Thursday, November 17, 2011

ചിരിയുടെ നാള്‍വഴികള്‍


                       
ഇനി അയ്യപ്പപുണ്യം നിറയും ശരണംവിളിനാളുകള്‍. കണ്ണനുണ്ണിയുടെ വര്‍ഷഗീതം ബ്ലോഗിലെ http://varshageetam.blogspot.com/   ' ശരണവഴിയിലൂടെ' തുടങ്ങാം ഇന്ന്.

' ഹരിവരാസനം പാടി നിറഞ്ഞ മനസ്സോടെ മലയിറങ്ങുമ്പോള്‍ അനുഭവിക്കു ന്നത് പറഞ്ഞറിയിക്കാനാവാത്ത സമാധാനവും ശാന്തിയും. ഓരോ തവണ മ ലയിറങ്ങി പമ്പയിലെത്തി മുങ്ങി നിവരുമ്പോഴും ഇനി അടുത്ത മടങ്ങി വരവ്  എത്ര വേഗം ആയിരുന്നെങ്കില്‍ എന്ന് മനസ്സ് പറയുന്നത് ഇവിടെ മാത്രം ഉ ണ്ടാവുന്ന അനുഭവം.' ഒരിക്കല്‍ ശ്രീ യേശുദാസ് പറഞ്ഞു, വ്രതമാരംഭിച്ചാല്‍ പിന്നെ ആ ആള്‍ അയ്യപ്പനാകുകയാണ്, അങ്ങനെ വേറൊരു ദൈവവുമില്ല എന്ന്. തന്നെ കാണാന്‍ വരുന്നവര്‍ക്ക് അവനവനെ തന്നെ നല്‍കുന്ന ദൈവം! തത്വമസി!പക്ഷേ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് നിഷിദ്ധമാണല്ലോ പൂങ്കാവനം! അത് അയ്യപ്പന്‍ നിഷേധിച്ചതാവില്ല, തീര്‍ച്ച, ഭക്തനും ഭക്തയും തമ്മില്‍ ദൈവം വേര്‍തിരിവ് കാണിക്കില്ല.

നര്‍മ്മപ്രധാനമാണ് വര്‍ഷഗീതം. കുട്ടിക്കാലം, നാട്ടുകാര്യങ്ങള്‍, ജോലിസ്ഥലവിശേഷങ്ങള്‍ എന്നിവ നര്‍മ്മത്തില്‍ ചാലിച്ച് കംപ്യൂട്ടര്‍-മൊബൈല്‍ പദാവലിയും ആംഗലേയപദങ്ങളും ഇഴചേര്‍ത്ത് രസകരമായി പറഞ്ഞിരിക്കുന്നു.
 
കള്ളിയങ്കാട്ടു സരസ്വതി-'അമ്പലത്തിലെ കാളിയുടെ പി എ ആണത്രേ ടി കക്ഷി..കാളിക്ക് ചെയ്തു തീര്‍ക്കാന്‍ ടൈം കിട്ടാത്ത മൈനര്‍ ആന്‍ഡ് സില്ലി വര്‍ക്‌സ്  ഒക്കെ ഔട്ട് സോഴ്‌സ് ചെയ്യുന്നത്  ഈ പുള്ളികാരിക്ക് ആണത്രേ. സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം  എത്തിക്കുന്നത്. ' അവസാനം യക്ഷി വിറകു മോഷ്ടിക്കാന്‍ വരുന്ന സരസ്വതിച്ചേച്ചിയാണെന്ന് കണ്ടുപിടിച്ചു. അതിനിടയ്ക്കു നടന്ന സംഭവങ്ങള്‍ രസാവഹം.

