Tuesday, March 15, 2011

നക്ഷത്രങ്ങള്‍ പറയുന്നത്

(Online link-published 19.02.2011)
തീക്കുറുക്കനില്‍ (മോസിലയുടെ ഫയര്‍ഫോക്‌സ് എന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍) ആസ്‌റ്റ്രോളജി എന്നു തെരഞ്ഞപ്പോള്‍ 07 സെക്കന്റിനകം 2,74,0000 റിസല്‍റ്റ്‌സ എന്നു കാണിച്ചു. അതിനേക്കാള്‍ ഹിറ്റുള്ള വേറേ വാക്കുകള്‍ ഉണ്ട്. അത് തല്‍ക്കാലം നില്‍ക്കട്ടെ, നമുക്ക് ഇന്ന് അല്‍പ്പം ഭാവികാര്യം ചിന്തിക്കാം.

ദൈവം എന്നാല്‍ കാലം എന്നര്‍ത്ഥം. ഭാവി എന്ന പ്രഹേളികയാണ്് നമ്മെ കാലത്തെ അറിയുന്നവര്‍ അഥവാ ദൈവജ്ഞര്‍ എന്ന ജ്യോതിഷികളുടെ അടുത്ത് എത്തിക്കുന്നത്. ഇതു കൂടാതെ പാമിസ്റ്റ്രി, ന്യൂമറോളജി, ടാററ്റ് കാര്‍ഡ്‌സ് അങ്ങനെ അങ്ങനെ ഭാവി കുരുക്കഴിക്കാനുള്ള ശ്രമവഴികള്‍ ഇനിയും എത്ര?

ഇപ്പോഴിതാ, സൂര്യചാരം അനുസരിച്ച് 12 രാശികളിലായി വിഭജിച്ചിരുന്ന നക്ഷത്രക്കൂട്ടങ്ങളുടെ കൂട്ടത്തിലേക്ക് Ophichus അഥവാ Serpentarius (സര്‍പ്പധരന്‍ ? ) എന്ന ഒരു പുതുനക്ഷത്രക്കൂട്ടം കൂടി ചേര്‍ന്ന് 13 ആയി മാറിയിരിക്കുന്നു രാശികള്‍. ഇനിയിപ്പോള്‍ ' ഓ, നല്ല ആജ്ഞാശക്തിയാണ്, ടിപ്പിക്കല്‍ ലിയോ ( ചിങ്ങം)' എന്നെല്ലാം പറയാന്‍ വരട്ടെ, അയാള്‍ ഇപ്പോള്‍ ലിയോ മാറി കാന്‍സര്‍ (കര്‍ക്കിടകം) ആയിട്ടുണ്ടാവാം! നവം 29നും ഡിസം 17നും ഇടയ്ക്ക് ജനിച്ചവരെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ സ്‌കോര്‍പ്പിയന്‍ (വൃശ്ചികം) അല്ല, ഒഫ്യൂക്കസുകാരാണ് !അതിന്റെ ട്രെയിറ്റ്‌സ് ആരെങ്കിലും ഒന്നെഴുതി പിടിപ്പിക്കും വരെ കാത്തിരിക്കുക, നിങ്ങള്‍ക്കു നിങ്ങളെ അറിയാന്‍!

ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നറിയണ്ടേ?അറിയാമല്ലോ, നേരിട്ട് കുതിരമുഖത്തു നിന്നു തന്നെ!(Right from the horse's mouth എന്നതിന്റെ പരിഭാഷയാണേ!) മിനെസോട്ട പ്ലാനറ്റേറിയം സൊസൈറ്റിയിലെ പ്രൊഫ:Park Kunkle യുമായുള്ള അഭിമുഖം, http://hubpages.com/hub/The-New-Zodiac-Dates വഴി പോയി ഫോക്‌സ് 9 ന്യൂസ് ക്ലിക്കു ചെയ്താല്‍ കേള്‍ക്കാം. ജ്യോതിശാസ്ത്രജ്ഞര്‍ സയന്‍സ് അധിഷ്ഠിതമായി നക്ഷത്രങ്ങള്‍ നിരീക്ഷിക്കട്ടെ, ജ്യോതിഷികള്‍ മനുഷ്യനും സൗരയൂഥവും തമ്മിലുള്ള മിസ്റ്റിക് ബന്ധത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കട്ടെ! നമുക്ക് വായിച്ച് വായിച്ച് പോകാം!

