Thursday, October 13, 2011

ഉമ്മറക്കോലായ


  (Online link here)
                     
എല്ലാവര്‍ക്കും ഒത്തുകൂടി വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാനുള്ള സ്ഥലമായിരുന്നു ഒരു കാലത്ത് വീട്ടിലെ വരാന്ത. ഭൂതകാലമാക്കിയതിനു കാരണമുണ്ട്. ഇപ്പോള്‍ സന്ധ്യക്ക് അങ്ങനെ ഇരുന്നാല്‍ കൊതുകു പൊതിയും. അതുകൊണ്ട് ശ്രദ്ധ വര്‍ത്തമാനത്തിലാവില്ല, കൊതുകു പിടുത്തത്തിലാ യിരിക്കും. കൊതുക് ബാറ്റ് ഓരോരുത്തരും മാറി മാറി ഉപയോഗിച്ചാല്‍ എല്ലാവരുടെ കൈയ്ക്കും വ്യായാമം ആവും. (പോസിറ്റീവ് തിങ്കിംഗ് !)

മലയാളം ബൂലോകത്തിന്  http://itsmyblogspace.blogspot.com/  എന്ന് 'പലതും പറഞ്ഞിരിക്കാന്‍ ഒരു വരാന്ത' ഉണ്ട്. ഉടമസ്ഥന്‍ ദുശ്ശാസനന്‍. കൗരവരാജ സദസ്സിലെ ദ്രൗപദിയുടെ വസ്ത്രാക്ഷേപം ഓര്‍മ്മ വരുന്നു അല്ലേ. പക്ഷേ ഈ ദുശ്ശു അത്ര കുഴപ്പക്കാരനല്ല, മറിച്ച് രസികനാണ് എന്നേ്രത ബ്ലോഗ് വായിച്ച് എന്റെ വിലയിരുത്തല്‍. അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്‌സിപയര്‍ നായിക ചോദിച്ചതല്ലേ പണ്ടേയ്ക്കു പണ്ടേ.

'മുകുന്ദനും മേതിലും ഒക്കെ എഴുതാതെ വച്ചത് , മുട്ടത്തു വര്‍ക്കിയും പൊന്‍ കുന്നം വര്‍ക്കിയും എഴുതാന്‍ മറന്നത്, പലരും എഴുതി തള്ളിയത' എന്ന് ദുശ്ശു ബ്ലോഗ് തുടങ്ങിയത് 2008 സെപ്റ്റംബറില്‍. പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. തരക്കേടില്ലാത്ത സിനിമാ ആസ്വാദനങ്ങള്‍, സിനിമാ ബന്ധ വിഷയങ്ങള്‍ തുടങ്ങിയവ ഇഷ്ടം പോലെ.

പ്രണയം സിനിമയെപ്പറ്റിയുള്ള പോസ്റ്റില്‍ നിന്ന് -'ഒരാളോട് തോന്നുന്ന സ്‌നേഹത്തിന്റെ നിര്‍വചനം പ്രായം കൂടുന്നതിനനുസരിച്ച് മാറിമറിയും എ ന്നാണു എനിക്ക് തോന്നുന്നത്...... മേനോന്റെയും േ്രഗസിന്റെയും മാത്യൂസി ന്റേയും ഗ്രേസിന്റേയും ബന്ധങ്ങളുടെ മനോഹാരിത നിങ്ങളെ അമ്പരപ്പിക്കു കയും അവരോടു സ്‌നേഹത്തിലാക്കുകയും ചെയ്യും.  ' ആ മനോഹാരിത ഒന്നു കാണാമെന്ന് തീയേറ്ററില്‍ പോയതാണ്. പക്ഷേ ടിക്കറ്റു കിട്ടിയില്ല, കുറി വീണത് 'സ്വന്തം വീട്ടിലെ പയ്യന്‍' അസിഫ് അലിക്ക്. അങ്ങനെ പ്രണയം ഉപ്പും കുരുമുളകുമായി മാറി!

ജാതകം നോക്കിയാല്‍ എന്ന പോസ്റ്റില്‍ നിന്ന്- 'കല്യാണത്തിന് ജാതകം നോക്കണം എന്ന പരിപാടി കൊണ്ടുവന്നവനെ തല്ലി കൊല്ലണം.....താന്‍ വലിക്കില്ല, കുടിക്കില്ല, സല്‍സ്വഭാവി ആണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാ ര്യവുമില്ല. പണിക്കര്‍ ആണ് ഇതെല്ലാം തീരുമാനിക്കുന്നത്. കു ഗു എന്നൊ ക്കെ എഴുതിയ പണ്ടാരം പിടിച്ച ഒരു പലകയും കുറച്ചു കവിടിയും ആണ് പണിക്കരുടെ ആയുധം. അത് എങ്ങോട്ട് ഉരുളുന്നുവോ അങ്ങോട്ടാണ് നിങ്ങ ളുടെ ഭാവി. എത്ര എത്ര ജ്യോത്സ്യന്മാര്‍ ആണ് ഇത് കൊണ്ട് ജീവിക്കുന്നത്. പാപ ജാതകക്കാര്‍ക്ക് ജാതകം തിരുത്തി കൊടുത്തും, അഡ്ജസ്റ്റ് ചെയ്തു കൊടുത്തും ഒക്കെ ജീവിക്കുന്ന തരികിട ജ്യോത്സ്യന്മാര്‍. കള്ള ജാതകം എഴു തി കൊടുക്കുന്നവര്‍.'

