Monday, May 16, 2011

വനിതകള്‍ക്കു മാത്രം....

(Online link of  this in varika of 14.05.2011)

സിലുക്ക്..സിലുക്ക്......
അകാലത്തില്‍ മൃത്യുപാത സ്വയം സ്വീകരിച്ച സില്‍ക്ക് സ്മിതയെ ഓര്‍ത്തുവല്ലേ? കടഞ്ഞെടുത്ത ദേഹവടിവുണ്ടായിരുന്ന ആ ബ്ലാക്ക് ബ്യൂട്ടിയെ അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ. പക്ഷേ ഇവിടെ വിഷയം സില്‍ക്ക് സാരികളാണ്. സില്‍ക്ക് സ്മിതയ്ക്ക് പ്രണാമമര്‍പ്പിച്ച് തുടങ്ങട്ടെ.

വരുണ്‍ ഗാന്ധിയുടെ വിവാഹ ഫോട്ടോയാണ് 'സില്‍ക്ക് ചിന്തകള്‍' ഉണര്‍ത്തിയത്. വധു അണിഞ്ഞിരുന്നത് വരുണിന്റെ അച്ഛമ്മയുടെ, സാക്ഷാല്‍ ഇന്ദിരാജിയുടെ 69 വര്‍ഷം പഴക്കമുള്ള കല്യാണപ്പുടവ! സോണിയാ മാം സ്വന്തം വിവാഹനാളില്‍ ഉടുത്ത അതേ പുടവ !മകന്റെ വിവാഹനാളില്‍ മനേകാ മാം ധരിച്ചതാകട്ടെ ഭര്‍തൃമാതാവിന്റെ അമ്മ ശ്രീമതി.കമലാനെഹൃു 95 വര്‍ഷം മുമ്പ് അണിഞ്ഞ കല്യാണപ്പുടവ! ആത്മഗതം-ഇതെല്ലാം എങ്ങനെ മനേകാ മാമിന്റെ െൈകയ്യില്‍ എത്തിയോ ആവോ.

വിവാഹദിവസം കഴിഞ്ഞാല്‍ അലമാരയില്‍ വിശ്രമിക്കുന്ന വില കൂടിയ കല്യാണ പുടവയും വല്ലപ്പോഴും മാത്രം ചുറ്റുന്ന പട്ട്-സില്‍ക്ക് സാരികളും എങ്ങനെ സൂക്ഷിക്കണം എന്നത് എന്നും തലവേദനയാണ്. അതേപ്പറ്റി വിവിധ ഇന്റര്‍നെറ്റ് സൈറ്റുകള്‍, ചോദ്യോത്തര പംക്തികള്‍ എന്നിവയില്‍ നിന്നും സമാഹരിച്ച വിവരങ്ങള്‍ ഇതാ..

1.മൂന്നു മാസത്തിലൊരിക്കലെങ്കിലും പുടവകള്‍ വെയില്‍-കാറ്റ് കൊള്ളിക്കുക.

2.തിരികെ മടക്കിവയ്ക്കുമ്പോള്‍ പുതിയ മടക്കുകള്‍ ഇടണം. പഴയ മടക്കുകളി ലൂടെ തുണി കീറുന്നത് തടയാനാണിത്.

3.സാരികളുടെ പുറം വശങ്ങള്‍ അകത്തേക്കു മടക്കി വേണം സൂക്ഷിക്കുവാന്‍.

4.മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ്, ദ്വാരങ്ങളുള്ള കൂടില്‍ പാറ്റഗുളികകള്‍ അടുത്തു വയ്ക്കുക.

5.വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്നതിനാല്‍ ഓരോ പ്രാവശ്യവും കഴുകേ ണ്ടതില്ല. കാറ്റു കൊള്ളിച്ച് മടക്കി വയ്ക്കാം.

