Friday, November 25, 2011

അഹിംസാപര്‍വ്വം

varika released yday- link here.                       


അച്ഛനമ്മമാരേ, നിങ്ങള്‍ കുഞ്ഞുങ്ങളെ ശിക്ഷിക്കാറുണ്ടോ? ഇനി ശിക്ഷിക്കും മുമ്പ് ഇതൊന്നു വായിക്കണേ.

കഞ്ഞുങ്ങളെ വളര്‍ത്തേണ്ടതെങ്ങനെ എന്നതിനെ പറ്റി ഇന്റര്‍നെറ്റില്‍ നിന്ന് അറിവുകള്‍ അനവധി കിട്ടും. അതിലൊന്നും കിട്ടാത്ത ഒരു സ്വാനുഭവ പാഠമിതാ. പങ്കു വയ്ക്കുന്നത് ലോകത്തിന്റെ നിത്യവിസ്മയമായ, നമ്മുടെ സ്വന്തം ഗാന്ധിജിയുടെ പൗത്രന്‍ ഡോ.അരുണ്‍ ഗാന്ധി. '  ഇന്ന് കാണാനിടയില്ലാത്ത ഒരു പാഠം' എന്ന ഫോര്‍വേഡഡ് മെയിലിന്റെ സ്വതന്ത്ര പരിഭാഷ.

'തെക്കന്‍ ആഫ്രിക്കയില്‍, ഡര്‍ബനില്‍ നിന്നു 18 മൈലകലെ കരിമ്പുതോട്ടത്തിന്റെ നടുക്ക് എന്റെ അപ്പൂപ്പന്‍ (ഗാന്ധിജി) സ്ഥാപിച്ച സ്ഥാപനത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം താമസിക്കുമ്പോള്‍ എനിക്കു 16 വയസ്സായിരുന്നു. അത് ശരിക്കും ഒരു ഉള്‍നാടായിരുന്നതിനാല്‍ പുറത്ത് ടൗണില്‍ പോയി കൂട്ടുകാരെ കാണുന്നതിനും സിനിമ കാണുന്നതിനും എന്റെ സഹോദരിമാരും ഞാനും വല്ലാതെ ആഗ്രഹിച്ചിരുന്നു.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു സമ്മേളനത്തിനായി ടൗണിലേക്ക് വണ്ടി ഓടിക്കുവാന്‍ അച്ഛന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ആ അവസരത്തിലേക്ക് എടുത്തു ചാടി. ഞാന്‍ ടൗണില്‍ പോകയായിരുന്നതിനാല്‍ അമ്മ പലവ്യജ്ഞനങ്ങളുടെ ഒരു വലിയ പട്ടിക തന്നു, ദിവസം മുഴുവന്‍ ഞാന്‍ ടൗണില്‍ ഉണ്ടാകുമെന്നതിനാല്‍  തീര്‍ക്കാനുണ്ടായിരുന്ന കുറേ കാര്യങ്ങള്‍, കാര്‍ സര്‍വ്വീസ് ചെയ്യിക്കുക എന്ന പോലുള്ള ജോലികള്‍ അച്ഛനും ഏല്‍പ്പിച്ചു. രാവിലെ അച്ഛനെ ടൗണില്‍ വിട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു 'വൈകീട്ട് അഞ്ചു മണിക്ക് നമുക്കിവിടെ കാണാം, എന്നിട്ട് ഒന്നിച്ച് വീട്ടില്‍ പോകാം.'

എന്റെ ജോലികളെല്ലാം തിരക്കിട്ടു പൂര്‍ത്തിയാക്കി ഞാന്‍ നേരേ തൊട്ടടുത്തുള്ള സിനിമാശാലയില്‍ പോയി. ഒരു ജോണ്‍ വയിന്‍ സിനിമയില്‍ മുഴുകിയിരുന്ന് സമയം മറന്നു. ഓര്‍മ്മിച്ചപ്പോഴേയ്ക്കും സമയം അഞ്ചര ആയിരുന്നു. ഞാന്‍ ഗറാഷിലേക്ക് ഓടി കാറുമായി അച്ഛന്‍ നില്‍ക്കുന്നിടത്ത് എത്തിയപ്പോള്‍ മിയ്ക്കവാറും 6 മണി ആയിരുന്നു.

