Friday, November 4, 2011

പൂര്‍ണ്ണവിരാമം


                             
എല്ലാം നേടി കഴിഞ്ഞുവെന്ന തോന്നല്‍ കൊണ്ട് മനുഷ്യര്‍ ജീവിതത്തിനു പൂര്‍ണ്ണവിരാമം ഇടുമോ? ആത്മഹത്യ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണം ഉണ്ടാകും. എന്നാല്‍ പൂര്‍ണ്ണതൃപ്തിയോടെ സ്വയം അരങ്ങൊഴിയുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടാലും ആ പുതുമ.

' ഞങ്ങള്‍ ഒന്നിച്ച് വളരെ സംഭവബഹുലവും സന്തുഷ്ടവുമായ ജീവിതം നയിച്ചു. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു, പല രാജ്യങ്ങളില്‍ താമസിച്ചു, സാധി ക്കും എന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിട്ടു പോലുമില്ലാത്തത്ര ധനം സമ്പാദിച്ചു, ഞങ്ങള്‍ക്ക് തൃപ്തിയും സന്തോഷവും ലഭിക്കുന്ന കാര്യങ്ങള്‍ക്കായി പണം ചെലവഴിച്ചു. ഞങ്ങളുടെ ജീവിതം ഞങ്ങളുടേതു മാത്രമാണെന്ന ചിന്താഗതിക്കാരാണു ഞങ്ങള്‍. ഞങ്ങള്‍ക്ക് ജീവിക്കാന്‍ എത്രത്തോളം അവകാശമുണ്ടോ, അത്രത്തോളം തന്നെ അവകാശം മരിക്കാനും ഉണ്ട്. '

ഒക്ടോബര്‍ 3-ാം തീയതി ഗോവയില്‍ പനാജിക്കടുത്ത് ഒരു ഫാന്‍ കൊളുത്തില്‍ തൂങ്ങി ഒന്നിച്ച് ജീവിതമവസാനിപ്പിച്ച ഐടി ദമ്പതികള്‍ 39 കാരന്‍ ആനന്ദിന്റേയും 36 കാരി ദീപാ രന്തിദേവന്റേയും ആത്മഹത്യാ കുറിപ്പാണിത്. അവര്‍ക്ക് കടങ്ങളോ ബാദ്ധ്യതകളോ ഇല്ല. അവരുടെ വില്‍പത്രവും കുറിപ്പിനടുത്തുണ്ടായിരുന്നു. കുടുംബത്തെ അറിയിച്ച ശേഷം ഇലക്ട്രിക് ശ്മശാനത്തില്‍ മറവു ചെയ്യുന്നതിന്റെ ചെലവിലേക്കായി 10000 രൂപയും വച്ചിരുന്നു. രണ്ടുമാസമായി ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ താമസമായിരുന്നു അവര്‍.

ഒരു കണക്കുകൂട്ടലിനും പിടി തരാതെ മിയ്ക്കവരുടേയും ജീവിതം വഴുതിമാറുമ്പോള്‍ ഇവര്‍ രണ്ടു പേര്‍ എത്ര ആസൂത്രിതമായി, അനായാസമായി, സന്തോഷത്തോടെ(?) മരണത്തെ പുല്‍കി! അവരുടെ തീരുമാനത്തെ ആദരിക്കുന്നു . പക്ഷേ, കുടുക്കു മുറുകുമ്പോഴെങ്കിലും അതില്‍ നിന്നു രക്ഷപ്പെടാന്‍ ആ മനസ്സുകള്‍ വെമ്പിയിരിക്കില്ലേ? അവര്‍ സ്‌നേഹിക്കുന്നവര്‍, അവരെ സ്‌നേഹിക്കുന്നവര്‍, അങ്ങനെ ആരും ഈ ഭൂമിയില്‍ ഉണ്ടായിരുന്നിരിക്കില്ലേ? അവരെ ഓര്‍ത്തു കാണില്ലേ?

ജീവനൊടുക്കിയത്് രണ്ടു യുവജന്മങ്ങള്‍. മലയാളി സഹയുവത്വങ്ങളുടെ പ്രതികരണം അറിയണ്ടേ? ആഷ്‌ലിയുടെ ഗൂഗിള്‍ ബസ് http://tinyurl.com/4485nte  ചര്‍ച്ചകളില്‍ നിന്നു ചിലത് ഇവിടെ വായിക്കാം.

