Sunday, June 12, 2011

അമ്മത്തം

 (Online link of varika published 11.6.2011)                    
ഇന്നത്തെ ജീവിതരീതിയുടെ മുഖമുദ്രയാണ് തിരക്ക്. നുകം വച്ച കുതിരയെപ്പോലെ തിരിഞ്ഞു നോക്കാനാവാതെ  മുന്നോട്ടു മാത്രമുള്ള കുതിപ്പ്. ഇങ്ങനെയെല്ലാം ഓടിയിട്ടും തെല്ലെങ്കിലും സമാധാനമുണ്ടോ, അതുമില്ല. ചെയ്തു തീര്‍ക്കുവാന്‍ ആയിരം കാര്യങ്ങള്‍, ഈ ആയിരം നൂറെങ്കിലും ആകുന്നത് എന്നാകും എന്ന ആകുലതയില്‍ തളര്‍ന്ന് ഉറക്കം.

വല്ലപ്പോഴുമെങ്കിലും ഈ തിരക്കില്‍ നിന്നു സ്വയം വിടുതി നേടണം, ജീവിതച്ചങ്ങലയിലെ കണ്ണികളെ കുറിച്ച് ഓര്‍ക്കണം, അവര്‍ക്കൊപ്പം സമയം ചെലവിടണം. അത് ഒരിക്കലും സമയം കളയലല്ല. എന്റെ ഇന്‍ബോക്‌സില്‍ വന്ന ഹൃദയസ്പര്‍ശിയായ ഒരു ഫോര്‍വേഡഡ് മെസ്സേജിന്റെ ഭാഷാന്തരീകരണശ്രമം.

മറ്റേ സ്ത്രീ

'17 വര്‍ഷത്തെ ഞങ്ങളുടെ ദാമ്പത്യശേഷം എന്റെ ഭാര്യ എന്നോടു വിചിത്രമായ ഒരു ആവശ്യം ഉന്നയിച്ചു. ഞാന്‍ മറ്റൊരു വനിതയെ പുറത്തു ഭക്ഷണം കഴിക്കാനും സിനിമയ്ക്കും കൊണ്ടുപോകണം. അവള്‍ പറഞ്ഞു    'ഞാന്‍ നിങ്ങള സ്‌നേഹിക്കുന്നുണ്ട്, പക്ഷേ മറ്റേ സ്ത്രീയും  നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്, നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാന്‍  അവരും ഇഷ്ടപ്പെടും. '

ഞാന്‍ സന്ദര്‍ശിക്കണം എന്ന് എന്റെ ഭാര്യ ആവശ്യപ്പെട്ട ആ ' മറ്റവള്‍ ' എന്റെ അമ്മ ആയിരുന്നു. 20 വര്‍ഷമായി ഏകാന്തജീവിതം നയിക്കുകയായിരുന്നു അവര്‍. എന്റെ ജോലിത്തിരക്കും പിന്നെ എന്റെ രണ്ടു ചെക്കന്മാരും കാരണം വല്ലപ്പോഴും മാത്രമേ ഞാന്‍ അമ്മയെ സന്ദരിശിച്ചിരുന്നുള്ളു.

ആ രാത്രി തന്നെ ഞാന്‍ അമ്മയെ വിളിച്ചു. കാര്യം പറഞ്ഞയുടന്‍ അമ്മ ചോദിച്ചു,  ' എന്താ നിനക്കു നല്ല സുഖമില്ലേ? '  രാത്രി വൈകിയ വേളകളിലെ ഫോണ്‍ എന്തെങ്കിലും ചീത്ത വര്‍ത്തമാനമായിരിക്കും എന്നു വിശ്വസിച്ചിരുന്ന കൂട്ടത്തിലായിരുന്നു അമ്മ.