'നീ എന്താ  ഇത്ര താമസിച്ചത്' അച്ഛന് പരിഭ്രമമായി. ജോണ്‍ വയന്‍ പടി
ഞ്ഞാറന്‍ പടം കാണുകയായിരുന്നുവെന്ന് പറയുവാന്‍ നാണക്കേടു തോന്നി ഞാന്‍ പറഞ്ഞു, 'കാറിന്റെ പണി തീര്‍ന്നിരുന്നില്ല, അതുകൊണ്ട് എനിക്കു കാത്തു നില്‍ക്കേണ്ടി വന്നു, ' ഗറാഷില്‍ അച്ഛന്‍ നേരത്തേ വിളിച്ചു കഴിഞ്ഞിരുന്നുവെന്ന് അറിയാതെയാണ് ഞാന്‍ പറഞ്ഞത്. എന്റെ നുണ കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു ' ഞാന്‍ നിന്നെ വളര്‍ത്തിയതില്‍ എന്തോ തെറ്റുപറ്റിയിട്ടുണ്ട്, നിനക്ക് എന്നോട് സത്യം പറയാനുള്ള ആത്മവിശ്വാസം എന്റെ വളര്‍ത്തല്‍ നിനക്ക് നേടിത്തന്നില്ല. എവിടെയാണ് എനിക്കു തെറ്റിയത് എന്നറിയുവാനായി ഞാന്‍ അതിനെപ്പറ്റി ആലോചിച്ച് വീട്ടിലേക്കുള്ള 18 മൈല്‍ ദൂരം നടക്കാന്‍ പോകുന്നു.'

സൂട്ടും ഷൂസും ധരിച്ചിരുന്ന അച്ഛന്‍, മിയ്ക്കവാറും തേയ്ക്കാത്ത, വെളിച്ചമില്ലാത്ത റോഡിലൂടെ ഇരുട്ടത്ത് വീട്ടിലേക്കു നടക്കാന്‍ തുടങ്ങി. എനിക്ക് അച്ഛനെ വിട്ടിട്ടു പോകാന്‍ ആയില്ല, അതുകൊണ്ട്  അഞ്ചര മണിക്കൂര്‍ സമയം അച്ഛനു പിറകേ ഞാന്‍ വണ്ടി ഓടിച്ചു, എന്റെ വായില്‍ നിന്നു വീണ ഒരു അവിവേകനുണ മൂലം എന്റെ അച്ഛന്‍ അനുഭവിക്കുന്ന ഈ യാതന കണ്ടുകൊണ്ട്.  ഇനിമേല്‍  ഒരിക്കലും നുണ പറയില്ലെന്ന് അന്ന് അവിടെവച്ച് ഞാന്‍ തീരുമാനമെടുത്തു.

ആ സംഭവത്തെപ്പറ്റി ഇടയ്ക്കിടെ ചിന്തിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്, നമ്മള്‍ നമ്മുടെ കുട്ടികളെ ശിക്ഷിക്കുന്ന വിധം ഞാന്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ , ഞാന്‍ എന്നെങ്കിലും പാഠം പഠിക്കുമായിരുന്നോ എന്ന്. അങ്ങനെ ഞാന്‍ കരുതുന്നില്ല. ശിക്ഷ അനുഭവിച്ചുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും അതാവര്‍ത്തിക്കുമായിരുന്നു. പക്ഷേ ഈ ഒരൊറ്റ അഹിംസാ പ്രവര്‍ത്തി വളരെ ശക്തമായിരുന്നു, അതിനാല്‍ അത് ഇന്നലെ  സംഭവിച്ചതു പോലെയാണ് എനിക്ക്.

അതാണ് അംഹിംസയുടെ ശക്തി.'

കുട്ടികളെ വളര്‍ത്തുന്നതില്‍ അഹിംസയ്ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ഗാന്ധിജിയുടെ പൗത്രന്‍ ഡോ.അരുണ്‍ ഗാന്ധി പോര്‍ട്ടോ റീകോ യൂണിവേഴ്‌സിറ്റിയില്‍ ജൂണ്‍ 9 നു നടത്തിയ പ്രഭാഷണത്തില്‍ പങ്കു വച്ചതാണ് ഈ അനുഭവം.