6.കല്യാണപ്പുടവകളും മറ്റും വെട്ടി ചൂരിദാര്‍ തുന്നുക. പക്ഷേ ഇതുകൊണ്ട് ഇ പ്പോഴത്തെ ജീന്‍സ് യുഗത്തില്‍ അത്ര പ്രയോജനമൊന്നുമില്ല.

ആര്യവേപ്പില തണലില്‍ ഉണക്കി തുണിത്തട്ടില്‍ വിതറുക എന്ന നാടന്‍ പ്രയോഗം എനിക്കു തലമൂത്തവരില്‍ നിന്നു കിട്ടിയ ഉപദേശം. ഇത് സൈറ്റിലൊന്നും കണ്ടില്ല.

ഡ്രൈക്ലീന്‍ ചെയതു സാരികള്‍ സൂക്ഷിക്കണം എന്ന് ചിലര്‍ എഴുതിക്കണ്ടു. പക്ഷേ ഡ്രൈക്ലീനിംഗ് അത്ര ഗുണകരമല്ലെന്ന് സ്വാനുഭവം. തുണികളുടെ കനം കുറഞ്ഞതായി അനുഭവപ്പെടുമെന്നു മാത്രമല്ല വേഗം കീറുകയും ചെയ്യും. ഇതു മനസ്സിലാക്കിയ ശേഷം ഖദര്‍ സില്‍ക്ക് സാരികള്‍ സോപ്പുകായ് ഉപയോഗിച്ച് സ്വയം കഴുകി പശ മുക്കി ഉപയോഗിച്ചിട്ടുണ്ട്. സല്‍ഫലം! സോപ്പുകായ് ഇല്ലാത്തവര്‍ക്ക് ഷാംപൂവോ മൈല്‍ഡ് സോപ്പോ ഉപയോഗിക്കാമല്ലോ.പക്ഷേ പട്ടു സാരികള്‍ക്ക് ഡ്രൈക്ലീനിംഗ്കാരെ ആശ്രയിച്ചേ മതിയാകൂ.

എന്തായാലും ഈ വിദ്യകള്‍ കൊണ്ടൊന്നും 50 വര്‍ഷം നില്‍ക്കുമെന്നു തോന്നുന്നില്ല. ആര്‍ക്കിയോളജി വകുപ്പ് പുസ്തകങ്ങളില്‍ വിതറാനായി പൊടി തരും എന്നു കേട്ടിട്ടുണ്ട്. അതു പോലെ സാരി സൂക്ഷിക്കുവാനും വേറേ സൂപ്പര്‍ ടെക്‌നിക്ക്‌സ് വല്ലതും ഉണ്ടാവാതിരിക്കില്ല, തീര്‍ച്ച.പക്ഷേ, ക്ഷമയില്ലാത്തതു കൊണ്ടാവാം എന്റെ തിരച്ചിലില്‍ ഇതു കണ്ടെത്താനായില്ല. ഇങ്ങനെയെല്ലാം കഷ്ടപ്പെട്ട് സൂക്ഷിച്ചുവെന്നിരിക്കട്ടെ. കേരളത്തിലെ പെണ്‍കുട്ടികള്‍ ആ 'പഴഞ്ചന്‍' സാരി കല്യാണനാളില്‍ ചുറ്റാന്‍ സമ്മതിക്കുമോ? എങ്കില്‍ ഒരു കുടുംബത്തേയ്ക്ക് ഒരു കല്യാണപ്പുടവ മതിയാകുമല്ലോ.

സൈറ്റുകള്‍: 1. http://indusladies.com/index/ - 'അടുക്കള മുതല്‍ അരങ്ങു' വരെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഈ വനിതാസൈറ്റ് നന്ന്. ചര്‍ച്ചാവേദികള്‍, ബ്ലോഗുകള്‍,വീഡിയോകള്‍ ഇവയെല്ലാമുണ്ട്.