വിക്രമാദിത്യസദസ്സിലെ വരരുചിയില്‍ തുടങ്ങിയ പറയിപെറ്റ പന്തിരുകുലമുള്ള നമ്മള്‍ കേരളീയര്‍ക്ക് ജ്യോതിഷം നിഷേധിക്കാനാവില്ല തന്നെ.അങ്ങനെ ചെയ്യേണ്ട ആവശ്യവുമില്ല. മരത്തിലിരിക്കുന്ന കാക്കയെ ലക്ഷണം വച്ച് ,പോകുന്ന ദിക്കില്‍ നിന്ന് പാല്‍പ്പായസം കിട്ടുമെന്നും, എന്നാല്‍ ഉണങ്ങിയ കമ്പിലാണ് കാക്ക ഇരിക്കുന്നതെന്നതിനാല്‍ പായസം കരിഞ്ഞതായിരിക്കുമെന്നും ചൊല്ലിയ 'ഐതിഹ്യമാല'കഥാപാത്രങ്ങള്‍ നമ്മുടെ ആത്മാവിന്റെ ഭാഗമല്ലേ?

എന്നാല്‍ ചോദ്യം ചെയ്യപ്പെടാനാവാത്തതായി ഒന്നുമില്ലെന്നും അന്ധമായി ഒന്നും വിശ്വസിക്കേണ്ടതില്ലെന്നും നാം അറിയുകയും വേണം. ഇതുവരെ ലോകത്തു സംഭവിച്ചതെല്ലാം, ഇനി സംഭവിക്കാന്‍ പോകുന്നതെല്ലാം പണ്ട് ഭാരതത്തിലെ 'ഋഷിവര്യന്മാര്‍' പറഞ്ഞുവച്ചതാണ് എന്ന് ഉരുവിട്ടിരുന്നാല്‍ യുക്തിബോധമുള്ള പുതുതലമുറക്കാര്‍ അതു സമ്മതിച്ചെന്നു വരില്ല. ശ്രീ .ഉമേഷിന്റെ http://malayalam.usvishakh.net/blog/ എന്ന ബ്ലോഗിലെ 16. 04.2010 ലെ പിഡിഎഫ് രൂപത്തിലുള്ള പുസ്തകം താത്പര്യമുള്ളവര്‍ക്ക് വായിക്കാം. മൂന്നു പേര്‍ ചേര്‍ന്നെഴുതിയ വളരെ വിജ്ഞാനപ്രദമായ ഒരു രേഖയാണത.്

ഇനിയിപ്പോള്‍ ടാരറ്റ് കാര്‍ഡ് നോക്കി ഭാവി അറിയണമോ, എങ്കില്‍ ഈ വഴി ഒന്നു പോയി നോക്കൂ- http://www.indianastrology.com/. തെറ്റോ ശരിയോ ,എങ്ങനെ, എന്തുകൊണ്ട് എന്നെല്ലാം സ്വയം ഉത്തരം കണ്ടെത്തുക.

ബ്ലോഗര്‍ കൊച്ചുത്രേസ്യയുടെ രണ്ട് ഗൂഗിള്‍ ബസ്സുകളാവട്ടെ (http://www.google.com/profiles/113713421837162689629#buzz ) ഇനി.
1.സോഡിയാക് സൈന്‍ മാറിയതിനെ കുറിച്ചുള്ള ജനുവരി 21 ലെ ബസ്്-

'എപ്പോ വേണേലും കാലുമാറാവുന്ന സോഡിയാക് സൈനും കൊണ്ട് ജീവിക്കാന്‍ വല്യ ബുദ്ധിമുട്ടായതു കൊണ്ട് ഞാന്‍ സ്വന്തമായി ഒരു സോഡിയാക് സൈനുണ്ടാക്കിയതായി പ്രഖ്യാപിച്ചു കൊള്ളുന്നു ത്രേസ്യൂസ്.. ബര്‍ത്ത്പക്ഷി-ചിക്കന്‍, ബര്‍തസിംബല്‍- തീയ്ക്കകത്തിരുന്ന് കപ്പലണ്ടി കൊറിയ്ക്കുന്ന ഫീനിക്‌സ് (മാനിന്റെ ഫേസ്‌കട് ഉള്ളത്),ബര്‍ത്ത് മൃഗം position vacant , ബര്‍ത് സ്‌റ്റോണ്‍- വജ്രം, കരിങ്കല്ല്,വെട്ടുകല്ല് (അവനവന്റെ കപ്പാകുറ്റി അനുസരിച്ച് തെരഞ്ഞെടുക്കുക). ബര്‍ത്ത്ഫുഡ്-പുട്ട് ' .

