എം.ടിയുടെ ഉജ്ജ്വല കഥാപാത്രത്തെ അഭ്രപാളിയില്‍ അവിസ്മരണീയമാക്കിയ വിലാസിനിയാണ് മലയാളിക്ക് കുട്ട്യേടത്തി. പക്ഷേ ഇത് 'മനസ്സില്‍ തോന്നുന്നതും നാവിന്‍ തുമ്പില്‍ വരുന്നതുമൊക്കെ, അടുക്കും ചിട്ടയുമില്ലാതെ വാരി വലിച്ചെഴുതുന്ന' ആധുനിക കുട്ട്യേടത്തി! ഒന്നു വായിച്ചാല്‍ ബാക്കി കൂടെ വായിക്കണം എന്നു തോന്നിപ്പിക്കുന്ന സ്വാഭാവികവും രസകരവുമായ ആഖ്യാന ശൈലി.
ഗര്‍ഭിണിയായപ്പോള്‍ കോണ്‍ട്രാസെപ്റ്റീവ് ടാബ്‌ലറ്റ് കമ്പനിക്കെതിരെ കേസിനു തയ്യാറെടുക്കുന്ന, മക്കള്‍ ശല്യമായി കാണുന്നവരെ പറ്റിയുള്ള 'കലികാലം' ചിന്തോദ്ദീപകമാണ്. കൂട്ടുകാരിയെ തിരുത്താനുള്ള വിഫലശ്രമത്തിനൊടുവില്‍ ആത്മഗതം ഇങ്ങനെ- 'മക്കള്‍ ആദ്യം ജനിക്കേ ണ്ടതു മനസ്സിലല്ലേ? മനസ്സില്‍ ജനിക്കുന്ന മക്കളല്ലേ പിന്നീട് ഉദരത്തില്‍ കിടന്നു പൂര്‍ണ രൂപം പ്രാപിക്കേണ്ടത്?അമ്മയുടെ ഹൃദയത്തില്‍ നിന്ന് ഉദരത്തിലേക്കു മാറിയെ ങ്കിലും പത്തു മാസവും അച്ഛന്റെ ഹൃദയത്തിലല്ലേ കുഞ്ഞു വളര്‍ന്നു വലുതാ കേണ്ടത്? അമ്മയുടേയോ അച്ഛന്റേയോ ഹൃദയത്തില്‍ ജനിക്കാതെ, വെറുതെ വയറ്റില്‍ മാത്രം പൊട്ടിമുളച്ച ഈ കുഞ്ഞ്.. അവന്റെ ഭാവി എന്താകും?' എനിക്കേറ്റം ഇഷ്ടപ്പെട്ട പോസ്റ്റ് ഇതു തന്നെ.
We are the byproducts of a biological necessity എന്ന് പറഞ്ഞ കൂട്ടുകാരി ഇപ്പോള്‍ എവിടെയാണാവോ? കേട്ടത് ആവര്‍ത്തിച്ചതോ, സ്വന്തം കണ്ടു പിടുത്തമോ, അറിയില്ല. 'വാ കീറിയ ദൈവം ഇരയും തരും ' എന്ന വരരുചി വചനവും 'ഒരു പുല്‍ക്കൊടി പോലും വെറുതെ ജനിക്കുന്നില്ല' എന്ന ബൈബിള്‍ വാക്യവും പ്രമാണമാണോ? അല്ല, കുട്ട്യേടത്തി പറഞ്ഞതു പോലെ ആദ്യം കുഞ്ഞ് അച്ഛനമ്മമാരുടെ ഹൃദയത്തില്‍ തന്നെ ജനിക്കണം, പിന്നീട് അമ്മയുടെ ഗര്‍ഭപാത്രത്തിലും.
