Friday, December 2, 2011

വരൂ, നമുക്ക് അണി ചേരാം......

Online link of varika published  01.12.2011


(നിരക്ഷരന്റെ സൈറ്റിലെ ലോഗോ വാരികയിലുണ്ട്)
         പെരിയാര്‍ ഇപ്പോള്‍ വന്യഭംഗിയില്‍ ശാന്തസുന്ദരമായി നിറഞ്ഞ് തുള്ളിത്തുളുമ്പി ഒഴുകുകയാണ്. ജലസാമീപ്യം തരുന്ന അവാച്യാനുഭൂതി ഇപ്പോള്‍ നമ്മെ അനുഭവിപ്പിക്കുന്ന അവളെ സംഹാരരുദ്രയാക്കി മാറ്റുമോ നമ്മള്‍?  ദൈവമേ എന്നു വിളിച്ചു കേഴാനല്ലാതെ മറ്റൊന്നും വീരശൂരപരാക്രമികളായ നമുക്കാവില്ലേ? അതേ, ഒരു പാടു പേര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന അതേ വിഷയം തന്നെ, മുല്ലപ്പെരിയാര്‍!

വാസ്തവത്തില്‍ ഇത് എപ്പോഴും പേടിപ്പുറത്തു ജീവിക്കാന്‍ നിര്‍ബന്ധിതരായ ഒരു ജനതതതിയുടെ ദീന വിലാപമാണ് , യാചനയാണ്. *കണ്ണു തുറന്നിരിക്കുന്ന, ചിരിക്കാനറിയുന്ന, കരയാനറിയുന്ന, കേരളത്തിലെ ഭരണ-പ്രതിപ ക്ഷ ജനപ്രതിനിധികളോട്് , കലാകായിക സാംസ്‌കാരിക പ്രവര്‍ത്തകരോട്, നാലാളറിയുന്ന പൊതുപ്രവര്‍ത്തകരും അല്ലാത്തവരുമായവരോട്. നിങ്ങളിപ്പോള്‍ കൈകാര്യം ചെയ്യുന്ന എല്ലാ വിഷയങ്ങളേക്കാളും അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നത് മുല്ലപ്പെരിയാര്‍ അല്ലേ? ഡാമിനു നേരിട്ടുവന്ന് 'എന്റെ ജലനിരപ്പു താഴ്ത്തൂ, മാറ്റിപ്പണിയൂ' എന്നൊന്നും പറയാനാവില്ലല്ലോ, പക്ഷേ അവിടെ ഉണ്ടായ ഭൂകമ്പങ്ങള്‍ പ്രകൃതി തരുന്ന അവസാന മുന്നറിയിപ്പുകളല്ലേ? അതെല്ലാം തൃണവല്‍ക്കരിച്ചാല്‍.....

1895 ല്‍  അന്‍പത് വര്‍ഷത്തെ ജാമ്യച്ചീട്ടില്‍(ഗാരന്റി) രൂപകല്‍പ്പന ചെയ്ത ഒരു അണക്കെട്ട്, ഇതുവരെ 116 വര്‍ഷം പിന്നിട്ടു-ദൈവം വലിയവനേ്രത! പക്ഷേ ഇനിയും പ്രകൃതിയുടെ ക്ഷമ പരീക്ഷിക്കയാണ് നമ്മള്‍. ഇതിന്റെ അലയൊലികള്‍ ഇന്റര്‍നെറ്റിലും വീശുന്നുണ്ട്. സംഘടിക്കാനും രക്ഷപ്പെടുത്താനും ആഹ്വാനങ്ങളും ഉയരുന്നു, പക്ഷേ എവിടെ 'സേവ് മുല്ലപ്പെരിയാര്‍' എന്നൊരു പ്രവര്‍ത്തന സമിതി? എവിടെ അതിനെ നയിക്കാനൊരു അണ്ണാ ഹസാരെ? എവിടെ അതിനൊരു കോര്‍ കമ്മിറ്റി?