2.ഈ ന്യൂമറളോജി ബസിന് പ്രചോദനം ആയത്  വാരികയില്‍ സിനിമാതാരംമായുള്ള ഇന്റര്‍വ്യൂ.

' ഒരു സിലുമാനടിക്കൊച്ചുമായുള്ള അഭിമുഖം വായിച്ചു തീര്‍ത്തു.. കൊച്ചിന്റെ ശരിക്കും പേര്‍ ആയില്യാന്ന്.. സിനിമേ കേറീപ്പോ ന്യൂമറോളജി പ്രകാരം അതിനു നെഗറ്റീവ് വൈബ്രേഷന്‍ ഉണ്ടെന്നു കണ്ട് അതു മാറ്റി നിവേദ എന്നിടാന്‍ വിചാരിച്ചപ്പോ അതിനും ആ ഓളജി പ്രകാരം അതേ വൈബ്രേഷന്‍.. അവസാനം അനന്യയിലുറപ്പിച്ചത്രേ.. സിലുമേ കേറുന്നതിനു മുന്‍പ് അമ്പെയ്തില്‍ വല്യ വല്യ സമ്മാനമൊക്കെ കിട്ടീട്ടുള്ള കൊച്ചാണത്രേ.. അപ്പോഴൊന്നും ഈ വൈബ്രേഷനില്ലായിരുന്നോ പോലും.. അതോ കലാപരമായ മേഖലകളെ മാത്രം ഡിറ്റക്ട് ചെയ്ത് വൈബ്രേറ്റ് ചെയ്യുന്നതോ.. എന്തായാലും ടെന്‍ഷനായി.. എന്റെ പേരു വല്ല ന്യൂമറോളജിക്കാരുടേം കണ്ണില്‍ പെട്ടാലോ.. വൈബ്രേഷനു പകരം വല്ല ഭൂമികുലുക്കോം അതില്‍ കണ്ടു പിടിച്ചാലോ.. എന്റെ ന്യൂമറോളജി കടവുള്‍സ്..പ്‌ളീസ് കാപ്പാത്ത്...'

3 comments:

 1. ഹൊ... ഓരോരോ പുലിവാലുകളേയ്...
  അതു കൊണ്ടാണ് ഞാൻ ഇതിലൊന്നും ഒരു പരിധിയ്ക്കപമ്പുറം പ്രാധാന്യം കൊടുക്കാത്തത്.

  ReplyDelete
 2. "ഇപ്പോള്‍ ലിയോ മാറി കാന്‍സര്‍ (കര്‍ക്കിടകം) ആയിട്ടുണ്ടാവാം!"
  അതെ ഒരു തരം ക്യാൻസറണാണിത്. കർക്കിടകങ്ങൾക്ക് കാശുണ്ടാക്കാൻ...

  ReplyDelete
 3. ഭാരതീയ ജ്യോഷിഷമെല്ലാം ഉഢായിപ്പാണെന്നു പറയുന്ന നിരവധി പോസ്റ്റുകൾ ബ്ലോഗിലുണ്ട്. തനി ഭാരതീയ ജ്യോതിശാസ്ത്രം എന്താണെന്ന് ചില സൂചനകളിലൂടെ എന്റെ പോസ്റ്റിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ നാട്ടിൽ പ്രയോഗിക്കുന്ന ജ്യോതിഷ രീതികൾ തെറ്റാണെന്ന് എന്റെ സുഹൃത്ത് എപ്പോഴും പറയാറുണ്ട്. അദ്ദേഹം ചിലരുടെയെല്ലാം നക്ഷത്രം മാറ്റാറുണ്ട്. മിക്കവാറും എല്ലാവരുടെയും ലഗ്നവും. അതുപോലെ , (ഉദാഹരണം) അക്ക്വേറിയസുകാരോട് ലിയോ വാ‍യിച്ചു നോക്കാനും പറയാറുണ്ട്. ശരിയായ വേദജ്യോതിഷം അറിയുന്നവർക്ക് ഇന്ന് കാണുന്ന ജ്യോതിഷകണക്കുകളെല്ലാം തെറ്റാണെന്നു കാണാം.

  ReplyDelete