Friday, August 19, 2011

ഇന്‍ഡ്യയെ അറിയുക

Online link of this article in varika
                     

ബ്രിട്ടീഷ് രാജില്‍ നിന്ന് സ്വരാജിലേക്ക് ഇന്‍ഡ്യ ചുവടു മാറിയിട്ട് ഈ ആഗസ്റ്റ് 15 നു വര്‍ഷം 64 പിന്നിട്ടു. സര്‍വ്വം നശിച്ച ചാരത്തില്‍ നിന്നു ഫിനിക്‌സ് പക്ഷിയെ പ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ജപ്പാനും മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പുരോഗതിയുടെ വേഗത അത്ര ആവേശകരമൊന്നുമല്ല. എങ്കിലും നമുക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളണ്ട്, നമുക്കു മാത്രം സ്വന്തമായ വൈവി ദ്ധ്യങ്ങളുണ്ട്. ദില്‍ സേ ദേശി കൂട്ടായ്മയുടെ ഇന്‍ഡ്യയെ കണ്ടെത്തുക എന്ന മെയിലിന്റെ സംക്ഷിപ്ത സ്വതന്ത്ര പരിഭാഷ.

'മാര്‍ക് ട്വയിന്‍ ഒരിക്കല്‍ പറഞ്ഞു   'മനുഷ്യവംശത്തിന്റെ  വളര്‍ത്തുതൊട്ടിലാണ് ഇന്‍ഡ്യ, മനുഷ്യഭാഷണത്തിന്റെ ജന്മനാട്, ചരിത്രത്തിന്റെ പെറ്റമ്മ, ഇതിഹാസങ്ങളുടെ മുത്തശ്ശി, പാരമ്പര്യത്തിന്റെ ബഹുമാന്യയായ അമ്മ . നമ്മുടെ ഏറ്റവും വിലപ്പെട്ടതും മാര്‍ഗ്ഗനിര്‍ദ്ദേ ശകവുമായ വസ്തുക്കളെല്ലാം ഇന്‍ഡ്യയില്‍ മാത്രമാണ് നിധി പോലെ കാത്തു രക്ഷിക്കപ്പെടുന്നത്. '

ഈ മനോഹര ഭൂവിഭാഗത്തിന്റെ പ്രതിച്ഛായ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നമുക്ക് ഇന്‍ഡ്യയെകുറിച്ച് അറിയാത്ത കാര്യങ്ങള്‍ പലതുണ്ട്. ഉദാഹരണ ത്തിന് ലോകത്തിലെ ഏറ്റവും പഴയതും വലുതും തുടര്‍ച്ചയുള്ളതുമായ സംസ്‌കാരം നമ്മുടേതാണ് എന്നതു പോലെ.

അറിയുമോ ,ഒരിക്കല്‍ പോലും മറ്റൊരു രാജ്യത്തെ ആക്രമിക്കാത്ത രാഷ്ട്രമാണ് ഇന്‍ഡ്യ. കഴിഞ്ഞ ഒരു ലക്ഷം വര്‍ഷദൈര്‍ഘ്യ ചരിത്രമെടുത്താല്‍ ഇന്‍ഡ്യ എന്നും അനുപമമായ സമാധാനരാഷ്ട്രമായി നിലകൊണ്ടു, അതിക്രമിച്ചു കീഴടക്കിയ പല ഭരണകര്‍ത്താക്കള്‍ പലപ്പോഴായി ഭരിച്ചപ്പോള്‍ പോലും. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്‍ഡ്യ എന്നതില്‍ അതിശയമേതുമില്ല. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല, ലോകചരിത്രപ്രകാരം തുടര്‍ച്ചയായി ആള്‍താമസമുണ്ടായിരുന്ന ഏകനഗരമാണ് ഇന്‍ഡ്യയിലെ പുരാതനനഗരമായ വാരാണസി.

ക്രിസ്തുവിനും 700 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ആദ്യ വിജ്ഞാനകേന്ദ്രം ആരംഭിച്ചത് തക്ഷശിലയിലാണ്. എല്ലാ യൂറോപ്യന്‍ ഭാഷകളുടേയും അമ്മയാ യ സംസ്‌കൃതം എന്ന പുരാതന ഭാഷ ഇന്‍ഡ്യയുടേതാണ്.ആള്‍ജിബ്ര, ജ്യോമട്രി, കാല്‍ക്കുലസ് എന്നീ ഗണിതശാസ്ത്ര വിഭാഗങ്ങള്‍ ഉടലെടുത്തത് ഇന്‍ഡ്യയില ത്രേ. ദശാംശകണക്കുകള്‍, മനുഷ്യവംശത്തിന് അറിവുള്ളതിലെ ഏറ്റവും പഴയ ചികിത്സാരീതിയായ ആയുര്‍വ്വേദം, ശുശ്രുതന്‍ വഴിയൊരുക്കിയ ശസ്ത്രക്രിയ ഇതെല്ലാം ഇന്‍ഡ്യയുടെ തനതു പാരമ്പര്യമത്രേ.