യൂട്യൂബില്‍ 21 മിനിട്ട് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള, 'അണക്കട്ടുകള്‍-മാരകമായ ജലബോംബുകള്‍' എന്ന ഒരു സിനിമയുണ്ട്. ഡാമിനെ കുറിച്ചുള്ള സര്‍വ്വതും ഭംഗിയായി പ്രതിപാദിക്കുന്നു ഇവിടെ. ഏരീസ് ടെലികാസ്റ്റിംഗ് കമ്പനിയുടെ ഈ സിനിമ http://goo.gl/Y1mR8  ഡാമിന്റെ ആദിചരിത്രം മുതല്‍ അവിടുത്തെ നേതൃസന്ദര്‍ശനങ്ങള്‍ വരെ, 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഉള്‍പ്പടെ, വിശദമായി കാണിക്കുന്നുണ്ട്. ഹിരോഷിമാ ദുരന്തത്തിന്റെ 180 ഇരട്ടി നാശനഷ്ടം വിതയ്ക്കുന്ന ഒരു ദുരന്തം, കേരളത്തിന്റെ പേരില്‍, അതുണ്ടാവാതിരിക്കട്ടെ! ലോകത്തില്‍ ഇത്തരം ഭീഷണി നേരിടുന്ന 4000 അണക്കെട്ടുകള്‍ ഉണ്ടെന്ന് സിനിമ പറയുന്നു.

നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രന്‍ മുല്ലപ്പെരിയാര്‍ രക്ഷിക്കുക എന്ന e-പ്രചരണം http://rebuilddam.blogspot.com/ തുടങ്ങിയിട്ട് നാളുകളായി. ഈ വിഷയത്തെ സംബന്ധിച്ച് 'സേവ് കേരള കാമ്പെയ്ന്‍- നമുക്ക് എങ്ങനെ ജനങ്ങളെ ഉണര്‍ത്താം' എന്ന തളത്തില്‍ ദിനേശന്റെ  ഗൂഗിള്‍ പ്ലസ്സ് പോസ്റ്റ്്
-http://goo.gl/J22oG- കാര്യമാത്രപ്രസക്തമാണ്. അതില്‍ നിന്ന്-
' നമ്മള്‍ നയിക്കാന്‍ പോകുന്നത് ഒരു യുദ്ധമല്ല. അതിജീവനത്തിന്റെ സമരമാ ണ്..ഇത് എന്റെയോ നിങ്ങളുടെയോ പ്രശ്‌നം അല്ല നമ്മുടെ പ്രശ്‌നം ആണ,് നമ്മുടെ നാടിന്റെ പ്രശ്‌നം ആണ്.. ഉണരൂ അണി ചേരൂ. ജനം ഉണരണം.കാര ണം പ്രബുദ്ധരായ ജനങ്ങള്‍ ആണ് യഥാര്‍ത്ഥ സമരത്തിലെ വിജയശില്‍പ്പി കള്‍. അതിനായി നമ്മുക്ക് കയ്യും മെയ്യും ജാതിയും മതവും മറന്നു പ്രവര്‍ത്തി ക്കാം.വരൂ,അണി ചേരൂ.....സമയം ആണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. ഡെഡ് ലൈന്‍ അജ്ഞാതമാണ്..'

ഈ ആഹ്വാനം നമ്മള്‍ കൈക്കൊള്ളണം, അതിനായി അണിചേരുകയും വേണം. വെറും വികാരപരം മാത്രമല്ല അത്, കാര്യഗൗരവത്തോടെ നടപ്പിലാക്കാ നായി ദിനേശനൊപ്പം പലരും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു.തീര്‍ച്ചയായും ഇതു വായിക്കണം. പത്തുപേരോട് ഇതേ കുറിച്ചു പറയുകയും വേണം. അവബോധം സൃഷ്ടിക്കലിന്റെ ആദ്യ പടി ആവട്ടെ ഇത്.

ഗൂഗിള്‍ പ്ലസില്‍ രാഹുല്‍.എസ്.എ. യുടെ ഒരു ഫോട്ടോ പോസ്റ്റുണ്ട്, ഇന്ന്, നാളെ എന്ന കേരളത്തിന്റെ പടങ്ങള്‍. ഇന്നില്‍ ഹരിത കേരളം, നാളെയില്‍ ഇടയ്ക്കു വച്ച് മുറിഞ്ഞ്, കടലു കയറി പിളര്‍ന്നു പോയ, ചാരനിറമാര്‍ന്ന രണ്ടു (അതോ മൂന്നോ) കേരളങ്ങള്‍. കാണണോ, ഇതിലേ... http://goo.gl/XKwfE.