അനുജനെ മാങ്ങ എറിയാന്‍ പഠിപ്പിക്കുന്നതും, കൊഴി മാവിന്റെ നൂറുമീറ്റര്‍ അകലെ കൂടി പോയി അയല്‍പക്കത്ത് മുറ്റത്തു നിന്ന തങ്കമ്മച്ചേച്ചീടെ നെറ്റിക്കു കൊണ്ടു ചോര വാര്‍ന്നതുമാണ് കൈവിട്ട കൊന്നപ്പത്തല്‍- 'ആദ്യം കു   റെ ജാഡ ഒക്കെ കാണിച്ചെങ്കി ലും ഒടുക്കം നാല് സൂപ്പര്‍മാന്‍ നയിം സ്ലിപ്പും, ഒരു പാക്കറ്റ് ബൂമര്‍ ബബിള്‍ ഗവും ദക്ഷിണയായി സ്വീകരിച്ചു ഞാന്‍ അവ നെ എന്റെ ശിഷ്യനാക്കി......കൊഴി പാഞ്ഞു വന്നപ്പോ തങ്കമ്മച്ചേച്ചി തല മാറ്റി പിടിക്കാത്തത് ആരുടെ കുറ്റം. കുറഞ്ഞത് മുറ്റത്ത് മുളക് ചിക്കാന്‍ ഇറങ്ങു മ്പോള്‍ ഒരു ഹെല്‍മെറ്റ് എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ?'-പിന്നല്ലാ തെ, തികഞ്ഞ അശ്രദ്ധ തന്നെ. അയല്‍പക്കത്തെ കുട്ടിക്കുരങ്ങന്മാരുടെ മാങ്ങാ എറിയല്‍ പഠനശിബിരത്തെപ്പറ്റി ആ ചേച്ചി അറിഞ്ഞുട്ടുണ്ടാവില്ല. അല്ലെങ്കില്‍ ഒരു ബക്കറ്റോ കുട്ടയോ എങ്കിലും തലയില്‍ കമഴ്ത്തിയേനേ.

ഇത് 10 പേര്‍ക്കയച്ചില്ലെങ്കില്‍ മുച്ചൂടും നശിക്കും എന്നുള്ള വിരട്ടല്‍ പണ്ട് പോസ്റ്റ് കാര്‍ഡിലൂടെയായിരുന്നെങ്കില്‍ ഇന്നത് ദൈവങ്ങളുടെ ചെത്തു പടങ്ങളുടെ അകമ്പടിയോടെ ഈമെയിലിലൂടെയാണ് വരുന്നത്. കര്‍ത്താവിന്റെ പേരില്‍ ഒരു കുരിശില്‍ നിന്നും-' ഇത് കണ്ടപ്പോ പാപ്പനംകോട്ടെ പത്രോസ് ചേ  ട്ടന്‍ പത്തു പേര്‍ക്ക് അയച്ചു. പുള്ളീടെ പശു പിറ്റേ ദിവസം പത്തു പെറ്റു. പാ ലക്കാട്ടെ പൊന്നമ്മിണി പടം കണ്ടപ്പോ പൊട്ടിച്ചിരിച്ചു. പതിനൊന്നിന്റെ അന്ന് പാവത്തിനെ പാമ്പ് കടിച്ചു. അത് കൊണ്ട് വേഗം ഇത് പറ്റുന്നത്രയും പേര്‍ക്ക് അയച്ചു കൊടുക്കുക . അയച്ചു കൊടുക്കാതെ ഡിലീറ്റ് ചെയ്താല്‍ പണി കിട്ടും, പണ്ടാരടങ്ങും.....ശരിക്കും ഇങ്ങനെ  ആളുകളെ പേടിപ്പിച്ചും ടെന്‍ ഷന്‍ അടിപ്പിച്ചും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കേണ്ട ഗതികേട് ഉണ്ണിയേശു വിനും കൊട്ടാരക്കര ഗണപതിക്കും ഒക്കെ ഉണ്ടോ ?' ഇല്ലേയില്ല, നമ്മള്‍ ദൈവങ്ങള്‍ക്കും നമ്മുടെ ചിന്താനിലവാരമാണ് കല്‍പ്പിക്കുന്നത്, അതുകൊണ്ടാണിങ്ങനെ ദൈവപേരില്‍ ഭീഷണിപ്പെടുത്തലും മറ്റും.