 ' അമ്മയുടെ കൂടെ അല്‍പ്പസമയം ചെലവഴിക്കുന്നത് എനിക്കു സന്തോഷമായിരിക്കും' ഞാന്‍ പ്രതിവചിച്ചു. ' നമ്മള്‍ രണ്ടാളും മാത്രം '.  ഒരു നിമിഷത്തെ ചിന്തയ്ക്കു ശേഷം അമ്മ പറഞ്ഞു 'ഞാന്‍ അത് വളരെ ആഗ്രഹിക്കുന്നു  ' ആ വെള്ളിയാഴ്ച വൈകുന്നേരം അമ്മയെ വിളിക്കാന്‍ പോകുമ്പോള്‍ ഞാന്‍ കുറച്ചു പരിഭ്രമത്തിലായിരുന്നു. ഞങ്ങളുടെ ഡേറ്റിംഗില്‍ അമ്മയും അല്‍പ്പം സംഘര്‍ഷത്തിലാണന്ന് അവിടെ എത്തിയപ്പോള്‍ എനിക്കു മനസ്സിലായി. അമ്മ വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു, മുടി ചുരുളുകളാക്കിയിട്ട്, .കഴിഞ്ഞ ജന്മദി നം ആഘോഷിക്കാന്‍ വാങ്ങിയ ഭംഗിയുള്ള ഉടുപ്പിട്ട്.....

ഒര മാലാഖയുടെ തേജസ്സു പ്രസരിപ്പിച്ച ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
'  ഞാന്‍ മകനുമായി പുറത്തു പോകുന്നുവെന്ന് കൂട്ടുകാരോടെല്ലാം ഞാന്‍ പറഞ്ഞു, അവര്‍ക്ക് വളരെ മതിപ്പുണ്ട്.  ' പുതിയ വെളുത്ത കാറിലേക്കു കയറവേ അമ്മ പറഞ്ഞു. 'നമ്മുടെ ഡേറ്റിംഗിനെ കുറിച്ച് അറിയാന്‍ അവര്‍ക്കു തിരക്കായിപ്പോയി.  '

ഭക്ഷണശാലയില്‍ വച്ച് പ്രഥമ വനിതയാണ് (പ്രസിഡന്റിന്റെ ഭാര്യ) താന്‍ എന്ന മട്ടില്‍ അമ്മ എന്റെ  കൈ കവര്‍ന്നു. ഞാന്‍ വിഭവപ്പട്ടിക വായിച്ചു കൊടുത്തു, വലിയ അക്ഷരങ്ങള്‍ മാത്രമേ അമ്മയ്ക്കു കാണാനാകൂ. പാതി വായിച്ച് തല ഉയര്‍ത്തവേ ഞാന്‍ കണ്ടു, അമ്മ എന്നെത്തന്നെ നോക്കിയിരിക്കയാണ്.  ' നീ കുട്ടിയായിരിക്കുമ്പോള്‍ നിനക്ക് മെനു വായിച്ചു തന്നിരുന്നത് ഞാനാണ ് '  ഓര്‍മ്മകളുണര്‍ത്തിയ പുഞ്ചിരിയോടെ അമ്മ പറഞ്ഞു. ' അമ്മയ്ക്കു വിശ്രമിക്കാനും എനിക്കു കിട്ടിയ അനുകമ്പ തിരിച്ചു നല്‍കാനും കിട്ടിയ സമയമാണിത്്. ' ഞാന്‍ പറഞ്ഞു. ഭക്ഷണവേളയില്‍ ഞങ്ങള്‍ വളരെ സംസാരിച്ചു, അസാധാരണമായതൊന്നുമില്ല, ഞങ്ങളുടെ രണ്ടു പേരുടേയും ജീവിതത്തിലെ സമീപ കാല സംഭവങ്ങളെ കുറിച്ച്, അത്ര മാത്രം. സംസാരത്തില്‍ മുഴുകി പോയതു കൊണ്ട് ഞങ്ങള്‍ സിനിമ വിട്ടു പോയി.

ഞങ്ങള്‍ അമ്മയുടെ വീടെത്തിയപ്പോള്‍ അമ്മ പറഞ്ഞു  ' ഇനിയും നമ്മള്‍ ഒരുമിച്ച് പുറത്തു പോകും, പക്ഷേ അന്ന് നിന്നെ ഞാന്‍ ക്ഷണിക്കും.  ' ഞാന്‍ സമ്മ്തം മൂളി.