അരുണ്‍ സദാശിവന്റെ http://goo.gl/4h9Gf  ലെ ഈ ഗൂഗിള്‍ പ്ലസ് പ്രാര്‍ത്ഥനയില്‍ (മലയാളീകരണം എന്റെ വക) ഞാനും പങ്കു ചേരുന്നു-
'ദൈവമേ, എന്റെ വീടു സംരക്ഷിക്കേണമേ,
എന്റെ കൊച്ചു സംസ്ഥാനം,
കേരളം...അതു നിങ്ങളുടേയും വീടല്ലേ,
ഒരു ഇരുണ്ട ദിനത്തില്‍/രാവില്‍ കടലിലേക്കാണ്ടു മുങ്ങും വിധിയില്‍ നിന്ന്...
ഞങ്ങള്‍ക്കു ജീവിക്കുവാന്‍ അവകാശമുണ്ട്.'

* കണ്ണു തുറക്കാത്ത ദൈവങ്ങളേ  എന്ന പാട്ട് ഓര്‍ക്കുക

7 comments:

 1. എജി റിപ്പോര്‍ട്ട ചാനലുകളില്‍.. കഷ്ടേ കഷ്ടതരം!

  ReplyDelete
 2. ഒന്നും സംഭവിക്കാതിരിക്കട്ടെ ? പ്ലീസ്‌ ഹെല്പ് മൈ ബ്ലോഗു മുല്ലപ്പെരിയാര്‍ ഇഷ്യൂ .

  ReplyDelete
 3. ആകെ ഭയം തോന്നുന്നു. ഈ ഏജിയെ മാറ്റണം!

  ReplyDelete
 4. കണ്ണു തുറക്കാത്ത ദൈവങ്ങളേ
  കാതു തുറക്കണേ കരുണാമയനേ..

  ReplyDelete
 5. മുന്നിലെപ്പോ വേണേലും പ്രത്യക്ഷപ്പെട്ടേക്കാവുന്ന ദുരന്തത്തിന്റെ മുഖം...ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ദൈവം കണ്ണു തുറക്കാതിരിക്കുമോ???

  ReplyDelete
 6. എല്ലാവരും അപേക്ഷിച്ചും നിലവിളിച്ചും എത്രനാളാണ് ഇങ്ങനെ കാത്തിരിക്കുക? എല്ലാം ഓർമ്മപ്പെടുത്തിയും അവിടവിടെപ്പോയി എല്ലാം കണ്ടുമനസ്സിലാക്കാനും ഉപകരിച്ച അവിടത്തെ ലേഖനത്തിന് അനുമോദനങ്ങൾ......

  ReplyDelete
 7. വിനയന്‍-വന്നതിലും വായിച്ചതിലും കമന്റ് ഇടാന്‍ സൗമനസ്യം കാണിച്ചതിനും നന്ദി, സന്തോഷം. അതെ ഒന്നുമേ സംഭവിക്കാതിരിക്കട്ടെ. താങ്കളുടെ പോസ്റ്റ് വായിച്ചു, പക്ഷേ ഇനിയിപ്പോള്‍ ഈ വിഷയം എഴുതാനാവില്ലല്ലോ. അല്ലെങ്കിലും നമ്മളെല്ലാവരും കൂടി എഴുതിയെഴുതി ഇനീപ്പോ ഒന്നും പുതുതായി എഴുതാനുമില്ലല്ലോ.

  ശ്രീനാഥന്‍- ഭരണം വീക്ക് ആണെന്നതാണ് ഇതു കാണിക്കുന്നത്. അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ കളിക്കില്ല. നേരത്തേയും ഉണ്ടായിട്ടുണ്ടല്ലോ ഇത്തരം സന്ദര്‍ഭങ്ങള്‍.

  കലാവല്ലഭന്‍- ദൈവങ്ങള്‍ കരണാമയരാണ്. 50-116 വരെ നിലനിര്‍ത്തിയില്ലേ. പക്ഷേ നമ്മള്‍ ചെയ്യേണ്ടത് ചെയ്യാന്‍ തയ്യാറാകണമല്ലോ.

  സീത-മനുഷ്യദൈവങ്ങളാണു സീതേ ഇപ്പോള്‍ കണ്ണു തുറക്കാത്തത്, ഉറക്കം നടിക്കുന്നതും.

  വിഎ-വരവിനും അഭിപ്രായത്തിനും നന്ദി.അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ എഴുതി എന്നേയുള്ളു. ഈ വിഷയത്തില്‍ ധാരാളം ബ്ലോഗുകളുണ്ട്. എല്ലാം ഉള്‍പ്പെടുത്താന്‍ സഥല പരിമിതി മൂലം കഴിഞ്ഞിട്ടില്ല.

  ReplyDelete