Friday, January 14, 2011

എന്നെ തിരയുന്ന ഞാന്‍

(Published 08.01.2010 -Online link)
                                                            
മഹാകവി പി.യുടെ പുസ്തകമല്ല ഇവിടെ പ്രതിപാദ്യ വിഷയം, മറിച്ച് ആ പ്രയോഗത്തിന്റെ വാച്യാര്‍ത്ഥമാണ്. ജീവിതസഖാവിനോട്,ബോസിനോട, ചങ്ങാതിയോട്, നാം പലപ്പോഴും പരാതിപ്പെടാറുണ്ട്, ' എന്നെ മനസ്സിലാക്കുന്നില്ല' എന്ന്. പക്ഷേ ഒന്നു ചോദിക്കട്ടെ, 'നീ, നിന്നെ തന്നെ മുഴുവനായി മനസ്സിലാക്കിയിട്ടുണ്ടോ, അല്ലെങ്കില്‍ നിന്നെ നിനക്കറിയുമോ?' ഇല്ലേയില്ല എന്നതാണ് സത്യം.

1955ല്‍ അമേരിക്കക്കാരായ Joseph Luft -Harry Ingham ടീം വികസിപ്പിച്ചെടുത്ത 'ജൊഹാരിയുടെ ജാലകം' ( http://en.wikipedia.org/wiki/Johari_window) അവനവനെ സ്വയം അറിയാന്‍ സഹായിക്കും. അവനവനെ കൂടുതല്‍ നന്നായി അറിയുക എന്നാല്‍ കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും കൂടുതല്‍ തിളങ്ങുക എന്നര്‍ത്ഥം.

ഒരു സമചതുരം നാലു സമചതുരങ്ങളായി ഭാഗിച്ച്, ക്ലോക്കു വൈസ് ആയി നാലു മുറികളാക്കി ഭാഗിച്ചിരിക്കുന്നു. ചിത്രം കാണുക. വലിയ സമചതുരം നിങ്ങളെ പ്രതിനിധീകരിക്കുന്നു, നാലു കള്ളികള്‍ നിങ്ങളിലെ നിങ്ങളേയും. ഇവിടെ മുറികള്‍ എല്ലാം ഒരേ വലിപ്പത്തില്‍ കാണിച്ചിരിക്കുന്നെങ്കിലും അറിവുകള്‍ കൂടുന്തോറും ചില മുറികള്‍ വലുതാകും, ചിലതു ചെറുതാകും.
     1
F-\n¡pw
\n-§Ä¡pw
A-dn-bp-¶
Rm³
        2
F-\n-¡-dn-bm¯
\n§Ä-¡-dn-bp¶
Rm³

       4
F-\n-¡-dn-bp-¶,
\n-§Ä-¡-dn-bm-¯ Rm³
3
F-\n¡pw \n-§Ä-¡pw
A-dn-bm-¯ Rm³
മുറി ഒന്ന് -എന്നെ കുറിച്ച് എനിക്കും നിങ്ങള്‍ക്കും അറിയുന്ന കാര്യങ്ങളാണ് ഇവിടെ. അതായത് നമുക്കിടയിലെ തുറസ്സായ സ്ഥലം.

മുറി രണ്ട്- എന്നെ കുറിച്ച്, എനിക്കറിയാത്ത , നിങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ ആണ് ഇവിടെ. ഞാന്‍ അത് നിങ്ങളോടു ചോദിച്ചു ചോദിച്ച് കൂടുതല്‍ അറിയുമ്പോള്‍ ആദ്യത്തെ മുറിക്ക് വിസ്താരം കൂടും, രണ്ടാമത്തെ മുറിക്ക് കുറയും. മറ്റുള്ളവര്‍ക്കു നേരേ മുഖം തിരിച്ചു നിന്നാല്‍ ഇതു നടക്കില്ല. തുറന്ന മനസ്സോടെ നമ്മുടെ കൂടെയുള്ളവരെ സമീപിക്കുക, പല പുതിയ അറിവുകളും നമുക്കു നമ്മെ പറ്റി തന്നെ ലഭിക്കും. അല്ലെങ്കില്‍ അവര്‍ എന്നെ പറ്റി ഇങ്ങനെയാണ് കരുതുന്നത് എന്ന മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയാം!

മുറി മൂന്ന്- ഇതാണു ശരിക്കും നിഗൂഢ മുറി. എനിക്കും നിങ്ങള്‍ക്കും അറിയാത്ത എന്റെ പല കഴിവുകളും ഇവിടെ ഒളിച്ചിരിക്കുന്നുണ്ട്. ഉദാ- പരസ്പരം ചര്‍ച്ച ചെയ്യുമ്പോള്‍ പലതിനെ പറ്റിയും പുതിയ മാനങ്ങള്‍ കൈ വരുന്നു, അന്നുവരെ നിങ്ങള്‍ കരുതിയിരുന്നതില്‍ നിന്നു വിഭിന്നമായി. ഈ മുറി വികസിപ്പിച്ചാല്‍ നിങ്ങളുടെ വ്യക്തിത്വം തന്നെ മാറിയെന്നിരിക്കും. ഉന്നതവിജയങ്ങള്‍ നിങ്ങളുടേതാകും.

