum. Glad to hear that you started a new column "web scan" in Kaumudi.
Wish you all the very best..
നന്നായിരുന്നു കേട്ടോ. പലരേയും അറിഞ്ഞതു അങ്ങനെയാണ്. വളരെ നന്നായിരുന്നു.
ReplyDeleteപലരെയും അറിയാന്‍ പറ്റി
ReplyDeleteഒരു വര്‍ഷം ഇത്ര പെട്ടെന്ന് കഴിഞ്ഞ് പോയി അല്ലേ..
ReplyDeleteഓരോ പോസ്റ്റും ആകാംക്ഷയോടെ കാത്തിരുന്ന് വായിച്ചിട്ടുണ്ട്.
ഒരു പാട് പുതിയ ബ്ലോഗുകളെ കുറിച്ചറിയാന്‍ സാധിച്ചു.
എന്നെയും ഈ സംരംഭത്തില്‍ ഭാഗമാക്കിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്
ഒരിക്കല്‍ കൂടി നന്ദി :)
ഇനിയും ഇത് പോലെ പുതുമയുള്ള ലേഖനങ്ങളുമായി വരുമല്ലോ ല്ലേ ..
ആശംസകള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteഞാൻ വൈകി വരുന്ന ഒരു ആളാണല്ലോ.
ReplyDeleteഎനിയ്ക്ക് കൌമുദിയിലൂടെ കിട്ടിയ ഒരു പരിചയപ്പെടുത്തൽ എത്രമാത്രം ആതം വിശ്വാസം തന്നുവെന്നോ!
പിന്നീട് പലപ്പോഴും മൈത്രേയി തന്ന നല്ല വാക്കുകളും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്.
എല്ലാ നന്മകളും.
നന്ദി, നമസ്ക്കാരം.