(Online link of Varika published 30.04.2011)
പെട്ടിയിലുറങ്ങുകയാണ് ജനഹിതം. സ്ഥാനാര്‍ത്ഥിക്ക് ജയപരാജയ പിരിമുറുക്കം. വോട്ടര്‍ രാജാവായിരുന്ന ഹ്രസ്വകാലം കഴിഞ്ഞു. ഇനി ആരു ഭരിക്കും എന്ന ആകാംക്ഷ മാത്രം. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ക്കു മുമ്പില്‍ കൊച്ചുവെളുപ്പു മുതല്‍ അച്ചടക്കത്തോടെ, ക്ഷമാശീലത്തോടെ മണിക്കൂറുകള്‍ ക്യൂ നിന്നു ശീലിച്ചവരല്ലേ നമ്മള്‍? ക്ഷമാപൂര്‍വ്വം കാത്തിരിക്ക തന്നെ.
മോണാര്‍ക്കി (Monarchy) എന്ന രാജാധിപത്യത്തില്‍ നിന്നു ഡെമോക്രസി (Democracy) അഥവാ ജനാധിപത്യം എന്ന പരിഷ്‌കൃതരീതിയിലെത്തിയവര്‍ നമ്മള്‍. തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന പോലെ വിദേശി കച്ചവടക്കാരും നമ്മെ ഭരിച്ചു. മണ്ടത്തരം കൊണ്ട് നമ്മള്‍ കഷ്ടപ്പെട്ട് നേടിയെടുത്ത ആ അടിമത്തം തൂത്തെറിയാന്‍ പാവം ഗാന്ധിജി എത്ര യത്‌നിച്ചു!
എന്നാല്‍ നമ്മുടേത് ഇപ്പോള്‍ ജനാധിപത്യം ആണോ? സ്വല്‍പ്പജനാധിപത്യം /പ്രഭുജനാധിപത്യം എന്നു പറയാവുന്ന ഒലിഗാര്‍ക്കി (Oligarchy) യിലേക്കു മാറുകയല്ലേ നമ്മള്‍? പണവും കൈയ്യൂക്കുമുള്ള പ്രഭുക്കളുടെ സ്ഥാനത്ത് സ്വാര്‍ത്ഥമോഹികളായി മാറുന്ന ജനപ്രതിനിധികളും കൂട്ടാളികളും എന്ന വ്യത്യാസം മാത്രം. എക്‌സപ്ഷന്‍സ് ഒഴിച്ചാല്‍ പാര്‍ട്ടി ഭേദമില്ലാതെ ആരു ഭരിച്ചാലും പറയാവുന്ന കാര്യം. അരാഷ്ട്രീയവാദം, വരട്ടു തത്വശാസ്ത്രം, കപട നിഷ്പക്ഷവാദം എന്ന് കല്ലെറിയാം. പക്ഷേ തര്‍ക്കത്തിനും സ്ഥാപിക്കലിനും അപ്പുറം കണ്ടും കേട്ടും അറിയുന്ന ചുറ്റുവട്ടങ്ങള്‍ നിഷേധിക്കാനാവില്ലല്ലോ.
പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തു കാര്യമൊന്നുമില്ലെങ്കിലും എന്തുകൊണ്ടിങ്ങനെ എന്നു ചിന്തിച്ചപ്പോള്‍ വിവിധതരം ഭരണരീതികളില്‍ തള്ളേണ്ടതും കൊള്ളേണ്ടതും അറിയണമെന്നു തോന്നി. നിരവധി ഭരണസംവിധാനങ്ങള്‍ പരീക്ഷിച്ച ഗ്രീക്ക് ചരിത്രത്തിലേക്കാണ് -http://www.ancientgreece.com/s/Main_Page/- സ്വാഭാവികമായും ആദ്യം പോയത്. അരിസ്‌റ്റോട്ടിലും ആര്‍ക്കിമിഡിസും മുതല്‍ പലരുടേയും അര്‍ത്ഥപൂര്‍ണ്ണ ഉദ്ധരിണികള്‍ മിന്നി മാഞ്ഞുകൊണ്ടിരിക്കുന്ന ഈ സൈറ്റ് നന്ന്. 'ഹിസ്റ്ററി ' ക്ലിക്ക് ചെയതപ്പോള്‍ 6000 ബി.സി മുതല്‍ 146 ബിസി വരെയുള്ള ചരിത്രം പല തലക്കെട്ടുകളിലായി നല്‍കിയിട്ടുണ്ട്. 1100 -750 ബി.സി കാലഘട്ടത്തെ 'ഇരുണ്ട കാലം '(Dark Ages) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇനി ഒരിക്കലും ഒരു രാജ്യചരിത്രത്തിലും അങ്ങനെ ഒരു രേഖപ്പെടുത്തല്‍ ഉണ്ടാവാതിരിക്കട്ടെ.
നമ്മള്‍ ഭാരതീയരെപ്പോലെ തന്നെ മുപ്പത്തിമുക്കോടി ദേവതകളും ഇതിഹാസങ്ങളുമുള്ള കാല്‍പ്പനിക ആകര്‍ഷണമായിരുന്നു എക്കാലവും ഗ്രീസ.് സെല്യൂക്കസിന്റെ മകള്‍ ഹെലന്‍ നമ്മുടെ ചന്ദ്രഗുപ്തമൗര്യന്റെ വധുവും ആയിരുന്നുവല്ലോ. വാല്‍ക്കഷണം-ഒരു യുദ്ധ ഉടമ്പടിയുടെ ഭാഗമായി മാത്രം ചാണക്യബുദ്ധിയില്‍ തെളിഞ്ഞ ആ തീരുമാനത്തില്‍ ഹെലന്‍ സന്തുഷ്ടയായിരുന്നുവോ?വ്യക്തിയുടെ സന്തുഷ്ടിയേക്കാള്‍ എത്രയോ വലുതാണ് ജനഹിതം എന്നു ഭരണമാതൃക കാട്ടിത്തന്ന രാമന്റെ നാട്ടിലെ രീതികളോട് അവര്‍ താദാത്മ്യം പ്രാപിച്ചിരിക്കാം.
കുട്ടികള്‍ക്കുള്ളതെങ്കിലും വലിയവര്‍ക്കും വായിക്കാന്‍ പറ്റിയ സൈറ്റാണ് http://www.historyforkids.org/. ചരിത്രവും സയന്‍സും കണക്കും കൂടി ഉള്‍ക്കൊള്ളുന്ന ഈ സൈറ്റ് വിജ്ഞാനപ്രദം, വായിച്ചു പോകാം. ഇന്‍ഡ്യ ക്ലിക്ക് ചെയ്തപ്പോള്‍ 3000 ബിസി യിലെ ഹാരപ്പന്‍ കാലം മുതല്‍ നല്‍കിയിട്ടുണ്ട്.
ഏതു ഭരണവും അറിവിലും ചരിത്രത്തിലും യുക്തിയിലും സര്‍വ്വോപരി അന്നാടിന്നനുസൃതവുമാകണം. എങ്കിലേ അതു വിജയിക്കൂ. വിദ്യാഭ്യാസയോഗ്യതയല്ല, മറിച്ച് പഠിക്കാനും അറിയാനും താത്പര്യമുണ്ടാകുക എന്നതാണ പ്രധാനം. എല്ലാവര്‍ക്കും എല്ലാം പഠിക്കാനാവില്ല, എന്നാല്‍ എല്ലാ പാര്‍ട്ടികളിലും നന്നായി ഗൃഹപാഠം ചെയ്യുന്ന കുറച്ചുപേര്‍ ഉണ്ടായേ പറ്റൂ. അവര്‍ മറ്റുള്ളവരെ, പുതുതലമുറയെ പഠിപ്പിക്കണം. അത്തരം സ്റ്റഡിക്ലാസ്സുകളും അവിടെ 'ആശാന്മാരും' ഇവിടെ ഉണ്ടായിരുന്നുവല്ലോ. പിന്നീടെന്നോ രാഷ്ട്രീയം എന്നാല്‍ അറിവും പഠിപ്പും ഉള്ള സാത്വികര്‍ക്കു പറ്റിയതല്ല എന്ന നില വന്നു.