ജപ്പാനും യു എസിനുമൊപ്പം സൂപ്പര്‍കംപ്യൂട്ടര്‍ സ്വന്തമായി വികസിപ്പിച്ചെ ടുത്ത രാഷ്ട്രമാണ് ഇന്‍ഡ്യ എന്നതില്‍ അത്ഭുതപ്പെടാനെന്തുള്ളു? 'നമ്മളെ എണ്ണം പഠിപ്പിച്ച ഇന്‍ഡ്യയോട് നമ്മള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു, അതില്ലായിരു ന്നെങ്കില്‍ പ്രധാനപ്പെട്ട ശാസ്ത്രകണ്ടുപിടുത്തങ്ങളൊന്നും സാദ്ധ്യമാകുമായിരുന്നില്ല ്' എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞതിലും അത്ഭുതപ്പെടാനൊന്നുമില്ല.

ഹിമാലയസാനുക്കളില്‍ ദ്രാസ്്, ശുരു നദികളുടെ ഇടയ്ക്കുള്ള ലടാക്ക് താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ബേയ്‌ലി പാലമാണ് ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ പാലം. 1982 ല്‍ ഇന്‍ഡ്യന്‍ കരസേനയാണ് ഇതു നിര്‍മ്മിച്ചത്. ഒരു കുന്ന് നിരപ്പാക്കി 1893 ല്‍ ഹിമാചല്‍ പ്രദേശില്‍ നിര്‍മ്മിച്ച ചെയ്ല്‍ മൈതാനമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2444 മീറ്റര്‍ ഉയരമുണ്ട് ഈ ക്രിക്കറ്റ് പിച്ചിന്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ് ഓഫീസുകള്‍ ഉള്ളത് ഇന്‍ഡ്യയിലാണ്. പത്തു ലക്ഷത്തിലധികം പേര്‍ പണിയെടുക്കുന്ന ഇന്‍ഡ്യന്‍ റെയില്‍വേയാണ് ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ് .

1896 വരെ ലോകത്ത് ഡയമണ്ടിന്റെ ഒരേയൊരു സ്രോതസ്സ് ഇന്‍ഡ്യയായിരുന്നു ' -(എന്നിട്ടും ഗള്‍ഫുകാര്‍ പെട്രോഡോളര്‍ ഉണ്ടാക്കിയതുപോലെ നമുക്ക് ഡയമണ്ട് ഡോളര്‍ ഉണ്ടാക്കി പണക്കാരാകാന്‍ കഴിഞ്ഞില്ലല്ലോ-ദീര്‍ഘനിശ്വാ സം ലേഖിക വക.) .

ഇന്‍ഡ്യ എന്ന അവിശ്വസനീയ വിസ്മയത്തെക്കുറിച്ച് ആലോചിച്ച് അഭിമാനജൃംഭിതരായി ആനന്ദബാഷ്പം പ്രവഹിക്കുന്നുവോ?  അതില്‍ നിന്ന് ഇറ്റു കണ്ണീര്‍ ബാക്കി വയ്ക്കണേ, നേരാംവണ്ണം ബിസിനസ്സ് ചെയത് ജീവിക്കാനാഗ്രഹിച്ച ഒരു പാവം ഇന്‍ഡ്യാക്കാരനു വേണ്ടി- ഇന്‍ഡ്യന്‍ ടാക്‌സ് എന്ന മറ്റൊരു മെയിലിന്റെ പരിഭാഷ.

1.ചോദ്യം-താങ്കള്‍ എന്തു ചെയ്യുന്നു?
ഉത്തരം- ബിസിനസ്സ്
ഉദ്യോഗസ്ഥന്‍- തൊഴില്‍ നികുതി അടച്ചോളൂ.

2.താങ്കള്‍ ചെയ്യുന്ന ബിസിനസ്സ് ?
    സാധനങ്ങള്‍ വില്‍ക്കുന്നു.
 വില്‍പ്പന നികുതി അടയ്്ക്കുക.

3. താങ്കള്‍ എവിടെയാണ് സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്?
     ഫാക്ടറിയില്‍
  എക്‌സൈസ് തീരുവ അടയ്ക്കുക

പലവിധ തീരുവകളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍-16 എണ്ണമുണ്ട്- നീണ്ടു പോയപ്പോള്‍ ബിസിനസ്സുകാരന്‍-എനിക്കിപ്പോള്‍ മരിക്കാമോ?
ഉത്തരം-.ഇല്ലില്ല, ഞങ്ങള്‍ ശവസംസ്‌കാര തീരുവയെ കുറിച്ച് ആലോചിക്കയാണ്.അതു വരെ കാത്തിരിക്കണേ.