ഇത് ശരിക്കും ഉള്ളില്‍ തട്ടി എഴുതിയതാണ്. സമാധാനപ്പെടൂ ദുശ്ശൂ, എല്ലാം ശരിയാവുമെന്നേ. പിന്നെ തട്ടിപ്പ്, അത് ഉദരനിമിത്തം ബഹുകൃതവേഷം എ ന്ന് ക്ഷമിക്കുക.. ഒന്നോര്‍ക്കുക, ഇക്കാര്യത്തില്‍ ജൗതിഷികള്‍ക്കൊപ്പം കുറ്റക്കാരാണ് മുന്‍പിന്‍ നോക്കാതെ പറ്റിപ്പുകാര്‍ക്കു മുമ്പില്‍ തലവച്ചു കൊടുക്കുന്നവരും.

പൂന്തോട്ട നഗരിയിലേക്ക് ജോലി തേടിയുള്ള യാത്ര മുതല്‍ പ്രണയം ചുംബനത്തില്‍ എത്തുന്നിടം വരെ 'സോഫ്‌റ്റ്വേര്‍ എഞ്ചിനീയര്‍ ജനിക്കുന്നു' എന്ന ഉദ്വേഗജനക പരമ്പര 22 എപ്പിസോഡുകള്‍ പിന്നിട്ടു കഴിഞ്ഞു. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അടുത്ത എപ്പിസോഡുകള്‍ ഉടനേ പ്രതീക്ഷിക്കാം. ധാരാളം രസകരവും ചിന്തനീയവും കാലികവും ആയ പോസ്റ്റുകള്‍ ഇനിയുമുണ്ട്. വായിക്കണ്ടേ അവയെല്ലാം? കഥ, കവിത, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങി നിശ്ചിതകളങ്ങളില്‍ നില്‍ക്കാത്ത സ്വതന്ത്ര രചനകള്‍ പല ബ്ലോഗുകളിലും സുലഭം. അതു തന്നെയാണ് ബ്ലോഗുകളുടെ ഫഌക്‌സിബിളിറ്റിയും. വരാന്തയിലെ പോസ്റ്റുകളും അങ്ങനെയുള്ളവയാണ്.

പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നൊരു പിന്തിരിപ്പന്‍ ചൊല്ല് കേട്ടിട്ടില്ലേ? ഒരു കയറില്‍ 11 പേര്‍ എന്ന ഈ ഫോര്‍വേഡഡ് മെയിലിന്റെ മലയാള ഭാഷ്യം ഒന്നു വായിച്ചിട്ടു തീരുമാനിക്കുക അതു തിരുത്താന്‍ സമയമായോ എന്ന്.

10 പുരുഷന്മാരും ഒരു വനിതയും ഒരു ഹെലികോപ്റ്റിന്നടിയില്‍ കയറില്‍ തൂങ്ങിക്കിടക്കയായിരുന്നു. പക്ഷേ അത്രയും പേരെ താങ്ങാനുള്ള ശക്തി ആ കയറിനുണ്ടായിരുന്നുമില്ല. അതിനാല്‍ ആരെങ്കിലും ഒരാള്‍ പിടിവിട്ടാലെ മറ്റുള്ളവര്‍ രക്ഷപ്പെടൂ. ആരു വേണം ആ ആള്‍ എന്നു തീരുമാനിക്കാനാവാതെ വിഷമിക്കുമ്പോള്‍ ആ വനിത വളരെ ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗം നട ത്തി. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി, അല്ലെങ്കില്‍ പൊതുവായി പറഞ്ഞാല്‍ പുരുഷന്മാര്‍ക്കു വേണ്ടി പ്രതിഫലമേതുമില്ലാതെ സകലതും ത്യജിക്കുന്നത് തനിക്ക് ശീലമായിരിക്കുന്നു, അതിനാല്‍ അവര്‍ സ്വയമേവ പിടിവിടാം എന്നായിരുന്നു ആ പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. അവര്‍ പ്രസംഗം അവസാനിപ്പിച്ചതും പുരുഷന്മാര്‍ കൈയ്യടിക്കാന്‍ തുടങ്ങി....ശേഷം ചിന്ത്യം.

