Saturday, May 26, 2012

മാലാഖമാരുടെ കണ്ണീര്‍

Varika Link-May 09,2012.
             


ദൈവത്തിന് എല്ലാവരുടേയും കാര്യങ്ങള്‍ നോക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ അമ്മമാരെ സൃഷ്ടിച്ചു എന്നു ചൊല്ല്. അമ്മ മക്കളെ പരിചരിക്കുമ്പോ ഴും അതില്‍ എന്റെ രക്തം എന്നൊരു സ്വാര്‍ത്ഥത ഉണ്ട്. എന്നാല്‍ യാതൊരു ബന്ധവും സ്വന്തവും ഇല്ലാതിരുന്നിട്ടും നമ്മുടെ മുറിവു വച്ചു കെട്ടി, നമ്മെ ആശ്വസിപ്പിക്കുന്ന ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാരുടെ ദുരിതം നമ്മുടേതും കൂടിയല്ലേ? അവര്‍ക്ക് ജീവിക്കാനുള്ള വേതനവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉറപ്പിക്കാന്‍ നമുക്കും ഉത്തരവാദിത്വമില്ലേ? ഉണ്ട്, ഒരിക്കലെങ്കിലും ആസ്പത്രിയില്‍ പോയിട്ടുള്ള, നഴ്‌സുമാരുടെ സേവനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഓരോരുത്തര്‍ക്കുമുണ്ട് ആ ബാദ്ധ്യത.  

സൈബര്‍ലോകത്തും ഇതേപ്പറ്റി ധാരാളം ചര്‍ച്ചകളും സംവാദങ്ങളും നടന്നു.
http://malayalanatu.com/index.php/-/1440-2012-03-25-07-56-04  ല്‍ 'നഴ്‌സുമാരുടെ സമരം വ്യാപിക്കുമ്പോള്‍ ' എന്ന ലേഖനത്തില്‍ നിന്ന് -

'ഉത്തരേന്‍ഡ്യന്‍ നഗരങ്ങളില്‍ നിന്ന് അമൃത വഴി ഒരു ചൂടു ചുഴലിക്കാറ്റ് കേരളത്തിലെ സ്വകാര്യമേഖലയിലെ ആശുപത്രി വരാന്തകളിലേക്ക് പടര്‍ന്നു കയറുകയാണ്.....സ്വയം സംഘടിച്ച് ഇവര്‍ നടത്തുന്ന സമരം കേരളത്തിന്റെ ്‌തൊഴിലാളി ചരിത്രത്തിലും സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിലും ഒരു പു തിയ അധ്യായം തുറന്നിരിക്കുകയാണ്......(അതെ, തീര്‍ച്ചയായും ഇതൊരു വനിതാ മുന്നേറ്റം തന്നെയാണ്-ലേഖിക)

ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് നഴ്‌സുമാരെ സംഭാവന ചെയ്യുന്ന ഒരു പ്രദേശം എന്ന നിലയില്‍, നഴ്‌സുമാര്‍ ഒന്നടങ്കം ആശുപത്രി ഭേദമില്ലാത്ത ഈ സമരത്തോട്  ഐക്യപ്പെടുന്നത്  അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ രൂക്ഷതയാണു വെളിവാക്കുന്നത്.'

കേരളജനമനഃസാക്ഷി ഒന്നടങ്കം സമരം ചെയ്യുന്ന മാലാഖമാര്‍ക്കൊപ്പം ഉണ്ടായിട്ടും ഒന്നും സംഭവിക്കുന്നില്ല, എന്തൊക്കെയോ കോക്കസുകളില്‍ പെട്ട് അവരുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും അപരിഹൃതമായി പുകയുകയാണ്. താത്ക്കാലികമായി പരിഹരിച്ചും പിന്നെയും സമരം ചെയ്തും പിന്നെയും പരിഹരിച്ചും അങ്ങനെയങ്ങനെ പുകഞ്ഞുനീറി നീറി...ശ്വാശ്വതപരിഹാരം എത്ര കാതം അകലെയാണാവോ?

നഴ്‌സിങ് സമരത്തെപ്പറ്റിയുള്ള പ്രിയ.ജിയുടെ ഏപ്രില്‍ മൂന്നിലെ ഗൂഗിള്‍ പ്ലസ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട വളരെ പ്രസക്തമായ ചില ആശങ്കകള്‍- സമരക്കാരിലെ ഭൂരിപക്ഷം വനിതകളാണ്, അപ്പോള്‍ പിന്നെ വനിതാകമ്മീഷന് സ്വയമേവ ഇതില്‍ ഇടപെട്ടുകൂടെ?  നഴ്‌സുമാരുടെ ദുരിതങ്ങള്‍ സാമൂഹികപ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെ ട്ട ഡോ. എസ് ബലരാമന്‍ കമ്മിറ്റി ഗുരുതരമായ മനുഷ്യാവാകാശ ലംഘന ങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതില്‍ സര്‍ക്കാരുകളുടെ സമീപനം എങ്ങനെയാണ് ? ഇത് സൈബര്‍സ്‌പേസിലുള്ളവരുടെ മാത്രമല്ല, നമ്മുടെയെല്ലാം മനസ്സിലുയരുന്ന, ദുരീകരിക്കപ്പെടേണ്ട സംശയങ്ങളത്രേ.