പ്രസവപുരാണം, മില്യണ്‍ ഡോളര്‍ ബേബി, പെട്ടി പോയതിനു പകരം 200 ഡോളര്‍ കിട്ടുമെന്നു മനപ്പായസം കുടിച്ച മലേഷ്യാ യാത്ര, ട്വീറ്ററും ട്വയ്‌ലോഗും പിന്നെ ഞാനും, ഒരു മന്ത്രകോടിയും കുറെ ചിന്തകളും, ചമ്മല്‍ കെ സംബന്ധം തുടങ്ങി മിയ്ക്ക പോസ്റ്റുകളും നന്നായി രസിച്ചു. നിര്‍ത്താതെ, എന്നാല്‍ ഒട്ടും ബോറടിപ്പിക്കാതെ ജയരാജ് വാര്യര്‍ മോഡല്‍ വര്‍ണ്ണന.
രാത്രി ഉറങ്ങുമ്പോള്‍ എങ്ങോട്ടാണു തലവച്ച് കിടക്കേണ്ടത് ? 'വേണെങ്കില്‍ തെക്കോട്ട്, വേണ്ടാ വടക്കോട്ട്, അരുതേ പടിഞ്ഞാട്ട്, ആവാം കിഴക്കോട്ട് ' ഇത് വടക്കുനോക്കി യന്ത്രം എന്ന ലേഖനത്തില്‍ നിന്ന്. സ്ഥലം മാറി പോകുമ്പോള്‍ തല വയ്ക്കാന്‍ ദിശ കണ്ടു പിടിക്കാന്‍ മാഗ്നെറ്റിക് കോമ്പസ്സൊന്നു വാങ്ങി ഒരു മിടുക്കന്‍ ടെക്കി! പുറത്തു പറഞ്ഞാല്‍, സന്തോഷിച്ചാല്‍, കണ്ണുകിട്ടി അബോര്‍ഷന്‍ സംഭവിക്കും എന്ന് വിശ്വസിച്ച് താന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം കൂട്ടുകാരില്‍ നിന്നു പോലും മറച്ചു വച്ചു മറ്റൊരു മിടുക്കി!പഠിപ്പു വേറേ, വിശ്വാസം വേറേ!
'അറിയാത്തതിനെ വിശ്വാസമില്ല എന്നു പറഞ്ഞു പുച്ഛിക്കാനെളുപ്പമാണല്ലോ. ഓഫീസില്‍ ഒരു സീറ്റില്‍ നിന്നു വേറൊന്നിലേക്കു മാറിയിരിക്കാന്‍ പോലും രാഹുകാലം നോക്കുന്നവര്‍, ചൊവ്വാദോഷം കാരണം മുപ്പത്താറു വയസ്സു കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത പെണ്‍കുട്ടികള്‍.റേഡിയേഷന്‍ കഴിഞ്ഞു വന്ന കൂട്ടുകാരിയെ കാണാന്‍ പോകാനിറങ്ങിയ ഞങ്ങളെ, ശനിയാഴ്ച രോഗികളെ കാണാന്‍ പറ്റിയ ദിവസമല്ലാത്തതിനാല്‍, പോകരുതെന്നു വിലക്കിയപ്പോള്‍ 'ഇതെന്തൊരു കൂത്ത്' എന്നു വാപൊളിച്ചു ഞാന്‍.'
ഞാനും ഇങ്ങനെ വാ പൊളിച്ചിട്ടുണ്ട് പലപ്പോഴും. പോകുന്നവര്‍ക്കാണു കുഴപ്പം എന്നറിഞ്ഞ് അതങ്ങു സഹിച്ചു എന്ന് ദിവസം നോക്കാതെ പോയിട്ടുമുണ്ട്! രോഗീസന്ദര്‍ശനം, മരണവീട്ടില്‍ പോകല്‍ എന്നു വേണ്ട സകലതിനും തിരുവനന്തപുരത്തു നിയമങ്ങളുണ്ട് .അതായത് ഒരിക്കലും നമ്മുടെ സൗകര്യപ്രകാരം ഒന്നും ചെയ്യാന്‍ വയ്യാത്ത ദുരവസ്ഥ! ധാരാളം ലൈബ്രറികളുള്ള, കുന്നുകളും താഴ്‌വരകളുമായി സ്വയം വെടിപ്പാകുന്ന ഈ കൊച്ചു നഗരം എനിക്കിഷ്ടമാണ് ,എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ഇത്തരം വിശ്വാസങ്ങള്‍ ,ചടങ്ങുകള്‍ എല്ലാം ലേശം കൂടുതല്‍ എന്നു പറയാതെ വയ്യ!
മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നതിനെപ്പറ്റി ഒട്ടും പ്രായോഗികമല്ലാതെ പൊലിപ്പിച്ചെഴുതിയ കോളത്തെപ്പറ്റിയാണ് ചാരുകസേര ജേര്‍ണലിസം. 'പണ്ടു കൂട്ടു കുടുംബങ്ങളായിരുന്നു, വീടു നെറയെ നെല്ലിക്ക കൊട്ട മറിച്ചതു മാതിരി ആളുണ്ടായിരുന്നു. പ്രായമായവരെ പരിചരിക്കാന്‍ ആവശ്യത്തില്‍ കൂടുതല്‍ സമയവും ആളുകളും ഉണ്ടായിരുന്നു. സ്ത്രീ ജനങ്ങള്‍ പലരും ജോലിക്കു പോകാതെ വീട്ടിലിരിക്കുകയായിരുന്നു. ഇന്നതാണോ സ്ഥിതി?' .
'ആവലാതികളും വേവലാതികളും' വാരികയിലെ മനശാസ്ത്രജ്ഞയ്ക്കുള്ള കത്താണ്. ദേഷ്യം പോലുള്ള മാനുഷിക വികാരങ്ങളൊന്നുമില്ലാത്ത ദേവപരിവേഷമുള്ളവരായി അമ്മമാരെ ചിത്രീകരിക്കുന്നത് സമൂഹത്തിന്റെ മനഃശാസ്ത്രപരമായ ഒരു ആവശ്യമാണ് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടിണ്ട്. രസകരമായ ഈ കത്തിലെ പ്രമേയവും അതു തന്നെ.
'മകള്‍ക്ക്, മകനും' എന്ന ബ്ലോഗ് ' വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ ' എന്ന വൈലോപ്പിള്ളി കവിത ഓര്‍മ്മിപ്പിച്ചു. ഒട്ടും ബോറടിയില്ലാതെ വായിച്ചുപോകാനാകും.
കളിയിലൂടെ കാര്യം പറഞ്ഞിരിക്കുന്ന കുട്ട്യേടത്തിയുടെ പോസ്റ്റുകള്‍ ഇനിയും ഉണ്ട് ഏറെ. ഇതിലേ പോയാല്‍ വായിച്ചു രസിക്കാം, രസിച്ചു വായിക്കാം...http://kuttyedathi.blogspot.com/
Tvpm
04.11.2010
Subscribe to:
Post Comments (Atom)
ഞാൻ പോയി കുട്യേടത്തിയെ കണ്ടു വന്നു, ഇഷ്ടപ്പെട്ടു, അവരധികമെഴുതുന്നില്ലല്ലോ, എങ്കിലും നല്ല ആർജ്ജവമുണ്ട് എഴുത്തിന്. പരിചയപ്പെടുത്തൽ കൂടുതൽ കൃത്യതയും വിശകലനവും ഉള്ളതാകുന്നുണ്ട്, ‘ബ്ലോഗുനിരൂപക’ ആകുന്നുണ്ട്!
ReplyDeleteഈ പുത്തൻ കുട്ട്യേടത്തിയെ ഞനും പോയി കൂട്ടികൊണ്ടുവന്നു കേട്ടൊ.ഒരു കലകലക്കൻ എഴുത്താട്ടാ ഈ കുട്ടീടെ...