ഇത് ബുദ്ധിയുള്ള സ്ത്രീക്ക്, ഓര്‍മ്മിച്ചു ചിരിക്കാനായി...10 comments:

 1. ഞാന്‍ മരുഭൂമിയിലൂടെ നടക്കുകയായിരുന്നു. വളരെ ദൂരം നടന്നു കഴിഞ്ഞു.ചുറ്റും അനന്തമായ മണല്‍ കൂനകള്‍. ഞാന്‍ സൂര്യനെ നോക്കി.അത് നാട്ടുച്ചിയില്‍ കത്തി നില്‍ക്കയാണ്.ദിക്കറിയാന്‍ പറ്റുന്നില്ല.വ്യക്തമായ നടപ്പാതയോ ഒന്നുമില്ല. ഞാന്‍ സ്വയം സങ്കല്‍പ്പിച്ചു നടക്കുകയായിരുന്നു. മടങ്ങാമെന്ന് വച്ചാല്‍ എങ്ങോട്ടാണ് നടക്കേണ്ടത്.--- ഈ ലേഖനം വായിച്ചപ്പോള്‍ തോന്നിയതാണ്.jumbing bubbles പോലെ ആശയങ്ങള്‍ ചാടി ക്കളിക്കുന്നു.

  ReplyDelete
 2. വളരെ നന്ദി . എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. :)
  http://itsmyblogspace.blogspot.com

  ReplyDelete
 3. ദുശ്ശാസനനെ വായിച്ചു നോക്കട്ടെ. പിന്നെ, ഭയങ്കര ബുദ്ധിയാണ് ഈ സ്ത്രീകൾക്ക്, അല്ലേ?

  ReplyDelete
 4. കാട്ടില്‍ അബ്ദുള്‍നാസര്‍-ആദ്യവരവിന് സ്വാഗതം. എന്റെ എഴുത്തിന്റെ പോരായ്മയാവാം. ദുശ്ശാസനന്‍ കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈവിദ്ധ്യവും ആവാം.

  ദുശ്ശു-നന്ദിക്കു നന്ദി. ബ്ലോഗില്‍ പോയി കണ്ടു.

  ശ്രീനാഥന്‍-വായിക്കണം, ഇഷ്ടപ്പെടും, സത്യസന്ധതയുള്ള എഴുത്താണ്. പിന്നെ പാവം സ്ത്രീകള്‍ക്ക് എങ്ങനേങ്കിലും ഒന്ന് ജീവിച്ചു പോണ്ടേ മാഷേ? :):)

  ReplyDelete
 5. ജീവൻ പോയാലും സ്ത്രീകളെ പ്രോൽസാഹിപ്പിക്കണം

  ReplyDelete
 6. ദുശ്ശുവിന്റെ ബ്ലോഗിറിനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം

  ReplyDelete
 7. റോസിലി ചേച്ചിക്ക് നന്ദി. എന്റെ ബ്ലോഗിനെ ആദ്യം ഫോളോ ചെയ്തതില്‍ ഒരാള്‍ ചേച്ചിയാണ്. സന്തോഷം തോന്നുന്നു. ഞാനും ഫോളോ ചെയ്യുന്ന ബ്ലോഗില്‍ ഒരെണ്ണം റോസാപൂക്കള്‍ ആണ്.

  ReplyDelete
 8. നന്നായി പരിചയപ്പെടുത്തൽ, ഒടുവിലത്തെ കഥയും :)

  ReplyDelete
 9. ദുശ്ശാസനനെ വായിച്ചിട്ട് വേറെ കാര്യം!
  പിന്നെ ബുദ്ധിയുടെ കാര്യത്തിലുള്ള ഈ തർക്കം പണ്ട് പണ്ട് യുഗാന്തരങ്ങൾക്കും അപ്പുറത്ത് നിന്നും......അതിന്റപ്പുറത്ത്....എനിയ്ക്കറിയില്ല. ഞാൻ ഈ ഭൂമിയിൽ വന്നിട്ടുള്ള കാലം തൊട്ടേ പറയാൻ പറ്റൂ....

  ReplyDelete
 10. കലാവല്ലഭന്‍- ങൂം, തന്നെ, തന്നെ!
  റോസാപ്പൂക്കള്‍-എന്നിട്ടവിടെ പോയോ ആവോ?
  ദുശ്ശു, സീത-നന്ദി
  എച്ച്മൂ- അത് ഒരു തര്‍ക്കവിഷമൊന്നുമല്ല എച്ച്മൂ. വായിച്ചപ്പോള്‍ രസം തോന്നി, പരിഭാപ്പെടുത്തി, അത്ര തന്നെ.

  ReplyDelete