കേന്ദ്രസംസ്ഥാന തീരുവകള്‍ക്ക് പേരുകള്‍ പലത്. കൊടുക്കുന്നത് പക്ഷേ ഒരാളാകും. ഇതെല്ലാം രാജ്യ പുരോഗതിക്കു മുതല്‍ക്കൂട്ടും എന്നു സമാധാനിക്കാനുമാവില്ല, പൊതുമുതല്‍കൊള്ളക്കാരുടെ സമ്പാദ്യം വര്‍ദ്ധിക്കയല്ലേ ഉള്ളു? ആത്മഹത്യ ചെയ്യണമെന്നു തോന്നിയില്ലെങ്കിലല്ലേയുള്ളു?
6 comments:

 1. ഒരുപാടറിവുകൾ പകർന്നൊരു പോസ്റ്റ്...തീരുവകൾ അടച്ച് നടുവൊടിയുന്ന ഒരു ശരാശരി ഇൻഡ്യാക്കാരന്റെ ചിത്രം ഒക്കെ നന്നായി ചേച്ചീ

  ReplyDelete
 2. “ഒരിക്കല്‍ പോലും മറ്റൊരു രാജ്യത്തെ ആക്രമിക്കാത്ത രാഷ്ട്രമാണ് ഇന്‍ഡ്യ.”

  ഇത് ശരിയാണോ... പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങള്‍ :)

  തീരുവകള്‍ സാധാരണ ജനങ്ങള്‍ക്കേ ബാധകമായുള്ളൂ. ഇന്ത്യയിലെ ടോപ്പ് ബിസിനസ്സുകാര്‍ക്ക് “ആനുകൂല്യങ്ങള്‍‌” ധാരാളമായിട്ടുണ്ട് :) അത് കൊണ്ട് പൊതുമുതല്‍ കൊള്ളചെയ്യപ്പെടുമ്പോള്‍ നഷ്ടം സാധാരണക്കാരന് തന്നെ.

  ReplyDelete
 3. നന്ദി സീതേ.

  മനോജ്-ഏറെക്കാലത്തിനു ശേഷമുള്ള ഈ വരവിനു സുസ്വാഗതം. പാക്കിസ്ഥാന്‍ രണ്ടു വട്ടവും ഇങ്ങോട്ടാക്രമിച്ചതല്ലേ ? പിന്നെ ബംഗ്ലാദേശ് യുദ്ധം, അത് വേണമെങ്കില്‍ അങ്ങനെ പറയാം. ഞാന്‍ മെയില്‍ പരിഭാഷപ്പെടുത്തിയതേ ഉള്ളു.:):) കൂടുതല്‍ ചിന്തിച്ചില്ല. അതെ സാധാരണക്കാരു തന്നെ എല്ലാ ഭാരവും ചുമക്കുന്നത്. അത് നമ്മള്‍ തിരിച്ചറിയുന്നില്ല പലപ്പോഴും. അറിഞ്ഞിട്ടും എന്തു ചെയ്യാന്‍.

  ReplyDelete
 4. നന്നായി. നുറുങ്ങു വിവരങ്ങൾ പലതുണ്ട്. പിന്നെ, ടാക്സടച്ച് മതിയായോ ?

  ReplyDelete
 5. >ഒരിക്കല്‍ പോലും മറ്റൊരു രാജ്യത്തെ ആക്രമിക്കാത്ത രാഷ്ട്രമാണ് ഇന്‍ഡ്യ.< ഇന്ത്യയ്ക്ക് ഇവിടെയുള്ള ജനങ്ങളെ തന്നെ നേരാംവണ്ണം ഭരിക്കാന്‍ കഴിവില്ല , പിന്നെയാ അന്യ രാജ്യങ്ങള്‍ ആക്രമിച്ചു പിടിച്ചു ഭരിക്കുന്നത്‌ !! അതുകൊണ്ടാവാം അങ്ങനൊരു ദുഷ്ടത മാത്രം ചെയ്യുന്നില്ല, അത്രയും ആശ്വാസം...
  പരിഭാഷയ്ക്ക് നന്ദിട്ടോ..

  ReplyDelete
 6. ശ്രീനാഥന്‍ മാഷ് കൃത്യമായി ഊഹിച്ചല്ലോ. സേല്‍സ് ടാക്‌സ്, സര്‍വ്വീസ് ടാക്‌സ്, സര്‍ചാര്‍ജുകള്‍, എഡ്യുസെസ്സ്, അങ്ങനെയങ്ങനെ വലിയ ലിസ്റ്റ്.

  ലിപി- വരവിനും വായനയ്ക്കും കമന്റിനും നന്ദി.

  ReplyDelete