ReplyDeleteകുട്ട്യേടത്തിയെ പരിചയപ്പെടുത്തിയതിനും അവലോകനത്തിനും നന്ദി.
ReplyDeleteവന്നു കണ്ടു വായിച്ചു.... കുട്ട്യേടത്തിയെ
ReplyDeleteകുട്ട്യേടത്തിയെ അറിയാം. പക്ഷെ അത് ബ്ലോഗിലുടെയായിരുന്നില്ല. ബസ്സിലുടെ ആയിരുന്നു. പഴയ ഒരു ബ്ലോഗര്‍ എന്നായിരുന്നു കേട്ടിരുന്നത്. പക്ഷെ ഈ ബ്ലോഗിന്റെ ലിങ്ക് എനിക്ക് അറിയില്ലായിരുന്നു. വായിക്കട്ടെ. നല്ലൊരു ബ്ലോഗര്‍ എന്ന് കേട്ടിട്ടുണ്ട്. .
ReplyDeleteവൈലോപ്പിള്ളി എന്നതിനു പകരം ബാലാമണിയമ്മ എന്ന് എഴുതിയതിനു ഖേദിക്കുന്നു. വാക്കുകളാല്‍ കരിം പുതപ്പേകുന്നു ആണ് ബാലാമമിയമ്മയുടേത്.
ReplyDeleteശ്രീനാഥന്‍- നല്ല ബ്ലോഗാണ് അത്. എഴുത്ത് പക്ഷേ ഈയിടെ കുറഞ്ഞു. എനിക്കും അതിലെ ആര്‍ജ്ജവമാണ് ഏറ്റവും രുചിച്ചത്. ഗവേഷകയില്‍ നിന്നു നിരൂപകയിലേക്കു വരുന്നുണ്ടല്ലേ.. സന്തോഷം, നന്ദി
മുരളീമുകുന്ദന്‍-'കലക്കന്‍ എഴുത്താട്ടോ'-അതല്ലേ ഇട്ടത്..:) :)
യൂസഫ്, ഒഴാക്കന്‍, മനോരാജ്- നന്ദി.
മൈത്രെയീ,
ReplyDeleteകുട്ട്യേടത്തിയുടെ അമ്മ സ്മരണ എന്റെ കണ്ണ് നനയിച്ചു.
ഇനിയും ഒരുപാടൊരുപാട് സ്നേഹിക്കാന്‍ എന്റെ ഉമ്മ ഇന്നീ ഭൂലോകത്തില്ല എന്നതിനാല്‍..
നല്ലൊരു ബ്ലോഗാണ് പരിചയപ്പെടുത്തിയത്.
ആശംസകള്‍..
ഈയിടെ അവിടെ പോസ്റ്റുകള്‍ കുറവാണല്ലോ...
ReplyDeleteനല്ല പോസ്റ്റുകളാണ്.. ഈയിടെ കുറഞ്ഞിട്ടുണ്ട്, ഇനിയും വരുമായിരിക്കും ല്ലേ.. പഴയ പോസ്റ്റുകള്‍ക്ക് കമന്‍റിടുന്നതെങ്ങനെ എന്ന് കരുതി മിണ്ടാതെ പോന്നു.. എന്തായാലും പരിചയപ്പെടുത്തിയതിന് നന്ദി..
ReplyDeleteബ്ലോഗുലകം നന്നാവുന്നുണ്ട്.... യാത്രകളും...
വായിച്ചവര്‍ക്കും, കമന്റ് ചെയ്തവര്‍ക്കും, വായിച്ചിട്ട് കമന്റാതെ പോയവരോടും.. എല്ലാരോടും നന്ദിയും സ്നേഹവും.. മൈത്രേയിയോടും...
ReplyDeleteനല്ലൊരു ബ്ലോഗാണ്
ReplyDelete