ഇനി അച്ഛന്‍ പറഞ്ഞ കഥ, അല്ല, അനുഭവം- സ്‌കൂള്‍ക്ലാസ്സില്‍ അച്ഛന്റെ മാഷായിരുന്നു സുകുമാരപിള്ള സര്‍. കര്‍ക്കശക്കാരന്‍, അങ്ങേയറ്റം നിഷ്ഠയുള്ള ആള്‍. പുറമേ പരുക്കനെങ്കിലും സ്‌നേഹസമ്പന്നന്‍. ക്ലാസ്സില്‍  ഒരു മോഷണം നടന്നു . കുറ്റം ചെയ്ത കുട്ടിയെ കണ്ടു പിടിക്കാനും ശിക്ഷിക്കാനുമൊന്നും ശ്രമിക്കാതെ മാഷ് മേശപ്പുറത്തു നിന്നു ചൂരലെടുത്തു, തന്റെ വിദ്യാര്‍ത്ഥി ചെയ്ത തെറ്റ് ഏറ്റെടുത്തു ,സ്വയം ശിക്ഷിച്ചു. എങ്ങനെയെന്നല്ലേ? കരഞ്ഞുകൊണ്ട്, സ്വന്തം തുടയില്‍ ആഞ്ഞാഞ്ഞ് അടിച്ചു, രക്തം കിനിയുംവരെ. അപ്പോഴേയ്ക്കും ഒരു കുട്ടി ഓടി വന്ന് ചൂരല്‍ പിടിച്ചു വാങ്ങി , സാറിന്റെ കാലില്‍ വീണു മാപ്പപേക്ഷിച്ചു. ആ സ്‌കൂളിലെ കുട്ടികള്‍ പിന്നീട് ഒരിക്കലും മോഷ്ടിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടു പോലുും കാണില്ല, തീര്‍ച്ച.

5 comments:

 1. രണ്ട് ഉദാഹരണങ്ങളും നന്നായി. ഗാന്ധിജിയുടെ മകന്റെ പെരുമാറ്റം അതിശയിപ്പിച്ചു. കാരണം ഗാന്ധിജി ഒരു പിതാവെന്ന നിലയിൽ പരാജയാമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്!

  ReplyDelete
 2. നല്ല പാഠങ്ങൾ... മനസ്സിൽ കൊണ്ടു ചേച്ചീ രണ്ട് സംഭവങ്ങളും..

  ReplyDelete
 3. Loved it. Remembering the way my parents guided me too.. A 100 thanks to them. I might be wrong many a times. But, that is because of me. But if I am good, that is because my parents have moulded me that way..

  Good post Maithreyi.. And, loved the title too..

  ReplyDelete
 4. ശ്രീനാഥന്‍- അതെ, ഞാനും കേട്ടിരുന്നത് അങ്ങനെയാണ്. പക്ഷേ അക്കാലത്തെ മക്കളല്ലേ, അവര്‍ക്കറിയുമായിരുന്നിരിക്കും അച്ഛന്‍ ഒരു വലിയ കാരണത്തിനു വേണ്ടിയാണ് ജീവിക്കുന്നത് എന്ന്.

  സീത- സന്തോഷം സീത.

  പ്യാരി-സന്തോഷം. ഞാനും ഓര്‍ക്കാറുണ്ട് , അവരുടെ ഗൈഡന്‍സ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്താകുമായിരുന്നു എന്ന്. ബോഡിംഗ് സ്‌കൂളിലായിരുന്ന കാലത്ത് ഇപ്പോള്‍ അച്ഛനുമമ്മയും അടുത്തുണ്ടെങ്കില്‍ എന്തു പറയുമായിരുന്നു എന്ന് ആലോചിച്ചാണ് സംശയം വരുമ്പോള്‍ ഓരോന്നും ചെയ്തിരുന്നത്. അവരുടെ ഒപ്പം നില്‍ക്കുമ്പോള്‍ ചെയ്യുന്ന അനുസരണക്കേടുകള്‍ ഒന്നും അവര്‍ അടുത്തില്ലാത്തപ്പോള്‍ ചെയ്യുകയേയില്ല. പക്ഷേ ഇപ്പോള്‍ അമ്മയെ അങ്ങോട്ടു പഠിപ്പിക്കുകയാണ് കേട്ടോ.:):). അച്ഛന്‍ 10 വര്‍ഷം മുമ്പു മരിച്ചു പോയി.

  ReplyDelete
 5. നല്ല കുറിപ്പ്. ഹൃദയസ്പർശിയായി.

  ReplyDelete