ആഷ്‌ലി (ബ്ലോഗ്- http://aakramanam.blogspot.com/)- ജീവിതത്തില്‍ എല്ലാം നേ
ടികഴിഞ്ഞാല്‍ (നേടിയോ ഇല്ലയോ എന്നതിന് ബെസ്റ്റ് ജഡ്ജ് അവനവന്‍ ത   ന്നെ), നെക്സ്റ്റ് വാട്ട് ? വയസ്സായി അസുഖം വന്നു നരകിച്ചു കിടക്കുന്നതിലും നല്ലത് സ്വരം നന്നാകുമ്പോ പാട്ട് നിര്‍ത്തുന്നത് ആണ് എന്ന് വിശ്വസിക്കുന്ന രണ്ടു പേര്‍ !!! എന്തായാലും, ജീവിതം ആകെ ബുദ്ധിമുട്ടാണ്, ജീവിക്കാന്‍ വ ഴിയില്ലാ എന്ന് ആത്മഹത്യ എന്ന ഒഴിവു നോക്കുന്നവരില്‍ നിന്ന് വ്യത്യസ്ത രാണ് ഇവര്‍. ശരിയും തെറ്റും ആപേക്ഷികം. സൊ, നോ കമന്റ്‌സ്. പക്ഷെ ഇന്‍സ്പയര്‍ ചെയ്യാന്‍ ആളുണ്ടായിരുന്നെങ്കില്‍ ഈ ജീവിതം കൊണ്ട് വേറെ ആരുടെ എങ്കിലും ജീവിതത്തില്‍/ലോകത്തില്‍ എന്തേലും മാറ്റം വരുത്താന്‍ നോക്കാന്‍ ശ്രമിയ്ക്കാമായിരുന്നു എന്ന് തോന്നുന്നു. അറ്റ്‌ലീസ്റ്റ് ആ  കിഡ്‌നി, കണ്ണ് എല്ലാം ആര്‍ക്കെങ്കിലും കൊടുത്തിട്ട് പോകാമായിരുന്നു.

റോസ്-ലക്ഷ്യങ്ങളുടെ ലിസ്റ്റ് അത്രേം വലുതായിക്കൊണ്ടിരിക്കണ ഇക്കാല ത്ത് അവരെയെന്താണാവോ ജീവിതം ഇത്ര വേഗം മടുപ്പിച്ച് കളഞ്ഞത്. സ്്‌നേ
ഹിച്ചൊക്കെ ഇത്ര പെട്ടെന്ന് കൊതി തീരുമോ.

ആദിത്യന്‍-ലൈഫിന്റെ പര്‍പ്പസിനെപ്പറ്റി ഇതേ വരെ ആലോചിച്ചിട്ടില്ല. കൂടു തല്‍ കാശുണ്ടാക്കണം എന്ന ഒരു ജനറല്‍ ഗോള്‍ അല്ലാതെ സ്‌പെസിഫിക്ക് ഗോള്‍സ് ജീവിതത്തില്‍ ഇത് വരെ വെച്ചിട്ടില്ല. അതുകൊണ്ട് ലൈഫ് എന്തിന് എന്നതിന് കറക്റ്റ് ഉത്തരമില്ല. ജീവിക്കാന്‍ അതിയായ കൊതിയില്ല, മരിക്കാന്‍  പേടിയുമില്ല. ഇന്ന് നന്നായി ജീവിക്കാനുള്ള ശ്രമമാണ് എനിക്ക്. ഞാന്‍ സു ഖം കൂടിപ്പോയത് കൊണ്ട് മരിക്കും എന്ന് തോന്നുന്നില്ല, മറിച്ച് ക്യൂര്‍ ചെ യ്യാന്‍ പറ്റാത്ത ഒരു അസുഖം ഡയഗ്‌നോസ് ചെയ്താല്‍ ഈ വഴിക്ക് പോ കാന്‍ നല്ല ചാന്‍സ് ഉണ്ട്. അറ്റ്‌ലീസ്റ്റ് ആവശ്യമില്ലാത്ത ചപ്പ്ചവറ് ചികില്‍സ അക്‌സപ്റ്റ് ചെയ്യാത്ത വഴിക്കെങ്കിലും പോകും എന്നുറപ്പ്.

സുജ-'തോറ്റു പോയവര്‍ ആത്മഹത്യ ചെയ്തതേ നമുക്ക് കേട്ടു പരിചയമു ള്ളു. ചിലപ്പോള്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാവാം. മാറാത്ത അസുഖം, കു ട്ടികള്‍ ഉണ്ടാവില്ല അങ്ങനെ എന്തെങ്കിലും. തോല്‍വി സമ്മതിക്കാന്‍ മടിക്കു ന്ന ഒരു മനസ്സ് ഇങ്ങനെ ഒരു കുറിപ്പെഴുതിയതും ആകാം. മാറാ വ്യാധി വന്നവര്‍ മറ്റുള്ളവരുടെ ജീവിതം കൂടി കോഞ്ഞാട്ടയാക്കാതെ, അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ ? സി. രാധാകൃ്ഷ്ണന്റെ ഒരു നോവ ലിലെ കഥാപാത്രം പറയുന്നുണ്ട് 'പ്രത്യേകിച്ച് നിരാശയോ പരിഭവമോ ഇല്ലാ തെ  നീണ്ടു പോയ്‌ക്കൊ ണ്ടിരിക്കുന്ന ഒരു വാചകം സ്വന്തം അര്‍ത്ഥശൂന്യത മനസ്സിലാക്കി സ്വയം പൂര്‍ണ്ണവിരാമം ഇടുന്ന പോലത്തെ ഒരു ആത്മഹത്യ ഏറ്റവും ശ്രേഷ്ഠമായ ഒന്നല്ലേ' എന്ന് . അതിവിടെ ചേരുമോ എന്നറിയില്ല.'