സ്‌കൂള്‍ വിദ്യാഭ്യാസശേഷം ഉപജീവനാര്‍ത്ഥം കമാനി ട്യൂബ്‌സില്‍ തൊഴിലാളിയായ ഡി.തങ്കപ്പന്‍, പ്രശസ്ത മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ക്ലാസ്സെടുക്കാന്‍ ക്ഷണിക്കപ്പെട്ട 'കമാനി തങ്കപ്പന്‍' എന്ന, ഉയര്‍ന്ന പഠിപ്പുള്ള തൊഴിലാളി നേതാവായി മാറിയത് മാതൃകാപരമായ ചരിത്രം. പക്ഷേ ഖേദകരമെന്നു പറയട്ടെ, നെറ്റിലുള്ള തിരച്ചിലിലൊന്നും എത്രയോ പേര്‍ക്ക് പ്രചോദനമാകേണ്ട ആ ധന്യജീവിതത്തെക്കുറിച്ച് അധികമെന്നും കണ്ടില്ല.
ക്യാപ്പിറ്റലിസത്തിന്റെ പാളിച്ചകള്‍ അമേരിക്ക കാണിച്ചു തന്നു. 'ഗ്ലാസ്‌നോസ്റ്റ്' 'പെരിസ്റ്റ്രോയ്ക' എന്നു വ്യാമോഹിപ്പിച്ച ഗോര്‍ബച്ചേവിന്റെ റഷ്യയും വിജയിച്ചില്ല. വ്യക്തി സ്വാതന്ത്ര്യം തീര്‍ത്തും നിഷേധിക്കപ്പെടുന്ന ഭരണത്തില്‍ പൊട്ടിത്തെറികളുണ്ടാവും എന്നു ചൈന പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ചേരും പടി ചേര്‍ത്ത ഒരു നല്ല ഭരണരീതി നമുക്കുണ്ട്, അതാണ് അഭികാമ്യം. പക്ഷേ, സ്വാതന്ത്ര്യം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സല്ല, ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രാജാക്കളല്ല, മറിച്ച് അച്ചടക്കമുള്ള ജനസേവകരാണ് എന്ന് അവരെ ഉദ്‌ബോധിപ്പിക്കണം പാര്‍ട്ടികള്‍. അവര്‍ക്ക് കാല്‍ വഴുതിയാല്‍ തിരുത്താനും നേര്‍വഴി നടത്താനും വാച്ച് ഡോഗ്‌സ് ആയി പ്രതിപക്ഷവും മീഡിയയും പിന്നെ ഈ നമ്മളും വേണം. അരക്കഴഞ്ചു പ്രയത്‌നം കൂടിയേ വേണ്ടൂ നല്ലൊരു ജനാധിപത്യത്തിലേക്ക്.
മനസ്സുകൊണ്ട് ഭൂതകാലത്തില്‍ ജീവിക്കേണ്ടതില്ല. പക്ഷേ കൊഴിഞ്ഞ കാലം പഠിപ്പിച്ച അനുഭവപാഠങ്ങള്‍ മറക്കരുത് നമ്മള്‍!
'എനിക്ക് ആവശ്യത്തിനു നീളമുള്ള ഒരു ദണ്ഡും അതു വയ്ക്കാനുള്ള ആധാരബിന്ദുവും കാണിച്ചു തരൂ, ഞാന്‍ ഈ ലോകം തിരിക്കാം-ആര്‍ക്കിമിഡിസ്.( 'Give me a lever long enough and a fulcrum on which to place it, and I shall move the world' - Archimedse)