2.http://makeupandbeauty.com/ സൈറ്റില്‍ കാഞ്ചീപുരം പട്ടിന്റെ ചരിത്രം പറയുന്നിടത്ത് സിനിമാതാരം ശ്രീദേവിയുടെ പടമുണ്ട്. ശ്ശി നേരം കണ്ണിമയ്ക്കാതെ ആ സൗന്ദര്യം ആസ്വദിച്ചു ഞാനും. വിഷയവുമായി ബന്ധമില്ലാത്ത ആത്മഗതം വീണ്ടും-എല്ലാ യോഗ്യതയും തികഞ്ഞ അവിവാഹിത ധനാഢ്യസുന്ദരരെ തഴഞ്ഞ് എന്തിനാണാവോ ഹേമമാലിനി, സ്മിതാ പാട്ടീല്‍, ശ്രീദേവി ഇവരെല്ലാം വിവാഹിതരും അച്ഛന്‍മാരുമായവരെ വേട്ടത്? നയന്‍താരയോടു ചോദിച്ചാല്‍ അറിയുമായിരിക്കും. ചില നേരങ്ങളില്‍ ചില മനിതര്‍കള്‍........

ഒരു കാഞ്ചീപുരം കല്യാണപ്പുടവ ഉണ്ടാക്കാന്‍ 1500 പട്ടുനൂല്‍പ്പുഴുക്കള്‍ കൊല്ലപ്പെടുന്നു. ശലഭകോശങ്ങള്‍ (കൊക്കൂണ്‍) രൂപാന്തരീകരണം (മെറ്റമോര്‍ഫോസിസ്) മുഴുവനാക്കിയശേഷം ശേഷം പട്ട് എടുത്താല്‍ ഈ കൊലപാതകപാപം ഒഴിവാക്കാനാവുമെന്നും എന്നാല്‍ അങ്ങനെ നിര്‍മ്മിക്കുന്ന അഹിംസാ(?) പട്ടുകള്‍ക്ക് വില കൂടുമെന്നും പറയുന്നു.കൊക്കൂണിനു പകരം ശലഭം എന്ന വ്യത്യാസമല്ലേയുള്ളു അപ്പോഴും?

http://www.ask.com/ ല്‍ പോയി സില്‍ക്ക്് സാരികള്‍ എന്നു തിരഞ്ഞാല്‍ അറിയേണ്ടതെല്ലാം അറിയാം.

നിത്യോപയോഗത്തിന് ഖാദി സില്‍ക്ക് നന്ന് . സൂക്ഷിക്കാന്‍ എളുപ്പം, ഗാന്ധിജിയുടെ സ്വന്തം ഖദര്‍ പ്രോത്സാഹിപ്പിക്കയുമാവാം. ഇതേക്കുറിച്ചുമുണ്ട് സൈറ്റുകള്‍ ധാരാളം. തുടരും....അടുത്തലക്കം: സാസ് - ബഹു

 

9 comments:

 1. ആര്യവേപ്പില പ്രയോഗം വരവു വച്ചിരിക്കുന്നു.
  ഉപകാരപ്രദം.

  ReplyDelete
 2. ദൈവമേ ഈ സൈറ്റുകള്‍ വനിതാമണികള്‍ അറിയാതെ പോട്ടെ.. ഓം.ക്രീം കുട്ടിച്ചാത്താ:)

  കെടപ്പാടം പണയപ്പെടുത്തിപ്പിച്ചേ അടങ്ങൂ അല്ലേ :)

  ReplyDelete
 3. പൂച്ചയായതിനാൽ, പൊന്നുരുക്കുന്നേടത്ത് കയറി നോക്കിയെങ്കിലും, പൊന്നും പട്ടും ഒന്നും ഞാൻ കണ്ടില്ലേയ് എന്ന് സ്ഥലം വിടട്ടേ!