ഹാസ്യത്തിനുവേണ്ടി കുത്തിത്തിരുകിയ ഹാസ്യം പലപ്പോഴും ചിരിക്കു പകരം കരച്ചിലാണ് ഉണ്ടാക്കുക. പക്ഷേ കണ്ണനുണ്ണിയുടെ എഴുത്തില്‍ നിറയുന്ന  ത് ജീവിതത്തില്‍ നിന്നു പൊക്കിയെടുത്ത ഹാസ്യാനുഭവങ്ങള്‍. അതിനു പത്തര മാറ്റ്. ആനന്ദവല്ലിയുടെ ആദ്യപ്രണയം, ഓരോ അടി വരുന്ന വഴിയേ, ഒരു ക്വട്ടേഷന്‍ വീരഗാഥ, പുല്ലുകുളങ്ങര ഗണേശന്‍(ആനയാണേ), എന്റെ കടിഞ്ഞൂല്‍ സിഗററ്റ്, ഒരു കൃഷിക്കാരന്റെ അന്ത്യം എന്നിങ്ങനെ പോകുന്നു വിഷയങ്ങള്‍. ഇപ്പോള്‍ കണ്ണനുണ്ണിയുടെ എഴുത്തിനെ കുറിച്ച്  ഏകദേശരൂപം ആയില്ലേ? കാടും പടലും അടിച്ച് ചിലതിനൊക്കെ നീളം കൂടിയതായി തോന്നിയിട്ടുണ്ട്. പക്ഷേ വായനാസുഖം കുറയുന്നില്ല, ഒരിക്കലും. കടമ്പനാട്ടെ ജാനുവമ്മൂമ്മയുടെ പരാക്രമങ്ങള്‍ വായിച്ചപ്പോള്‍ പക്ഷേ ചിരി വന്നില്ല, സങ്കടം വരികയും ചെയ്തു. വായിക്കൂ, അപ്പോള്‍ മനസ്സിലാവും എന്തുകൊണ്ട് എന്ന്.

ജീവിതത്തുണ്ട്-ശബരിമലകയറ്റം 21 തവണ പുല്ലു പോലെ കടന്ന് പെരിയസ്വാമിയായി മാറിയ ഒരു വല്യച്ഛന്റെ കെട്ടുനിറ നടക്കുന്നു. മാഷാണ്, മലയാളവാക്കുകള്‍ മാത്രമേ ഉപയോഗിക്കൂ. മാലയിട്ടു കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വാമി ചേര്‍ത്ത് മാത്രമേ പറയൂ. എടുത്തു വച്ച ഒരു പ്ലേറ്റ് കണ്ടില്ല, തിരിഞ്ഞ് വല്യമ്മയോടൊരു ചോദ്യം- 'പിഞ്ഞാണസ്വാമി   എവിടെ'?   അന്ന് കുട്ടിയാ യിരുന്ന ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ടു, പക്ഷേ ഭക്തിപ്പടവുകളുടെ ഒന്നാം പടി കയറാന്‍ പെടാപ്പാടു പെടുന്ന എനിക്കിപ്പോള്‍ മനസ്സിലാവുന്നു, അചഞ്ചലനിഷ്ഠയുടെ ശക്തി, ഭക്തിയുടെ നിറവ് !


5 comments:

 1. thanks chechi...for the review

  ReplyDelete
 2. ഭക്തിപ്പടവുകളുടെ ഒന്നാം പടി കയറാന്‍ പെടാപ്പാടു പെടുന്ന ...

  ReplyDelete
 3. കണ്ണുനുണ്ണി, നന്ദി കിട്ടി ബോധിച്ചിരിക്കുന്നു. ഇനിയും കൂടുതല്‍ എഴുതണെമന്ന് ഇതിനാല്‍ തെര്യപ്പെടുത്തുകയും ചെയ്യുന്നു.

  എന്താ കലാവല്ലഭനേ അര്‍ദ്ധോക്തിയില്‍ വിരമിച്ചു കളഞ്ഞത്? കളിയാക്കിയതാണോ, ആര്‍ക്കറിയാം. അല്ലായിരിക്കും, അല്ലേ?

  ReplyDelete
 4. ഒരു മണ്ഡലക്കാലത്തിന്റെ നിർവൃതി... നമ്മൾ പെണ്ണുങ്ങൾക്ക് അതിർവരമ്പ് സൃഷ്ടിച്ചിട്ടും ഒരു സ്വപ്നമായി ആ പൂങ്കാവനം എന്നുമുണ്ട് മനസ്സിൽ..കൊതിയും വിധിയും കെട്ടിയ ഇരുമുടിയേന്തി മല ചവിട്ടാൻ..

  കള്ളിയങ്കാട്ട് നീലിയുടെ പരാമർശം നിക്ക് ശ്ശി പിടിച്ചു :)

  പരിചയപ്പെടുത്തലിനു നന്ദി ചേച്ചി

  ReplyDelete
 5. കണ്ണനുണ്ണിയുടെ വര്‍ഷ ഗീതം എനിക്കും വളരെ ഇഷ്ടപ്പെട്ട ഹാസ്യ ബ്ലോഗാണ്. പക്ഷെ ഇയിടെ വര്‍ഷഗീതത്തില്‍ പോസ്റ്റ്കളുടെ എണ്ണം കുറയുന്നുവോ എന്നൊരു സംശയം

  ReplyDelete