ടിവിയില്‍ ഒരു പരസ്യം കാണാറുണ്ട്. ചെക്കന്‍ പെണ്ണിനു കൊടുക്കാന്‍ പോ കുന്നതിന്റെ ലിസ്റ്റ്. സ്വര്‍ണ്ണം, ഡയമണ്ട്, പിന്നെ വേള്‍ഡ് ടൂര്‍. അപ്പോള്‍ ഇതൊക്കെ മതിയോ ഒരു പെണ്ണിന്് ? ഇതൊക്കെയാണോ കുടംബജീവിതസന്തുഷ്ടിയുടെ മാനദണ്ഡം?

കടപ്പാട്-ടൈംസ് ഓഫ് ഇന്‍ഡ്യ ഓണ്‍ലൈന്‍- http://tinyurl.com/62hl97p . തര്‍ക്കവും വിതര്‍ക്കവുമായി 760 കമന്റുണ്ടവിടെ.
6 comments:

 1. :) ഹോ...എന്തൂട്ടാ ഒരു എഴുത്ത്...ആരുടെ ബ്ലോഗാ ഇത് ? ;)

  ReplyDelete
 2. അതി ഭൌതികത മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഇടുക്ക് തൊഴുത്തുകളെ പററി ഓര്‍ത്തുപോയി. എല്ലാം നേടി,അനുഭവിച്ചു എന്ന് സ്വന്തം ജീവിത രസങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ അവസാനം ചെന്നെത്തുന്നത് ഇവിടെത്തന്നെ. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി, ഒരു തവണ മരുന്ന് വാങ്ങാനായി കഷ്ടപ്പെടുന്ന മനുഷ്യരുടെ അവസ്ഥയെപ്പറ്റി ചിന്തിക്കാത്തവര്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല.

  എച്ച്മുവിന്റെ ബ്ലോഗിലെ രണ്ടു വടക്കേ ഇന്ത്യന്‍ അനുഭവങ്ങള്‍ വായിച്ചാല്‍ ആരും സുഖം കൂടി ആത്മഹത്യ ചെയ്യാനിടയില്ല..

  വായിക്കാത്തവര്‍ക്കായി

  www.echmuvoduulakam.blogspot.com

  ReplyDelete
 3. ഹ..ഹ.. ക്യാപ്റ്റന്‍!

  പാവം പൂവേ, അതു തന്നെ, ഞാന്‍ എന്റെ....അത്ര തന്നെ. എച്ച്മൂട്ടിയെ വായിച്ചില്ല, ഇനി വായിക്കണം.

  ReplyDelete
 4. പൂർണ്ണസംതൃപ്തിയിൽ വിരാമമിടുന്നത്- എന്തോ ഒരു പന്തികേടു തോന്നുന്നു. ലേഖനം നന്നായി.

  ReplyDelete
 5. ജീവിതം സുഖങ്ങള്‍ മാത്രം നിറഞ്ഞതാവുമ്പോള്‍ മടുപ്പുണ്ടാവുമായിരിക്കും ല്ലേ.... ലേഖനം നന്നായി...

  ഇപ്പോള്‍ മൈത്രേയിയുടെ പോസ്റ്റുകള്‍ ഡാഷ് ബോര്‍ഡില്‍ കിട്ടുന്നില്ലല്ലോ....

  ReplyDelete
 6. ശ്രീനാഥന്‍- അതെ, എന്തോ പന്തികേടുണ്ട്. സുജ പറഞ്ഞതൊക്കെ എനിക്കും തോന്നിയിരുന്നു.

  കുഞ്ഞൂസ്- സുഖവും ദുഃഖവും ആപേക്ഷികം. നല്ല വാക്കിനു നന്ദി, സന്തോം. പോസ്റ്റ് കിട്ടാത്തത് ചിലപ്പോള്‍ ഞാന്‍ ഐഡി മാറ്റിയതുകൊണ്ടാവും കുഞ്ഞൂസേ. ബ്ലോഗുലകം പോയി വെബ്‌സ്‌കാന്‍ ആക്കിയപ്പോള്‍ ഞാന്‍ ഢൈിയും പരിഷ്‌കരിച്ചു, അതാവാം കാരണം.

  ReplyDelete