  ReplyDelete
 4. പട്ടു സാരികളോട് പ്രിയമില്ലാത്തത് ഭാഗ്യമായി...
  അല്ലായിരുന്നെങ്കില്‍ എന്തൊക്കെ പാടാണ്‌ അത് സൂക്ഷിക്കാന്‍!!!
  ഏതായാലും ഗാന്ധി കുടുംബത്തിന്‍റെ ഐഡിയ കൊള്ളാം... :) അത് വല്ല സിനിമാ താരങ്ങളും ചെയ്തിരുന്നെങ്കില്‍ നമ്മുടെ
  ആളുകളും അനുകരിച്ചേനെ!!! കഷ്ടപ്പെട്ട് ഈ സൈറ്റ് ഒക്കെ തപ്പി എടുത്തതിനു അഭിനന്ദനങ്ങള്‍ കേട്ടോ.... :)

  ReplyDelete
 5. സാരി ഭ്രമം കുറവാണ് മൈത്രെയീ..

  ReplyDelete
 6. അതെന്താ ചേച്ചീ, കാശുകൊടുത്ത് സാരിവാങ്ങുന്ന പുരുഷന്മാര്‍ ഇതൊന്നും അറിയരുതെന്നാണോ, ഞാന്‍ വായിച്ചതേ ഇല്ല . :)

  ReplyDelete
 7. കുറച്ചു ഹോംവർക്ക് ചെയ്തൂല്ലേ. ആര്യവേപ്പില പരിപാടിയൊന്നു ചെയ്തു നോക്കണം.

  ReplyDelete
 8. മുകില്‍, ടൈപ്പിസ്റ്റ് -ആര്യവേപ്പില പരീക്ഷിച്ച് ഉപകാരപ്പെട്ടാല്‍ അറിയിക്കണേ. ഹോംവര്‍ക്ക് കുറച്ചേറെ ചെയ്തു.
  മനോരാജ്-കുട്ടിച്ചാത്തന്‍ പ്രാര്‍ത്ഥന കേള്‍ക്കട്ടെ, അല്ലേ മനോ..
  ശ്രീനാഥന്‍-ഇനിയിപ്പോള്‍ പൊന്നിനെ കുറിച്ചും കൂടി ആവാം ഒരു പോസ്റ്റ്. എന്തേയ്... ഐഡിയയ്ക്കു പെരുത്തു നന്ദി. :) :)
  ലിപി-പട്ടു സാരികളോട് പ്രിയമില്ലെങ്കിലും കല്യാണപ്പട്ടു കാണുമല്ലോ.വെട്ടി ചൂരിദാര്‍ തുന്നിയോ?'ഗാന്ധി കുടുംബം' എന്നു പറയല്ലേ...അടി ചിലപ്പോള്‍ പാഴ്‌സലായി വരും...നെഹൃു കുടുംബം എന്നു പറയുന്നതാ ആരോഗ്യത്തിന് നല്ലത്. അഭിനന്ദനങ്ങള്‍ സസന്തോഷം വരവു വച്ചു കേട്ടോ.
  മെയ്പൂക്കള്‍-സാരി ഭ്രമം കുറവാണല്ലേ, നന്നായി.നാലു പുത്തന്‍ കൈയ്യിലിരിക്കുമല്ലോ.എനിക്കു കോട്ടണും ഖദര്‍സില്‍ക്കും ഇഷ്ടം.പക്ഷേ പോളീഷിംഗ്, ironing..
  അനില്‍@ബ്ലോഗ-ദുരുദ്ദേശമേതുമില്ല, അനില്‍...പിന്നെ പെണ്‍വിഷയം എന്നൊരു മുന്നറിയിപ്പു തന്നുവെന്നേയുള്ളു...വായിച്ചിട്ട്, സോപ്പ് എന്നെല്ലാം പറഞ്ഞു വിമര്‍ശിക്കും മുമ്പൊരു മുന്‍കൂര്‍ ജാമ്യം, അത്ര തന്നെ.

  ReplyDelete
 9. എവിടെയോ ഫെമിനിസം മണക്കുന്നു...

  എല്ലാരും സ്വാർത്ഥരാന്നേ..

  ReplyDelete