' നിങ്ങളുടെ ഡേറ്റിംഗ് എങ്ങിനെ ഉണ്ടായിരുന്നു? '  മടങ്ങി എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു.  ' വളരെ ആനന്ദകരം, ഞാന്‍ സങ്കല്‍പ്പിച്ചതിലും അപ്പുറം'.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കടുത്ത ഹൃദയാഘാതം മൂലം അമ്മ മരിച്ചു. വളരെ പെട്ടന്നായിരുന്നതു കൊണ്ട് എനിക്ക് അമ്മയ്ക്കു വേണ്ടി ഒന്നും ചെയ്യാനായില്ല.

ചില ദിവസങ്ങള്‍ക്കു ശേഷം @രു കവര്‍ എനിക്കു കിട്ടി. ഞങ്ങള്‍ ഭക്ഷണം കഴിച്ച റെസ്റ്ററണ്ടിന്റെ രസീതും ഒരു കുറിപ്പും ആയിരുന്നു അതില്‍. ' ഈ ബില്‍ ഞാന്‍ മുന്‍കൂര്‍ കൊടുത്തു. ഞാന്‍ അന്ന് ഉണ്ടാകുമോ എന്നെനിക്കറിയില്ല, അതു സാരമില്ല, ഞാന്‍ രണ്ടു പ്ലേറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഒന്നു നിനക്കും മറ്റൊന്ന് നിന്റെ ഭാര്യയ്ക്കും. അന്നത്തെ ഡിന്നര്‍ എനിക്കെന്തായിരുന്നുവെന്ന് നിനക്ക് ഒരിക്കലും മനസ്സിലാവാനിടയില്ല. മകനേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.'  ഇതായിരുന്ന ആ കുറിമാനം.

'ആ നിമിഷം ഞാന്‍ പലതും മനസ്സിലാക്കി, ' ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ' എന്ന്് തക്ക സമയത്ത് പറയേണ്ടതിന്റ , പ്രിയപ്പെട്ടവര്‍ക്കായി അവരര്‍ഹിക്കുന്ന നമ്മുടെ സമയം നീക്കി വയ്‌ക്കേണ്ടതിന്റ, ആവശ്യകത. ജീവിതത്തില്‍ ഒരു കാര്യവും നമ്മുടെ കുടംബത്തേക്കാള്‍  പ്രാധാന്യമുള്ളതല്ല. അവരര്‍ഹിക്കുന്ന നമ്മുടെ സമയം അവര്‍ക്കു നല്‍കിയേ മതിയാകൂ, കാരണം ഇക്കാര്യങ്ങളൊന്നും  ' പിന്നീടൊരിക്കല്‍  '   എന്നു മാറ്റാനാവില്ല, മാറ്റാന്‍ പാടില്ല.'
                                                             തുടരും.....5 comments:

 1. നീ കുട്ടിയായിരിക്കുമ്പോള്‍ നിനക്ക് മെനു വായിച്ചു തന്നിരുന്നത് ഞാനാണ്. ഇവിടെയെത്തിയപ്പോൾ മനസ്സു വിങ്ങിപ്പോയി. എന്തോ വല്ലാതെ സ്പർശിച്ചു ഈ കുറിപ്പ്.

  ReplyDelete
 2. അമ്മത്തം...നഷ്ടബോധത്തിന്റെ ഓർമ്മകളുണർത്തി...

  ReplyDelete
 3. "പ്രിയപ്പെട്ടവര്‍ക്കായി അവരര്‍ഹിക്കുന്ന നമ്മുടെ സമയം നീക്കി വയ്‌ക്കേണ്ടതിന്റ, ആവശ്യകത " ഓർമ്മിപ്പിക്കൽ ഒരു നൊമ്പരവുമായി

  ReplyDelete
 4. പ്രിയപ്പെട്ടവര്‍ക്കായി അവരര്‍ഹിക്കുന്ന നമ്മുടെ സമയം നീക്കി വയ്‌ക്കേണ്ടതിന്റ, ആവശ്യകതയെ പറ്റി ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്‌.

  ReplyDelete
 5. ഈ കുറിപ്പ് ഗംഭീരമായി.
  അമ്മയെ വിളിച്ച് സംസാരിച്ചു. വെറുതെ.

  ReplyDelete