മുറി നാല്- ഇത് എന്റെ മാത്രം സ്വകാര്യ ഇടമാണ്. ഞാന്‍ കൂടുതല്‍ നിങ്ങളോടു പറയുന്നതിനന്നുസരിച്ച് ഒന്നാം മുറിക്കു താഴേയ്ക്കു വലിപ്പം കൂടി വരും, ഈ മുറിയുടെ വലുപ്പം കുറഞ്ഞും വരും. പക്ഷേ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ അത്രയും അടുപ്പമുള്ളവരോടല്ലാതെ പറയേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു നാള്‍ നമ്മോടു പിണങ്ങിയാലും നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നമുക്കെതിരെ ആയുധമാക്കില്ല, വിളിച്ചു കൂവി നടക്കില്ല എന്ന് ഉറപ്പോടെ വിശ്വസിക്കാന്‍ കഴിയുന്നവരോടു മാത്രമേ ഇത്തരം കാര്യങ്ങള്‍ പറയാവൂ.

ജൊഹാരി ജാലകം പരീക്ഷിച്ച് അറിയുന്നതിനായി 55 വിശേഷണപദങ്ങളുണ്ട്, അതായത് നല്ല ഗുണങ്ങള്‍. ഒരു ഗ്രൂപ്പായിരുന്ന് ഇതു വച്ച് മറ്റുള്ളവരുടെ സഹായത്തോടെ നമുക്കു നമ്മെ അറിയാന്‍ ശ്രമിക്കാം. കൂടുതല്‍ വായനയ്ക്ക www.noogenesis.com/gametheory/johari/johari_window.html , www.joharigame.com/ , http://kevan.org/johari ഇവയെല്ലാം സന്ദര്‍ശിക്കാം.

'ജീവിതം പഠിപ്പിച്ച പാഠങ്ങള്‍' എന്ന പടം സഹിതമുള്ള നല്ല ആംഗലേയ ഫോര്‍വേഡഡ് മെയിലില്‍ നിന്ന്-

ഞാന്‍ പഠിച്ചു-

'നിങ്ങള്‍ കണ്ടുമുട്ടുന്നവര്‍ നിങ്ങളുടെ ഒരു പുഞ്ചിരി അര്‍ഹിക്കുന്നു എന്ന്'

'സ്‌നേഹമാണ് ,കാലമല്ല മുറിവുകള്‍ ഉണക്കുന്നത് എന്ന്'

'അവസരങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ല, എനിക്കു നഷ്ടപ്പെടുന്നത് മറ്റൊരാള്‍ക്കു ലഭിക്കുന്നുണ്ട് എന്ന്. '

' പുഞ്ചിരി നമ്മുടെ മുഖം മിനുക്കാനുള്ള ചെലവില്ലാത്ത വഴിയത്രേ.'

'ഉപദേശം രണ്ടേ രണ്ടു ഘട്ടങ്ങളിലേ നല്‍കാവൂ, ഒന്ന് ചോദിക്കുമ്പോള്‍ മാത്രം, രണ്ട്, ജീവാപായം ഭയപ്പെടുമ്പോള്‍. '

6 comments:

 1. ഈ ജാലകം സമയം പോലെ പരീക്ഷിച്ചു നോക്കണമെന്നു കരുതുന്നു, പരിചയപ്പെടുത്തിയതിനു നന്ദി

  ReplyDelete
 2. Management topics ലും കൈ വച്ച് തുടങ്ങിയോ മൈത്രേയി?

  ReplyDelete
 3. tks sreenadhan and chithra.
  Pyari :)

  ReplyDelete
 4. ഞാനിത് പരീക്ഷിച്ചു നോക്കുമോ എന്നറിയില്ല.

  ഉപദേശത്തെക്കുറിച്ച് പറഞ്ഞ അവസാന വാചകം മനസ്സിൽ കൊണ്ടു. അത് ശരിയുമാണ്.

  ReplyDelete
 5. എന്തായാലും effort പ്രശംസനീയമാണ് കേട്ടോ. ഇതിനെ ഒന്ന് മലയാളത്തിലാക്കി, പിന്നെ ഒന്ന് ടൈപ്പ് ചെയ്തു പബ്ലിഷ് ചെയ്യാന്‍ തന്നെ മൈത്രേയി കഷ്ടപ്പെട്ടിരിക്കുമെന്നു എനിക്കുറപ്പാണ്. :)

  ReplyDelete