വിദേശത്ത്  ഇവിടുത്തേതിനേക്കാള്‍ നല്ല സേവനവേതന വ്യവസ്ഥക ളുള്ളതിനാല്‍ മിയ്ക്ക നഴ്‌സുമാരും അവിടേക്കു പോകുവാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതിനുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് രാജ്യമനുസരിച്ച് ലക്ഷ ങ്ങള്‍ കൊടുക്കേണ്ടി വരും. പഠനത്തിനു തന്നെ കടം കൊണ്ടവര്‍ക്ക് ജോലിയില്‍ നിന്നു കിട്ടുന്ന തുച്ഛവരുമാനം സ്വന്തം ചെലവിനു പോലും തികയാത്ത സാഹചര്യത്തില്‍ വിദേശജോലിക്കെന്നു വീണ്ടും കടം എടുക്കാന്‍ എത്ര പേര്‍ക്കു കഴിയും?

ഇനി 'ദീപമേന്തിയ വനിത 'യെ കുറിച്ച്. 1860 ല്‍ ലണ്ടനിലെ സെന്റ്.തോമസ് ആശുപത്രിയില്‍ ലോകത്തിലെ ആദ്യത്തെ മതേതര നഴ്‌സിംഗ് സ്‌കൂള്‍ തുട ങ്ങിയ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ആണ് ആ മഹതി. ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ ഉപേക്ഷിച്ച് മുറിവേറ്റവരെ ശുശ്രൂഷിക്കുന്നത് തന്റെ ദൈവനിയോഗമാണെന്നു കണക്കാക്കിയ അവര്‍ ഒരു നഴ്‌സ് മാത്രമായിരുന്നില്ല, ഒരു എഴുത്തുകാരിയും സ്ഥിതിവിവരശാസ്ത്ര നിപുണയും (Statistician) കൂടി ആയിരുന്നു. ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കലായിരുന്നു അവര്‍ സ്വയം ഏറ്റെടുത്ത ആദ്യദൗത്യം.

' ഈ ദുരിതകുടീരത്തില്‍
 നിറംകെട്ട വിഷാദമൂകതയിലൂടെ
ദീപമേന്തിയ വനിത.
അവര്‍ കടന്നുപോകുന്നതും
മുറിയില്‍ നിന്നു മുറിയിലേക്ക്
തെന്നി നീങ്ങുന്നതും
ഞാനിതാ കാണുന്നഹോ!

(H.W.ലോംഗ്‌ഫെലോ 1857 ല്‍ എഴുതിയ സാന്റാ ഫിലോമിന എന്ന കവിതയില്‍ നിന്ന്). ടൈംസ് പത്രത്തില്‍ വന്ന വാര്‍ത്ത അവര്‍ക്ക് ദീപമേന്തിയ വനിത എന്ന പേരു നേടിക്കോടുത്തപ്പോള്‍ ഈ കവിത ആ പേര് ഒന്നു കൂടി വ്യാപകമാക്കി. അവരുടെ ശബ്ദത്തിലുള്ള സന്ദേശം ബ്രിട്ടനിലെ ശബ്ദലൈബ്രറിയിലുണ്ട്.  കൂടുതല്‍ അറിയാന്‍ http://en.wikipedia.org/wiki/Florence_Nightingale വായിക്കാം.

4 comments:

  1. പുതിയകാല നൈറ്റിംഗേല്‍മാര്‍ ഭൂരിപക്ഷവും നൊമ്പരമടക്കി കഴിയുകയാണ്. എന്തായാലും ഈ മുല്ലപ്പൂ വിപ്ലവം ഒരു നല്ല മാറ്റം വരുത്തുമായിരിക്കും.

    ReplyDelete
  2. മാലാഖമാരുടെ കണ്ണീര്‍.. ഈ തലക്കെട്ടു ഗംഭീരം. പൊരുതുന്ന മാലാഖമാരെ ഓർത്തല്ലോ.നന്നായി.

    ReplyDelete
  3. വെളുത്ത ആ മാലാഖമാരെ നിക്ക് വെല്ല്യേ ഇഷ്ട്ടാ എച്ചുമേ,,കാരണം ന്‍റെ ഉമ്മ ഒരു ഹെഡ് നേഴ്സായിരുന്നു..അതിന്‍ ബുദ്ധിമുട്ടും..സന്തോഷങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട് പലവട്ടം..ഉമ്മാന് നൈറ്റ് ഡ്യുട്ടി ആകും സമയങ്ങളില്‍ ഞാനും ന്‍റെ അനിയനും വീട്ടില്‍ തനിയെ ..പേടിച്ചരണ്ടു കിടന്നിട്ടുണ്ട് ത്രയോ വെട്ടം..അതിലുമെത്രയോ അന്നേരം നോവുന്നുണ്ടായിരുന്നിരിക്കണമെന്‍ ഉമ്മ തന്‍ മനസ്സ്...എല്ലാ മാലഖന്മാര്‍ക്കും സ്നേഹം നിറഞ്ഞ പ്രണാമം!!...rr

    ReplyDelete